പ്രേമവും കല്യാണവും Likeഅടിപൊളി 

ഒരു ദിവസം ആശയും കിരണും നാട്ടിലുണ്ടായിരുന്ന സമയത്ത് വെക്കേഷന് ആനി എത്തി …… ആനി ആശയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ് ……

പിറ്റേന്ന് അമ്പലത്തിലേക്ക്  ആനി ആശയെ നിർബന്ധിച്ചു ….. അവസാനം അവൾ പോകാമെന്ന് സമ്മതിച്ചു ……  പിറ്റേന്ന് കിരണിനെയും നിർബന്ധിച്ച് ആനി രണ്ടുപേരെയും കൊണ്ട് അമ്പലത്തിലേക്ക് പോയി …. തൊഴുത്തിറങ്ങിയിട്ടും ആനിയെ കാണാതായപ്പോൾ രണ്ടുപേരും അവളെ കാത്തു നിന്നു …. സംഭവ ബഹുലമായ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം രണ്ടുപേരും ആദ്യമായാണ് ഇത്രയും അടുത്ത നിൽക്കുന്നത് …..

കിരൺ ….. സ്കൂൾ എങ്ങിനെ പോകുന്നു …..

ആശ ….. നന്നായിട്ട് പോകുന്നു …..

കിരൺ …. ഹോസ്റ്റലിലെ ആഹാരമൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ ?

ആശ കിരണിന്റെ മുഖത്തേക്ക് നോക്കി …..

കിരൺ …. ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു ……

അതിനും ആശ മറുപടി പറഞ്ഞില്ല ……

കിരൺ …. എന്നോട് ദേഷ്യമൊന്നും  വേണ്ടാ …. ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ  ഉള്ളു ….. അത് ആശക്ക് എങ്ങനെ ഫീൽ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല ……  അപ്പോൾ അച്ഛനോട് തോന്നിയ ദേഷ്യം …..

ആശ ….. എനിക്ക് മനസ്സിലാകും …. അവരും ഓർക്കണമായിരുന്നു എന്നെ ഒരു ആണിന്റെ ഒപ്പമാണ് അയക്കുന്നതെന്ന് ….. അവർ അങ്ങിനെ ചിന്തിക്കുമെന്ന് ഞാനും വിചാരിച്ചില്ല …… എല്ലാം എന്റെ വീട്ടുകാരുടെ  കൂടി  തെറ്റാണ് …..  ഒരുമിച്ച് താമസിക്കുമ്പോൾ നമ്മൾ പരസ്പരം അടുക്കും എന്ന്  അവർ വിചാരിച്ചു ….. നമ്മളെ ഒരുമിച്ച് താമസിപ്പിച്ചതും അവരുടെ ഒരു പ്ലാൻ ആയിരുന്നു ….. രണ്ട് വീട്ടുകാരും  തമ്മിലുള്ള ഈ സ്നേഹബന്ധം ഒരിക്കലും വേർപിരിയരുതെന്ന്  ചിന്തിച്ചുകാണും …..

അപ്പോയെക്കും ആനി വരുന്നത് കണ്ട ആശ കാറിൽ കയറി ….. അവൾ ഒരു കുസൃതി ചിരിയോടെ അവരെ നോക്കി …..

കിരൺ കാർ മുന്നോട്ട് എടുത്തു ……

ആനി ….. ആശ ചേച്ചി പിന്നെ എനിക്ക് ചേച്ചിടെ കഴുത്തിൽ കിടക്കുന്ന താലി തരണം …. വീട്ടിൽ എത്തിയിട്ട് മതി …..  ഇനി ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ ? രണ്ടുപേരും രണ്ടിടത്തല്ലേ താമസിക്കുന്നത് ……

ആശ ആ താലിയിൽ മുറുകെ പിടിച്ചു ….  ആനി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ……

ആശയുടെയും കിരണിന്റെയും ലീവ് തീർന്നു

ആനി അവർക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേർക്കും കൊടുത്തു …..  കിരണിനെ ശങ്കറും മോളിയും ചേർന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി …. ബസ്സ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു …… കിരൺ ഓടി ബസ്സിൽ കയറി ….. സീറ്റ് നമ്പർ നോക്കി അവന്റെ സീറ്റിനടുത്തെത്തി ….. അവൻ ഒന്ന് ഞെട്ടി …. അടുത്ത  സീറ്റിൽ  ഇരിക്കുന്നത് ആശ …..  കിരൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ….. ആനിയുടെ ഓരോ പണികളാണ് ….

