പെട്ടന്നൊരു ഫോട്ടോ കണ്ടതും അവൻ അതിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി.
” ഇതെന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കണെ“
” ഈ ഫോട്ടോ. ഇത് നീ തന്നെ ആണോ. എനിക്ക് വിശ്വസിക്കാൻ പറ്റണില്ല“
” ആ ഇനിയുള്ള ഫോട്ടോകൾ കാണിക്കാൻ വേണ്ടിയ സത്യത്തിൽ ഞാനീ ആൽബം എടുത്തത്. ഇന്നലെപറഞ്ഞില്ലെ നാടൻ കൂട്ടിയെന്ന് അത് കൊണ്ട് ഇതൊക്കെ അങ്ങ് കാണിച്ചേക്കാം എന്ന് കരുതി. ഇതൊക്കെകോളേജിൽ പാഠിക്കുമ്പോൾ ഉള്ള ഫോട്ടോസാ“
ആ ഫോട്ടോകളിൽ എല്ലാം അവളുടെ വേഷം ജീൻസും ടോപ്പും ഷോർട്ട് സ്‌കേർട്ടും സ്ലീവ് ലെസ്സ് ടോപ്പുകളുംആയിരുന്നു. ഒരസ്സല് മോഡേൺ പെൺകൊച്ച്
” ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതെ അല്ലടി“
“അതൊക്കെയാ ഏട്ടാജീവിതം. പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താ ഓരോന്നും മാറി മറിയുന്നത്“
ചെറിയ നോവോടെ ആണ് അവളത് പറഞ്ഞതെന്ന് അവന് മനസ്സിലായി. അതിന്റെ അർത്ഥം മനസ്സിലാക്കാനുംഅവനധികം ചിന്തിക്കേണ്ടി വന്നില്ല.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
വൈകുന്നേരം ശോഭയും ലക്ഷ്മിയും ടി വി കാണുമ്പോളാണ് എവിടെയോ പോകാനായ് ഉണ്ണി ഒരുങ്ങിയിറങ്ങുന്നത്
” എവിടേക്കാ ഏട്ടാ“
” ഒന്ന് പുറത്ത് പോയിട്ട് വരാം “
” ഒറ്റക്കാണോ മോനെ “
” അല്ല ഞാനും കൂടെയുണ്ടെ“
വരുണായിരുന്നു അത്
“അമ്മയും പെങ്ങളും പേടിക്കണ്ട ഞാൻ നോക്കിക്കോളാം നിങ്ങളുടെ ഉണ്ണിയെ “
” ഉണ്ണി വരുണിനെ നോക്കിക്കോളണെ“
അതിന്റെ അർത്ഥം മനസ്സിലാക്കിയ ഉണ്ണിയും ലക്ഷ്മിയും പൊട്ടിച്ചിരിച്ചു. പക്ഷെ വരുണിന്റെ മുഖമൊന്ന് മുഷിഞ്ഞു
“എന്റെ ശോഭാന്റിയെ ……..”
