ചായ കുടിക്കുന്നതിന്റെ ഇടയ്ക്കും ഉണ്ണിയവളെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
“ആ ഉണ്ണിയേട്ടാ വേഗം ഒരുങ്ങിക്കോ ക്ഷേത്രത്തിൽ പോകാനുള്ളതാ“
“ക്ഷേത്രത്തിലോ. ഇന്നലെ അവിടെ നിന്നല്ലേ ഞാൻ നിന്നെ കെട്ടികൊണ്ട് വന്നത്“
“അവിടേക്കല്ല. ഇന്ന് വേറെ ക്ഷേത്രത്തിൽ ആ പോകുന്നത്. വേഗം ഒരുങ്ങിവാ“
“ഓ.. ആയിക്കോട്ടെ”
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
താഴേക്കുപോകാൻ തുടങ്ങിയതും തിരിഞ്ഞു നിന്ന്കൊണ്ടാവൾ പറഞ്ഞു.
“ബ്ലൂ മതിട്ടോ“
അവനൊന്നു ചിരിച്ചു.
അവൾ താഴെഎത്തിയതും മുകളിൽ നിന്നൊരു വിളി.
“ലെച്ചു ഇങ്ങു വന്നേ“
“ദേ വരുന്നു“
കണ്ണിലെന്തോ പോയിട്ട് തുടച്ചു കൊണ്ടിരിക്കുകയായിരുന്നു അവൻ.
“എന്താ ഏട്ടാ, കണ്ണിലെന്താ പോയെ“
അതും ചോദിച്ചു കണ്ണിലെന്താ എന്ന് നോക്കുന്ന അവളെ അവൻ വലംകൈ കൊണ്ട് ചേർത്ത് പിടിച്ചു
ഒരുനിമിഷം അവൾ തരിച്ചുനിന്നുപോയ്
“ദേ വിട്ടേ ക്ഷേത്രത്തിൽ പോകാനുള്ളതാ. വിട്“
അവൾ അവന്റെ കൈക്കുള്ളിൽ നിന്നു പിടഞ്ഞു
“ഒന്നടങ്ങടി. ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല. ഒരു കാര്യം പറയാൻവേണ്ടി വിളിച്ചതാ. അമ്മയോട്പറഞ്ഞേക്കണം ക്ഷേത്രത്തിൽ പോയ്‌ക്കഴിഞ്ഞു വൈകിയെ വരുള്ളൂ എന്ന്“
“അതെന്താ. എവിടെയാ പോണേ“
“ഇങ്ങോട്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ട പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി. കേട്ടല്ലോ“
“ഓ… ” അവൾ മുഖം കൂർപ്പിച്ചുനിന്നു.
“അതൊക്കെ ഒരു സർപ്രൈസ് ആ“
ചിരിച്ചുകൊണ്ടവൾ മുറിവിട്ട് പുറത്തിറങ്ങി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
“ലെച്ചു…”
താഴെക്ക് ഇറങ്ങി വന്നതും അവൻ വിളിച്ചു
“എന്തോ.. ദേ വരുന്നേ“
അമ്മയോടോപ്പം അടുക്കളയിൽ ഇരിക്കുകയായിരുന്നു ലക്ഷ്മി
ഹാളിലേക്ക് വന്ന ലക്ഷ്മി ഉണ്ണിയെ കണ്ടതും അവളൊന്നു നിന്നു
നെവീ ബ്ലൂ കളർ ഷർട്ടും അതെ കളർ കരയുള്ള മുണ്ടും ആയിരുന്നു ഉണ്ണിയുടെ വേഷം
“അമ്മേ ഞങ്ങൾ പോയിട്ട് വരാം“
അതും പറഞ്ഞു അവൻ പുറത്തോട്ടുപോയ്
അമ്മയുടെ നേരെ പോകുവാ എന്നാ അർത്ഥത്തിൽ തലയാട്ടി അവളും അവന്റെ പുറകെ ഇറങ്ങി.
