പ്രേമവും കല്യാണവും Likeഅടിപൊളി 

ആശ …. ഇല്ല ഞാൻ  കുറച്ചു കഴിഞ്ഞ് പോകാം ….. വിശന്നു തുടങ്ങി ….

കിരൺ …. ഞാൻ പോയി വല്ലതും വാങ്ങിയിട്ട് വരാം ….

ആശ …. എന്തേ എന്നെ കൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ? എന്നെ ഒന്ന് അസ്സപ്ട് ചെയ്യാൻ പോലും പറയുന്നത് പോലെ മടിയാണല്ലോ ? വീട്ടുകാരുടെ അത്യാഗ്രഹം ….

കിരൺ ….. നീ വന്നപ്പോഴേ ചൊറിയുകയാണല്ലോ …. നിനക്ക് വല്ലതും കഴിക്കണമെങ്കിൽ പോയി  ഡ്രസ്സ് മാറി  വാ …. പാവമല്ലെന്ന് വിചാരിക്കുമ്പോൾ തലയിൽ കേറുന്നോ ?

ആശ ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി അപ്പോയെക്കും കിരൺ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു ….

രണ്ടുപേരും പുറത്തേക്കിറങ്ങി …..

അപ്പോയെക്കും അടുത്തുള്ള ഫ്ളാറ്റിലെ ചേച്ചി ആശയെ കണ്ടിരുന്നു ……

ഫ്ളാറ്റിലെ ചേച്ചി ….. എവിടായിരുന്നു കുറച്ചു നാളയല്ലോ കണ്ടിട്ട് …… ഞങ്ങൾ വിചാരിച്ചു വിശേഷം ആയതുകൊണ്ട് നാട്ടിൽ പോയതായിരിക്കുമെന്ന് …… ഇനി ഇവിടെ കാണുമല്ലോ

ആശ അവർക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് പറഞ്ഞു ……  കാണും …..

അവർ ഹോട്ടലിൽ എത്തി ….. ആഹാരം കഴിച്ച് പുറത്തിറങ്ങി …..

ആശ ….. ആഹാരം ഉണ്ടാക്കാൻ വല്ലതും വാങ്ങണം …..

അവർ സാധനവും വാങ്ങി വരുന്ന വഴി … ഒരുപാട് പേർ ആശയെ കണ്ടു കുശലം പറയാൻ വന്നു …. ആശ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാങ്ങിയ സാധങ്ങളുമായി കിരൺ ഫ്ലാറ്റിലേക്ക് നടന്നു ….. കാരണം എന്ത് മറുപടിയാണ് ആശ പറയുന്നതെന്ന് അവനും അറിയില്ലായിരുന്നു ….. അവൻ സാധനം കിച്ചണിൽ വച്ച് ഹാളിലിരുന്ന് TV കണ്ടുകൊണ്ടിരുന്നു ……  അപ്പോയെക്കും ചിരിച്ചുകൊണ്ട് ആശ കയറിവന്നു ….. അവൾ നേരെ റൂമിൽ കയറി ഡ്രസ്സ് മാറ്റി ഇറങ്ങി  നേരെ കിച്ചണിലേക്ക് പോയി … കിരൺ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിന്നെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല …. അവൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി …

ആശ വിളിക്കുമ്പോഴാണ് അവൻ ഉണർന്നത് അവൻ ക്ലോക്കിലേക്ക് നോക്കി … സമയം ഒരുമണി …..

ആശ …. ചേട്ടാ കഴിക്കുന്നില്ലേ ?

അവൻ മുഖം കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു … ആശ രണ്ടു പത്രങ്ങളിൽ ആഹാരം വിളമ്പി …. അവനോടൊപ്പമിരുന്ന് അവളും കഴിച്ചു …..

കിരൺ …. എടി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ….. ഞാൻ നിന്നെ കെട്ടട്ടെ ? അപ്പോൾ ഈ എല്ലാ പ്രശ്നവും മാറും … വീട്ടുകാർ പഴയത് പോലെ ആകും …ആനിക്കും  സന്തോഷമായിരിക്കും  …..

ആശ …. ഇവിടുന്ന് ഞാൻ ഇറങ്ങി പോകുന്നതിന് മുൻപായിരുന്നെങ്കിൽ ഈ വാക്ക് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു …. ഇനി  എനിക്ക് ചേട്ടനെ ഒരു ഭർത്താവായി അസ്സപ്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല …. എനിക്കെന്നല്ല പെണ്ണായി ജനിച്ച ഒരുത്തിക്കും …… ഇത് ഒരുതരം അനുകമ്പയല്ലേ ? …. വീട്ടുകാർ അടിച്ചു പിരിഞ്ഞത് ഞാനുംകൂടി കരണമാണല്ലോ എന്നുള്ള  തോന്നൽ മൂലം ഉണ്ടായ ഒരു സിമ്പതി ….. ചേട്ടാ ഞാനും ഒരു പെണ്ണാണ് …. എനിക്കും ഉണ്ട് അഭിമാനം …. ഇനി ആരും എന്നെ കെട്ടിയില്ലെങ്കിലും  ചേട്ടന്റെ ഭാര്യയായി ജീവിക്കാൻ ഞാൻ തയ്യാറല്ല …..

കിരൺ …. ഞാൻ ഒരു സജെക്ഷൻ പറഞ്ഞെന്നേ ഉള്ളു …..

ആശ കിരണിനെ നോക്കിയിട്ട് കഴിച്ചു കഴിഞ്ഞ പത്രങ്ങളുമായി കിച്ചണിലേക്ക് പോയി ……  കിരൺ ഒരു സിഗററ്റുമെടുത്ത് ബാൽക്കണിയിലേക്കും …

ആശ കുറച്ചു കഴിഞ്ഞ് പുറത്തേക്ക് വന്നു …. ഒരു ജീൻസും ടി ഷർട്ടുമായിരുന്നു വേഷം …..

ആശ …. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമായിരുന്നു …..

കിരൺ …. എന്തിന് ? എവിടെ

ആശ ….  ഏതെങ്കിലും ഗാർമെൻറ്സിൽ …..

കിരൺ  പെട്ടെന്ന് ഡ്രസ്സ് മാറി ഇറങ്ങി അവളെ നോക്കി …. ആശ ഒരു ചെറിയ ഷോപ്പറുമായ അവനോടൊപ്പം ഇറങ്ങി … കിരൺ ഒന്നുകൂടി തിരിഞ്ഞു നോക്കി …. അവളുടെ ബാഗൊന്നും എടുത്തിട്ടില്ലല്ലോ ? …. എന്നാലും അവൻ ഒന്നും ചോദിക്കാൻപോയില്ല  … വണ്ടിയിൽ വച്ച് അവർ ഒന്നും സംസാരിച്ചില്ല …. അവർ കടയിൽ പോയി തിരികെ എത്തി …. വൈകുന്നേരം എട്ടുമണിയായി …. ആശ പോകുന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല …..  കുറച്ചു കഴിഞ്ഞ്  അവൻ കിടക്കാനായി തീരുമാനിച്ചു …..

പിറ്റേന്ന് രാവിലെ കിച്ചണിലെ ശബ്ദം കെട്ടാണ്  അവൻ ഉണർന്നത് ,,,….  അവൻ അവിടേക്ക് ചെന്നു … അവൾ ഭയങ്കര പണിയിലാണ് …..

കിരൺ …. സ്കൂളിൽ പോകുന്നില്ലേ ?

ആശ …. മും …..

കിരൺ ബാത്ത് റൂമിൽ കയറി കുളിച്ചിറങ്ങി ….. അപ്പോയെക്കും ആശ മേശപ്പുറത്ത് കഴിക്കാറുള്ളത് എടുത്ത് വച്ചിരുന്നു …. ആശയും ഡ്രസ്സ് മാറി വ ന്ന് അവർ ഒപ്പമിരുന്ന് ആഹാരം കഴിച്ച് പോകാനായി താഴേക്കിറങ്ങി ….

കിരൺ അവളെ സ്കൂളിനടുത്ത് ആക്കി  പോകാൻ നേരം ….

ആശ ….  ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങാൻ പറ്റുമോ ?

