പ്രേമവും കല്യാണവും 5അടിപൊളി 

ശങ്കർ …. എടാ … നിന്നെ ഈ ഫ്ളാറ്റിലെ കെയർ ടേക്കർ വന്ന് തിരക്കിയിട്ട് പോയി ….. എന്തിനാ …?

കിരൺ …. ഈ ഫ്ളാറ്റിലെ ഓണർ ഇവിടേക്ക് താമസിക്കാനായി വരുന്നു …. എന്നോട് ഉടനെ മാറിക്കൊടുക്കണമെന്ന് പറഞ്ഞു ….. ഞാൻ വേറെ നോക്കുന്നുണ്ട് ….

ശങ്കർ ….. നിനക്ക് ഒരു ചെറിയ ഫ്ലാറ്റ് പോരെ എന്തിനാ ഇത്രയും വലുത് ?

കിരൺ …. വേറെ കിട്ടിയില്ല അപ്പോൾ ഇതാ ഒഴിവുണ്ടായിരുന്നത് …. ഞാൻ ഇപ്പോൾ  ചെറിയൊരു ഫ്ലാറ്റാണ്  നോക്കുന്നത് …. അതാകുമ്പോൾ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല …..

ശങ്കർ ….. നീ വന്നാൽ താഴേക്ക് ചെല്ലാൻ പറഞ്ഞു …. ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് പറഞ്ഞു …….

കിരൺ താഴേക്ക് പോകാൻ നേരം ആനിയും കൂടെ കൂടി …. ആശയേയും കൂട്ടി പോകാൻ ശങ്കർ പറഞ്ഞു …..

കെയർ ടേക്കർ അവരെ താഴെ കാത്തു നിൽപ്പുണ്ടായിരുന്നു ……  അയാൾ അവരെയും കൂട്ടി അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയി …. അവിടെ നല്ലൊരു  ഒൺ ബെഡ് റൂം ഫ്ലാറ്റ് കാണിച്ചുകൊടുത്തു …. കിരണിന് അത് ഇഷ്ടമായി …… അപ്പോൾ തന്നെ അതിന് കിരൺ ഓക്കേ പറഞ്ഞു ……  അവർ റൂമിലെത്തി …..

ദിവസങ്ങൾ കടന്നുപോയി …… എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലാണ് ……  കിരൺ പുതിയ ഫ്ലാറ്റിലേക്ക് സാധനങ്ങൾ മാറ്റി ….. ഒരു ബെഡ് റൂം  /  ഹാൾ / ബാത്ത് റൂം /  കിച്ചൻ പിന്നെ ഒരു ബാൽക്കണി  …. ഇത്രയേ ഉള്ളു ആ ഫ്ലാറ്റിൽ …..

ശങ്കർ …. നീ വരുന്നില്ലല്ലോ ?

കിരൺ …… ഇല്ല …. നാളെ ജോയിന്റ് ചെയ്യണം ….. ഞാൻ വേണമെങ്കിൽ ഒരു ഡ്രൈവറെ ഇവിടുന്ന് ശരിയാക്കാം …

ശങ്കർ …. വേണ്ട .. ഞങ്ങൾ രണ്ടുപേരില്ലെ ? ഞങ്ങൾ പൊയ്ക്കോളാം ….. പിന്നെ ….  ആഹാരം ശ്രദ്ധിക്കണം …..

എല്ലാവരും യാത്രപറഞ്ഞിറങ്ങി …… ആനി … കുറേനേരം കിരണിനെ കെട്ടിപ്പിടിച്ചു നിന്നു ……

പിറ്റേന്ന് മുതൽ കിരൺ ജോലിക്ക് പോയി തുടങ്ങി ….. തോമസും ജിജിയും ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഒരു പ്രോജെക്ടിന് പോയതായി അറിഞ്ഞു ……

ദിവസങ്ങൾ കടന്നുപോയി… ആനിക്ക് അഡ്മിഷൻ കിട്ടി … ആ പഴയ കോളേജിൽ തന്നെ …..    കിരൺ അവളെ വിളിച്ചു ……

കിരൺ …. നീ ഹാപ്പിയല്ലേ …. നിനക്ക് ബാംഗ്ലൂരിൽ വല്ലതും നോക്കാമായിരുന്നില്ലേ ?