ശിവസന്നിധിയിൽ എത്തിയതും തന്റെ ഇണയോടോപ്പം നിന്നവൾ ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു.
മഹാദേവ ഇത്രയും കാലത്തെ ഒരുകുന്നോളം സങ്കടത്തിനോടുവിൽ ഒരു മലയോളം സന്തോഷം നീയെനിക്ക് തന്നു. എന്റെ ഉണ്ണിയേട്ടന്റെയും ഏട്ടന്റെ അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ. ഇനിഅതോരിക്കലുംതല്ലികെടുത്തരുതെ മഹാദേവ. ഇനിയുള്ള ഏഴ് ജന്മത്തിലും ഉണ്ണിയേട്ടനെ തന്നെ എന്റെ തുണയായി തരണേഭഗവാനെ. എന്റെ മരണം വരെ ഉണ്ണിയേട്ടനിൽ നിന്നും എന്നെ പിരിക്കരുതെ. അത് ചിലപ്പോൾ എനിക്ക്സഹിക്കാൻ പറ്റിയെന്നു വരില്ല. പിന്നെ എന്റെ അമ്മയ്ക്കും അച്ഛമ്മയ്ക്കും നി തുണയായി ഉണ്ടാവണെ. അമ്മാവനും അമ്മായിക്കും കല്ലുനും ഒരുകുഴപ്പവും വരാതെ നോക്കണേ.
അത് പറഞ്ഞു പ്രാർഥിക്കുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.
കണ്ണ് തുറന്ന് നോക്കിയ ലക്ഷ്മി കാണുന്നത് തന്നെതന്നെ നോക്കിനിൽക്കുന്ന ഉണ്ണിയെയാണ്. അവൻ ഒരുചിരിയോടെയാണ് അവളെ നോക്കുന്നത്.
“താൻ എല്ലാം കൂടി ഒന്നിച്ചു പറഞ്ഞാൽ ഭഗവാന് ചിലപ്പോൾ കാതടിച്ചു പോകുമെടോ. അതുകൊണ്ട് ഒരുമയത്തിൽഒക്കെ തള്ള്“
അത് കേട്ടപ്പോൾ ചെറിയ ദേഷ്യം വന്ന അവൾ അവന്റെ കയ്യിലോന്ന് നുള്ളി.
“അമ്മേ… എടി എടി ഇത് അമ്പലം ആടി“
ചിരിച്ചുകൊണ്ടവാൾ ക്ഷേത്രത്തിന്ചുറ്റും വലം വെക്കാനായ് തിരിഞ്ഞു നടന്നു. അവനും അവളുടെ ഒപ്പം നടന്നു.
“എന്തൊരു നുള്ളാടി നുള്ളിയെ. എനിക്ക് വേദന എടുക്കുന്നുണ്ട് കേട്ടോ“
ക്ഷേത്രത്തിൽ നിന്നു ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ അവളോട് പറഞ്ഞു.
അത് കേട്ടതും അവളുടെ മുഖം ഒന്ന് വാടി. നുള്ളിയ കൈ പിടിച്ചു നോക്കിയതും അവിടം ചുവന്നുകിടക്കുന്നത്കണ്ട് അവളുടെ കണ്ണ്നിറഞ്ഞു.
“ഉണ്ണിയേട്ടാ അത്… ” അവളുടെ വാക്കുകൾ മുറിഞ്ഞു.
ദൈവമെ, എന്റെ കുട്ടൻ കരയുവാണോ“
അവൻ അവളെ വേഗം പിടിച്ചു കൊണ്ട് അവിടെയുള്ള ഒരു വലിയ ആൽത്തറയിൽ കൊണ്ടിരുത്തി. അവളുടെമുഖത്തേക്ക് നോക്കിയതും കണ്ണിൽ കണ്ണുനീർ തളംക്കെട്ടി കിടക്കുന്നത് അവൻ കണ്ടു. അവളുടെ ഒപ്പംകയറിയിരുന്ന് അവളുടെ വലതുകൈ അവന്റ മടിയിലേക്ക് എടുത്തു വെച്ചു.