കിരൺ …. ലീവ് കഴിഞ്ഞ് കയറുന്നതല്ലേ ഉള്ളു …. മാക്സിമം നോക്കാം ….. എന്നാലും ഉറപ്പ് പറയുന്നില്ല …

ആശ …. ഇറങ്ങുമെങ്കിൽ എന്നെ നേരത്തെ വിളിച്ചു പറയണം … ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം … ഇത്തിരി താമസിച്ചാലും സാരമില്ല …..

കിരൺ ഓഫീസിൽ എത്തി ഉച്ചവരെ നല്ല തിരക്കയിരുന്നു …..  ആശ വിളിച്ചത് യെന്തിനാകുമെന്ന് കിരൺ ആലോചിച്ചിരിക്കുകയാണ് ….. ഇനി വല്ല സ്ഥലത്തും പോകാൻ വേണ്ടി ആയിരിക്കുമോ ? ചിലപ്പോൾ ഹോസ്റ്റലിലേക്ക് പോകാൻ വേണ്ടി ആയിരിക്കും ….. ഹോസ്റ്റലിൽ പോകാൻ എന്നെ എന്തിനാണ് വിളിക്കുന്നത് … അന്ന് പോയതുപോലെ വണ്ടി പിടിച്ചു പോയാൽ പോരെ …. വേണ്ട പോകണ്ട … തിരക്കായിരുന്നെന്ന് പറയാം ….

മണി മൂന്നായി ….  പോകണോ വേണ്ടയോ എന്ന ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ സമയമായി …

ഇതേ സമയം  കിരൺ വരില്ലെന്ന് ആശയും … ഉറപ്പിച്ചു ….. ഒന്നുകിൽ ഇത്രയും ദിവസം ലീവ് ആയതുകൊണ്ട് ഇറങ്ങാൻ പറ്റിയില്ലെന്ന്  പറയും …. ഇല്ലെങ്കിൽ ഭയങ്കര തിരക്കായിരുന്നെന്ന് പറയും … ഒരു നാല് മണിവരെ നോക്കാം ഇല്ലെങ്കിൽ ഒരു വണ്ടി പിടിച്ചു പോകാം ……

സമയം വീണ്ടു ഇഴഞ്ഞു നീങ്ങി ….. സമയം നാല് മണി … ആശ  സ്കൂളിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി … വണ്ടി നോക്കി  നിൽക്കുമ്പോൾ കിരണിന്റെ വണ്ടി വരുന്നത് കണ്ടു … അവൾ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു …..  വെറുതെ അവനെ സംശയിച്ചതിൽ അവൾക്ക് അവനോട് സഹതാപം തോന്നി ….  കിരൺ അവളുടെ അടുത്തേക്ക് വണ്ടി നിർത്തി .. അവൾ പെട്ടെന്ന് വണ്ടിയിലേക്ക് കയറി …..

ആശ …. സാറെ വണ്ടി വിട്ടോ …..

കിരൺ ….എവിടേക്ക് …..

ആശ ….. പൊയ്ക്കോ ഞാൻ പറയാം …..

കിരൺ വണ്ടി മുന്നോട്ടെടുത്തു …… വലിയൊരു ഷോപ്പിംഗ് മാളിൽ വണ്ടി നിർത്തി ….. അവൾ അവനെയും കൊണ്ട് ചിരിച്ചുകൊണ്ട് അതിനകത്തേക്ക് നടന്നു …. ഒരു ബ്രാൻഡഡ് ഷോപ്പിലേക്ക് അവൾ അവനെയും കൊണ്ട് കയറി …… കുറെ ഷർട്ടുകൾ നോക്കി …. ഒന്നും മനസ്സിന് ഇഷ്ടപ്പെടുന്നില്ല …. അവസാനം ഒരു നീല കളർ ഷർട്ട് അവൾ കണ്ടുപിടിച്ചു ….. 3500 രൂപ ….. പിന്നെ അവനെയും വിളിച്ചുകൊണ്ട് ഒരു നീല ബോർഡർ മുണ്ടും വാങ്ങി നേരെ ഒരു വലിയ ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വിട്ടു ……

Leave a Reply

Your email address will not be published. Required fields are marked *