പ്രേമവും കല്യാണവും 5അടിപൊളി 

ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി …. അപ്പോയെക്കും രാത്രി ആയിരുന്നു …. വീട്ടിൽ ആശ ഇരിപ്പുണ്ടായിരുന്നു …… അച്ഛനും സുരേഷ് അങ്കിലും അടിച്ചുകൊണ്ടിരുന്നു …… കിരൺ വീട്ടിലേക്ക്കയറി ….. എല്ലാവരുമുണ്ട് ….

കിരൺ …. എന്താ വിശേഷം ….

ആനി …. ഓഹ് … ചേച്ചിക്ക് ജോലി കിട്ടി …..

കിരൺ ആശയെ നോക്കി … കോൺഗ്രാജുലേഷൻ …..

അവൻ മുറിയിലേക്ക് കയറി ….. കഴിക്കാനൊന്നും നിന്നില്ല ….. പെട്ടെന്ന് തന്നെ ഉറങ്ങി …..

പിറ്റേന്ന് എഴുന്നേറ്റപ്പോൾ ആശയും ആനിയും എവിടെയോ പോയിട്ട് വരുന്നു …. മിക്കവാറും അമ്പലത്തിൽ പോയതായിരിക്കും …… അവൻ അവരെ നോക്കി നിന്നു ,,,, ആനി അവന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു …. ആശ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി …. ശങ്കർ കിരണിനെ വിളിച്ചു ….. കൂടെ സുരേഷും ജാനകി ആന്റിയും അമ്മയും ആനിയും ഉണ്ടായിരുന്നു …..

ശങ്കർ ….. ഡാ … ആശക്ക് ജോലി കിട്ടിയത് ബാംഗ്ലൂരാണ് …. അവളെ കൂടി നീ പോകുമ്പോൾ കൊണ്ട് പോകണം … അടുത്ത ആഴ്ച അവൾക്ക് ജോയിന്റ് ചെയ്യണം …..  തത്കാലം അവൾ നിന്റൊപ്പം നിൽക്കട്ടെ ….

കിരൺ …. അവിടെ ഞാൻ ഏതെങ്കിലും ഹോസ്റ്റൽ നോക്കാം …..

ശങ്കർ ….. നോകാം … അവൾക്ക് അവിടെത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല ഈ നാട്ടിൽ നിന്നും ആദ്യമായാണ് അവൾ പുറത്തേക്ക് പോകുന്നത് …. നീ പോകുമ്പോൾ ജസ്റ്റ് അവളുടെ സ്കൂളിന്റെ  അടുത്ത്  ഇറക്കി കൊടുത്താൽ മതി ….. കുറച്ചു ദിവസം കഴിഞ്ഞ് ഹോസ്റ്റൽ നോക്കിയാൽ മതി ….  നീ ഓഫീസിൽ പോകുന്ന വഴിക്കാണ് അവളുടെ സ്കൂൾ എന്ന് ആനി പറഞ്ഞു …..

കിരൺ … ആ ഒരു മുറിയിൽ എങ്ങിനെ നമ്മൾ രണ്ടാളും താമസിക്കും … അവിടാണെങ്കിൽ ഫ്ലാറ്റും വാടകയ്ക്ക് കിട്ടാനില്ല …..

ആനി …. അത് കുഴപ്പമൊന്നും ഇല്ല ചേട്ടാ …. ചേച്ചി അഡ്ജസ്റ്റ് ചെയ്തോളും …. ചേട്ടൻ കുറച്ചു ദിവസം ഹാളിൽ കിടക്ക് …. ഇവിടയെ മിണ്ടാനും പറയാനും ആരും ഇല്ല …. വെറുതെ ഇവിടെ നിർത്തിയാൽ ചേച്ചിക്കുള്ള മാനസിക രോഗി എന്നുള്ള പേര് ശരിയാണെന്ന് എല്ലാവരും വിചാരിക്കും …… ചേട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ….

കിരൺ ….. ഞാൻ നോക്കാം …..

ശങ്കർ …. എന്തായാലും നിങ്ങൾ ഒരുമിച്ച് താമസിക്കാൻ ഉള്ളതെല്ലേ …. അവൾക്ക് എന്തെങ്കിലും കൊണ്ടുപോകൻ വേണമെങ്കിൽ നീ കൂടി പോയാണ് വാങ്ങിക്കാൻ …. നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല …… അങ്ങിനെ അകൽച്ചയൊന്നും ഇടേണ്ട ആവശ്യമില്ല …..  ഞാനും സുരേഷും തമ്മിലുള്ള ബന്ധം ഞാൻ നിനക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ …..  അവിടെ ഒന്ന് സ്ഥലങ്ങൾ മനസ്സിലാക്കിയിട്ട് മതി ഹോസ്റ്റൽ നോക്കാൻ …. എടുത്ത് ചാടി ഒന്നും ചെയ്യണ്ട …… ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ …..

കിരൺ …. മനസ്സിലായി  …..

ശങ്കർ …. മനസ്സിലായാൽ   കൊള്ളാം ….

കിരൺ കുളിച്ച് ആഹാരം കഴിച്ച് പുറത്തേക്കിറങ്ങി …. കിരണിനെ കാത്തു ആനിയും ആശയും പുറത്തു നിൽപ്പുണ്ടായിരുന്നു ….. കിരൺ കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി ….. ആനി ആശയെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി …. അപ്പോയെക്കും അവൾക്ക് ഒരു കാൾ വന്നു അത് എടുത്ത് അവൾ പുറത്തേക്കിറങ്ങി …..അൽപ്പസമയം കഴിഞ്ഞ് ….

ആനി …. ചേട്ടായി പൊയ്ക്കോ എനിക്ക് ഇത്തിരി യെഴുതാനുണ്ട് …..

കിരൺ …. ഞാൻ വെയിറ്റ് ചെയ്യാം ….

ആനി …. വേണ്ട പൊയ്ക്കോ താമസിക്കും …..

കിരൺ ആശയുമായി സിറ്റിയിലേക്ക് പോയി ….. അവിടെ നിന്നും അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങി …. ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറി …..

കിരൺ …. ആശ … എന്തുവേണം കഴിക്കാൻ …..

ആശ …. എന്തെങ്കിലും മതി …..

കിരൺ …. ഊണ് പറയട്ടെ ?

ആശ …. അഹ് … മതി …..

രണ്ടുപേരും ആഹാരം കഴിച്ച് അവിടെ നിന്നും ഇറങ്ങി ……  വൈകുന്നേരത്തോടെ വീട്ടിലെത്തി …… ആശ അവളുടെ വീട്ടിലേക്ക് പോയി …..

വൈകുന്നേരം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആനി ഒരു സംശയം പറഞ്ഞു …..

ആനി … അത് അവിടെ വല്ല പ്രശ്നവും ഉണ്ടാകുമോ ?

മോളി …. എന്ത് പ്രശനം ?

ആനി …. ആശ ചേച്ചി വീടിനടുത്തുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നുവല്ലതും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ ?

Leave a Reply

Your email address will not be published. Required fields are marked *