പ്രേമവും കല്യാണവും Likeഅടിപൊളി 

കിരൺ …. ഇപ്പോൾ എല്ലാം തീർന്നില്ലേ വാ നമുക്ക് ഓരോന്ന് അടിക്കാം …. ടെൻഷൻ എല്ലാം മാറിയല്ലോ ?

തോമസ് കിരണിനെ കെട്ടിപ്പിടിച്ചു …….

പിറ്റേന്ന് കിരൺ കോളേജിലെത്തി …. അവൻ ആദ്യ ബാച്ചിന്റെ ക്‌ളാസ് റൂമിലെത്തി ……. എല്ലാ വരെയും പരിചയപ്പെട്ടു …… അതിൽ തോമസ്സിന്റെ അനുജത്തിയെ തിരിച്ചറിയാൻ അവന് അധികം സമയം വേണ്ടി വന്നില്ല …  അവൻ അവളോട് പേര് ചോദിച്ചു …… അനീറ്റ ….

കിരൺ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു ….. അപ്പോയെക്കും ആശയും ജിജിയും തോമസും അവിടെയെത്തി …. തോമസ് കിരണിനെ നോക്കി … കിരൺ കണ്ണടച്ച് കാണിച്ചു …… ഫൈനൽ ഇയർ അപ്പോയെക്കും അവിടെ അടിച്ചു പൊളിക്കുന്നുണ്ടായിരുന്നു …. അനീറ്റ കിരണിനെയും ടീമിനെയും എപ്പോയും കാണുന്നുണ്ടായിരുന്നു … ആശയാണ് കിരണിന്റെ പെണ്ണെന്ന അവൾക്ക് മനസ്സിലായി …. ദിവസങ്ങൾ പോകും തോറും നല്ലൊരു ബന്ധം കിരൺ അനീറ്റയുമായി ഉണ്ടാക്കിയെടുത്തു …. സമയം കിട്ടുമ്പോയെല്ലാം അവൻ അവളെ കാണാൻ പോകും ….. അവർ  തമ്മിൽ നല്ലൊരു ബന്ധം വളർന്നു വന്നു …. അങ്ങിനെ കിരൺ അനീറ്റയുടെ ചേട്ടന്റെ സ്ഥാനം ഏറ്റെടുത്തു ….  ഒരു ദിവസം …. കിരൺ അനീറ്റക്ക് കുറച്ചു ചോക്‌ലേറ്റുമായി വന്നു …..

അനീറ്റ  വളരെ സന്തോഷത്തിൽ അത് വാങ്ങി ……

അനീറ്റ …. യെന്ത എന്നോട് ഇത്രക്ക് ഇഷ്ടം തോന്നാൻ കാരണം …..

കിരൺ …. എനിക്ക് നിന്നെ പോലെ ഒരു കുഞ്ഞനുജത്തി ഇല്ല , അതുത്തന്നെ കാരണം …..

അനീറ്റ …. ചേച്ചി വഴക്കൊന്നും പറയില്ലല്ലോ ?

കിരൺ …. അനുജത്തിയെ സ്നേഹിക്കരുതെന്ന് ഏത് ചേച്ചിയാ പറയുന്നത് ……  പിന്നെ ഇത് വലിയൊരു കോളേജ് ആണ് .. നല്ല ഡ്രസ്സ് ഇട്ടുകൊണ്ട് വേണം ഇങ്ങോട്ടേക്ക് വരാൻ … അല്ലാതെ ഈ കീറിയത് തുന്നികെട്ടികൊണ്ട് ഇനി നിന്നെ മേലാൽ ഞാൻ കാണരുത് …..

അനീറ്റ അവന്റെ മുഖത്ത് നോക്കി ചിരിച്ചു …..

കിരൺ ….  ഞാൻ ക്യാഷ് തരാം … നിനക്ക് ഇഷ്ടമുള്ളത് നീ  വാങ്ങിക്കോ ……

അനീറ്റ …. അതൊന്നും വേണ്ട ചേട്ടാ …..

കിരൺ …. വേണം ….. ഇല്ലെങ്കിൽ ഞാൻ കൂടി വരാം …. നമുക്ക് ഒരുമിച്ച് പോയി വാങ്ങാം …. നാളെ നീ റെഡിയായിക്കോ ……

അവൻ അവിടെനിന്നും നേരെ മറ്റുള്ളവരുടെ അടുത്തെത്തി …..

പിറ്റേന്ന് കിരൺ അനീറ്റയെയും കൊണ്ട് കടയിൽ പോയി അവൾക്ക് നല്ല കുറച്ചു ഡ്രെസ്സുകൾ വാങ്ങി നൽകി …. അവളുടെ ആ  മുഖം കാണണമായിരുന്നു ….. തോമസ് മാറിനിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു …..

