നിലാവള്ളി

“അതിനു മാത്രം ഒന്നും ഇല്ലാ. ഇന്നലത്തെ യാത്രയുടെ ആകും ചെറിയയൊരു ക്ഷീണമെ ഉള്ളൂ. അത്മാറിക്കോളും. നീ ഫോൺ വെച്ചോ ഞാൻ പിന്നെ വിളിക്കാം“

അത് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു. അവളോട് ഒരോ പ്രാവിശ്യം നുണ പറയുമ്പോഴും അവന്റെ ഉളളമൊന്ന്പിടഞ്ഞിരുന്നു.

തന്നെ സ്വന്തം ജീവനെക്കാളെറെ സ്നേഹിക്കുന്ന എന്റെ ലച്ചുവിനോടാണല്ലോ ഈശ്വരാ ഞാൻ ….

അവൻ മനസ്സിലോർത്തു

കൈയും മുഖവും കഴുകി അവൻ അടുക്കളയിലേക്ക് പോയ്. നന്നായി വിശക്കുണ്ടായിരുന്നു അവന്.

അടുക്കളയിൽ ചെന്ന അവൻ കണ്ടത്

.രാവിലത്തെക്കുള്ള ഭക്ഷണം ഉണ്ടാക്കി സ്വയം ഇരുന്നു കഴിക്കുന്ന വരുണിനെ ആണ്

ഉണ്ണിയെ കണ്ടതും വരുൺ ഒന്നു ചിരിച്ചു

“എടാ അതെനിക്ക് വിശന്നപ്പോൾ… നീ ഉറങ്ങുന്ന കൊണ്ടാ ഞാൻ വിളിക്കാതിരുന്നത്“

“ഉം ഉം. എനിക്ക് നന്നായി വിശക്കുന്നുണ്ട്“
“ദെ നിനക്കുള്ളത് ആ പാത്രത്തിൽ ഉണ്ട്. എടുത്തു കഴിച്ചോ“

ഉണ്ണിക്കുള്ളത് വരുൺ നേരത്തെതന്നെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു. ഉണ്ണി അതെടുത്ത് കഴിക്കാൻ തുടങ്ങി

“ഉം… കൊള്ളാല്ലോടാ. നല്ല രുചിയുണ്ട്“

“അല്ലെങ്കിലും ഈ വരുൺ പണ്ടെ പൊളിയല്ലെ“

“ഓ…ഓ… അല്ലടാ എന്താ നിന്റെ പ്ലാൻ“

“അത്. നമുക്കിന്ന് എന്റെ ഫ്രണ്ടിന്റെ അടുത്ത് വരെ ഒന്ന് പോകണം. അവളെക്കുറിച്ച് നന്നായി ഒന്നറിയണംഎന്നാലെ മുൻമ്പോട്ട് പോകാൻ പറ്റു“

” അതൊക്കെ അറിഞ്ഞ കൊണ്ട് എന്ത് കാര്യം. അവളെ എങ്ങനെയെങ്കിലും ഒഴിവാക്കി വിടണം“

“അതിന് വേണ്ടി തന്നെയാ. ചുമ്മാ ഒഴിപ്പിച്ച് വിട്ടാൽ അവൾ പിന്നെയും വരില്ലെന്ന് എങ്ങനെ അറിയാം. ഒഴിപ്പിച്വിടുവാണെങ്കിൽ എന്നെന്നെക്കുമായി വിട്ടെക്കണം. പിന്നെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ“

കള്ള ചിരിയോട് കൂടി വരുൺ പറഞ്ഞു നിർത്തുമ്പോൾ. അവനെന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്ന് ഉണ്ണിക്ക്മനസ്സിലായ്.

“എന്താടാ അവളെ കൊല്ലാൻ ആണോ നിന്റെ പ്ലാൻ. വേണ്ടാട്ടാ ചുമ്മാ പണി മേടിക്കണ്ടട്ടാ“

“ശ്ശെ കൊല്ലാനോ. അതിനൊന്നും എന്നെ കിട്ടില്ല“

“പിന്നെയെന്താ പറയ്“

“അതൊക്കെ ഞാൻ പറയാം“

കഴിച്ച് കഴിഞ്ഞ് ഹാളിൽ വന്നിരിക്കുമ്പോൾ ആണ് ഉണ്ണിയുടെ മൊബൈൽ റിങ് ചെയ്യുന്നത്.

” ടാ വരുൺ ഇത് അവളാ“

“ടാ നീ ഫോൺ ഇങ്ങുതാ ഞാൻ സംസാരിക്കാം നീ മിണ്ടരുത്“

വരുൺ ഫോൺ മേടിച്ച് കോൾ അറ്റന്റ് ചെയ്തു

“ഹല്ലോ. ഇതാരാ“

………..

