നിലാവള്ളി

“ഇല്ല മോളെ കഴിക്കാൻ പോകുന്നതേ ഉള്ളു. മോൾ കഴിച്ചോ. എന്റെ കുഞ്ഞിനെ ഈ വീട്ടിലേക്ക് നിലവിളക്ക്കൊട്ത്ത് കയറ്റാൻ അമ്മക്ക് കൊതിയാവുന്നു . ഒരു കാര്യം ചെയ്യ് മോള് നാളെ ഇങ്ങുവാ വിവാഹത്തിന് ഇവിടെനിന്നും അമ്പലത്തിലേക്ക് പോകാം“

പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു

അമ്മയുടെയും അച്ഛന്റെയും വാതോരാതെ ഉള്ള സംസാരവും ചിരിയും കണ്ടു അന്തംവിട്ടിരിക്കുവാണ് ഉണ്ണി

“നീ കഴിക്കുന്നില്ലേ“

അമ്മയുടെ ശബ്ദം കേട്ടതും അവന് വേഗം കഴിച്ചേഴുന്നെറ്റു സ്റ്റെപ് കയറി മുകളിലേക്ക് പോകുമ്പോൾ അമ്മപറയുന്നത് അവന് കേട്ടു

“അവൻ മുകളിലേക്ക് പോയിട്ടുണ്ട്. മോളെന്ന ഫോൺ വെച്ചോ

അതിന്റെ അർത്ഥം അതികം ആലോചിക്കാതെ തന്നെ അവന് മനസ്സിലായി അവൻ റൂമിൽ എത്തിയതും ഫോൺഎടുത്തു ഹെഡ്‌സെറ്റും വെച്ച പാട്ട് കേൾക്കാൻ തുടങ്ങി

“”””പ്ലാവില പോൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ

പിന്നെയും പൂപൈതലായ് കൊതിതുള്ളി

നിൽക്കുവതെന്തിനോ

ചെങ്കതളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ

കാറ്റിനോട് കൊഞ്ചി ഒരു നാട്ട്മാങ്കനിവീഴത്തുവാൻ

ഇനിയുമീ തോടികളിൽ കളിയാടാൻ മോഹമായ്

ശ്രീരാഗമോ തെടുന്നു നീയീവീണതൻ പോൻ തന്തിയിൽ..

കോവിലിൽ പുലർവേളയിൽ ജയ ദേവഗീതാലാപനം

കേവലാന്താമൃത തിരയാഴിയിൽ നീരാടിനാം

പുത്തിലഞ്ഞി ചോട്ടിൽ മലർ മുത്തുകൊർക്കാൻ പോകാം

ആനകേറാ മെട്ടിൽ ഇനി ആയിരത്തിരി കൊളുത്താആം

ഇനിയുമി കഥകളിൽ ഇളവേൽക്കാൻ മോഹമായ്

ശ്രീരാഗമോ………..

അത്കെട്ടിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് വന്നത് ലക്ഷ്മിയുടെ മുഖമാണ്. ഇന്ന് തന്റെ മുന്നിൽ വന്ന്നിന്നലക്ഷ്മിയെ.

കണ്ണെഴുതിയിരുന്നില്ല, കഴുത്തിൽ മാലയില്ല, ചുണ്ടിൽ ചായമില്ല, ചുവന്ന ചുരിദാറിൽ ചുരുണ്ട നീളമെറിയമുടിയിഴകൾ കുളിപ്പിന്നലിനാൽ അടക്കിനിർത്തി, ഒരു ചെറിയ പൊട്ടും ചുവന്ന ചന്തനക്കുറിയും.പിന്നെ ചെറിയഒരു ജിമിക്കിയും. അതിലും അവൾ വളരെ സുന്ദരി ആയി അവന് തോന്നി

അങ്ങനെ ഓരോന്നും ആലോചിച്ചുകൊണ്ട് അവൻ ഇരുന്നു.

