പ്രഹേളിക 3അടിപൊളി  

അടുത്ത ജംഗ്ഷനിൽ ആണ് ആകാശ് കാവ്യയെ പിക്ക് ചെയ്യാനായി നിൽക്കാമെന്ന് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി ആകാശ് ജോലിയുടെ പിന്നിൽ തന്നെയായിരുന്നു. മൂന്നു നാല് മാസം കൂടുമ്പോൾ ഉണ്ടാകുന്ന ഒരു കൂടിക്കാഴ്ചയും വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളിയും മാത്രമായിരുന്നു ആകാശും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന കോണ്ടാക്ട്. രണ്ടു ദിവസം മുൻപായിരുന്നു ആകാശ് ചെയ്തുകൊണ്ടിരുന്ന പ്രേജക്ട് തീർന്നത്. ഇനി ഒരു മൂന്നു മാസത്തേക്ക് അവൻ ഫുൾ ഫ്രീ ആണ്. അങ്ങനിരിക്കുമ്പോഴാണ് കാവ്യയുടെ കൂട്ടുകാരിയുടെ കല്യാണം വരുന്നതും ആകാശ് അവളെ കൊണ്ടുപോകാമെന്ന് പറയുന്നതും. അവരുടെ ആ യാത്രക്ക് വീട്ടുകാർക്ക് മുന്നിലുള്ള മറ ആയിരുന്നു നവീൻ. മൂന്നു മാസങ്ങൾക്ക് ശേഷമാണ് ആകാശും കാവ്യയും തമ്മിൽ വീണ്ടും കണ്ടുമുട്ടുന്നത്. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്തു തെളിഞ്ഞതും.

“എന്താടി പെട്ടെന്ന് മുഖത്തൊരു തെളിച്ചം?”

അവൾ ചുണ്ടുകൊണ്ട് കോഷ്ട്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

“പോടാ നാറി. ഇവിടെ മൂന്നു മാസം കൂടിയാണ് ഏട്ടനെ ഒന്ന് കാണുന്നത്. അതിനിടയിലാണ് അവന്റെ ഒരു കിന്നാരം.”

“ഞാനും അവനും ഒരേ പ്രായം. അവനെ ഏട്ടാന്ന് വിളിക്കാൻ നിനക്കറിയാം. എന്നിട്ട് എന്നെ എടാ, പോടാ, നാറി, പട്ടീന്നൊക്കെയും.”

അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.

“പുള്ളിക്കാരൻ എന്നെ കെട്ടാൻ പോകുന്ന ആളല്ലെടാ. നീ എന്റെ ചങ്കും.”

“കൂടുതൽ സോപ്പ് ഇടീൽ ഒന്നും വേണ്ട. വൈകിട്ട് പറഞ്ഞ സമയത് മോളിങ്ങ് എത്തിയേക്കണം.”

“അതൊക്കെ ഞാൻ ഏറ്റു, പക്ഷെ അതുവരെ നീ അച്ഛന്റെയും അമ്മയുടെയും മുന്നിലൊന്നും പോയി ചാടിയെക്കല്ലേടാ.”

“അതൊക്കെ എനിക്കറിയാം. എന്റെ ഡീൽ നിനക്കും ഓർമ്മ ഉണ്ടല്ലോ.”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“അനാവശ്യമായ ഒരു പരിപാടികളും പാടില്ല.”

“അഹ്.. അത് തന്നെ.”

“ചെറിയൊരു ഉമ്മ.”

“വേണ്ട മോളെ… വേണ്ട മോളെ.”

അവൾ പരിഭവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഇത്രക്ക് ദുഷ്ടനാക്കരുത് കേട്ടോ.”

അവൻ ഒന്ന് ചിന്തിക്കുന്നപോലെ ഭാവിച്ചിട്ടു പറഞ്ഞു.

“ഓക്കേ, ഒരു ഉമ്മ സമ്മതിച്ചിരിക്കുന്നു.”

