“മോനെ ഉണ്ണി നാളെ നമ്മൾ എല്ലാവരും കൂടെ ശോഭയുടെ സുഹൃത്ത് ആയ ലതയുടെ വീട്ടിൽ പോകുകയാണ്“
“അത് എന്താ അച്ഛാ പെട്ടന്ന് ഒരു യാത്ര എല്ലാവരും കൂടി. അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ “
വിഷ്ണുവിന്റെ ചോദ്യം കേട്ടതും ശരണ്യ പറഞ്ഞു
“വിശേഷം ഒന്ന്ല്ല്യ. വിഷ്ണു ഏട്ടനെ നാളെ പെണ്ണ്ക്കാണിക്കാൻ കൊണ്ട് പോകുവാ”
അത് കേട്ടതും വിഷ്ണു ഒന്ന് ഞെട്ടി
“പെണ്ണ്കാണാനോ, അമ്മേ അതിനു ഞാൻ…”
അവൻ മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ ശോഭ പറഞ്ഞു തുടങ്ങി
“അമ്മയുടെ കൂടെ കോളേജിൽ പഠിച്ചതാ ലത”
“ആ ലത ആന്റിയെ ആണോ ഇവൻ കെട്ടാൻ പോകുന്നെ? ” വാരുൺ ചിരിച്ചുകൊണ്ട് ചോദിച്ചു
പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു
ഇരച്ചു കയറി വന്ന ദേഷ്യത്തോടെ ഉണ്ണി (വിഷ്ണു ) വരുണിനെ ഒന്ന് നോക്കി
അത് മനസിലായ വരുൺ പെട്ടന്ന് വിഷയം മാറ്റി
“ആ മതി മതി ചിരിച്ചത്. നമുക്ക് കാര്യത്തിലേക്ക് കടക്കാം. ശോഭാമ്മേ ബാക്കി പറയു“
ഒരു മുതിർന്ന ആളെ പോലെ അവൻ പറഞ്ഞു നിർത്തി. അത് കേട്ടപ്പോൾ എല്ലാവർക്കും ഒന്നൂടെ ചിരിവന്നേങ്കിലും അവർ അത് അടക്കി. ശോഭാമ്മ തുടർന്നു.
“കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയപ്പോൾ ആ കുറെ നാളുകൾക്ക് ശേഷം ഞാൻ അവളെ കാണുന്നത്. അങ്ങനെ ഓരോന്നും പറഞ്ഞു ഇരിക്കുന്ന കൂട്ടത്തിൽ ആണ് അവളുടെ മോളെ കുറിച്ച് പറയുന്നത്. ആ കുട്ടി പിജിഒക്കെ കഴിഞ്ഞു നിൽക്കുവാ. ഞങ്ങൾ കണ്ടു ആ കുട്ടിയെ. നല്ല കുട്ടിയാട. കാണാനും തരക്കേടില്ല. എനിക്ക് ഉറപ്പാനിനക്ക് ഇഷ്ടപെടും. എന്റെ ഉണ്ണിക്ക് എന്ത് കൊണ്ടും ചേരുന്ന കുട്ടിയാ. മോൻ വേണ്ട എന്ന് പറയരുത്. അമ്മഅവർക്കു വാക്ക്കൊടുത്തുപോയി”
ഇത്രയും പറഞ്ഞു ശോഭ ഉണ്ണിയെ ഒന്ന് നോക്കി.
പെട്ടന്ന് പ്രഭാകരൻ ഇടയ്ക്കു കയറി.
“വല്യ സാമ്പത്തികം ഉള്ള കുടുംബം ഒന്നും അല്ല മോനെ. അല്ലെങ്കിലും എന്തിനാ സാമ്പത്തികം. ഒരു 10 തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഇപ്പോൾ തന്നെ നമുക്ക് ഉണ്ടല്ലോ. ഞങ്ങൾക്ക് എല്ലാവർക്കും ആ കുട്ടിയെഇഷ്ടപ്പെട്ടു.
“അതെ മോനെ നീ എതിർപ്പ് ഒന്നും പറയരുത്. ഞങ്ങളും കണ്ടു ആ കുട്ടിയെ നിനക്ക് ചേരുന്നു കുട്ടി ആ. നല്ലതങ്കപ്പെട്ട സ്വഭാവം ആ”
ഇത്രയും പറഞ്ഞു രാജശേഖരൻ എഴുന്നേറ്റു.
“പ്രഭാകര നമുക്ക് നാളെ രാവിലെ കാണാം. ഇപ്പോൾ ഞങ്ങൾ ഇറങ്ങുവാ. “
“ശെരിയടാ”
വരുണും ശരണ്യയും ഒരു കള്ളച്ചിരിയോടെ ഉണ്ണിയെ നോക്കിട്ടു അവിടെ നിന്നും ഇറങ്ങി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രാതി ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ണിയുടെ മനസിൽ മുഴുവൻ നാളത്തെ കാര്യം ആയിരുന്നു.
ഒരു പെണ്ണുകാണൽ ഇത്രയും പെട്ടന്ന്. അതും അമ്മ വാക്ക് കൊടുത്ത് ഉറപ്പിച്ചതു. എന്റെ ഇഷ്ടത്തിന് പറ്റിയകൊച്ച് ആകുമോ അത് അഥവാ അങ്ങനെ അല്ലെങ്കിൽ എനിക്ക് ആ കൊച്ചിനെ ഇഷ്ടപെടാതെ വന്നാൽ. ഇതുവരെഅമ്മയെയും അച്ഛനെയും ധിക്കരിച്ചു ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഇത്… അങ്ങനെ ഏതെങ്കിലും ഒരു പെണ്ണിനെ….
ഇങ്ങനെ ഓരോന്നും ഓർത്തു അവന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും അവൻ കിടന്നു. എന്തോ ഒരുബുദ്ധിമുട്ട് പോലെ തോന്നിയപ്പോൾ രണ്ടും കല്പ്പിച്ചു അമ്മയോടും അച്ഛനോടും കാര്യം പറയാൻ ആയിചെന്നപ്പോൾ ആണ് അവരുടെ സംസാരം അവൻ കേൾക്കുന്നത്…..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
“പ്രഭേട്ടാ.. “
“എന്താടോ“
“ഒരുപക്ഷെ ഉണ്ണി ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിലോ“
“എടോ എന്റെ മനസ്സ് പറയുന്നു അവൻ സമ്മതിക്കുമെന്ന്. അവൻ നമ്മുടെ മോനല്ലെ കാര്യം പറഞ്ഞാൽ അവന്മനസിലാകാതെ ഇരിക്കില്ല. അത് മാത്രം അല്ല ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്ന കാര്യം അല്ലെ. അവന് സന്തോഷമേ ഉണ്ടാകുകയുള്ളൂ“
“സ്വത്തില്ലാ പണമില്ലാ എന്ന് പറഞ്ഞു എത്രപേരാ ആ കുട്ടിയെ വേണ്ടാന്ന് വെച്ചത്. പക്ഷെ ആരും അതിന്റെമനസ്സറിയാൻ ശ്രെമിച്ചിട്ടില്ല. ശ്രെമിച്ചിരുന്നെങ്കിൽ, ഈ ചെറിയ പ്രായത്തിന്റെ ഇടയ്ക്കും ആ കുട്ടിക്ക് ഇത്ര സങ്കടംഅനുഭവിക്കേണ്ടി വരില്ലായിരുന്നു. കല്യാണത്തിന്റെ തലേ ദിവസം തന്നെ.. “
“വേണ്ടെടോ നമ്മൾ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കണ്ട. താൻ കിടന്നു ഉറങ്ങാൻ നോക്ക്. ചുമ്മാ ടെൻഷനടിച്ചുഅന്നത്തെപോലെ ബിപി ഒന്നും കൂട്ടണ്ട“