“അവളുടെ അടുത്ത് നിന്നപ്പോൾ എന്തിനാണ് എന്നിൽ അങ്ങനെ ഒരു അനുഭൂതി ഉടലെടുത്തത്. അതെന്താണ്എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലല്ലോ“

സ്വയം പറഞ്ഞുകൊണ്ട് അവന് കട്ടിലിലേക്ക് നിവർന്നുകിടന്നു. കണ്ണടയ്ക്കുമ്പോൾ എല്ലാം ലക്ഷ്മിയുടെമുഖമാണ് ഉണ്ണിയുടെ മുമ്പിലേക്ക് വന്ന്കൊണ്ടിരുന്നത്. അവളുടെ മുഖം മനസിലേക്ക് വരാതിരിക്കാൻ അവന്ശ്രെമിച്ചെങ്കിലും അവന് അതിനു സാധിച്ചില്ല.
രാവിലെ എഴുന്നേറ്റു താഴേക്ക് ചെന്നപ്പോൾ ആണ് അവന് കാണുന്നത് തിരക്കിട്ടു വീട് ഒരുക്കുന്ന ജോലിയിൽആയിരുന്നു എല്ലാവരും. അപ്പോൾ ആണ് അവന് ഓർത്തത് ഇനി വെറും മൂന്നുദിവസം മാത്രമേ ഉള്ളുവിവാഹത്തിന് എന്ന്.

“എന്നാ ഉറക്കം ആടയിതു“

അടുക്കളയിലേക്ക് ചെന്നതും അവൻ ആ കാഴ്ച കണ്ട് ഞെട്ടി

അമ്മയും അംബികാന്റിയും ശരണ്യയും തിരക്കിട്ടു ആരെയോ വീഡിയോ കാൾ ചെയ്യുവാരുന്നു. ഓരോരുത്തരുംഫോൺ മാറിമാറി മേടിക്കുന്നുണ്ട്. അവൾ അടുക്കളയിൽ എത്തി ചായ കുടിച്ചു ഇറങ്ങിയത് പോലും അവർശ്രെദ്ധിചില്ല. അവരുടെ സംസാരം കേട്ടപ്പോൾ അവന് മനസിലായില്ല ഫോണിന്റെ അപ്പുറത്തെ തലയ്ക്കൽ ലക്ഷ്മിആണെന്ന്. അവന് മനസ്സിൽ ആലോചിച്ചു

എല്ലാവരുടെയും ഉള്ളിൽ അവൾ ഇത്രയധികം സ്ഥാനം പിടിചോ എന്ന്.

വിവാഹത്തിന്റെ തലേ ദിവസത്തെ തിരക്ക് എല്ലാം കഴിഞ്ഞു രാത്രിയിൽ റൂമിലേക്ക് വന്നപ്പോൾ ആണ്

പെട്ടന്ന് അവന് ലക്ഷ്മിയുടെ കാര്യം ഓർമ വന്നത്.

“ഫോൺ എടുത്തു വിളിച്ചാലോ. വിളിക്കണോ. വിളിച്ചാൽ അവൾ എന്നെ കുറിച്ച് വല്ലതും വിചാരിക്കുവോ. വേണ്ട. വേണോ“

സ്വയം എന്തൊക്കയോ അവന് പുലമ്പി

“ദൈവമെ എനിക്കിതു എന്താ സംഭവിക്കുന്നത്. അവളോട്‌ ആദ്യം തോന്നിയ ഇഷ്ടകേട് ഇപ്പോൾ എന്താ എനിക്ക്തോന്നാത്തത്. എന്തിനാണ് എപ്പോഴും അവൾ എന്റെ മനസ്സിലേക്ക് വരുന്നത്. ഞാൻ അറിയാതെ തന്നെ അവളെഞാൻ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു“

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് അവന് കേൾക്കുന്നത്

അമ്പുലിയിൽ നനയ്ന്തു സന്ധിക്കിറ പോഴുതു

അൻബു കഥയ് പേസ്സി പേസ്സി വിടിയിത് ഇരവ്…. ഹെയ്…

ഏഴുകടൽ താണ്ടിതാ ഏഴ്മലയ് താണ്ടിതാ

എൻ കരത്ത്‌മച്ചാൻക്കിട്ടെ ഓടിവരും മനസ്സ്…………

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അപ്പോൾ ആണ് ഉണ്ണിയുടെ മൊബൈൽലേക്ക് ഒരു കാൾ വരുന്നത്. അതൊരു അൺനോൺ നബർആയിരുന്നു.

“ഹലോ“

“ഉണ്ണി നീയിതെവിടെയാ” അതൊരു സ്ത്രീ ശബ്ദമായിരുന്നു

“ആരാ ഇത് എനിക്ക് മനസിലായില്ല“

“ഇത്ര പെട്ടന്ന് മറന്നോ ഉണ്ണിനിയെന്നെ“

“ഹലോ, നിങ്ങൾ ആരാ എന്ന് പറയു“

“എന്റെ ശബ്ദം പോലും മറന്നല്ലേ നീ“

ദേഷ്യം വന്ന അവൻ ഫോൺ കട്ടാക്കി. പെട്ടന്നാണ് അവന്റെ വാട്സ്ആപ്പ്ൽ ഒരു മെസ്സേജ് വരുന്ന സൗണ്ട്കേൾക്കുന്നത്

അതെടുത്തു നോക്കിയതും അവൻ ഞെട്ടി. അവൻ അറിയാതെ തന്നെ ആ പേര് മന്ത്രിച്ചു

“ജെഫ്രീൻ“

അവൾ അയച്ച ഫോട്ടോസ് കണ്ടതും അവന്റെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി. ഒരു നിമിഷം കൊണ്ട്അവൻ ആകെ വെട്ടിവിയർത്തു. കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഫോട്ടോസ് മുഴുവൻ എടുത്ത്നോക്കുന്നതിനുമുൻപ് കണ്ണുകൾ അവൻ ഇറുക്കിയടച്ചു. ഫോൺ കൈയിൽ നിന്ന് അറിയാതെ ഊർന്നു താഴെക്ക്വീണു. ഞെട്ടിത്തറഞ്ഞുനിന്ന അവൻ പൊടുന്നനെ ബെഡിലെക്കിരുന്നു. തൊണ്ട വറ്റിവരളുന്നപോലെതോന്നിയപ്പോൾ ടേബിളിൽ ഇരുന്നവെള്ളം അവൻ ആർത്തിയോടെ എടുത്തുകുടിച്ചു. വെള്ളം നെറുകയിൽകയറിയപ്പോൾ ചുമക്കാൻ തുടങ്ങി. എ സിയുടെ തണുപ്പോന്നും അവന്റെ ശരീരത്തിലെ ചൂടിനെയകറ്റാൻസാധിച്ചില്ല. അതെ അമ്പരപ്പോടെ തന്നെ അവൻ ബെഡിലെക്ക് വീണു.

രാവിലെ വരുൺ വന്ന് വിളിച്ചപ്പോളാണ് ഉണ്ണി ഉണർന്നത്

“എടാ ഇത് എന്നാ ഉറക്കമാ. ഒന്നേഴുന്നെൽക്ക്. ഇപ്പോൾ തന്നെ വൈകി“

ക്ലോക്ക്ലേക്ക് നോക്കിയതും അവൻ ചാടി എഴുന്നേറ്റു.

മണ്ഡപത്തിൽ ലക്ഷ്മിയെ കാത്തിരിക്കുമ്പോഴും ഇന്നലത്തെ ഫോട്ടോകൾ ആയിരുന്നു മനസ്സിൽ.

അപ്പോഴാണ് മണ്ഡപത്തിലേക്ക് വരുന്ന ലക്ഷ്മിയെ അവൻ ശ്രെദ്ധിക്കുന്നാത്

കയ്യിലെ താലത്തിലെ തിരിയുടെ വെളിച്ചം ചെറിയരീതിയിൽ അവളുടെ മുഖത്ത് പ്രതിഭലിക്കുന്നുണ്ടായിരുന്നു. കരിമഷികൊണ്ട് കടുപ്പത്തിൽ എഴുതിയിരിക്കുന്നു കണ്ണുകൾ. വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന വെള്ളക്കൽമൂക്കുത്തി. നെറ്റിയിലെ വെള്ളക്കൽ പൊട്ടും അതിനുമുകളിലായുള്ള മഞ്ഞ ചന്ദനക്കുറിയും. പച്ചനിറത്തിലുള്ളകസവുസാരി ആയിരുന്നു അവളുടെ വേഷം. അധികം ആഭരണങ്ങൾ ഇല്ലെങ്കിലും ഒരു പ്രിത്യേകതഅവളിൽഅവനനുഭവപ്പെട്ടു. ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ അഴിച്ചിട്ടു അതിൽ മുല്ലപ്പൂകൊണ്ട് അലങ്കരിച്ചിരുന്നു.

മണ്ഡപത്തിൽ വലം വെച്ചതിനുശേഷം കൈകൂപ്പി എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങി ഉണ്ണിയുടെ ഇടത്വശംചേർന്നിരുന്നു. അവനെ നോക്കിയുള്ള അവളുടെ പുഞ്ചിരി അവനിൽ ഒരു കുളിർമഴ പെയ്യിച്ചു.

Leave a Reply

Your email address will not be published. Required fields are marked *