നിലാവള്ളി 1

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അലാറം ഓഫ് ആക്കി എഴുന്നെറ്റിരുന്ന ലക്ഷ്മി ഉണ്ണിയുടെ ദേഹത്ത് നിന്നു മാറികിടന്ന പുതപ്പെടുത്ത്‌ അവനെപുതപ്പിച്ചു. കട്ടിലിൽ നിന്നും ഇറങ്ങുമ്പോൾ ആ കൈകൾ അവന്റെ കാൽപാദങ്ങളിൽ സ്പർശിച്ചത് അവനറിഞ്ഞു. ഉറക്കത്തിൽ നിന്നും ഉണർന്നെങ്കിലും കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു ഉണ്ണി.

തന്നെ ഇത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവളെ ആണല്ലോ ഈശ്വരാ താൻ ആദ്യംതള്ളിപറഞ്ഞത് എന്നോർത്ത് അവന്റെ മനസ്സ്നീറി.

ലക്ഷ്മി കുളികഴിഞ്ഞിറങ്ങുബോൾ കട്ടിലിൽ എഴുന്നെറ്റിരിക്കുകയായിരുന്നു ഉണ്ണി. കണ്ണാടിക്ക് മുമ്പിൽ ചെന്ന്മുടിയിലെ കേട്ടഴിച്ചു അവൾ മുടി ഒന്നുകൂടി തോർത്തി. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിഴകൾകുളിപ്പിന്നലിനാൽ ഒതുക്കി നിർത്തി. നീലക്കരയുള്ള സാരി ആയിരുന്നതിനാൽ നീല നിറമുള്ള പൊട്ടാണ് അവൾതൊട്ടത്. കുങ്കുമ ചെപ്പ് തുറന്നതും അവളറിയാതെ ഒന്നാഗ്രഹിച്ചു വിഷ്ണുവേട്ടൻ തൊട്ടുത്തന്നിരുന്നെങ്കിലെന്ന്. ഒരു വിരൽ സ്പർശം
സീമന്തരെഖയിൽ പതിഞ്ഞപ്പോളാണ് ചിന്തയിൽ നിന്ന് വിട്ടുണർന്നു അവൾകണ്ണാടിയിലെക്ക് നോക്കുന്നത്. തന്റെ പിന്നിൽ നിൽക്കുന്ന ഉണ്ണിയെ അവൾ കണ്ടു അതോടൊപ്പംസീമന്തരെഖയിലെ ചുവപ്പും. ഒരുനിമിഷം കൊണ്ട് കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒളിച്ചിറങ്ങി നിലത്തെക്കുപതിച്ചു. അതുകണ്ട ഉണ്ണി അവളെ തന്റെ നേരെ പിടിച്ചു നിർത്തി. ഒളിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട്അവളുടെ മൂർദാവിൽ ചുംബിച്ചു. ഇരുകണ്ണുകളും അടച്ചുകൊണ്ടവൾ അത് ഏറ്റു വാങ്ങി. താൻപോലുംഅറിയാതെ അവളെ ഒത്തിരി സ്നേഹിച്ചുതുടങ്ങി എന്ന് അവൻ മനസ്സിലാക്കുന്ന നിമിഷം കൂടി ആയിരുന്നുഅത്.

“ലച്ചൂ…”

“എന്തോ“

അവന്റെ ആർദ്രമായ വിളിയിൽ ഒരു കുരുന്നിനെ കണക്കെ വിളികേട്ടുകൊണ്ടവൾ അവനെ മുഖമുയർത്തിനോക്കി

അവളുടെ നോട്ടം കണ്ടവന് ചിരി വന്നു.

