നിലാവള്ളി

“അത് ഞാൻ ശരിയാക്കിക്കോളാം. അവളെന്നല്ല അവരാരും ഇനി ഈ ജന്മം പുറം ലോകം കാണില്ല. എന്നാഞങ്ങൾ അങ്ങ് പോയെക്കുവാ“

“ശരി സർ“

എല്ലാം അവസാനിപ്പിച്ച് അവിടെ നിന്നു തിരിക്കുമ്പോൾ. അവർ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു.

ഉണ്ണിയും വരുണും ഫ്ലാറ്റിലെത്തിയതും ലക്ഷ്മിയുടെ കാൾ വന്നു. ഉണ്ണിയതെടുക്കാതെ കാട്ടാക്കി.

“അതെന്താടാ കട്ടാക്കിയത്“

” ഇനിയവൾ എന്റെ ശബ്ദം കേൾക്കുന്നത് നേരിട്ട് മതി. എന്നാ നമുക്ക് ഇറങ്ങിയാലോ“

“അം എല്ലാം സെറ്റാ. ഇനി വേണം നാട്ടിൽ ഒന്ന് അറിഞ്ഞ് ജീവിക്കാൻ. സത്യം പറഞ്ഞാൽ അന്ന് നീയെന്നോട്ചോദിച്ചില്ലെ നമുക്കിനിത്തൊട്ട് നമ്മൂടെ
ബിസിനസ്സ് നോക്കി ജീവിച്ചാൽ പേരെന്നു. നീയെന്നോട് അത്പറയുന്നതിനു മുൻപ് തന്നെ ഞാനത് ആലോചിച്ചതാ. അപ്പോഴാ നീ ഇങ്ങോട്ട് പറയുന്നത്“

“അല്ലെങ്കിലും നമുക്ക് എന്നും നമ്മുടെ നാട് തന്നെയാടാ നല്ലത്. പുറം രാജ്യത്ത് പോയി എത്ര സൗകര്യത്തിൽ എത്രഉയർന്ന നിലയിൽ ജീവിച്ചാലും നമ്മുടെയൊക്കെ മനസ്സിൽ എന്നും ഉണ്ടാകുന്നത് നമ്മുടെ നാടും അതിന്റെഭംഗിയൊക്കെ തന്നെയല്ലെ“

“മം മതി മതി ഡയലോഗടിച്ചത്. സമയം വൈകുന്നു. പെട്ടിയെക്കെ എടുക്ക് നല്ല അടാറ് കനമാ എല്ലാത്തിനും“

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ലക്ഷ്മി രാവിലെ കുളിച്ചിറങ്ങി ഗെയിറ്റിൽ വന്ന് പത്രമെടുത്ത് വീടിന്റെ ഉമ്മറത്തെത്തിയതും കാറിന്റെ ശബ്ദംകേട്ടവൾ തിരിഞ്ഞു നോക്കി. കാറിൽ നിന്നിറങ്ങുന്ന ഉണ്ണിയെ കണ്ടതും ഓടിചെന്ന് ചേർത്ത് പിടിക്കാൻ അവളുടെമനസ്സ് പറഞ്ഞതും ഒരടിയെടുത്ത് കാൽ മുന്നോട്ട് വെച്ചതും ഇന്നലെ ഫോൺ വിളിച്ചപ്പോളെല്ലാം കാൾ എടുക്കാതെകട്ടാക്കി കളഞ്ഞതും ഒന്നിച്ചവളുടെ മനസ്സിലേക്ക് വന്നു. മുന്നോട്ട് വെച്ച കാൽ അതെപോലെ അവൾപുറകോട്ടെടുത്തു. അപ്പോഴാണ് അച്ഛനും അമ്മയും ഉമ്മറത്തേക്ക് വന്നത്. അവളവരുടെ പുറകിൽ നടന്നു ചെന്ന്പെട്ടിയും ബാഗുമെല്ലാം എടുത്ത് അകത്തേക്ക് പോയി. എന്നാൽ ഇതെ സമയം. ലക്ഷ്മിക്കൊരു സർപ്രെസ്കൊടുക്കാമെന്നും അപ്പോൾ അവളോടി വന്ന് തന്റെ മാറിൽ ചായുമെന്നും ഓർത്തു വന്ന ഉണ്ണി തന്റെ തലയിലെകിളിയെല്ലാം എങ്ങോട്ടോ പറന്നുപോയ പോലെ നിന്നു.

