പ്രഹേളിക 3അടിപൊളി  

നവീൻ പറഞ്ഞതൊന്നും പൂർണ വിശ്വാസം വന്നില്ലെങ്കിലും അവൾ തിരിഞ്ഞ് അന്തരീക്ഷത്തിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

മീരയ്ക്ക് അപ്പോഴാണ് ഒന്ന് സമാധാനമായത്. കാവ്യ കുറച്ചെങ്കിലും വിശ്വസിച്ചു എന്ന് അവൾക്ക് മനസിലായി. അതിന്റെ സന്തോഷം മീരയുടെ മുഖത്ത് തെളിഞ്ഞത് നവീന് കാണാനും ആയി.

കാവ്യ സംശയത്തോടെ ചോദിച്ചു.,

“നിനക്ക് മാത്രമെന്താ അവളെ കാണാൻ കഴിയുന്നത്?”

“അതിന്റെ ഉത്തരം നമ്മൾ കണ്ടെത്തണം. ഞാൻ എല്ലാം പറയാം. നീ ഇവിടെ ഇരിക്ക്.”

നവീൻ മീരയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും കാവ്യയോട് പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞ കാവ്യ പറഞ്ഞു.

“ഇങ്ങനെ ഒരു അത്ഭുതം നിന്റെ കൂടെ ഉണ്ടെങ്കിൽ നമ്മൾ അതിന്റെയെല്ലാം ഉത്തരം കണ്ടെത്തിയിരിക്കും.”

ആശ്വാസത്തോടെ നവീൻ പറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ മീര.. എല്ലാം മനസ്സിലാക്കുമ്പോൾ ഇവൾ നമ്മുടെ ഒപ്പം കാണുമെന്ന്.”

കാവ്യ പെട്ടെന്ന് പറഞ്ഞു.

“നിക്ക് നിക്ക്. നീ അവൾക്കിട്ട പേരാണോ മീര?”

നവീൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പെട്ടെന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് കട്ടിലിലേക്ക് വീണു.

അത് കണ്ട് മീര ചോദിച്ചു.

“ഇവളെന്താ ഇങ്ങനെ ചിരിക്കൂന്നേ?”

“ഇവൾക്ക് വട്ട്..”

നവീൻ അന്തരീക്ഷത്തിലേക്ക് നോക്കി പറയുന്നത് കണ്ട കാവ്യ പറഞ്ഞു.

“നീ ഇവനോട് ചോദിച്ചതെന്താണ് എനിക്ക് മനസിലായി. കോളേജിൽ പഠിക്കുമ്പോൾ ഇവനൊരു വൺവേ ലൈൻ ഉണ്ടായിരുന്നു. ആ പെണ്ണിന്റെ പേരാണ് മീര. അതിപ്പോൾ അവളുടെ ഓർമയ്ക്ക് നിനക്കിട്ടു. അതോർത്തു ചിരിച്ചതാണ്.”

കാവ്യയുടെ മറുപടി കേട്ട് മീരയും ചിരിച്ചു.

ചിരി നിർത്തിക്കൊണ്ട് കാവ്യ ചോദിച്ചു.

“അതെ.. ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനുണ്ട്.”

നവീൻ ആകാംഷയോടെ ചോദിച്ചു.

“എന്താ?”

“നിന്റെ മുന്നിലുള്ള രൂപത്തിന് വസ്ത്രമൊക്കെ ഉണ്ടോ?”

ഒരു ചിരിയോടെ നവീൻ പറഞ്ഞു.

“കണ്ട് തുടങ്ങിയ ദിവസം തൊട്ടേ ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം.”

പിന്നെ ഒരു കുസൃതിയോടെ അവൻ പറഞ്ഞു.

“ഇന്നർ ഇട്ടിട്ടുണ്ടോന്ന് അറിയാൻ വയ്യ.”

മീരയുടെ കവിളുകൾ അവന്റെ വാക്കുകൾ കേട്ട് ലജ്ജയിൽ ഒന്ന് ചുവന്നു.

അറിയാതെ അവൾ ചിരിയോടെ പറഞ്ഞു പോയി.

“പോടാ പട്ടി.”

അത് കേട്ട അവനും ആ വിളി ആസ്വദിച്ചപോലെ ചിരിച്ചു.

കാവ്യ പറഞ്ഞു.

“നീ അവൾ ഇന്നർ ഇട്ടിട്ടുണ്ടോ എന്നൊന്നും നോക്കാൻ പോകണ്ട. എനിക്ക് തോന്നുന്ന ഒരു കാര്യം ഇവൾ അദൃശ്യ ആയ സമയത്ത് ഇട്ടിരുന്ന വസ്ത്രം ആയിരിക്കും ഇത്.”

“എനിക്കും അത് തോന്നിയിരുന്നു.”

“ഓക്കേ. നീ ഞങ്ങളെ ഒന്ന് പരിചയപ്പെടുത്ത്.”

നവീൻ കാവ്യയുടെ പിന്നിൽ ചേർന്നിരുന്ന ശേഷം അവളുടെ വലതു കൈ പത്തി എടുത്തുയർത്തി ചൂണ്ടു വിരൽ മീരയുടെ മുഖത്തുടി ഓടിച്ചു. മീര അനങ്ങാതെ ഇരുന്നു കൊടുത്തു.

“നീ ഇപ്പോൾ തൊട്ടിരിക്കുന്നത് മീരയുടെ മുഖത്താണ്.”

അവളുടെ മുഖത്തിന്റെ ഷെയ്‌പ്പിനൊത്ത് കാവ്യയുടെ ചൂണ്ടു വിരൽ ഓടിച്ച ശേഷം നവീൻ പറഞ്ഞു.

“ഇതാണ് നമ്മുടെ പുതിയ കൂട്ടുകാരി മീര… മീരാ, ഇതാണ് എന്റെ ബെസ്റ്റി എന്നോ ക്രൈം പാർട്ണർ എന്നോ ഒക്കെ പറയാവുന്ന കാവ്യ.”

കാവ്യയും മീരയും ഒന്ന് പുഞ്ചിരിച്ചു. കാവ്യ പറഞ്ഞു.

“മീരയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മൾ കണ്ടെത്തും. പക്ഷെ അതിനു മുൻപ് ഒരു കാര്യം പറയാനുണ്ട്.”

മീരാ എന്താ എന്നുള്ള അർഥത്തിൽ കാവ്യയെ നോക്കി, മീരയുടെ മുഖഭാവം കണ്ടില്ലെങ്കിലും കാവ്യ പറഞ്ഞു.

“മീരാ ഇനി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുന്നത് കൊണ്ട് പറയുകയാണ്. എനിക്കും ഇവനും ഇടയിൽ ഒരു ബോർഡർ ഇല്ല. അത് കൊണ്ട് ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത സംസാരം ആയിരിക്കും ഞാൻ ഇവനോട് സംസാരിക്കുന്നത്. അത് കണ്ട് മീരാ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ തെരുദ്ധരിച്ചിരിക്കരുത്.”

മീര ശരിയെന്ന അർത്ഥത്തിൽ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി.

നവീൻ പറഞ്ഞു.

“മീര സമ്മതിച്ചിട്ടുണ്ട്.”

“പിന്നെ ഒരു കാര്യം നമ്മുടെ ഈ അന്വേഷണത്തിൽ ഒരാൾ കൂടി കൂടെ ഉണ്ടാകും.”

മീര പതിയെ മന്ത്രിച്ചു.

“ആകാശ്.”

അത് കേട്ട നവീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *