“എന്തോ എങ്ങനെ, എടി എടി മോട്ടേന്നു വിരിഞ്ഞിട്ടില്ല അപ്പോഴാ അവളുടെ ഒരു. മ്മ്ഹ്ഹ് “
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ചേച്ചി…”
കല്ലു ലക്ഷ്മിയുടെ ഇരുകവിളുകളിലും പിടിച്ചു വലിച്ചു.
“ഓ നോക്കുന്നെടി, പക്ഷെ എനിക്ക് ഒരു സംശയം“
“എന്ത് സംശയം” കല്ലു ഒന്ന് പുരികമുയർത്തികൊണ്ട് ചോദിച്ചു.
“വിഷ്ണുവേട്ടന് ഈ വിവാഹത്തിനോട് പൂർണ താല്പര്യം ഉണ്ടോയെന്ന്“
“അതെന്തേ ഇപ്പൊ അങ്ങനെ തോന്നാൻ“
“ഞങ്ങൾ സംസാരിക്കാനായി പുറത്തേക്ക് പോയസമയത്ത് എന്നെ ഒന്ന് നോക്കുകകൂടി ചെയ്തില്ല. ഞാൻപറയുന്നതിന് മൂളുകമാത്രമല്ലാതെ എന്തെങ്കിലും സംസാരിക്കുകയോ ചോദിക്കുകയോ ചെയ്തില്ല“
“ഓ എന്റെ പൊട്ടി ചേച്ചി, അത് ആദ്യമായി കാണുന്നത്കൊണ്ടുള്ള മടിയാകും. നിന്നെപോലെ ഇരുപ്പത്തിനാല്മണിക്കൂറും ബ്ലാ ബ്ലാ ബ്ലാ എന്നുപറഞ്ഞിരിക്കുന്നവരാകണമെന്നുണ്ടോ“
“ഓ, മതി മതി മോൾ പോയ് കിടന്നുഉറങ്ങാൻ നോക്ക്. സമയം ഒത്തിരി വൈകി. ഉം ചെല്ല് ചെല്ല്“
“ഓ ഞാൻ പോകുവാ“
കല്ലു അവളുടെ മുറിയിലേക്ക്പോയ്…….
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
“ടാ, ശോഭാന്റി പറഞ്ഞു നമ്മുടെ ഓഫീസിൽ നിന്നും എത്രപേർ വരുമെന്ന് നിന്നോട് ചോദിച്ചു പറയാൻ“
“ഓഫീസിൽ നിന്നും ആരെയും വിളിക്കണ്ട“
“അതെങ്ങനെയാ ശെരിയാവുക. തിരിച്ചുചെന്ന് കഴിയുമ്പോൾ എന്താടാ വിവാഹത്തിന് വിളിക്കാതെ ഇരുന്നത്എന്ന് എല്ലവരും ചോദിച്ചാൽ എന്തുപറയും“
“അതിന് അവര് എന്തെങ്കിലും അറിഞ്ഞാൽ അല്ലെ ഉള്ളു”
“നീ എന്തൊക്കെയാ ഈ പറയുന്നത്. അവരോന്നും അറിയാൻ പോകുന്നില്ലന്നോ“
“ആ അതുതന്നെ. ആരെയും ഒരുകാര്യവും അറിയിക്കേണ്ട. നീ ഫോട്ടോയോ അങ്ങനെ എന്തെങ്കിലും സ്റ്റാറ്റസ് മറ്റോഇടുവാനെങ്കിൽ അവരെ എല്ലാം ഹൈഡ് ചെയ്തു വേണം ഇടാൻ. തല്ക്കാലം ആരും ഒന്നും അറിയണ്ടഅതാനല്ലത്“
“ഒക്കെ. ബട്ട് ഓഫീസിൽ നിന്ന് ആരും എന്താ വരാത്തെ എന്ന് ചോദിച്ചാൽ എന്തു പറയും. അത് മാത്രം അല്ല. ഓഫീസിൽ നിന്ന് അവര് വിളിക്കുന്നുണ്ട്. എന്താ രണ്ടാഴ്ച ആയിട്ടു ഒരു വിവരവും ഇല്ലല്ലോ എന്താ തിരിച്ചുചെല്ലുന്നില്ലെ എന്ന് പറഞ്ഞു”
“ഇവിടെ ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞോളാം. ഓഫീസിൽ ചോദിക്കുവാന്നേൽ എനിക്ക് വയ്യന്നോ മറ്റോപറഞ്ഞോ“
“മ്മ്ഹ്ഹ്. അതെന്തേങ്കിലും ആകട്ടെ, നീ ലക്ഷ്മിയെ വിളിച്ചോ“
“ഇല്ല, അതെന്തിനാ ഇപ്പോൾ അവളെ വിളിക്കുന്നത്“
“എടാ കല്യാണത്തിന് ഇനി വെറും അഞ്ചു ദിവസം കൂടി ഉള്ളു. അവളെ ഇടക്കൊക്കെ വിളിച്ചുസംസാരിക്കുവാണെൽ നിങ്ങൾ തമ്മിലുള്ള അകലം ഒക്കെ മാറിക്കിട്ടും. അവളെ വിളിച്ചു അവിടെഎന്തൊക്കെയായി ഒരുക്കം എന്നൊക്കെ നിനക്ക് ചോദിച്ചൂടെ“
“അതിന്റെയൊന്നും ആവിശ്യം ഇല്ല. നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ”
ഉണ്ണി ചെറിയ ഒരു ദേഷ്യത്തോടെയാണ് അത് പറഞ്ഞത്
“ഇല്ല. ഞാൻ താഴേക്ക് പോകുവാ”
അതും പറഞ്ഞവൻ തിരിഞ്ഞുനടന്നു. പെട്ടന്ന് എന്തോ ഓർത്തപോലെ വരുൺ ഒന്ന് നിന്ന് എന്നിട്ട് തിരിഞ്ഞുനിന്ന് ഉണ്ണിയോട് പറഞ്ഞു
“നാളെയാണ് ഡ്രസ്സ് എടുക്കാൻ പോകുന്നത്“
“ആം എനിക്ക് ഓർമയുണ്ട്“
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഡ്രസ്സ് എടുക്കാൻ പോകുമ്പോഴാണ് കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് അച്ഛൻ പറഞ്ഞത്
“ഉണ്ണി നീ ലക്ഷ്മിയെ വിളിച്ചു ഇറങ്ങിയോ എന്ന് ചോദിക്ക്“
അത് കേട്ടതും അവന് ഒന്ന് കണ്ണ്തള്ളി
“അവരും ഉണ്ടോ. ദൈവമെ ഞാൻ എങ്ങനെ വിളിക്കും“
“നീ എന്താ ഈ പിറുപിറുക്കുന്നത്. വിളിക്കട”
വരുൺ പറഞ്ഞു
“ഷോപ്പിൽ ചെന്നിട്ടു വിളിച്ചാപോരെ അച്ഛാ“
“അതെന്തിനാ. ഇപ്പോൾ വിളിച്ചു ചോദിക്ക്“
“ഹലോ“
മറുതലയ്ക്കൽ സ്ത്രീ ശബ്ദം കേട്ടതും അവൻ ഒന്ന് ഞെട്ടി.
“ഇറങ്ങിയോ എന്നറിയാൻ വേണ്ടി വിളിച്ചതാ“
“ദേ ഇറങ്ങാൻ പോകുവാ മോനെ. ലക്ഷ്മി അപ്പുറത്ത്ആ ഫോൺ കൊടുക്കണോ“
“വേണ്ട“
“ശെരി മോനെ“
ഫോൺ കട്ട് ആയി. അവനൊന്നു നെടുവീർപ്പിട്ടു
“അവര് ഇറങ്ങുന്നേയുള്ളൂ അച്ഛാ“
“അത് ലക്ഷ്മി തന്നെ ആയിരുന്നോ“
വരുൺ ഉണ്ണിയുടെ കാതിൽ ചോദിച്ചു
“അല്ല. അമ്മയായിരുന്നു” അവന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“ആ അത് നീ ആ ശ്വാസം വിടുന്നത് കണ്ടപ്പോഴേ തോന്നി“