ഇതെല്ലം ആശയും അറിയുന്നുണ്ടായിരുന്നു …. പക്ഷെ അവൾ അവനോടൊന്നും ചോദിച്ചില്ല ……

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തോമസ് പറഞ്ഞതനുസരിച്ച് കിരൺ അനീറ്റയെ നല്ലൊരു ഹോസ്റ്റലിലേക്ക് മാറ്റി …..   ആശ കിരനിൽ നിന്നും ചെറുതായി അകലം പാലിക്കാൻ തുടങ്ങിയിരുന്നു ….. കിരൺ കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക് പോകുകയാണ് നാട്ടി അയൽവാസിയായ ആശയുടെ മോതിരം മാറൽ ചടങ്ങ് ….. കിരൺ ആശയോട് ഇക്കാര്യം പറഞ്ഞു …. ഒരു ഏഴു ദിവസം ….. പോകാതിരിക്കാൻ പറ്റില്ല …..  ആശ പോയിട്ട് വരാൻ പറഞ്ഞു …. കിരൺ വീട്ടിലേക്ക് പോയത് അനീറ്റയെയും കൊണ്ടായിരുന്നു ……

അനീറ്റയെയും കൊണ്ട് വരുന്ന കിരണിനെ കണ്ട് വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടി …. ആശയും കുടുംബവും നേരെ കിരണിന്റെ വീട്ടിലേക്കെത്തി …..

കിരൺ അനീറ്റയെ പരിചയപ്പെടുത്തി …. ഇത് എന്റെ അനുജത്തി … ഇപ്പോൾ കോളേജിൽ ജോയിന്റ് ചെയ്തതെ ഉള്ളു …..

എന്നാലും അതങ്ങോട്ട് വിശ്വസിക്കാൻ ആരും തയ്യാറായില്ല ….. കിരൺ അനീറ്റയെ അവന്റെ അമ്മയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു ….. ‘അമ്മ ഇവിടുന്ന് പോകുന്നത് വരെ ഇവൾ ഹാപ്പിയായിരിക്കണം ഇവൾക്ക് ഒരു കുറവും ഉണ്ടാവരുത് ……

ദിവസങ്ങൾ കഴിഞ്ഞു പോകുംതോറും കിരണിന് അവളോടുള്ള സമീപനം എല്ലാവർക്കും മനസ്സിലായി …. ആശയെയും കൊണ്ട് അവൾ പുറത്തേക്കൊക്കെ പോകാൻ തുടങ്ങി … അമ്മയ്ക്കും അവളെ വലിയ ഇഷ്ടമായി …. അങ്ങിനെ ഒരു ദിവസം അനീറ്റ ആശയുടെ വീട്ടിൽ ഉണ്ടായിരുന്ന സമയം കിരൺ അവിടേക്ക് ചെന്നു ……

ജാനകി ആശയുടെ ‘അമ്മ ) ….. കിരാ നീ ആദ്യം ഞങ്ങളെ ഒന്ന് പേടിപ്പിച്ചു …. നീ പറഞ്ഞത് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല ….. ഇപ്പോഴാണ് ഞങ്ങൾക്ക് തോന്നിയത് നിന്റെ സ്വന്തം പെങ്ങളാണെന്ന് ….

കിരൺ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു …..

ആശ …. ഇവള് നമ്മുടെ സുന്ദരികുട്ടിയല്ലേ ….. ഇവളിനി പോകുമ്പോയാണ്  നമുക്ക് വിഷമം ……

കിരൺ …. ഇവൾ ഇനി എന്നെ വിട്ട് പോകില്ല …. ഞാൻ കെട്ടിപോയാലും ഇവൾ നിങ്ങളോടൊപ്പം  ഒരു കൂട്ടായി ഇവിടെ ഉണ്ടാകും ….. എന്റെ അമ്മയോടൊപ്പം …. അവളെ കെട്ടിച്ചു വിടുന്നത് വരെ ….

അനീറ്റാ കിരണിന്റെ കയ്യിൽ പിടിച്ചു …. ആശ വളരെ സ്നേഹത്തോടെ അവളെ നോക്കി …… അങ്ങിനെ മോതിരം മാറ്റൽ ചടങ്ങ് ദിവസം ……

ആശയെ കെട്ടാൻ പോകുന്ന ചെറുക്കനെ കണ്ടു … അത്യാവശ്യം കാണാനൊക്കെ കൊള്ളാം …. അനീറ്റ കിരണിനോട് പറഞ്ഞു … ആ ചേച്ചിക്ക് ഈ ചേട്ടൻ ചേരില്ല ….

കിരൺ …. നമ്മൾ അങ്ങിനെ ഒന്നും പറയരുത് ചേച്ചിക്ക് ഇഷ്ടമായതുകൊണ്ടല്ലേ ചേച്ചി സമ്മതിച്ചത് …..

പിന്നെ അനീറ്റ ഒന്നും പറഞ്ഞില്ല ….. മോതിരം മാറ്റൽ ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയി …. അവിടെ അവളോടൊപ്പം എടുത്ത ഫോട്ടോകൾ കിരൺ തോമസിന് അയച്ചുകൊടുത്തു …..

അങ്ങിനെ പല സ്ഥലങ്ങളിൽ വച്ചും അനീറ്റയെയും കിരണിനെയും കണ്ടതായി പലരും പറഞ്ഞ് ആശ അറിഞ്ഞു …. അപ്പോഴും അവൾ അവനോട് ചോദിച്ചില്ല …….

അവസാന പ്രൊജക്റ്റ് നടന്നുകൊണ്ടിരിക്കുന്ന സമയം …..

ജിജി ആശക്ക് തോമസ്സിന്റെ മൊബൈലിൽ ഉണ്ടായിരുന്ന എന്ഗേജ്മെന്റ് ഫോട്ടോകൾ അയച്ചു കൊടുത്തു ….. അതുകണ്ട ആശ ഞെട്ടിപ്പോയി ….. അവളറിയാതെ അനീറ്റയെയും കൊണ്ട് സ്വന്തം വീട്ടിൽ പോയിരിക്കുന്നു …. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ താഴേക്ക് ഒഴുകി …..  വല്ലാത്തൊരു വിശ്വാസ വഞ്ചനയായിപ്പോയി …. അവൾ എല്ലാം കമ്പ്ലീറ്റ് ചെയ്ത വേഗം ക്‌ളാസിൽ നിന്നും ഇറങ്ങി ….. നേരെ റൂമിലെത്തി കയ്യിലുണ്ടായിരുന്ന സിം എടുത്ത് പൊട്ടിച്ച് പുറത്തേക്കെറിഞ്ഞു …. അപ്പോയെക്കും ജിജി അവിടെ എത്തി ……കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ജിജി അവളെ കെട്ടിപ്പിടിച്ചു  കൊണ്ട് പറഞ്ഞു …. ഞാൻ കിരണിനോട് ഒന്ന് സംസാരിക്കട്ടെ ?

ആശ ….. ചിരിച്ചുകൊണ്ട് പറഞ്ഞു …. വേണ്ട ….. ജിജി പറഞ്ഞതുപോലെ കിരണും വിചാരിച്ചിട്ടുണ്ടാകും …. എന്നെ മടുത്ത് കാണും … അല്ലെങ്കിൽ പിന്നെ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത്  ….. ആർക്കും സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല അത് അറിഞ്ഞ് തരികയാണ് വേണ്ടത് …. എനിക്ക് വേണ്ടി ഇനി നിങ്ങൾ കിരണിനോട് സംസാരിക്കേണ്ട ….. കിരൺ അവളോടൊപ്പം സന്തോഷമായി ജീവിക്കട്ടെ …..  ജിജി കണ്ടല്ലോ ആ കുട്ടിയുടെ ഫോട്ടോ കിരണിന്റെ അമ്മയോടും അച്ഛനോടും ഒപ്പം നിൽക്കുന്നത് …. കിരൺ അവളെ കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത് …. എല്ലാവരുടെയും മുഖം കണ്ടോ … എല്ലാവരും ഹാപ്പിയാണ് …. ഇതിനപ്പുറം നിങ്ങൾ എന്ത് സംസാരിക്കാൻ ….. ഞാൻ ഇറങ്ങുകയാണ് ….. കിട്ടുന്ന ഫ്‌ളൈറ്റിൽ ഞാൻ ഇന്ന് തന്നെ സ്വീഡനിൽ പോകുകയാണ് ഇനി ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകില്ല …. എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കണം …… കിരണിനെ ഞാൻ ഒരിക്കലും ശപിക്കില്ലെന്ന് പറയണം ….  ഞാൻ വിശ്വസിച്ചത് പോലെ കിരണിനെ ആരും വിശ്വസിച്ചു കാണില്ല ….. കിരൺ എനിക്ക് വയറു നിറച്ചു തന്നു …. അവളോടൊപ്പം സന്തോഷമായി ജീവിക്കാൻ പറയണം …..  കിരൺ അവളെയും കൊണ്ട് കോഫി ഷോപ്പിലേക്കും  സിനിമക്കും മാളിലുമെല്ലാം പോകുന്നുണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞപ്പോഴും എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല … പക്ഷെ നീ അയച്ചുതന്ന ആ ഫോട്ടോ മാത്രം മതി എനിക്ക് എല്ലാം മനസ്സിലാക്കാൻ ….

Leave a Reply

Your email address will not be published. Required fields are marked *