നിലാവള്ളി

അവന് അമ്മ ഇല്ലായിരുന്നു ആകെയുള്ളത് ഒരു അനിയത്തിയും അച്ഛനും. അവന്റെ അനിയത്തി ജനിച്ചപ്പോഴാഅമ്മ പോയത്. അത് കഴിഞ്ഞ് അവനോടുള്ള സ്നേഹം കൂടുകയെ ചെയ്തുള്ളൂ. പറയാം എന്ന് ഒത്തിരി ഓർത്തുപക്ഷെ ഞാനതു പറയുമ്പോൾ അവനെന്നെ അങ്ങനെ കാണുന്നില്ലങ്കിലോ എന്നുള്ള പേടിയായിരുന്നു. ഒരുപക്ഷെഞാൻ അത് പറയുമ്പോൾ ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുമോ എന്നുള്ള പേടിയായിരുന്നു“

“എന്നിട്ടെന്തായ്“

അവൻ ആകാംഷയോടെ ചോദിച്ചു

ലക്ഷ്മി ഇതെല്ലാം പറയുമ്പോഴും അമ്മയുടെ മടിയിൽ കിടന്ന് കഥകേൾക്കുന്ന കുഞ്ഞിനെ കണക്കെ ആയിരുന്നുഉണ്ണി

“എന്നിട്ടെന്താകാൻ. ഞാൻ പറഞ്ഞില്ല. അങ്ങനെ കോളജ് ഒക്കെ കഴിഞ്ഞു. ഒരു ദിവസം ഞാൻ അവന്റെ വീട്ടിൽപോയിരുന്നു പക്ഷെ അവർ അവിടെ നിന്ന് വേറെ എവിടേക്കോ പോയിരുന്നു. അത് അങ്ങനെ അവസാനിച്ചു“

“ശെ… അവൻ എവിടെയാണെന്ന് പിന്നെ നീ അന്വേഷിച്ചില്ലെ“

“എടോ മനുഷ്യാ ഞാൻ നിങ്ങളുടെ ആരാണെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ. ലൗ സറ്റോറി കേൾക്കാൻഇറങ്ങിയേക്കുന്നു“

“ഓ…ഞാൻ ചോദിക്കുന്നില്ല“

“അല്ല ഇങ്ങനെ കിടന്നാൽ മതിയോ. കൊണ്ടുപോകാനുള്ളതൊക്കെ എടുത്ത് വെക്കണ്ടെ“

“അതൊക്കെ ഞാൻ എടുത്തു വച്ചു. എന്താ നീയെന്റെ വേലക്കാരി ഒന്നും അല്ലല്ലോ. ഇവിടെ ഇരിക്ക് കൊച്ചെ. എവിടെയാ എഴുന്നേറ്റ് പോകുന്നെ“

അത് പറഞ്ഞവൻ അവളെ പിടിച്ച് അവന്റെ അടുത്തു തന്നെ ഇരുത്തി

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകുന്നേരം പോകാനുള്ള ഒരുക്കമെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറ്റുകയായിരുന്നു ഉണ്ണി. ലക്ഷ്മി കട്ടിലിലിരുന്ന്ഉണ്ണിയെ തന്നെ നോക്കി കൊണ്ടിരുന്നു.

ഡ്രസ്സ് മാറ്റിക്കഴിഞ്ഞ് ഉണ്ണി ലക്ഷ്മിയുടെ അടുത്തു വന്നിരുനു അവളുടെ മുഖം അവന്റെ ഇരുകൈ കൊണ്ടുംകോരിയെടുത്തു

” ഏട്ടൻ പോയ്കഴിഞ്ഞാൽ വിഷമിക്കരുത് കേട്ടോ. പിന്നെ എപ്പോഴും എന്നെ അങ്ങോട്ട് വിളിക്കാൻ നിൽക്കണ്ട. ഫ്രീ ആകുമ്പോൾ ഞാൻ വിളിച്ചോളാം. പിന്നെ എന്നെ വിളിച്ചിട്ട് കിട്ടാതിരുന്നാൽ ഇവിടെയിരുന്ന് ടെൻഷനടിച്ച്അവിശ്വമില്ലാത്ത അസുഖം ഒന്നും വരുത്തി വെക്കരുത് എനിക്ക് ഇനിയും വേണ്ടതാ നിന്നെ. എന്റെ ജീവിതവസാനംവരെ“
പെട്ടന്ന് എന്തോ സങ്കടം മനസ്സിനെ വന്നുലച്ചപ്പോലെ അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നവൾ പൊടുന്നനെഅവന്റെ മാറിലേക്ക് വീണ് കരയാൻ തുടങ്ങി.

