നിലാവള്ളി

അവളുടെ മുഖം പിടിച്ചു അവന്റെ നേരെ തിരിച്ചു കൊണ്ടാവൻ പറഞ്ഞു

“എന്നിട്ടാ ഈ കണ്ണിങ്ങനെ നിറഞ്ഞിരിക്കണതു“

“ഹും ഞാൻ പോകുവാ. അമ്പലമുറ്റത്തിരുന്ന കൊഞ്ചല്“

അതും പറഞ്ഞവൾ കാറിന്റെ അടുത്തേക്ക് നടന്നു.

കാറിന്റെ അടുത്തെത്തിയതും എന്തോമറന്ന പോലെ അവൾ നിന്നു. തിരിഞ്ഞു നോക്കുമ്പോൾ ഉണ്ണിനടന്നടുത്തെത്തിയിരുന്നു. അവൾ കൈയ്യിലിരുന്ന ഇലയിൽ നിന്ന് ഒരു നുള്ള് ചന്തനം എടുത്ത് അവന്റെനെറ്റിയിൽ അണിയിച്ചു. അവളുടെ നെറ്റിയിലും അവൻ ചന്തനം ചാർത്തി. മഞ്ഞനിറത്തിലുള്ള ചന്തനംആയത്കൊണ്ട്തന്നെ ഇരുവരുടെയും മുഖം ഒന്നൂടി ഐശ്വര്യം ഉള്ളതായിതോന്നി.

കാറിൽ കയറിയതും അവൾ ചോദിച്ചു

“ഇനി എങ്ങോട്ടാ പോകുന്നത്“

“അതിനുള്ള മറുപടി വീട്ടിൽ വെച്ചു തന്നെ ഞാൻ പറഞ്ഞിരുന്നല്ലോ“

“എന്ത്” എന്നവൾ സംശയത്തോടെ ചോദിച്ചു.

“പ്രിത്യേകിച്ചു ചോദ്യവും പറച്ചിലും ഒന്നും വേണ്ടാന്ന്“

“ഓഹ് ആയിക്കോട്ടെ, നമ്മളായിട്ട് ഇനിയൊന്നും ചോദിക്കുന്നില്ല“

പിണക്കത്തോടെയുള്ള മറുപടി കേട്ട് അവന് ചിരി വന്നു.

കാർ നീങ്ങിക്കോണ്ടിരുന്നതും ലക്ഷ്മി ഉണ്ണിയെ തന്നെ നോക്കിക്കോണ്ടിരുന്നു.

“എന്താടി കൊച്ചേ ഇങ്ങനെ നോക്കി പേടിപ്പിക്കണേ“

“ഒന്നൂല്യ, ഇത് സത്യമ്മാണോന്ന് വിശ്വസിക്കാൻ പറ്റണില്ല“

“ഏതു“

“അല്ല എന്റെ ഈ കള്ളൻ ചെക്കനെ എനിക്ക് സ്വന്തമായെന്ന്“

“എന്റെ പൊന്നു മോളെ നീ അങ്ങനെ ഒന്നുംപറയല്ലെടി. എന്നാണെ നിന്നാണെ വണ്ടിയാണെ ബംബറാണെസത്യാടി, നിന്നെ ഞാൻ കെട്ടിയെടി, നിയിപ്പോൾ എന്റെ ഭാര്യയാടി“

അത്കെട്ടതും ലക്ഷ്മി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവളുടെ കുടുകുടെയുള്ള ചിരിക്കണ്ട് അവനും ചിരിവന്നു.

പെട്ടന്നവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ തോളിലെക്ക് ഇട്ടു. പെട്ടന്നൊന്നു ഞെട്ടിയെങ്കിലുംഅവളുടെ കൈകൾ അവന്റെ വയറ്റിലും തോളിലുമായി പിണഞ്ഞു.

കാർ ചെന്നു നിന്ന സ്ഥലം കണ്ട് അവൾ അമ്പരന്നു ആ അമ്പരപ്പോടെ തന്നെ അവൾ അവന്റെ മുഖത്തെക്കുംനോക്കി. അവൻ അവളെ നോക്കി ഒന്ന്പുഞ്ചിരിച്ചു. ഡോർ തുറന്നു പുറത്തിറങ്ങിയതും കല്ലു ഓടി വന്നവളെകെട്ടിപ്പിടിച്ചു. ലക്ഷ്മിയും അവളെ ഇറുകെ പുണർന്നു.

ആ വീട്ടിലെ ലക്ഷ്മിയുടെ എല്ലാംമെല്ലാം ആണ് കല്യാണി. തന്റെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാംഅറിഞ്ഞവൾ.

“നിങ്ങൾ വരുമെന്ന് മോൻ വിളിച്ചു പറഞ്ഞിരുന്നു“

ഇറങ്ങി വന്ന ലതയെ അവൾ ഓടി ചെന്നുകെട്ടിപിടിച്ചു. കണ്ണുനീർ തുള്ളികൾ നീർച്ചാൽ കണക്കെ അവളുടെകവിളുകളിൽ കൂടി ഒഴുകാൻ തുടങ്ങി.