ആശയും അതുകേട്ട് ചിരിച്ചു …..

രാത്രി പതിനൊന്ന് മണിയാകും ….. പോകുന്ന വഴിയിൽ ബസ്സ് ഒരു ആക്‌സിഡന്റിൽ പെട്ടു …. ബസ്സിന് സാരമായ കേടുണ്ട് ….. ഒന്നുകിൽ അവരുടെ അടുത്ത ബസ്സ് വരുന്നതുവരെ കാത്തിരിക്കണം …. ഇല്ലെങ്കിൽ വേറെ ബസ്സിൽ പോകണം … …..  ബസ്സ് ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു …. എല്ലാവരും അടുത്ത അവരുടെ ബസ്സിനായി കാത്തുനിൽക്കാൻ തീരുമാനിച്ചു … അപ്പോയെക്കും മഴ തുടങ്ങിയിരുന്നു …. കിരണും ആശയും ആ ബസ്സിൽ കയറി അവരുടെ സീറ്റിൽ ഇരുന്നു …..  പുറത്ത് നല്ല മഴയുണ്ട് ……

ആശ ആനിയെ വിളിച്ച് കാര്യം പറഞ്ഞു …..

ആനി ….. സാരമില്ല …. ചേട്ടൻ കൂടെ ഉണ്ടല്ലോ ….. പിന്നെ ആ താലി എനിക്ക് കിട്ടിയില്ല …..  ചേട്ടന് ഫോൺ കൊടുക്കാമോ ?

ആശ ഫോൺ കിരണിന് കൊടുത്തു …..

ആനി …. ചേട്ടാ …ആശചേച്ചി ആ താലി തരും അത് വരുമ്പോൾ എന്നെ ഏൽപ്പിക്കണം ……

കിരൺ ആശയുടെ മുഖത്തേക്ക് നോക്കി ….. താലിയിൽ പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ആശ അപ്പോൾ …. കിരൺ ഫോൺ ആശക്ക് കൊടുത്തു …..

കിരൺ …..  അവൾ വെറുതെ ഓരോന്നും പറയുന്നതാണ് താൻ അത് കാര്യമാക്കണ്ട ……

സമയം ഇഴഞ്ഞു നീങ്ങി …. അപ്പോയെക്കും ആശ ചെറുതായിട്ടൊന്ന് മയങ്ങി …. അവൾ ഉണരുമ്പോൾ അവൾ കിരണിന്റെ തോളിൽ തലചായ്ച്ച് കിടക്കുകയാണെന്ന് മനസിലായി ….. കിരണും നല്ല ഉറക്കം …..  അൽപ്പ സമയത്തിനകം കിരണും ഉണർന്നു ….. നേരം വെളുക്കാറായി …..  മഴ തോർന്ന്  നിൽക്കുന്നു … കിരൺ ആശയെ നോക്കി …. കിരൺ എഴുന്നേറ്റു കൂടെ ആശയും അവർ കുറച്ചു നടന്ന്  ഒരു ഹോട്ടലിനടുത്ത് എത്തി …. ബസ്സിൽ കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ ആ ഹോട്ടലിനടുത്ത് നിൽക്കുന്നു ……

കിരൺ അവരോട് …. ബസ്സ് എത്ര മണിക്ക് വരും ……

അവർ ….. എത്താറായെന്ന് പറഞ്ഞു …. ഇനി എന്തായാലും 9 മണിക്കേ ഇവിടുന്ന് പോകു … യാത്രക്കാർക്ക് ബാത്റൂമിലോക്കെ പോകണ്ടേ …. ഞങ്ങൾ ഡ്രൈവറോടും കണ്ടക്ടറോടും സംസാരിച്ചിട്ടാണ് വരുന്നത് ….