ഒന്ന് ചിരിച്ച ശേഷം അവൾ പറഞ്ഞു.

“എന്റെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ഞാൻ ആദ്യം വിളിക്കുന്നത് നിന്നെ ആയിരിക്കും.”

അവൻ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.

“എന്തിന്?”

ഒരു പൊട്ടിച്ചിരിയുടെ അവൾ പറഞ്ഞു.

“ഞാൻ ഇനി മുതൽ വെർജിൻ അല്ലെന്നു നിന്നോട് പറയാൻ.”

“ഓഹ് പിന്നെ, ഫസ്റ്റ് നൈറ്റ് തന്നെ അതൊന്നും നടക്കില്ല.”

“ഞാൻ നടത്തിക്കൊള്ളും.”

“നാറി.. നാണമില്ലല്ലോ നിനക്ക്. വിവേക് അറിയണ്ട നീ എന്നോട് സംസാരിക്കുന്ന കാര്യങ്ങൾ.”

“ഓഹ്.. ഏട്ടനറിയാം എനിക്ക് നിന്റടുത്തു ഒരു പരുതിവരെ ഒന്നിനും ലൈസൻസ് ഇല്ലെന്ന്.”

നവീനെ പരിചയപ്പെട്ട കാലം മുതലേ കാവ്യയും നവീനും തമ്മിലുള്ള ഒരു സാധാ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധത്തെ കുറിച്ച് ആകാശിന്‌ അറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ കാവ്യയുമായി പ്രണയത്തിലായതും.

അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ അവരെയും കാത്ത് ഒരു വെള്ള സ്വിഫ്റ്റ് കാറിന്റെ ബോണറ്റിൽ ചാരി ആകാശ് നിൽപ്പുണ്ടായിരുന്നു. മൂന്നു മാസങ്ങൾക്ക് ശേഷം ആകാശിനെ കണ്ടപ്പോഴേ കാവ്യയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

കാറിൽ നിന്നും ഇറങ്ങിയ നവീൻ കുറച്ച് സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം കാവ്യയെ ആകാശിനോടൊപ്പം യാത്രയാക്കി.

അവിടെ നിന്നും വൈകുന്നേരം കാവ്യാ തിരികെ വരുന്നത് വരെ ഇനി വീട്ടിൽ തിരികെ പോകാൻ കഴിയില്ലല്ലോ എന്ന ചിന്തയിൽ അലസമായാണ് നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ചത്. മാന്ധ്രാ വളവെത്തിയപ്പോൾ കാറിൽ കേട്ടുകൊണ്ടിരുന്ന പാട്ടിൽ ലയിച്ച് അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നൊന്നു മാറി. ആ നിമിഷം തന്നെയാണ് ഒരു ടവേര കാർ വളവു തിരിഞ്ഞു അവന്റെ നേരെ വന്നതും. നവീന്റെ കാർ അപ്പോൾ റോങ്ങ് സൈഡിൽ ആയിരുന്നു. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന അവൻ സ്റ്റീയറിങ് പെട്ടെന്ന് ഇടത്തേക്ക് തിരിച്ചു. സാമാന്യം വേഗതയിൽ വന്ന ടവേര നവീന്റെ കാറിൽ തട്ടി തട്ടീല്ല എന്നുള്ള രീതിയിൽ കടന്നു പോയി. നവീൻ കാര് ചവിട്ടി നിർത്തി പിന്നിലേക്ക് നോക്കുമ്പോൾ ടവേരയുടെ ഡ്രൈവർ തല പുറത്തേക്കിട്ടു ചീത്ത വിളിക്കുന്നുണ്ടായിരുന്നു. തെറ്റ് തന്റെ ഭാഗത്തായതിനാൽ അവൻ പ്രതികരിക്കാൻ നിൽക്കാതെ കാർ മുന്നോട്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *