പ്രേമവും കല്യാണവും 5അടിപൊളി 

തോമസ് കുറച്ചു സമയം സംസാരിച്ചില്ല ……

കിരൺ ….. എന്നിട്ട് ?

തോമസ് ….. ഞാൻ രണ്ടു ദിവസം മുൻപ്പ് ആ കുട്ടിയെ  ഇവിടെ വച്ച് കണ്ടു ….. ആ കുട്ടിക്ക്  ഇപ്പോൾ ഇവിടെ അഡ്മിഷൻ കിട്ടി ….. മായമ്മയുടെ അതെ മുഖമാണ്  അവൾക്കും …… വെറുതെ ഒരു സംശയം തീർക്കാൻ അവളുടെ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതാണ് …… ആ ഫൈലിനുള്ളിൽ അവളുടെയും മായമ്മയുടെയും ഒരു ഫോട്ടോയും ഉണ്ടായിരുന്നു …… ഞാൻ അവളോട് കാര്യങ്ങൾ തിരക്കി ….. അവൾ ഒരു ഓർഫനേജിൽ നിന്നാണ് വളർന്നതെന്ന് എന്നോട് പറഞ്ഞു …..  എന്റെ കണ്ണ് നിറയാതിരിക്കാൻ ഞാൻ ആകുന്നിടത്തോളം നോക്കി …… സ്വന്തം രക്തമല്ലെടാ ? സഹിക്കാൻ പറ്റുമോ  ….. അച്ഛന്റെ സ്ഥാനത്ത് എന്റെ അച്ഛന്റെ പേരാണ് …. വിലാസം ഞങ്ങളുടെ എസ്റ്റേറ്റ് ഷെഡ് ……..  എന്തോ അതിനെ കണ്ടപ്പോൾ മുതൽ സങ്കടവും സഹതാപവും തോന്നിപ്പോയി ….

കിരൺ …. നിനക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അവളിവിടെ പഠിക്കിട്ടെടാ ……

തോമസ് …. എനിക്ക് പ്രശ്നം ഒന്നും ഇല്ല അവളുടെ ആ അവസ്ഥ കാണുമ്പൊൾ ഉള്ള ഒരു വിഷമം …. എന്റെ  ഡാഡി കരണമാണല്ലോ അവൾക്ക് ഈ അവസ്ഥ വന്നതെന്നുള്ള സങ്കടം  ……

കിരൺ ….. നിനക്ക് അവരെ സഹായിക്കണമെന്ന് തോന്നുന്നുണ്ടോ ?

തോമസ് ;;;; എങ്ങിനെ ?

കിരൺ …. അത് വിട് …. നിന്റെ പെങ്ങൾ ഇന്നുമുതൽ എന്റെയും പെങ്ങൾ ആണ് … പോരേ … മയിരേ …

തോമസ് ….. അളിയാ …. ഈ കാര്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമത് ഒരാൾ അറിയരുത് ……

കിരൺ …. എന്റെ ജീവൻ പോയാലും ഞാൻ ആരോടും പറയില്ല …. ഇത് കിരണിന്റെ വാക്കാണ് …..

തോമസ് …… നിന്നെ ഞാൻ വിശ്വസിക്കുന്നു ….. ജിജിയും ആശയും ഇത് ഒരിക്കലും അറിയരുത് ……

കിരൺ ….. ഇല്ല അളിയാ ….. ആ കുഞ്ഞിനെ ഇനി ഞാൻ എന്റെ സ്വന്തം അനുജത്തിയായി നോക്കിക്കോളാം ….

തോമസ് ….. കിരൺ അവൾക്ക് ഇനി അങ്ങോട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് …. നിന്നോട് ഞാൻ കാശിന്റെ കണക്ക് പറയുന്നില്ല …… ചോദിക്കാനും മടിക്കരുത് …..

കിരൺ …. പോടാ മയിരേ …… നീ എന്നിൽ നിന്നും അകന്നു പോകുന്നതുപോലെ എനിക്ക് തോന്നുന്നു …..

തോമസ് ….. ഇല്ലെടാ … ഞാൻ പറഞ്ഞെന്നേയുള്ളൂ …..

കിരൺ …. ഇപ്പോൾ എല്ലാം തീർന്നില്ലേ വാ നമുക്ക് ഓരോന്ന് അടിക്കാം …. ടെൻഷൻ എല്ലാം മാറിയല്ലോ ?

തോമസ് കിരണിനെ കെട്ടിപ്പിടിച്ചു …….

പിറ്റേന്ന് കിരൺ കോളേജിലെത്തി …. അവൻ ആദ്യ ബാച്ചിന്റെ ക്‌ളാസ് റൂമിലെത്തി ……. എല്ലാ വരെയും പരിചയപ്പെട്ടു …… അതിൽ തോമസ്സിന്റെ അനുജത്തിയെ തിരിച്ചറിയാൻ അവന് അധികം സമയം വേണ്ടി വന്നില്ല …  അവൻ അവളോട് പേര് ചോദിച്ചു …… അനീറ്റ ….

കിരൺ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു ….. അപ്പോയെക്കും ആശയും ജിജിയും തോമസും അവിടെയെത്തി …. തോമസ് കിരണിനെ നോക്കി … കിരൺ കണ്ണടച്ച് കാണിച്ചു …… ഫൈനൽ ഇയർ അപ്പോയെക്കും അവിടെ അടിച്ചു പൊളിക്കുന്നുണ്ടായിരുന്നു …. അനീറ്റ കിരണിനെയും ടീമിനെയും എപ്പോയും കാണുന്നുണ്ടായിരുന്നു … ആശയാണ് കിരണിന്റെ പെണ്ണെന്ന അവൾക്ക് മനസ്സിലായി …. ദിവസങ്ങൾ പോകും തോറും നല്ലൊരു ബന്ധം കിരൺ അനീറ്റയുമായി ഉണ്ടാക്കിയെടുത്തു …. സമയം കിട്ടുമ്പോയെല്ലാം അവൻ അവളെ കാണാൻ പോകും ….. അവർ  തമ്മിൽ നല്ലൊരു ബന്ധം വളർന്നു വന്നു …. അങ്ങിനെ കിരൺ അനീറ്റയുടെ ചേട്ടന്റെ സ്ഥാനം ഏറ്റെടുത്തു ….  ഒരു ദിവസം …. കിരൺ അനീറ്റക്ക് കുറച്ചു ചോക്‌ലേറ്റുമായി വന്നു …..

അനീറ്റ  വളരെ സന്തോഷത്തിൽ അത് വാങ്ങി ……

അനീറ്റ …. യെന്ത എന്നോട് ഇത്രക്ക് ഇഷ്ടം തോന്നാൻ കാരണം …..

കിരൺ …. എനിക്ക് നിന്നെ പോലെ ഒരു കുഞ്ഞനുജത്തി ഇല്ല , അതുത്തന്നെ കാരണം …..

അനീറ്റ …. ചേച്ചി വഴക്കൊന്നും പറയില്ലല്ലോ ?

കിരൺ …. അനുജത്തിയെ സ്നേഹിക്കരുതെന്ന് ഏത് ചേച്ചിയാ പറയുന്നത് ……  പിന്നെ ഇത് വലിയൊരു കോളേജ് ആണ് .. നല്ല ഡ്രസ്സ് ഇട്ടുകൊണ്ട് വേണം ഇങ്ങോട്ടേക്ക് വരാൻ … അല്ലാതെ ഈ കീറിയത് തുന്നികെട്ടികൊണ്ട് ഇനി നിന്നെ മേലാൽ ഞാൻ കാണരുത് …..

അനീറ്റ അവന്റെ മുഖത്ത് നോക്കി ചിരിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *