മോളി ….. ഒറ്റക്ക് സ്കൂളിൽ പോകാനൊക്കെ പഠിച്ചോ …..
ജാനകി ….. ഇല്ല രാവിലെ ചേട്ടൻ പോകുമ്പോൾ സ്കൂളിൽ വിടും …. വൈകുന്നേരം ഞാൻ സ്കൂൾ ബസ്സിൽ വരും …. പിന്നെ എനിക്കും ചേട്ടനും ശനിയാഴ്ച അവധിയാണ് ….. അന്ന് ഉച്ചവരെ രണ്ടും കിടന്നുറങ്ങും ….. പിന്നെ പുറത്ത്പോയി ഭക്ഷണമൊക്കെ കഴിച്ച് രാത്രി ആകും തിരിച്ചു വരുമ്പോൾ ….. ഞായറാഴ്ചയും ഇതുപോലൊക്കെ തന്നെയാണ് ……
ജാനകി ….. അപ്പോൾ നീ തുണിയൊക്കെ എപ്പോൾ കഴുകിയിടും …..
ആശ …. ചേട്ടൻ വരുമ്പോൾ ആറു മണിയൊക്കെ ആകും … ഞാൻ ഓർ നാല് മണി ആകുമ്പോൾ എത്തും….. പിന്നെ ഞാൻ തുണിയും കഴുകി പിറ്റേന്നെത്തേക്ക് കൊണ്ടുപോകാനുള്ള ഫുഡും റെഡിയാക്കി വയ്ക്കുമ്പോൾ ചേട്ടൻ എത്തും ….. …..
ജാനകി ….. ഈ ചേട്ടൻ വിളി അവിടെ നന്നായിട്ടുണ്ടെന്ന് തോന്നുന്നു …..
ആശ …. അവിടെ വിളിച്ചു ശീലിച്ചുപോയതാണ് ….. കിരണിന്റെ കാര്യം സ്കൂളിൽ ദിവസവും പത്തു തവണയെങ്കിലും പറയേണ്ടി വരും …… പിന്നെ ഫ്ലാറ്റിൽ വന്നാലും ….. ഇപ്പോൾ ആൾക്കാർ വിശേഷമുണ്ടോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു …… ഇപ്പോൾ ഫ്ളാറ്റിലെ എല്ലാവരുമായി ഞാൻ നല്ല കൂട്ടാണ് …..
ജാനകി ….. അപ്പോൾ സാധനങ്ങൾ കിരൺ വാങ്ങികൊണ്ടുവരുമോ ?
ആശ …. ചേട്ടൻ പൊട്ടനാണ് …. ഒന്നും അറിയില്ല …. വൈകുന്നേരം വന്നിട്ട് വെറുതെ നടക്കാൻ പോകും …. അപ്പോൾ ഞാൻ ഒരു സഞ്ചികൂടി കൈയിൽ കരുതും ….. അല്ലാതെ ചേട്ടന് സാധനം വാങ്ങാനൊന്നും അറിയില്ല …..
ജാനകി ….. അവൻ നന്നായി നിന്നെ നോക്കുന്നുണ്ട് നിന്റെ മുഖം കണ്ടാൽ അറിയാം ….. എങ്ങിനെ അവൻ നിന്നോട് സംസാരിക്കുമോ …. അതോ മസ്സിൽ പിടിച്ചിരിക്കുമോ ?
ആശ …. അയ്യോ പാവം … ജോലികഴിഞ്ഞ് നല്ല ക്ഷീണിച്ചാണ് വരുന്നത് ….. അങ്ങിനെ വലിയ മസ്സിലുപിടിത്തം ഒന്നും ഇല്ല ……
ജാനകി …… നീ തറയിലാണോ കിടക്കുന്നത് ….
ആശ …. ഞാൻ ബെഡ് റൂമിലാണ് കിടക്കുന്നത് …. ചേട്ടൻ ഹാളിൽ സെറ്റിയിൽ കിടക്കും
ജാനകി …. അവൻ സെറ്റിയിൽ കിടക്കുന്നതുകൊണ്ട് അവന് വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ
ആശ …. എന്ത് ബുദ്ധിമുട്ട് …… എന്ത് പറഞ്ഞാലും ചേട്ടൻ ചെയ്തുതരും ….. നല്ല ഹാപ്പിയാണ് അവിടെ …. രണ്ടാളും ….. ചേട്ടനിപ്പോൾ കുറച്ചു ദിവസം കൊണ്ട് നല്ല വർക്ക് ലോഡ് ഉണ്ട് ….. അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല ….
ജാനകി …. അവന്റെ സ്വഭാവമൊക്കെ …?
ആശ …. സിഗരറ്റ് വലിയും കള്ളുകുടിയും ഒക്കെയുണ്ട് ….. അത്ര വലിയ മാന്യൻ ഒന്നുമല്ല ….. പക്ഷെ വീട്ടിലിരുന്നേ ചെയ്യത്തുള്ളു …. വലിയ ഫ്രണ്ട്സും കാര്യങ്ങളും ഒന്നുമില്ല …. അതുകൊണ്ട് എവിടെ പോയാലും എന്നെയും കൊണ്ടേ പോകു ….. വെറുതെ വീട്ടിൽ കുത്തിയിരിക്കാത്തൊന്നും ഇല്ല …. സമയം കിട്ടിയാൽ എന്നെയും കൂട്ടി പുറത്തൊക്കെ പോകും ……. എനിക്ക് ഈ ഡ്രെസ്സൊക്കെ വാങ്ങി തന്നത് ചേട്ടനാണ് …… പിന്നെ ഞാൻ ഇല്ലാതെ പുറത്ത് പോയി ഒന്നും കഴിക്കത്തില്ല …..
ജാനകി ….. അവനവിടെ ഗേൾ ഫ്രണ്ട്സസൊന്നും ഇല്ലേ ?
ആശ …. ഒരു ഗേൾ ഫ്രണ്ട്‌സും ഇല്ല … പിന്നെ അവിടെത്തെ പിള്ളേരൊക്കെ എത്തിയും വലിഞ്ഞും നോക്കും …. ചേട്ടൻ സുന്ദരകുട്ടപ്പൻ അല്ലേ ? ഞാൻ കണ്ണുരുട്ടി പേടിപ്പിക്കും …. ചിലപ്പോൾ എന്നെ വിളിക്കാൻ സ്കൂളിൽ വന്നാലും … ചേട്ടനോട് അവിടുള്ള ടീച്ചര്മാര്ക്ക് ഭയങ്കര ഒലിപ്പിരാണ് ….. പിന്നെ അവരുടെയൊക്കെ ആഗ്രഹമല്ലേ കുറച്ചു നേരത്തേക്ക് ഞാൻ വിട്ടുകൊടുക്കും …. അത് ചേട്ടനും അറിയാം ……
ജാനകി …. നിന്നെ ഇഷ്ടമാണോ അവന് ?
ആശ …. അങ്ങിനെ ഇഷ്ടക്കുറവൊന്നും ഇല്ല …… അതുകൊണ്ടാണല്ലോ എപ്പോയും എന്നെ കൂടെകൊണ്ട് നടക്കുന്നത് …… പിന്നെ ‘അമ്മ നാളെ കടയിൽ ഒന്ന് പോകണം ….. ചേട്ടൻ പോകുന്നതിന് മുൻപ്പ് കൊണ്ടുപോകാനുള്ള കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട് …..
ജാനകി …. നിന്നെ കാണാൻ ഞായറഴ്ച ഒരു കൂട്ടർ വരുന്നുണ്ട് ?
ആശ …. എന്നെ കാണാനോ ? എന്നിട്ടാണ് മാനസിക രോഗിയാണെന്ന് പറഞ്ഞിട്ട് പോകാൻ …. നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ?