കിരൺ ഒരു ചായക്കടയുടെ അടുത്തെത്തി രണ്ടാളും ഓരോ ചായകുടിച്ചിട്ട് ആ ഹോട്ടലിലേക്ക് നടന്നു …..

ഒന്ന് കുളിച്ച് ഫ്രഷ് അകാൻ വേണ്ടി ഒരു റൂമെടുത്തു …..

കുറച്ചു കഴിഞ്ഞ് രണ്ടാളും ബാത്ത് റൂമിലൊക്കെ പോയി കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി …. അവർ ബസ്സിന്റെ അടുത്ത യെത്തിയപ്പോയേക്കും മറ്റൊരു ബസ്സ് അവിടെ കിടപ്പുണ്ടായിരുന്നു ….. അവർ ആ ബസ്സിൽ കയറി പഴയ സീറ്റ് നമ്പർ നോക്കി ഇരുന്നു …..  ബസ്സിലുള്ള ലജഗ്ഗും കയറ്റി പത്തുമണിയോടെ ബസ്സ് അവിടെ നിന്നും പുറപ്പെട്ടു ….  രാത്രി പതിനൊന്ന് മണിയോടെ ബാക്ക് ബാംഗ്ലൂരിൽ എത്തി ….

പുറത്തുനിന്നും ആഹാരം കഴിച്ച് അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി …. രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു …. ആശ ബെഡ്‌റൂമിൽ കയറി  കിടന്നു ….. കിരൺ സെറ്റിയിലും കിടന്നു ……  എഴുന്നേറ്റപ്പോൾ നന്നയി താമസിച്ചിരുന്നു …. കിരൺ അടുക്കളയിൽ ചായ ഇട്ടുകൊണ്ടിരിക്കുന്നതാണ് ആശ കണ്ടത് ……  ആശ അവിടേക്ക് പോയി കിരൺ ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുകയാണ് …..

കിരൺ ചായ അവൾക് നേരെ നീട്ടി …….

അവൾ ചായയുമായി ഹാളിലേക്ക് വന്നു കൂടെ കിരണും …..

കിരൺ ….. ഞാൻ ഇന്നിനി ഒഫീലിലേക്ക് പോകുന്നില്ല നല്ല ക്ഷീണം …..

ആശ …. ചായയൊക്കെ ഇടാൻ പഠിച്ചോ ?

കിരൺ … ചായമാത്രമല്ല ഇപ്പോൾ മിക്കവാറും ഞാൻ ആഹാരം ഉണ്ടാക്കിയാണ് കഴിക്കുന്നത് …. പുറത്തുപോയി കഴിക്കുന്നത് വിരളമാണ് …..  കുറച്ചു നാൾ മുൻപ്പ് വയറിനു വലിയ പ്രശ്നം ആയി ….. അവസാനം ഹോസ്പിറ്റലിൽ പോകേണ്ടി വന്നു ….

ആശ …… അത് നന്നായി …..

കിരൺ …. ഇപ്പോൾ ഇറങ്ങുന്നുണ്ടോ ?

ആശ ….. എന്നെ ഇറക്കി വിടാൻ ധൃതിയായോ ? ഈ പന്ന   ഒന്ന് പോയി കിട്ടിയാൽ  മതിയായിരുന്നെന്ന് തോന്നി തുടങ്ങിയോ ?

കിരൺ … അയ്യോ അതുകൊണ്ടല്ല ….. ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ ഞാൻ ഹോസ്റ്റൽ വരെ കൊണ്ട് വിടാമെന്ന് ഞാൻ ഉദ്ദേശിച്ചുള്ളൂ …..

Leave a Reply

Your email address will not be published. Required fields are marked *