“ലതേ നി അവരെ മുറ്റത്ത്‌ നിർത്തണ്ട് അകത്തേക്ക് വിളിക്ക്“

ശേഖരൻ ഉമ്മറത്തെക്ക് വന്ന്കൊണ്ട് പറഞ്ഞു. ശേഖരനൊപ്പം രമയും അച്ഛമ്മയും ഉണ്ടായിരുന്നു.

“വാ മോനെ“
ശേഖരൻ ഇറങ്ങി വന്ന് ഉണ്ണിയെ അകത്തേക്ക് ക്ഷണിച്ചു.

ലക്ഷ്മി അമ്മയുടെയും കല്ലുവിന്റെയും കൂടെ അകത്തേക്ക് കയറി.

“മോളെ നി ഉണ്ണിയെ നിന്റെ മുറിയോക്കെ ഒന്നുകൊണ്ട്പോയ്‌ കാണിച്ചു കൊടുക്ക് അപ്പോഴേക്കും അമ്മ നിങ്ങൾക്ക്കഴിക്കാൻ ഉള്ളത് എടുക്കാം“

“വാ ഉണ്ണിയേട്ടാ“

അവൾ ഉണ്ണിയുടെ കയ്യിൽ പിടിച്ചു മുകളിലേക്ക് നടന്നു.

അവളുടെ മുറിയിൽ എത്തിയതും അവൻ ചുറ്റും അമ്പരപ്പോടെ നോക്കി.

പെട്ടന്നാണ് ലക്ഷ്മി ഉണ്ണിയുടെ മാറിലെക്ക് വീണത്. നെഞ്ചിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ അവൻ അവളെഅടർത്തിമാറ്റി അവളുടെ മുഖത്തെക്ക് നോക്കി

“അമ്മയെയും മറ്റുള്ളവരെയും കാണാം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഇത്ര പെട്ടന്ന്“

അതുംപറഞ്ഞവൾ അവന്റെ മാറിലെക്ക് ചാഞ്ഞു.

മുറിയുടെ സൈഡിലെ ഒരു വലിയ ഷെൽഫിലായ് കുറെ ട്രോഫിയും സർട്ടിഫിക്കറ്റും മെഡലുകളുംഅതിനൊടടുത്ത്‌ തന്നെ കുറെ ഫോട്ടോകളും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് അവൻ കണ്ടു. അപ്പോഴാണ്അവൻ അന്ന് കണ്ട (ലക്ഷ്മിയെ കാണാൻ വന്ന അന്ന്) കണ്ട ഫോട്ടോകളെക്കുറിച്ചു ഓർത്തതു.

അന്നവൻ കണ്ടത് ഒരു കൊച്ചുപെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു.

“താഴെ ഉള്ളതും തന്റെ ഫോട്ടോ ആണോ“

കട്ടിലിലൂടെ കയ്യോടിച്ചു കൊണ്ടിരുന്ന ലക്ഷ്മി ഉണ്ണിയെ ഒന്നും നോക്കി. അവന്റെ അടുത്തേക്ക് വന്ന്കൊണ്ടവൾപറഞ്ഞു

“അതെ, അതു ഞാൻ 7-ആം ക്ലാസ്സിൽ പഠിച്ചപ്പോൾ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ഒന്നാംസമ്മാനം കിട്ടിയപ്പോൾ എടുത്തതാ“

“താൻ നൃത്തം ഒക്കെ ചെയ്യുവോ” അവൻ അമ്പരപ്പോടെ ചോദിച്ചു

“കുച്ചിപ്പുടി, മോഹിനിയാട്ടം, ഭാരതനാട്ടിയം പിന്നെ കഥകളിയും. കഥകളി അധികം പഠിക്കാൻ സാധിച്ചില്ലഅപ്പോഴാണ്.. അവളുടെ ശബ്ദം ഇടാറി.

കണ്ണിൽ വന്നകണ്ണ്നീർ ഒളിപ്പിച്ചുകൊണ്ട് അവൾ വേറെ ഒരു ഫോട്ടോയിലേക്ക് വിരൽചൂൻണ്ടി

“ദേ ഇതുകണ്ടോ. ഇതാ ആദ്യം ആയി എനിക്ക് പ്രൈസ് കിട്ടിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ“

അങ്ങനെ ഓരോ ഫോട്ടോയും അവൾ വിവരിച്ചു കൊടുത്തു.

ഫ്രെയിം ചെയ്ത ഒരു വലിയ ഫോട്ടോയിലേക്ക് അവളുടെ ചൂണ്ടുവിരൽ ചെന്ന്നിന്നു. മനസ്സിൽ നിറഞ്ഞുവന്നസങ്കടം അടക്കിപിടിച്ചു കൊണ്ടവൾ പറഞ്ഞു.