ഉണ്ണി മുറിയുടെ വാതിലിൽ എത്തിയതും ലക്ഷ്മി പെട്ടിയെല്ലാം വെച്ച് തിരിച്ചിറങ്ങി വന്നു. അവൾ ഉണ്ണിയെ കടന്ന്പോകാനൊരുങ്ങിയതും അവനവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് ഭിത്തിയോട് ചേർത്തു നിർത്തി

ഒരു കള്ള ചിരി അവളുടെ ഉള്ളിലിൽ നുരപൊന്തി എങ്കിലും അവളതൊതുക്കി ദേഷ്യ ഭാവത്തിൽ ചോദിച്ചു

“എന്താ. മാറിക്കെ എനിക്ക് താഴെ വേറെ പണി ഉണ്ട്. മാറ്“

അവന്റെ കൈ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൾക്ക് സാധിച്ചില്ല. അവനവളെ കോരിയെടുത്തു കട്ടിലിലേക്കിട്ടു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയ ലക്ഷ്മിയെ അവൻ കട്ടിലിലേക്ക് ബലമായി പിടിച്ചു കിടത്തി

“എന്നാ ഒരു ജാടയാ പെണ്ണെ നിനക്ക്. നിനക്കൊരു സർപ്രെസ് തരാൻ വേണ്ടിയല്ലെ ഞാൻ ഫോൺ എടുക്കാതെ. ഇരുന്നതും വരുന്ന കാര്യം പറയാതെ ഇരുന്നതും“

” ഓ പിന്നെ ഭയങ്കര സർപ്രെസാ“

“ആ അതൊക്കെ പോട്ടെ. ഞാൻ വിചാരിച്ചത് ഏറ്റില്ല. പക്ഷെ വേറെയൊരു കാര്യം“

“എന്ത് കാര്യം“

” രണ്ടാഴ്ചയായില്ലെടി കണ്ടിട്ട്. നന്നായി ഒന്ന് സംസാരിച്ചിട്ട്. നിന്നെ ഒത്തിരി അങ്ങ് മിസ്സ് ചെയ്തു. അതുകൊണ്ട്നമുക്ക് ഇന്ന് വൈകിട്ട് കറങ്ങാൻ പോകാം“

“കറങ്ങാനേ. ഒറ്റക്കങ്ങ് പോയാൽ മതി“

“അതെന്നാടി നീ അങ്ങനെ പറയണെ“

” ഞാൻ ഇങ്ങനെയൊക്കെയാ“

അതും പറഞ്ഞവൾ മുഖം തിരിച്ചു. ഉണ്ണി അവളിലെ പിടുത്തമയച്ച് കട്ടിലിൽ നിന്നിറങ്ങി നടന്നു. ചെറിയ ഒരുചിരിയോടെയാണ് ലക്ഷ്മി അത് നോക്കിയിരുന്നത്.

താഴെക്കിറങ്ങിചെല്ലുമ്പോൾ ആരോടേ ഉള്ള ദേഷ്യം പോലെ ചാനലുകൾ ഓരോന്നായി മാറ്റി മാറ്റിവെച്ചുകൊണ്ടിരിക്കുകയായിരുന്നു ഉണ്ണി.

ലക്ഷ്മി അവന്റെ അടുത്തു വന്നിരുന്നു
“ഉണ്ണിയേട്ടാ ചെന്ന് ഡ്രസ്സ് മാറ്റിട്ട് വാ“

“എന്റെ ഡ്രസ്സ് എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ മാറ്റും. അതൊന്നും മറ്റുള്ളവർ തിരക്കണ്ട അവിശ്യമില്ല“

“ഓ അങ്ങനെയാണോ. ശരി. എന്നാൽ എന്താന്ന് വെച്ചാൽ കാണിച്ചോ. ആരും ഒന്നും തിരക്കാൻ വരുന്നില്ല“

അതു പറഞ്ഞവൾ എഴുന്നേറ്റു നടന്നു. ഉണ്ണിയവൾ പോകുന്നത് ശ്രദ്ധിക്കാതെ ടിവിയിൽ തന്നെ നോക്കിയിരുന്നു. പെട്ടന്നാണ് പുറകിൽ നിന്നാരോ കഴുത്തിന് വട്ടം പിടിച്ച് കിവിളിലൊന്ന് കടിച്ചത്.

“അമ്മെ …..”

ഉണ്ണി അലറിക്കൊണ്ട് തിരിഞ്ഞു നോക്കിയതും ലക്ഷ്മി ഓടി.

“എടി നിക്കടി അവിടെ“

ലക്ഷ്മി നേരെ ഓടിയത് അടുക്കളയിലേക്കായിരുന്നു

“എന്താടാ ഇത് രണ്ടും കൂടി“

“അമ്മെ അത്. അവളെന്റെ കവിളിൽ കടിച്ചമ്മെ“

“നിനക്ക് നാണമില്ലെ ഉണ്ണി കൊച്ചുപിള്ളരെപോലെ അവളെന്നെ കടിച്ചു തല്ലി പിച്ചി എന്നൊക്കെ പറയാൻ. ആപിന്നെ നിനക്കു ഒരെണ്ണം കിട്ടണം“

“ഉണ്ണിയേട്ടാ ഡ്രസ്സ് മാറ്റിട്ട് വാ“

മുഖത്തൊരു കപട ദേഷ്യം വരുത്തി ലക്ഷ്മിയെ നോക്കി അവൻ മുറിയിലേക്ക് പോയ്

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ലക്ഷ്മി മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു ഉണ്ണി

” അല്ല ഇതെന്ത് കിടപ്പാ. എഴുന്നേറ്റെ“

“എന്തെ“

“ഹാ. കറങ്ങാൻ പോകണമെന്ന് പറഞ്ഞിട്ട്“

“നീയല്ലെ പറഞ്ഞത് വരുന്നില്ലെന്ന്“

“അത് അപ്പോഴല്ലെ. ഇപ്പോൾ ഞാൻ വരുന്നുണ്ട്“

രണ്ടു പേരും വൈകാതെ തന്നെ പുറപ്പെട്ടു. യാത്രക്കിടയിൽ ലക്ഷ്മി ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഉണ്ണി അതിനെല്ലാം മൂളുക മാത്രം ചെയ്തു

“ഇതെങ്ങോട്ടാ ബീച്ചിലേക്കോ“

“അം. എന്തെ നിനക്ക് ഇഷ്ടമല്ലെ“

” ഈ എന്നോടോ ബാലാ“

കാർ ബീച്ചിൽ ചെന്ന് നിന്നതും ഉണ്ണിയെ പോലും നോക്കാതെ ലക്ഷ്മി ഓടി കടലിലേക്കിറങ്ങി.

“എടി പതിയെ, സൂക്ഷിച്ച്“

“എനിക്ക് പേടിയൊന്നുമില്ല ഉണ്ണിയേട്ടാ“

അതു പറഞ്ഞു കൊണ്ടവൾ ഓടി വന്ന് ഉണ്ണിയുടെ കൈച്ചിൽ പിടിച്ചു വലിച്ചു.

“എടി ഒന്ന് നിൽക്ക് ഈ ചെരുപ്പ് ഒന്നൂരട്ടെ“

അവളവനെ വലിച്ചു കൊണ്ട് കടലിലേക്കിറങ്ങി. തിരകളിൽ തെന്നിവീണും ഓടിക്കളിച്ചും ലക്ഷ്മി ഓരോകുസൃതികൾ കാണിച്ചു കൊണ്ടിരുന്നു. ഇടക്ക് ഉണ്ണി ശകാരിക്കുമ്പോൾ തിരിച്ച് ഓരോ ഉമ്മകളായുംകള്ളനോട്ടങ്ങളായും അവളും മറുപടി കൊടുത്തു. ഉണ്ണിയുടെ നിർബദ്ധത്തിന് വഴങ്ങി അവസാനം
കരയിലേക്ക്കയറുമ്പോൾ ലക്ഷ്മി തല മുതൽ കാൽ വരെ നനഞ്ഞിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നത് കൊണ്ട് തന്നെലക്ഷ്മി അവളുടെ ഷാൾ ഊരി വെള്ളം പിഴിഞ്ഞു കളയാൻ തുടങ്ങി. നനഞ്ഞൊട്ടി നിൽക്കുന്ന ലക്ഷ്മിയെകണ്ടതും ഉണ്ണിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.

ഉണ്ണി വേഗം അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് കാറിലേക്ക് ചാരി നിർത്തി അവന്റെ ഇരു കൈയ്യാലും അവളുടെമുഖം കോരിയെടുത്തു

പെട്ടന്നുള്ള ഉണ്ണിയുടെ പ്രവർത്തിയിൽ ഒന്ന് ഞെട്ടിപിടഞ്ഞവൾ അവനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *