“ഇത്രക്ക് പാവം ആണോ എന്റെ ഭാര്യ. ആയ്യേ. ഞാൻ ഓർത്തു കുറച്ചൊക്കെ ധൈര്യം കാണുമെന്ന്. കുറച്ചു കൂടിബോൾഡ് ആകണം കേട്ടോ ഈ വിഷ്ണു പ്രഭാകർന്റെ ഭാര്യ. എന്നാലും മോശ മോശം മോശം“
“ഓഹ്, ഞാൻ അത്രക്ക് വല്യ പാവം ഒന്നുമല്ല കേട്ടോ. ഞാൻ ഭയങ്കര ദുഷ്ട്ടയാ. എന്നെ നിങ്ങൾക്ക് അറിയില്ല. മ്മ്ഹ്ഹ്”
ഒരു കള്ളദേഷ്യം വരുത്തിയവൾ മുഖംവെട്ടിച്ചിരുന്നു.
അവളുടെ മുഖം പിടിച്ചു അവന്റെ നേരെ തിരിച്ചു കൊണ്ടാവൻ പറഞ്ഞു
“എന്നിട്ടാ ഈ കണ്ണിങ്ങനെ നിറഞ്ഞിരിക്കണതു“
“ഹും ഞാൻ പോകുവാ. അമ്പലമുറ്റത്തിരുന്ന കൊഞ്ചല്“
അതും പറഞ്ഞവൾ കാറിന്റെ അടുത്തേക്ക് നടന്നു.
കാറിന്റെ അടുത്തെത്തിയതും എന്തോമറന്ന പോലെ അവൾ നിന്നു. തിരിഞ്ഞു നോക്കുമ്പോൾ ഉണ്ണിനടന്നടുത്തെത്തിയിരുന്നു. അവൾ കൈയ്യിലിരുന്ന ഇലയിൽ നിന്ന് ഒരു നുള്ള് ചന്തനം എടുത്ത് അവന്റെനെറ്റിയിൽ അണിയിച്ചു. അവളുടെ നെറ്റിയിലും അവൻ ചന്തനം ചാർത്തി. മഞ്ഞനിറത്തിലുള്ള ചന്തനംആയത്കൊണ്ട്തന്നെ ഇരുവരുടെയും മുഖം ഒന്നൂടി ഐശ്വര്യം ഉള്ളതായിതോന്നി.
കാറിൽ കയറിയതും അവൾ ചോദിച്ചു
“ഇനി എങ്ങോട്ടാ പോകുന്നത്“
“അതിനുള്ള മറുപടി വീട്ടിൽ വെച്ചു തന്നെ ഞാൻ പറഞ്ഞിരുന്നല്ലോ“
“എന്ത്” എന്നവൾ സംശയത്തോടെ ചോദിച്ചു.
“പ്രിത്യേകിച്ചു ചോദ്യവും പറച്ചിലും ഒന്നും വേണ്ടാന്ന്“
“ഓഹ് ആയിക്കോട്ടെ, നമ്മളായിട്ട് ഇനിയൊന്നും ചോദിക്കുന്നില്ല“
പിണക്കത്തോടെയുള്ള മറുപടി കേട്ട് അവന് ചിരി വന്നു.
കാർ നീങ്ങിക്കോണ്ടിരുന്നതും ലക്ഷ്മി ഉണ്ണിയെ തന്നെ നോക്കിക്കോണ്ടിരുന്നു.
“എന്താടി കൊച്ചേ ഇങ്ങനെ നോക്കി പേടിപ്പിക്കണേ“
“ഒന്നൂല്യ, ഇത് സത്യമ്മാണോന്ന് വിശ്വസിക്കാൻ പറ്റണില്ല“
“ഏതു“
“അല്ല എന്റെ ഈ കള്ളൻ ചെക്കനെ എനിക്ക് സ്വന്തമായെന്ന്“
“എന്റെ പൊന്നു മോളെ നീ അങ്ങനെ ഒന്നുംപറയല്ലെടി. എന്നാണെ നിന്നാണെ വണ്ടിയാണെ ബംബറാണെസത്യാടി, നിന്നെ ഞാൻ കെട്ടിയെടി, നിയിപ്പോൾ എന്റെ ഭാര്യയാടി“
അത്കെട്ടതും ലക്ഷ്മി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവളുടെ കുടുകുടെയുള്ള ചിരിക്കണ്ട് അവനും ചിരിവന്നു.
പെട്ടന്നവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ തോളിലെക്ക് ഇട്ടു. പെട്ടന്നൊന്നു ഞെട്ടിയെങ്കിലുംഅവളുടെ കൈകൾ അവന്റെ വയറ്റിലും തോളിലുമായി പിണഞ്ഞു.
കാർ ചെന്നു നിന്ന സ്ഥലം കണ്ട് അവൾ അമ്പരന്നു ആ അമ്പരപ്പോടെ തന്നെ അവൾ അവന്റെ മുഖത്തെക്കുംനോക്കി. അവൻ അവളെ നോക്കി ഒന്ന്പുഞ്ചിരിച്ചു. ഡോർ തുറന്നു പുറത്തിറങ്ങിയതും കല്ലു ഓടി വന്നവളെകെട്ടിപ്പിടിച്ചു. ലക്ഷ്മിയും അവളെ ഇറുകെ പുണർന്നു.
ആ വീട്ടിലെ ലക്ഷ്മിയുടെ എല്ലാംമെല്ലാം ആണ് കല്യാണി. തന്റെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാംഅറിഞ്ഞവൾ.
“നിങ്ങൾ വരുമെന്ന് മോൻ വിളിച്ചു പറഞ്ഞിരുന്നു“
ഇറങ്ങി വന്ന ലതയെ അവൾ ഓടി ചെന്നുകെട്ടിപിടിച്ചു. കണ്ണുനീർ തുള്ളികൾ നീർച്ചാൽ കണക്കെ അവളുടെകവിളുകളിൽ കൂടി ഒഴുകാൻ തുടങ്ങി.
“ലതേ നി അവരെ മുറ്റത്ത് നിർത്തണ്ട് അകത്തേക്ക് വിളിക്ക്“
ശേഖരൻ ഉമ്മറത്തെക്ക് വന്ന്കൊണ്ട് പറഞ്ഞു. ശേഖരനൊപ്പം രമയും അച്ഛമ്മയും ഉണ്ടായിരുന്നു.
“വാ മോനെ“
ശേഖരൻ ഇറങ്ങി വന്ന് ഉണ്ണിയെ അകത്തേക്ക് ക്ഷണിച്ചു.
ലക്ഷ്മി അമ്മയുടെയും കല്ലുവിന്റെയും കൂടെ അകത്തേക്ക് കയറി.
“മോളെ നി ഉണ്ണിയെ നിന്റെ മുറിയോക്കെ ഒന്നുകൊണ്ട്പോയ് കാണിച്ചു കൊടുക്ക് അപ്പോഴേക്കും അമ്മ നിങ്ങൾക്ക്കഴിക്കാൻ ഉള്ളത് എടുക്കാം“
“വാ ഉണ്ണിയേട്ടാ“
അവൾ ഉണ്ണിയുടെ കയ്യിൽ പിടിച്ചു മുകളിലേക്ക് നടന്നു.
അവളുടെ മുറിയിൽ എത്തിയതും അവൻ ചുറ്റും അമ്പരപ്പോടെ നോക്കി.
പെട്ടന്നാണ് ലക്ഷ്മി ഉണ്ണിയുടെ മാറിലെക്ക് വീണത്. നെഞ്ചിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ അവൻ അവളെഅടർത്തിമാറ്റി അവളുടെ മുഖത്തെക്ക് നോക്കി
“അമ്മയെയും മറ്റുള്ളവരെയും കാണാം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഇത്ര പെട്ടന്ന്“
അതുംപറഞ്ഞവൾ അവന്റെ മാറിലെക്ക് ചാഞ്ഞു.
മുറിയുടെ സൈഡിലെ ഒരു വലിയ ഷെൽഫിലായ് കുറെ ട്രോഫിയും സർട്ടിഫിക്കറ്റും മെഡലുകളുംഅതിനൊടടുത്ത് തന്നെ കുറെ ഫോട്ടോകളും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് അവൻ കണ്ടു. അപ്പോഴാണ്അവൻ അന്ന് കണ്ട (ലക്ഷ്മിയെ കാണാൻ വന്ന അന്ന്) കണ്ട ഫോട്ടോകളെക്കുറിച്ചു ഓർത്തതു.