“ഇതാ അച്ഛൻ. ഒത്തിരി ഇഷ്ടം ആയിരുന്നു എന്നെ. ഞാൻ ഇല്ലാണ്ട് ഒരുദിവസം പോലും കഴിയില്ലായിരുന്നു. എപ്പോഴും ഞാൻ അടുത്ത് തന്നെ വേണം. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ആദ്യം തിരക്കുന്നത് എന്നെആയിരുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഈ വീട്ടിലാ“
വേറെയൊരു ഫോട്ടോ കാണിച്ചുകൊണ്ടവൾ പറഞ്ഞു. മാളികപോലത്തെ ഒരു വീട്.

“ഫോട്ടോയിൽ അച്ഛന്റെയും അമ്മയുടെയും അച്ഛാച്ചന്റെയും കൂടെ അച്ഛമ്മയുടെ മടിയിൽ ഇരിക്കുന്നത് ഞാനാ. രണ്ട് വയസേ ഉള്ളു എനിക്കന്ന്. കളരിക്കൽ തറവാട്ടിലെ സരസ്വതിയുടെയും അച്ചുതന്റെയും ഒരേയോരു മകൻആയിരുന്നു കൃഷ്ണശങ്കരൻ, എന്റെ അച്ഛൻ. കൃഷ്ണശങ്കരൻ ലത ദമ്പതികളുടെ ഒരേയോരു മകൾ ഈനിൽക്കുന്ന ലക്ഷ്മി. ലക്ഷ്മികൃഷ്ണ. ഉണ്ണിയേട്ടന് എന്റെ മുഴുവൻ പേര് അറിയില്ലയിരുന്നല്ലോ“

ഇല്ലയെന്നവൻ തലയാട്ടി

“കിച്ചു, കിചൂട്ടാ എന്നോക്കെയാ അച്ഛൻ വിളിച്ചുകൊണ്ടിരുന്നത്. ചെറുപ്പം മുതലേ ആഡംബരത്തിന്റെ നടുവിലാജീവിച്ചു വളർന്നത്. പക്ഷെ അച്ഛൻ എന്നും പറയുമായിരുന്നു കാശിന്റെയോ സ്വത്തിന്റെയോ പേരിൽ ഒരിക്കലുംഅഹങ്കരിക്കരുതെന്ന്. ഒരിക്കലും അഹങ്കരിച്ചിട്ടുമില്ല. ബിസ്സിനെസ്സ് ആയിരുന്നു അച്ഛന്. എന്നെ നൃത്തംപഠിപ്പിക്കാൻ അമ്മയെക്കളും ആഗ്രഹവും ഉത്സാഹവും എല്ലാം അച്ഛന് ആയിരുന്നു . ഓരോ മത്സരങ്ങൾക്ക്പോകുമ്പോഴും ജോലിയും തിരക്കും ഒക്കെ മാറ്റിവെച്ചു എന്റെ കൂടെ വരുമായിരുന്നു. ബിസ്സിനെസ്സ്ആവശ്യങ്ങൾക്കായി ദൂരെയാത്ര പോകേണ്ടി വരുമ്പോളെല്ലാം ഭയങ്കര സങ്കടം ആയിരുന്നു. ഓരോ പ്രാവിശ്യംപോകുമ്പോഴും എന്നെ കെട്ടിപിടിച്ചു ഉമ്മ താന്നിട്ടെ പോകുള്ളൂ. ഓരോ ചുമ്പനത്തിലും ആ മനസ്സിലെദുഃഖത്തിന്റെ ആഴം എനിക്ക് അറിയാൻ പറ്റുമായിരുന്നു. അപ്പോഴൊക്കെ അമ്മ പറയും കുറച്ഛ് കൂടെ കഴിഞ്ഞാൽകെട്ടിച്ചു വിടണ്ട കൊച്ചാ അപ്പോൾ എന്നാ ചെയ്യും എന്ന്. ആ ചോദ്യത്തിന് ഒരിക്കലും അച്ഛൻ മറുപടിപറഞ്ഞിരുന്നില്ല. ഞാൻ പി ജിക്ക് പഠിക്കുമ്പോൾ ആ ഞങ്ങൾക്ക് എല്ലാം നഷ്ട്ടമാകുന്നത്. അങ്ങനെയാ ഞങ്ങൾഈ വീട്ടിലേക്ക് വരുന്നത്. എല്ലാം നഷ്ട്ടമായതിന് ശേഷം സന്തോഷം എന്തെന്ന് അച്ഛൻ അറിഞ്ഞിരുന്നില്ല. പലപ്പോഴും ഞാൻ ഉറങ്ങിക്കഴിയുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന് മുടിയിൽ തഴുകി നെറ്റിയിൽചുംബിക്കുമായിരുന്നു. ഈ വീട് അമ്മാവന്റെ പേരിൽ ഉള്ളതാ. അമ്മയുടെ പേരിൽ ഉള്ളതാ അപ്പുറത്ത്‌ കാണുന്നപറമ്പും പാടവും“

Leave a Reply

Your email address will not be published. Required fields are marked *