” ഞാൻ അവന്റെ അനിയനാ. താൻ ആരാ“

……….

” അവനിവിടെയില്ല പുറത്ത് പോയെക്കുവാ. വരുമ്പോൾ വിളിക്കാൻ പറയാം“

വരുൺ ഫോൺ കട്ടാക്കി.

” ടാ ഉണ്ണി അവൾ എന്നോട് പറഞ്ഞത്. നിന്റെ കൂടെ ജോലി ചെയ്യുന്ന കൊച്ചാ ഓഫിസിലെ കാര്യം പറയാൻവേണ്ടി വിളിച്ചതാ എന്ന്“

” അവളെന്താ അങ്ങനെ പറഞ്ഞത്“

“അത് നിനക്ക് മനസ്സിലായില്ലെ. എടാ അവൾക്ക് നിന്നെ കെട്ടണ്ട. നിന്റെ കാശ് മതി“

” ഇല്ലടാ. അവൾ പറഞ്ഞത്…”

ഉണ്ണി പറഞ്ഞ് തീരുന്നതിന് മുൻപ് വരുൺ തുടങ്ങി
“അങ്ങനെയൊന്നും അല്ലട പൊട്ട. നിന്നെ കെട്ടണം എന്നുണ്ടായിരുന്നെങ്കിൽ നിന്റെ അനിയനാണ് ഞാൻ എന്നുപറഞ്ഞപ്പോൾ ഒന്നെങ്കിൽ എന്റെ വിശേഷം ചോദിക്കും അതും അല്ലെങ്കിൽ നിന്റെ ഭാവിയേട്ടത്തിആണെന്നെങ്കിലും പറയും. പക്ഷെ അത് യാഥാർത്തത്തിൽ നിന്നെ സ്നേഹിക്കുന്ന കുട്ടിയാണെങ്കിൽ. പക്ഷെഅവൾ അങ്ങനെയല്ല. അവൾക്ക് വേറെ എന്തോ ഉദ്ദേശം ഉണ്ട്. പക്ഷെ ഒന്നുറപ്പാ അവൾ ഒരിക്കലും നിന്നെവിവാഹം കഴിക്കില്ല. അവളുടെ ആവിശ്യം വേറെ എന്തോ ആണ്“

” ഓ ഒരു എത്തുംപിടിയും കിട്ടുന്നില്ലല്ലോടാ“

“ആ ഇതൊക്കെ തുടക്കത്തിലെ നീ ആലോചിക്കണമായിരുന്നു. അന്നൊക്കെ ഞാൻ പറഞ്ഞതാ നീ എന്ത്വേണമെങ്കിലും ചെയ്തോ പക്ഷെ ഈ കളി വേണ്ടന്ന്. അന്ന് നീ എന്തൊക്കെയാ പറഞ്ഞത് ഇതൊക്കെ ഒരുടൈംപാസ് ആണെന്ന്. അല്ലെ.

എടാ ഈ വിർജിനിറ്റി എന്നൊക്കെ പറയുന്നത് പെണ്ണിന് വേണ്ടിമാത്രം സൃഷ്ടിച്ചതൊന്നുമല്ല.

സ്വന്തം ശരീരം കൈമാറെണ്ടത് വഴിയിൽക്കൂടി പോകുന്നവനോ പോകുന്നവൾക്കോ അല്ല. അത്അർഹതപ്പെട്ടവർക്ക് മാത്രമെ കൊടുക്കാവു.

ഇനി ഞാനൊന്ന് ചോദിക്കട്ടെ നിന്റെ സ്ഥാനത്ത് ലക്ഷ്മി ആയിരുന്നെങ്കിൽ നീ അവളെ സ്വീകരിക്കുമായിരുന്നോ“

അതിനു മറുപടിയായി ഉണ്ണിയൊന്നും പറഞ്ഞില്ല

“പറ്റില്ലല്ലെ. പെണ്ണ് മാത്രം എന്നും പെർഫക്റ്റ് ആയിരിക്കണം അല്ലെ“

ഒരു പുശ്ചത്തോടെ വരുൺ അത് പറഞ്ഞു നിർത്തുമ്പോൾ മറുപടിയൊന്നും പറയാനാകാതെ ഉണ്ണിയിരുന്നു“.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഉച്ചക്കഴിഞ്ഞ് രണ്ടു പേരും വരുണിന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി.