ആനി … ഞാൻ ഒരു കാര്യത്തിന് വേണ്ടിയാണ് ഇവിടെ തന്നെ ജോയിന്റ് ചെയ്തത് ……

കിരൺ …… എന്തിന് …..

ആനി …. ചേട്ടന്റെ ആശ .. ഇതുവരെ ഇവിടെ നിന്നും സർട്ടിഫിക്കറ്റ് ഒന്നും വാങ്ങിയിട്ടില്ല ….

കിരൺ …. അതിന് നിനക്കെന്താണ് ……

ആനി …. ഒന്നുമില്ല ചേട്ടാ …. ആ ചേച്ചിയെ എനിക്ക് ഒന്നു കാണണം ….. എനിക്കറിയാം ബാക്കിയെല്ലാം …. ഞാൻ ചേട്ടന്റെ കുഞ്ഞി പെങ്ങളല്ലേ ?

കിരൺ … നീ അനാവശ്യമായി ഒന്നിലും തലയിടരുത് …. വെറുതെ ….

ആനി …. ഓക്കേ ചേട്ടാ …. ഞാൻ പിന്നെ വിളിക്കാം ….

കിരൺ ഫോൺ വച്ചു ……  അപ്പോയെക്കും തോമസ്സിന്റെ വിളി …..

തോമസ് ….. അളിയാ നിനക്ക് ചെറിയ വിഷമമുള്ള കാര്യമാണ് ….

കിരൺ … പറ മയിരേ … ഇതിൽ കൂടുത്താൽ ഞാൻ എന്ത് വിഷമിക്കാൻ …..

തോമസ് …. ഞങ്ങൾ ആശയെ കണ്ടു ….. ഞങ്ങൾ വിളിച്ചിട്ടും മൈൻഡ് ചെയ്യാതെ പോയി …… കൂടെ കെട്ടിയോനും കുഞ്ഞും ഉണ്ട് ….. നല്ലൊരു അടിപൊളി സുന്ദരൻ ജിമ്മൻ …..  അവൻ ഉള്ളതുകൊണ്ട് പിന്നെ വിളിക്കാൻ പോയില്ല …. അവൾ ഹാപ്പിയാണ് …..  അവൾ ഒന്ന് നിന്നിരുന്നെങ്കിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയേനെ ….. അവൾക്ക് നമ്മളോട് നല്ല ദേഷ്യം ഉണ്ട് …. അവളുടെ മുഖ ഭാവം കണ്ടാൽ അറിയാം …… പോകാൻ പറയെടാ മയിരിനെ ….. ഞാൻ രാത്രി വിളിക്കാം ഇത്തിരി തിരക്കിലാണ് …….

തോമസ് ഫോൺ കട്ട്  ചെയ്തു ….. കിരണിന്  നന്നായി വിഷമം തോന്നി …..  കണ്ണുകൾ അടച്ച് കുറച്ചുനേരം അവൻ സെറ്റിയിൽ ഇരുന്നു ……

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു ……  ഒരു ദിവസം വീട്ടിലേക്ക് ചെല്ലാൻ ശങ്കർ പറഞ്ഞു …..  വലിയ തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു ദിവസം അവിടെപ്പോയി നിൽക്കാമെന്ന് വിചാരിച്ചു  ……

വൈകുന്നേരത്തെ ബസ്സിൽ നാട്ടിലേക്ക് വിട്ടു … പോകാൻ നേരം ആനിയെ വിളിച്ചു …. അവൾ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു … രരണ്ട്  ദിവസത്തിനകം അവൾക്ക് തിരികെ കോളേജിൽ പോകണം …..

Leave a Reply

Your email address will not be published. Required fields are marked *