“എന്തിനാ ഇപ്പോൾ കരഞ്ഞെ“

“ഒന്നുല്യ“

“ഇനി കരയരുതിട്ടോ, കരയുവോ“

“ഇല്ല“

“എന്നാൽ എന്റെ കുട്ടി നേരെ താഴേക്ക് ചെല്ല് അമ്മയവിടെ കാണും“

ശെരി എന്ന് പറഞ്ഞവൾ തിരിഞ്ഞുനടന്നു

“ദേ പിന്നെ“

അവൾ തിരിഞ്ഞു അവനെയൊന്നു നോക്കി

“ഈ വിഷ്ണുവേട്ടാ എന്നുള്ള നീണ്ട വിളിയിനി വേണ്ടാട്ടോ. ഉണ്ണിയേട്ടാന്നു വിളിച്ചാൽ മതി“

അനുസരണ ഉള്ള ഒരു കൊച്ചു കുട്ടിയെ കണക്കെ ചിരിച്ചുകൊണ്ട് തലയാട്ടി അവൾ മുറിവിട്ടിറങ്ങി.

ഉണ്ണിയൊരു കള്ളചിരിയോടെ കുളിക്കാനായ് ബാത്ത്റൂമിലേക്ക് കയറി

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നേരെ അടുക്കളയിലേക്ക് ചെന്ന ലക്ഷ്മി കാണുന്നത് തങ്ങൾക്കുള്ള ചായയുമായി വരുന്ന അമ്മയെ ആണ്.

“ആ മോള് വന്നോ. ഞാനോർത്തു മോളെഴുന്നേറ്റു കാണില്ലാന്ന്. അതാ അമ്മ ചായയുമായി അങ്ങോട്ട്‌ വരാം എന്ന്കരുതിയത്. ഇതാ ഇതുകൊണ്ടേ അവന് കൊടുക്ക്“

“അച്ഛൻ“

“അച്ഛൻ എഴുനേൽക്കാൻ ഉള്ള സമയം ആയില്ല മോളെ“

“അമ്മ“

“ഞാൻ കുടിച്ചോളാം. മോള് ഇതുമായി മുകളിലോട്ട് ചെല്ല്“
ലക്ഷ്മി ചായയുമായി മുറിയിൽ എത്തിയപ്പോഴും ഉണ്ണി കുളികഴിഞ്ഞു ഇറങ്ങിയിട്ടില്ലായിരുന്നു. ചായ മേശപ്പുറത്ത്‌വെച്ച് ബെഡിൽ അവിടെയിവിടെയായ് കിടന്ന തലയണകൾ നേരെ ഒതുക്കിവെച്ചു. ജനലിന്റെ അരുകിൽ ചെന്ന്കർട്ടനും സൈഡിലേക്ക് വലിച്ചു നീക്കി ജനൽ തുറന്നിട്ടു. അപ്പോഴേക്കും ഉണ്ണി കുളി കഴിഞ്ഞിറങ്ങി.

നീലനിറമുള്ള ചിനോ ഷോർട്ട്സും വൈറ്റ് സ്ലീവ് ലെസ്സ് ടീഷർട്ടും ആയിരുന്നു അവന്റെ വേഷം.

തലതോർത്തി കൊണ്ട് ഇറങ്ങിവരുന്ന അവനെ കണ്ടതും അവൾ ഒന്ന് നോക്കി നിന്നു പോയ്‌

അവളുടെ മുമ്പിൽ വന്ന് നിന്നുകൊണ്ട് അവൻ വിരൽ ഞൊടിച്ചതും സ്വബോധത്തിലേക്ക് വന്നപോലെ അവൾഒന്ന് ഞെട്ടി ഉണർന്നു.

പെട്ടന്ന് ചെന്ന് ചായ എടുത്ത് അവനുനേരെ നീട്ടി അവൻ അതു മേടിച്ചു ജനലിന്റെ സൈഡിൽ ഉള്ള സോഫയിൽചെന്നിരുന്നു എന്നിട്ട് തന്റെ അടുത്ത് വന്നിരിക്കുവാൻ അവളെ കണ്ണ്കൊണ്ട് കാണിച്ചു.

അവൾ ചായയും എടുത്ത് അവന്റെ അടുത്തിരുന്നു. അവന്റെ അടുത്തിരുന്നപ്പോൾ ഒരു വിറവൽ അനുഭവപെട്ടത്പോലെ അവൾക്ക് തോന്നി ….

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Leave a Reply

Your email address will not be published. Required fields are marked *