ബാഗ്ലൂർ നഗരത്തിൽ തന്നെയുള്ള ഒരു ഫ്ലാറ്റിലേക്കാണ് അവർ പോയത്. അവളെക്കുറിച്ച് അവിടെ നിന്നറിഞ്ഞകാര്യങ്ങൾ എല്ലാം കൂടി ചേർത്ത് കൃത്യമായ പ്ലാനോട്കൂടിയാണ് അവരിറങ്ങിയത്. വരുണിന്റെയും ഉണ്ണിയുടെയുംഒപ്പം എന്തിനും കൂടെ ഉണ്ടാകുമെന്നും വരുണിന്റെ കൂട്ടുകാർ വാക്കു കൊടുത്തു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“ഹലോ“

“ജെഫ്രിൻ എനിക്ക് നിന്നെയൊന്ന് കാണണം. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്“

” ആ വരാം“

” എന്നാൽ ഇന്ന് വൈകിട്ട് 4:30 ന് കാണാം“

വൈകുന്നേരം കൃത്യസമയത്ത് തന്നെ ഉണ്ണിയെത്തിയിരുന്നു.

“ഹലോ“

ബ്ലാക്ക് സ്ക്കിൻഫിറ്റ് ബനിയനും നെവിബ്ലു കളർ സ്ലീവ്‌ലെസ് ഡെനിം കോട്ടും ഡിസൈനർ ബ്ലാക്ക് ജീൻസുംആയിരുന്നു അവളുടെ വേഷം

“എന്താടോ കാണണം എന്ന് പറഞ്ഞത്“

“ആ നമ്മുടെ കല്യാണ കാര്യം പറയാൻ വേണ്ടിയ“
അത് കേട്ടതും ആവളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചത് അവന് മനസ്സിലായ് പക്ഷെ സമർദമായിഅതൊളിപ്പിച്ച്കൊണ്ടവൾ പറഞ്ഞു

” നീ ഇത്ര പെട്ടന്ന് സമ്മധിക്കുമെന്ന് ഞാൻ കരുതിയില്ല. അല്ല നിന്റെ വീട്ടിൽ സമ്മതിച്ചോ“

“എന്റെ ഇഷ്ടങ്ങൾക്കൊന്നും അവർ എതിര് നിൽക്കാറില്ല. അതുകൊണ്ട് എനിക്ക് നിന്റെ വീട്ടുകാരുടെ സമ്മതംമാത്രം മതി. എനിക്കവരെയൊന്ന് കാണണം“

“അ അത് അവരൊക്കെ സ്റ്റേറ്റ്സിലാ“

” എന്നാ അവരോട് അത്യാവശ്യമായ് ഇങ്ങോട്ട് വരാൻ പറ“

“അതെങ്ങനെയാ“

” എന്നാ ഒരു കാര്യം ചെയ്യാം അവർ വരുന്നത് വരെ വെയ്റ്റ് ചെയ്യാം. എന്താ നിനക്ക് സമ്മദം ആണോ“

” അ സമ്മദം“

ഒന്ന് ആലോചിച്ചതിന് ശേഷം അവൾ പറഞ്ഞു

അത് പറഞ്ഞവർ പിരിഞ്ഞു എന്നാൽ ഉണ്ണി അവിടെ തന്നെയിരുന്നു. അവൾ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷംവരുണും കൂട്ടുകാരും അവന്റെയടുത്തേക്ക് വന്നു

“എല്ലാം കിട്ടിയോടവരുണെ“

“ആ കിട്ടിയടാ“

ഉണ്ണി അവരെടുത്ത വീട്ടിയോ മേടിച്ചു നോക്കി

അങ്ങനെ പല പല തവണ അവർ കണ്ടു സംസാരിച്ചു. എന്നാൽ അതിനെല്ലാം പിന്നിൽ ഒരു കെണിഒളിച്ചിരിപ്പുണ്ടെന്ന കാര്യം അവൾ അറിഞ്ഞിരുന്നില്ല.

അവളുടെ ഓരോ പ്രാവിശ്യത്തെ വന്നു പോക്കിന് ശേഷവും അവളുടെയും കൂട്ടുകാരുടെയും ഒത്തുകൂടൽ സ്ഥലവുംഅവർ കണ്ടുപിടിച്ചു

ഉണ്ണിയുടെയും അവളുടെയും ഓരോ സംസാരത്തിലും ഉണ്ണി അവളെ വിവാഹം കഴിച്ചെ അടങ്ങു എന്നവൻ വരുത്തിതീർത്തു. എന്നാൽ അതിൽ അടിപതറിയ ജെഫ്രിൻ അവസാനം അവളുടെ സ്വഭാവം പുറത്തു കൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *