നിലാവള്ളി

“എന്താ ഉണ്ണിയേട്ടാ”

അവൾ ഒരമ്പരപ്പോടെ ചോദിച്ചു

“ആദ്യം നീയെനിക്ക് സത്യം ചെയ്യ്“

“ആ സത്യം. എന്താന്ന് വെച്ചാൽ വേഗം പറയ്“

“എന്റെ ലച്ചൂ നീയിങ്ങനെ വെപ്പ്റാളപ്പെടെതെ. ഞാൻ പറയാം“

അവനൊന്നു നിർത്തി

“നിന്നെ ഞാൻ ആദ്യം കാണാൻ വന്നില്ലേ…..”

പിന്നീട് സംഭവിച്ചതും അതിന് ശേഷം അവനിൽ വന്ന മാറ്റവും അവളെ ഓരോവട്ടം കാണുമ്പോഴും അവനിൽഉണ്ടായ വികാരങ്ങളും എല്ലാം അവളോട്‌ വിശദമായ് പറഞ്ഞു.

അതെല്ലാം പറഞ്ഞതിന് ശേഷം അവളെ നോക്കാനാവാതെ അവൻ തലക്കുനിച്ചിരുന്നു.

അവളുടെ ഇരുകൈകളാളും അവന്റെ മുഖം കോരിയെടുത്തു അവളുടെ നേരെതിരിച്ചു. അവന്റെ കണ്ണിലൂടെഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടവൾ അവനെ അവളുടെ മാറിലേക്ക് അണച്ചു.

“ഇതാണോ ഉണ്ണിയേട്ടാ ഇത്ര വല്യ കാര്യം. അതിനെന്തിനാ ഇങ്ങനെ മനസ്സ്നീറ്റണത്. തന്നെക്കൾ സൗന്ദര്യംകുറഞ്ഞ ഒരു പെണ്ണിനെ കാണാൻ ചെല്ലുമ്പോൾ ഏതോരാണിനും തോന്നുന്നതെ ഏട്ടനും തോന്നിയുള്ളൂ. പിന്നെഏട്ടന്റെ മനസ്സിലെ ഈ ചിന്ത എനിക്കും ഉണ്ടായിരുന്നു. ആദ്യദിവസത്തിൽ തന്നെ എന്നെ നോക്കുകയോസംസാരിക്കുകയോ ചെയ്യാതെ ഇരുന്നപ്പോഴും ഞാൻ വിളിച്ചപ്പോൾ കാൾ എടുക്കാതെയും തിരിച്ചു
വിളിക്കാതെഇരുന്നപോഴും എന്താ വിളിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ കൂട്ട്കാരുടെ കൂടെ ആയിരുന്നു എന്ന് കള്ളംപറഞ്ഞപ്പോഴും എല്ലാം എനിക്ക് മനസ്സിലായിരുന്നു. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു കുറച്ച്വൈകിയാണങ്കിലും അതൊക്കെ ശെരിയാകുമെന്ന്. അത് അതികം വയ്യ്കാതെതന്നെ സംഭവിക്കുകയുംചെയ്തില്ലേ“

അവൻ ലക്ഷ്മിയുടെ മാറിൽ നിന്നെഴുന്നെറ്റ് അവളെ അമ്പരപ്പോടെ നോക്കി.

“ഈ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായ്“

എങ്ങനെ എന്നവൻ പുരികം ഉയർത്തി ചോദിച്ചു

“കാരണം ഞാൻ ഉണ്ണിയേട്ടന്റെ ഭാര്യയാണ്“

അവൻ അവളെ ഇറുകെ പുണർന്നു നെറുകയിൽ ഒരു മുത്തം കൊടുത്തതിന് ശേഷം അവന്റെ മാറോടുചേർത്ത്കിടത്തി.

അവളുടെ തലയിലൂടെയും മുടിയിഴകളിലൂടെയും അവന്റെ വിരലുകൾ ഓടിനടന്നു. അവന്റെ കരവലയത്തിൽകൂടുതൽ സുരക്ഷിതയായ് അവൾക്ക് അനുഭവപെട്ടു. പരസ്പരം മുറുകെ പുണർന്നവർ ഉറക്കത്തിലെക്കാണ്ടു.

കാലത്ത് കണ്ണുത്തുറന്ന് നോക്കുമ്പോഴും അവന്റെ കരവലയത്തിൽ തന്നെ ആയിരുന്നു അവൾ. അവന്റെനെഞ്ചിലൊരു ഉമ്മ കൊടുത്ത് പതിയെ അവന്റെ കൈകൾ എടുത്തു മാറ്റിയവൾ ബെഡിൽ നിന്നിറങ്ങി.

രാവിലത്തെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് ടീവി കാണുകയായിരുന്ന ഉണ്ണിയെ അവൾ നിർബന്ധപൂർവ്വം റൂമിലേക്ക്കൊണ്ടുവന്നു.

“എന്തിനാടി ഇങ്ങോട്ട് കൊണ്ട് വന്നത്. നല്ല അടിപൊളി ഫിലിം ആയിരുന്നു. ഒരു ത്രില്ലിൽ വരുമ്പോഴാ അവൾ.. “

“ഓ.. നിങ്ങൾക്ക് എന്നെക്കാൾ വലുത് സിനിമയാണങ്കിൽ പൊയ്ക്കോ“

“ആ എനിക്ക് സിനിമയാ വലുത്. ഞാൻ പോകുവാ“

അവളെ ദേഷ്യം പിടിപ്പിക്കാൻ എന്നവണ്ണം പറഞ്ഞവൻ നടന്നു. തിരിഞ്ഞു നോക്കുമ്പോൾ മുഖം വീർപ്പിച്ചു കണ്ണീർഒലിപ്പിച്ചു നിൽക്കുന്ന ലക്ഷ്മിയെ ആണ് കാണുന്നത്. അവൻ ഓടിവന്നവളെ കെട്ടിപിടിച്ചു കണ്ണുനീർ തുടച്ചു.

“എന്റെ പെണ്ണെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും കരയാൻ എവിടെനിന്നാടി നിനക്ക് ഇത്രയും കണ്ണുനീര്“

അവനെ അടർത്തിമാറ്റി കൊണ്ടവൾ മുൻപോട്ടു നടന്നു. ഉടനെ അവൻ അവളുടെ കൈക്ക് പിടിച്ചുവലിച്ചവന്റെനെഞ്ചിലെക്കിട്ടു.

പിടിവിടാനായ് അവനെ നുള്ളുകയും പുറകിൽനിന്ന് കൈവിടുവിപ്പിക്കുവാനും അവൾ ശ്രമിച്ചു. ഒന്നുംനടക്കില്ലയെന്നു വന്നപ്പോൾ അവന്റെ നെഞ്ചിൽ ആഞൊരിടി വെച്ച് കൊടുത്തു.

അയ്യോന്ന് പറഞ്ഞവൻ ബെഡിലേക്ക് ഇരുന്നു.

“അയ്യോ ഉണ്ണിയേട്ടാ. ഞാൻ…. വേദനിച്ചോ“

“പിന്നെ ബാക്കിയുള്ളവന്റെ നെഞ്ചിടിച്ചുകലക്കിട്ട് വേദനിച്ചോന്ന്“

അവനൊന്ന് നെഞ്ച്തിരുമ്മി

“എന്തൊരു ഇടിയാടി ഇടിച്ചത്“

അത് കേട്ടതും അവളുടെ കണ്ണ് നിറഞ്ഞു

അത് കണ്ടവൻ പൊട്ടിച്ചിരിച്ചു.
“എന്റെ പൊന്നു പെണ്ണെ ഞാൻ ചുമ്മാ കാണിച്ചതല്ലെ“

“ഓ. ഒരു വല്യ തമാശ. ഹും“

അവൾ തിരിഞ്ഞിരുന്നു

അവളുടെ പുറകിലൂടെ കെട്ടിപ്പിടിച്ചു കൊണ്ടവൻ അവളുടെ കാതിൽ ചോദിച്ചു

“എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്“

അവൾ തിരിഞ്ഞിരുന്ന് അവനോടു പറഞ്ഞു.

“ആദ്യം കണ്ണടക്ക് എന്നാൽ കാണിക്കാം“

“കണ്ണടക്കാൻ ഒന്നും പറ്റില്ല. നി എന്താ എന്ന് വെച്ചാൽ കാണിക്ക്“

“ഇല്ല. ആദ്യം കണ്ണടക്ക്“

“ഓ ശെരി“

അവൻ കണ്ണടച്ചിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

” ഇനി കണ്ണ് തുറന്നോ“

” ഇതെന്താടോ ആൽബമോ“

“ആ അതെ. ഉണ്ണിയേട്ടൻ അവിടെ വീട്ടിൽ വെച്ച് ഞാൻ സമ്മാനം മേടിക്കുന്ന ഫോട്ടോകൾ മാത്രമല്ലെ കണ്ടുള്ളൂ“

“ആ അതെ“

” ഇതിൽ ഞാൻ ജനിച്ചപ്പോൾ മുതൽ പിജിക്ക് പോകുന്നവരെയുള്ള ഫോട്ടേകൾ ഉണ്ട്. തുറന്ന് നോക്ക്“

” ഫോണും ലാപ്പ്ടോപ്പും ഉള്ള ഈ കാലത്തും ആൽബമോ“

“മ്ഹ്. അമ്മയുടെ നിരബന്ധമാ ഇതൊക്കെ. അമ്മയുടെ കൈയിലും ഉണ്ട് ഇതുപോലൊരണ്ണം പക്ഷെഅതിതിനേക്കാ വലുതുമാ ഇതിലേറെ ഫോട്ടോകളും ഉണ്ട്“

അവൻ ആദ്യകത്ത പേജ് എടുത്തു നോക്കി.

“ഇത് നീ ജനിച്ചപ്പോൾ ഉള്ള ഫോട്ടോ അല്ലെ“

“അതെ. അച്ഛനി എടുത്തതാ“

“പാവക്കുട്ടി പോലെ ഉണ്ടല്ലോ“
ഒന്നു ചിരിച്ചതിന് ശേഷം അവൾ അടുത്ത ഫോട്ടോ കാണിച്ചു

“ഇത് ഞാൻ നീന്തിനടക്കാൻ തുടങ്ങിയപ്പോൾ ഉള്ളതാ. ഇത് ഞാൻ ആദ്യമായി പിടിച്ചു നിന്നപ്പോൾ ഉള്ളത കണ്ടോഒരു വള്ളിനിക്കർ അല്ലാതെ വേറെ ഒന്നും ഇല്ല“

” ഇതെന്താ ഈ ഇരുന്നു കരയുന്നത്“

“അത് താഴെ ഒരു ബലൂണ കിടക്കുന്നത് കണ്ടോ. ഇത് ഒന്നാമത്തെ പിറന്നാളിൽ അന്നാ“

“ആ“

” അച്ഛൻ കളിക്കാൻ ഒരു ബലൂൺ തന്നു. അതും പിടിച്ചോണ്ട് കുറെ നേരം നടന്നു. കുറെണ്ടിഞ്ഞപ്പോൾ അത്കൈയ്യിലിരുന്ന് പൊട്ടി. അങ്ങനെ കരഞ്ഞതാ“

” ആണോ“

അവനൊന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഓ ഗോഡ്, ഇതെന്താടി ഒരു തുണിക്കഷ്ണ പോലും ഇല്ലല്ലോ. സോ ഹോട്ടെ…..”

” ദേ ഉണ്ണിയേട്ടാ. അത് ആദ്യത്തെ പിറന്നാൾ കഴിഞ്ഞ് നാലോ അഞ്ചോ ദിവസം ആയതെ ഉള്ളൂ. കുളിപ്പിച്ച്കഴിഞ്ഞ് അമ്മ ഉടുപ്പ് ഇടിമിപ്പിക്കാൻ വേണ്ടി വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞ് ഓടണ്ടതാ“

“ഇത് ഞാൻ എൽ കെ ജി യിൽ പോയ ആദ്യ ദിവസം. ഇത്‌ സ്കൂളിൽ പോകില്ലാന്ന് പറഞ്ഞ് വാശി പിടിച്ച്നിൽക്കണതാ“

അങ്ങനെ ഓരോ ഫോട്ടോയും അവൾ വിവരിച്ചു കൊടുത്തു.

അതിന്റെ ഇടക്ക് ചിരികളും കളിയാക്കലും നാണം ഭാവിക്കലും ഒക്കെ കടന്നുവന്നു.

പെട്ടന്നൊരു ഫോട്ടോ കണ്ടതും അവൻ അതിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി.

” ഇതെന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കണെ“

” ഈ ഫോട്ടോ. ഇത് നീ തന്നെ ആണോ. എനിക്ക് വിശ്വസിക്കാൻ പറ്റണില്ല“

” ആ ഇനിയുള്ള ഫോട്ടോകൾ കാണിക്കാൻ വേണ്ടിയ സത്യത്തിൽ ഞാനീ ആൽബം എടുത്തത്. ഇന്നലെപറഞ്ഞില്ലെ നാടൻ കൂട്ടിയെന്ന് അത് കൊണ്ട് ഇതൊക്കെ അങ്ങ് കാണിച്ചേക്കാം എന്ന് കരുതി. ഇതൊക്കെകോളേജിൽ പാഠിക്കുമ്പോൾ ഉള്ള ഫോട്ടോസാ“

Leave a Reply

Your email address will not be published. Required fields are marked *