“ശ്ശെ എന്താ ഇത് എന്റെ ലച്ചൂട്ടി കരയുവാണോ. ഏട്ടൻ പോയിട്ട് പെട്ടന്നിങ്ങ് വരില്ലെ. പിന്നെ ഏട്ടൻ കുറച്ചു മുൻപ്പറഞ്ഞത് ഇത്രപ്പെട്ടന്ന് മറന്നോ“

അവൾ മുഖമുയർത്തി അവനെ നോക്കി പുരികം പൊക്കി എന്തായെന്ന് ചോദിച്ചു

” വിഷമിക്കരുതെന്ന്“

അവൻ അവളുടെ മുഖം അവന്റെ കൈയ്യിലേക്കെടുത്തു

അവന്റെ വിരലുകൾ കൊണ്ടവളുടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ടവൻ ചോദിച്ചു

അവൾ ഇല്ലായെന്ന് തലയാട്ടി.

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലും കവിൾ തടങ്ങളിലും നെറ്റിയിലുമായ് അവൻ തുരുതുരാചുംബിച്ചുകൊണ്ട് അവന്റ സ്നേഹത്തെ അവളിലേക്കലിയിച്ചു. ഒരു നിമിഷം അവൻ അവളുടെ മുഖത്തേക്ക് തന്നെനോക്കിയിരുന്നു. അവളും.

കണ്ണുകൾ തമ്മിലുടക്കി. ആ കണ്ണുകൾ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിന്നീടുള്ള അവന്റെനോട്ടം അവളുടെ അധരങ്ങളിലേക്കാണെന്ന് മനസ്സിലാക്കിയതും ലക്ഷ്മിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവന്റമുഖം അവിലേക്കടുത്തു വന്നതും പെട്ടന്ന് വെട്ടിവിയർക്കുന്നത് പോലെ ലക്ഷ്മിക്ക് തോന്നി. അവന്റ മുഖംതൊട്ടടുത്ത് വന്നതും ലക്ഷ്മി കണ്ണുകൾ വലിച്ചടച്ചു. വലം കൈ അവന്റെ ഷർട്ടിന്റെ കോളറിലും ഇടം കൈഅവന്റെ ഇടുപ്പിലും പിടുത്തമിട്ടു.

വിറയാർന്ന ചുണ്ടുകളുമായ് കണ്ണുമടച്ചിരിക്കുന്ന അവളെ അവൻ ഒരു നിമിഷം നോക്കിയിരുന്നു.

അനക്കമൊന്നുമില്ലാതായപ്പോൾ ലക്ഷ്മി കണ്ണു തുറന്നവനെ നോക്കി.

ലക്ഷ്മി അവനെ നോക്കിയതും ഉണ്ണി അവളുടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു.

ആദ്യമൊന്ന് പിടഞ്ഞെങ്കിലും പതിയെ അവൾ അവന് വിദേയയായി നിന്നു കൊടുത്തു.

ശ്വാസം നിലച്ചു പോകുമെന്ന് തോന്നിയ നിമിഷം അവളവനെ ആഞ്ഞു തള്ളി. പുറകിലോട്ട് മലർക്കാൻ തുടങ്ങിയഉണ്ണിയെ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു നിർത്തി. ഒരു കള്ളചിരിയോടെ പിന്നെയും അവളോടടുത്തവൻലക്ഷ്മിയുടെ കഴുത്തിൽ മുഖം പൂഴ്ത്തി. ലക്ഷ്മിയുടെ കൈകൾ അവന്റെ മുതുകിലും മുടിയിഴകളിലും അലഞ്ഞുനടന്നു

വാതിലിലാരോ തട്ടുന്ന ശബ്ദം കേട്ടതും അവർ ഞെട്ടിയാടർന്നു. ലക്ഷ്മി വെപ്രാളത്തോടെ സാരിത്തലപ്പ് കൊണ്ട്അവളുടെ മുഖവും കഴുത്തും തുടച്ച് മുടിയുമൊതുക്കി വാതിലിന്റെ അടുത്തേക്ക് നടന്നു. ഉണ്ണിപ്പെട്ടന്ന് തന്റെചുളുങ്ങിയ ഷർട്ടും ഉലഞ്ഞ മുടിയും നേരെയാക്കി.

” ആ മോളെ അവനിറങ്ങിയില്ലെ. വരുൺ വന്നിട്ട് കുറെ നേരമായി. സമയം വൈകുന്നൂന്ന്“

“ആ ഇറങ്ങിയമ്മേ ദേ വരുന്നു“

അത് പറഞ്ഞവൾ ഉണ്ണിയുടെ അടുത്തേക്ക് നടന്നു

“ഉണ്ണിയേട്ടാ വാ ഇറങ്ങാം“

അവളവന്റെ ലെഗേജ് എടുത്ത് ഇറങ്ങാൻ തുടങ്ങിയതും ലക്ഷ്മിയുടെ കൈയിൽ ഉണ്ണിയുടെ പിടിവീണു. പെട്ടിതാഴെ വെച്ച് അവൾ തിരിഞ്ഞു നോക്കി. അവനവളെ മുറുകെ പിടിച്ച് മുടിയിലൂടെ തലോടി അവളവനെയുംവലിഞ്ഞു മുറുകി.
നെറുകയിലൊരുമ്മ കൊടുത്തുകൊണ്ടവൻ പറഞ്ഞു ഇനിയിറങ്ങാം. ചിരിച്ചുകൊണ്ടവൾ ശരിയെന്ന് തലയാട്ടി.

തഴേക്ക് ചെന്നതും വരുൺ അവിടെ നിൽപ്പുണ്ടായിരുന്നു.

കാറിലേക്ക് കയറുന്നതിന് മുൻപ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയ ശേഷം പോകുവാ എന്ന്ലക്ഷ്മിയെ കണ്ണുകൊണ്ട് കാണിച്ചൻ വണ്ടിയിൽ കയറി. കാറ് ഗേറ്റ് കഴിഞ്ഞ് പോകുന്നതുവരെ ലക്ഷ്മി അവിടെതന്നെ നിന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വെളുപ്പിനെതന്നെ അവർ ബാഗ്ലൂരിൽ എത്തി. ഫ്ലാറ്റിലെത്തിയതും രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയ്.

ഉണ്ണിയുണർന്നപ്പോൾ സമയം പത്തു മണിയോടടുത്തിരുന്നു. ഫോണെടുത്ത് നോക്കിയതും ലക്ഷ്മിയുടെ പത്ത്മിസ്സ്ഡ് കാൾ. അവൻ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു

രണ്ടു റിങ് ചെയ്തപ്പോഴേക്കും മറുത്തലയ്ക്കൽ കാൾ അറ്റന്റ് ചെയ്തു

കാൾ എടുത്തതും അപ്പുറത്ത് നിന്ന് ലക്ഷ്മിയുടെ ചീത്തവിളി തുടങ്ങി.

“എത്ര പ്രാവിശ്യം വിളിക്കണം. എവിടെ പോയ് കിടക്കുകയായിരുന്നു. അവിടെ എത്തിയോ ഇല്ലയോഎന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു“

“അയ്യോ എടി മതി നിർത്ത്. ഞാനുറങ്ങി പോയ് അതുമാത്രമല്ല ഫോൺ സൈലന്റായിരുന്നു“

“അല്ല ഇത്ര നേരമായിട്ടും ഉണ്ണിയേട്ടൻ ഓഫിസിൽ പോയില്ലെ“

ആ ചോദ്യം കേട്ടതും അവനൊന്ന് നടുങ്ങി. അല്പം തപ്പിത്തടഞ്ഞെങ്കിലും അത് പ്രകടിപ്പിക്കാതെ അവൻ പറഞ്ഞു

” പോയില്ല. കുറച്ചു ക്ഷീണം തോന്നിയ കാരണം ഞാനിന്ന് ലീവ് പറഞ്ഞു“

അത് കേട്ടതും ഒരു ഞെട്ടലോടെ അവൾ ചോദിച്ചു“

“അയ്യോ എന്ത് പറ്റി. ഒട്ടുംവയ്യെ. ഒന്ന് ഹോസ്പ്പിറ്റലിൽ പോകാൻ വയ്യാരുന്നോ“

Leave a Reply

Your email address will not be published. Required fields are marked *