അവനെന്ന് നീട്ടി വിളിച്ചു
“എന്തോ ………”
ശോഭ അതെ രീതിയിൽ വിളികേട്ടു
“അമ്മെ ഞങ്ങൾ ഇറങ്ങുവാ “
“ശരിമോനെ “
ഇറങ്ങുവാ എന്ന് ലക്ഷ്മിയെ കണ്ണുകൊണ്ട് കാണിച്ചു. ശരിയെന്ന് അവളും തിരിച്ചു തലയാട്ടി
കാർ ചെന്ന് നിന്നത് അവരുടെ അന്നത്തെ അതെ ബീച്ചിൽ ആയിരുന്നു
കാറിൽ നിന്നിറങ്ങി മണലിൽ ചെന്നിരുന്നതും വരുൺ ചോദിച്ചു
“എന്താടാ “
ഉണ്ണി മടിച്ച് മടിച്ച് തുടങ്ങി
” എടാ ആ ജെഫ്രിൻ ഇല്ലെ അവളെന്നെ വിളിച്ചിരുന്നു“
“ഏത് ജെഫ്രിൻ “
” എടാ നീയാ പാർട്ടിയിൽ വെച്ച് കണ്ടില്ലെന
“ഓ അതോ. അതിന്റെ പേര് ജെഫ്രിൻ എന്നാണോ. അല്ല അവളെന്തിനാ വിളിച്ചത്“
” ലക്ഷ്മിയായിട്ടുള്ള കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ഞാൻ അവളെ ബ്ലോക്ക് ആക്കിയതാ ഇപ്പോൾ രണ്ടാഴ്ചകഴിഞ്ഞില്ലെ. അവൾ വേറെയെരു നമ്പറിൽ നിന്നാ വിളിച്ചത് പിന്നെ കുറെ ഫോട്ടോസും അയച്ചു ഞങ്ങൾഒരുമിച്ചുണ്ടായിരുന്നപ്പോൾ ഉള്ള പ്രൈവറ്റ് ഫോട്ടോസ്. അ… അതിൽ “
ഉണ്ണിയെന്ന നിർത്തി
” അതിൽ കൂടുതലും നേക്കഡ് ഫോട്ടോസാ “
അത് കേട്ടതും വരുൺ ഉണ്ണിയെ അന്തംവിട്ട പോലെ നോക്കി
” എനിക്കറിയില്ലാ അവളത് എപ്പോഴാ എടുത്തതെന്ന് . അതിന്റെ കൂടെ ഞങ്ങളുടെ വീഡിയോയും ഉണ്ടായിരുന്നു “
” അല്ല അവൾ എന്താ നിന്നോട് പറഞ്ഞത്“
” അവളെ പറ്റിക്കുവാണോന്ന്. അവളെ ഞാൻ വിവാഹം കഴിക്കണം അല്ലെങ്കിൽ ആ ഫോട്ടോസ് കൊണ്ട്പോലീസിന് കംപ്ലയ്ന്റ് കൊടുക്കുമെന്ന്. എന്റെ കല്യാണം കഴിഞ്ഞ വിവരമൊന്നും അവൾ അറിഞ്ഞിട്ടില്ല“
“നിനക്ക് പറഞ്ഞൂടായിരുന്നോ“
“എടാ നിനക്ക് അറിയില്ല അവളുടെ സ്വഭാവം ഒന്നും. അവളും അവളുടെ ഗ്യാങ്സും നമ്മൾവിചാരിക്കുന്നതിനെക്കാൾ വല്യ ഇനങ്ങളാ. അവരൊക്കെ അവരുടെ കാര്യസാധ്യത്തിന് വേണ്ടി ആളെ കൊല്ലാൻപോലും മടിക്കില്ല. ഇതെങ്ങാനും അറിഞ്ഞാൽ ചിലപ്പോൾ അവരെന്റെ ലച്ചുവിനെ ….. സ്നേഹിച്ചു തുടങ്ങിയതല്ലെഉള്ളടാ ഞാൻ അവളെ“
” ഇതിപ്പോ എന്താ ചെയ്യുക“
” അവളെപ്പോഴും മെസ്സെജ് അയച്ചു കൊണ്ടെ ഇരിക്കും. അതിന് റിപ്പ്ള കൊടുത്തില്ലെങ്കിൽ വിളിച്ചുകൊണ്ടെഇരിക്കും. അത് കൊണ്ട് ഞാൻ ഇപ്പോൾ എന്റെ ഫോൺ ഓഫാക്കി വെക്കുന്നത് അതാ നീ ഇന്നു രാവിലെവിളിച്ചപ്പോൾ കിട്ടാതിരുന്നത്“
” അവള് വേറെ വല്ല ഡിമാന്റും വെച്ചോ. ഇത് നീ ലക്ഷ്മിയോട് പറഞ്ഞിട്ടുണ്ടോ“
” ഇല്ല. എല്ലാം തുറന്ന് പറയാൻ ഞാൻ തുടങ്ങിയതാ. പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് പറ്റിയില്ലാ. എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. പാവം അവളിത് വല്ലതും അറിഞ്ഞാൽ തകർന്നു പോകുമെടാ“
