ആശ ….. ചിരിച്ചുകൊണ്ട് പറഞ്ഞു …. വേണ്ട ….. ജിജി പറഞ്ഞതുപോലെ കിരണും വിചാരിച്ചിട്ടുണ്ടാകും …. എന്നെ മടുത്ത് കാണും … അല്ലെങ്കിൽ പിന്നെ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത് ….. ആർക്കും സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല അത് അറിഞ്ഞ് തരികയാണ് വേണ്ടത് …. എനിക്ക് വേണ്ടി ഇനി നിങ്ങൾ കിരണിനോട് സംസാരിക്കേണ്ട ….. കിരൺ അവളോടൊപ്പം സന്തോഷമായി ജീവിക്കട്ടെ ….. ജിജി കണ്ടല്ലോ ആ കുട്ടിയുടെ ഫോട്ടോ കിരണിന്റെ അമ്മയോടും അച്ഛനോടും ഒപ്പം നിൽക്കുന്നത് …. കിരൺ അവളെ കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത് …. എല്ലാവരുടെയും മുഖം കണ്ടോ … എല്ലാവരും ഹാപ്പിയാണ് …. ഇതിനപ്പുറം നിങ്ങൾ എന്ത് സംസാരിക്കാൻ ….. ഞാൻ ഇറങ്ങുകയാണ് ….. കിട്ടുന്ന ഫ്‌ളൈറ്റിൽ ഞാൻ ഇന്ന് തന്നെ സ്വീഡനിൽ പോകുകയാണ് ഇനി ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകില്ല …. എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കണം …… കിരണിനെ ഞാൻ ഒരിക്കലും ശപിക്കില്ലെന്ന് പറയണം …. ഞാൻ വിശ്വസിച്ചത് പോലെ കിരണിനെ ആരും വിശ്വസിച്ചു കാണില്ല ….. കിരൺ എനിക്ക് വയറു നിറച്ചു തന്നു …. അവളോടൊപ്പം സന്തോഷമായി ജീവിക്കാൻ പറയണം ….. കിരൺ അവളെയും കൊണ്ട് കോഫി ഷോപ്പിലേക്കും സിനിമക്കും മാളിലുമെല്ലാം പോകുന്നുണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞപ്പോഴും എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല … പക്ഷെ നീ അയച്ചുതന്ന ആ ഫോട്ടോ മാത്രം മതി എനിക്ക് എല്ലാം മനസ്സിലാക്കാൻ ….
ആശ ബഗ്ഗും എടുത്ത് പുറത്തേക്കിറങ്ങി … ഒന്നും പറയാൻ പറ്റാതെ ജിജി അതും നോക്കി നിന്നു …… തല പെരൂക്കുന്നതുപോലെ അവൾക്ക് തോന്നി …..
അവൾ സെറ്റിയിൽ കിടന്നു …..
അൽപ്പ സമയം കഴിഞ്ഞ് കിരണും തോമസും എത്തി ……
കിരൺ റൂമിലേക്ക് പോയി … പെട്ടെന്ന് തിരികെ വന്ന് ജിജിയോട് ചോദിച്ചു … ജിജി ആശ വന്നില്ലേ ?
ജിജി …. ഇനി എന്തിനാ അവളെ നോക്കുന്നത് … ഇപ്പോൾ കൂടെ കൊണ്ട് നടക്കാൻ വേറേ ഒരുത്തി ഉണ്ടല്ലോ ….. നാണമില്ലാത്ത തന്തക്ക് പിറക്കാത്തവൻ …. നീ ഒരു ആണ് ആണോടാ …. ചെറ്റേ …..
കിരൺ ….. നീ എന്തൊക്കെയാണ് ഈ പറയുന്നത് …. തോമസ്സേ ഇവൾക്ക് എന്തുപറ്റി ?
ജിജി …. നീ ഇവിടെ കാണിച്ചു കൂട്ടിയതെല്ലാം അവൾ അറിഞ്ഞു …. നിന്റെ വീട്ടിൽ അവളെയും കൂട്ടികൊണ്ടുപോയി ഒരു ഫങ്ക്ഷനിൽ പങ്കെടുപ്പിച്ചത് വരെ ….. അവൾ നിനക്ക് തന്നത് അവളുടെ ജീവിതമായിരുന്നു …… എന്തൊക്കെ ആയിരുന്നു … അവളെയും കൊണ്ട് സിനിമക്ക് പോകുന്നു മാളിൽ പോകുന്നു കറങ്ങാൻ പോകുന്നു ….. ഒരുത്തിക്ക് ആശയും കൊടുത്തിട്ട് വല്ലിടത്തും കിടക്കുന്ന കൂത്തിച്ചികളെയും കൊണ്ട് നടക്കുന്നു ….. നിന്നെ പിന്നെ പല തന്തക്ക് ഉണ്ടായവനെന്നല്ലാതെ ഞാൻ എന്ത് വിളിക്കണം ……
തോമസ്സിന്റെ ഭാഗത്ത് നിന്നും ഒരടിയായിരുന്നു അതിനുള്ള ഉത്തരം …… ജിജി കറങ്ങി ഇരുന്നു പോയി ……
ജിജി ദേഷ്യത്തോടെ തോമസിനെ നോക്കി …… ജിജി അവൾ എവിടെ …..
ജിജി ദേഷ്യത്തോടെ പറഞ്ഞു ….. അവൾ സ്വീഡനിലേക്ക് പോയി …..
രണ്ടുപേരും ഞെട്ടിപ്പോയി …… കിരൺ അവളുടെ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയില്ല … ആ നമ്പർ നിലവിൽ ഇല്ലെന്നാണ് പറയുന്നത് …. കിരൺ തലയിൽ കൈ വച്ച് സെറ്റിയിൽ ഇരുന്നു ……
തോമസ് …. അളിയാ വണ്ടിയെടുക്ക് ….. ജിജി പെട്ടെന്ന് വാ …. ജിജിയുടെ കയ്യും പിടിച്ച് തോമസും കിരണും വണ്ടിയുടെ അടുത്തേക്ക് ഓടി ….. അവർ നേരെ എയർ പോർട്ടിലേക്ക് കയറി …… ഒരു ദുബായ് വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു …… അവർ ഓടി കയറാൻ പറ്റുന്നിടത്തെല്ലാം നോക്കി അവിടൊന്നും ആശ ഉണ്ടായിരുന്നില്ല …….. അവർ സെക്യൂരിടിയോട് തിരക്കി … ഈ വിമാനം യെവിടെക്കുള്ളതാണ്
സെക്യൂരിറ്റി …. ദുബായ് ….
തോമസ് ….. ദുബൈയിൽ നിന്ന് സ്വീഡനിൽ പോകാൻ പറ്റുമോ ?
സെക്യൂരിറ്റി ….. പറ്റും … സാധാരണ എല്ലാവരും അങ്ങിനെ ആണ് പോകുന്നത് ….. ഇവിടെ നിന്ന് സ്വീഡനിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് കുറവാണ് …. ഇല്ലെങ്കിൽ ബോംബയിൽ നിന്നും പോകാം …….
