പ്രേമവും കല്യാണവും Likeഅടിപൊളി 

ആശ …. മാറ്റം എല്ലാത്തിനും നല്ലതാണ് ….

ആശ പുറത്തേക്കിറങ്ങി ….. മോളി അവളുടെ താലിയിലേക്ക് നോക്കി … അതിപ്പോൾ ഒരു സ്വർണ മലയിലാണ് കിടക്കുന്നത് …. ആ നോട്ടം ആശയുടെ വയറിലേക്കായി….  എന്തോ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് മോളിക്ക് തോന്നി … മോളി അത് ജാനകിയുടെ കാതിൽ   പറഞ്ഞു ….. ജാനകി ചിരിച്ചുകൊണ്ട് ആശയെ നോക്കി ……

ആശ … ‘അമ്മ നല്ല ക്ഷീണം കുറച്ചു സമയം കിടക്കണം …

മോളി … കിരണിന്റെ റൂമിൽ കിടന്നോ ….

ആശ കിരണിന്റെ റൂമിൽ കയറി … അവളോടൊപ്പം കിരണും …. മോളിയും ജാനകിയും അടുക്കളയിലേക്ക് പോയി ….

മോളി …. അവൾക്ക് വിശേഷം ഉണ്ടെന്ന് തോന്നുന്നു …. മുഖം തന്നെ അങ്ങ് മാറി …..

ജാനകി …. എനിക്കും തോന്നുന്നു …. മുഖത്ത് നീരാണോ ?  എഴുന്നേറ്റ് വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു … നീ ചേട്ടനെ വിളിച്ച് കാര്യം പറയ് …. ഞാൻ അപ്പോൾ കഴിക്കാൻ വല്ലതും ഉണ്ടാക്കാം ……

വീട്ടുകാർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി …. അപ്പോയെക്കും സുരേഷും ശങ്കറും വന്നിരുന്നു …….

ഒരു മണി ആയപ്പോൾ രണ്ടു പേരും ഉറക്കം കഴിഞ്ഞ് പുറത്തേക്ക് വന്നു ….. ആശ അടുക്കളയിലേക്ക് ചെന്നു … മോളിയും ജാനകിയും അവിടെ ഉണ്ടായിരുന്നു …. മോളി അവളെ കുറച്ചു സമയം നോക്കി നിന്നിട്ട് ….

മോളി …. ഇപ്പോൾ എത്ര മാസമായി ?

ആശ …. ( ആരുടെയും മുഖത്ത് നോക്കാതെ ) …. ഒന്നോ രണ്ടോ ഒക്കെയായെന്ന് തോന്നുന്നു …..

ജാനകി …. എന്നിട്ടാണോ ഇത്രയും ദൂരം ബസിൽ വന്നത് …..

ആശ …. പെട്ടെന്ന് വരാൻ പറഞ്ഞപ്പോൾ വല്ല  അത്യാവശ്യവും ആണെന്ന്  വിചാരിച്ചു ……

മോളി …. ഇതൊക്കെ ആനിയ്ക്ക് അറിയാമോ ?

ആശ …. ഇല്ലാ ….. എപ്പോഴും പറയണമെന്ന് വിചാരിക്കും …..  പിന്നെ മടിക്കും …..

ജാനകി ….. ഇവിടുന്ന് അടിയുണ്ടാക്കി പോയപ്പോൾ ഞാൻ വിചാരിച്ചു കീരിയും പാമ്പും ആയെന്ന് …..

ആശ കിരണിനെ കഴിക്കാൻ വിളിച്ചു … മുഖം കഴുകി കിരൺ ടേബിളിൽ വന്നിരുന്നു …. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി …..

സുരേഷ് ….. കിരൺ നാളെ രാവിലെ തന്നെ പോകണോ ? ഒരാഴ്ച ലീവ് കിട്ടുമോന്ന് നോക്ക് ….

കിരൺ …. എനിക്ക് കിട്ടും … ആശക്ക് എക്സാം ടൈം ആണ് … ചോദിച്ചാലും കിട്ടില്ല …. ഞങ്ങൾ ഇപ്പോൾ പോയിട്ട് അടുത്ത മാസം വരാം …. അപ്പോൾ ആനി കൂടി കാണുമല്ലോ … ഞാൻ അവൾക്ക് കോഴ്സ് കഴിഞ്ഞാൽ എന്റെ കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ട് …..  അവളെ  ഇവിടെ നിർത്തുന്നത് ശരിയല്ല ….. നമുക്ക് എല്ലാവർക്കും അങ്ങോട്ട് ഷിഫ്റ്റ് ചെയ്താലെന്താ ….. എല്ലാവരും ബിസിയാകും ….

സുരേഷ് …. നിങ്ങൾക്ക് തിരിച്ചു പോകാൻ ഞാൻ കാര് റെഡിയാക്കാം ….

ആശ … അതൊന്നും വേണ്ടാ …. ഞങ്ങൾ വോൾവോ യാണ് ബുക്ക് ചെയ്തിരിക്കുന്നത് …..

ശങ്കർ … നിങ്ങൾ പുറത്തേക്ക് വല്ലതും പോകുന്നുണ്ടോ ?

കിരൺ …. ഇല്ലാ …..

ശങ്കർ ….. ഞങ്ങൾ വിളിച്ചത് … ഇവളെ പെണ്ണുകാണാൻ വരുന്നുണ്ട് ….. ഞങ്ങൾക്ക് ഇതൊന്നും അറിയില്ലല്ലോ ? നിങ്ങൾ അവിടെ പൊറുതി ആയത് …..

സുരേഷ് ….. ഇനി അതിനെ കുറിച്ചൊന്നും പറയണ്ട …. ഞാൻ അവരെ വിളിച്ചു പറഞ്ഞു …. നീ എത്തില്ലെന്ന് ….  ഇപ്പോൾ മനസ്സിന് ഭയങ്കര സന്തോഷത്തിലാണ് … ശങ്കറെ വല്ലതും ഉണ്ടെങ്കിൽ എടുത്ത് വായ്ക്ക് ഞാൻ ദേ വരുന്നു ….

ശങ്കർ … സന്തോഷത്തിന് കുറവൊന്നും ഇല്ല എന്നാലും ഇവർക്ക് നമ്മളെ അറിയിക്കാമായിരുന്നു …..

സുരേഷ് …. സാരമില്ല …. എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ / അത് തന്നെ ധാരാളം ….  പിന്നെ ഇവരെ ഇനി തിരിച്ചു വിടണമോന്നാണ് ഞാൻ ആലോചിക്കുന്നത് ….

ആശ … അയ്യോ എനിക്ക് പോകണം ….. എന്റെ പിള്ളേർ എന്നെ നോക്കിയിരിക്കും …..

അവർ പുറത്തേക്കിറങ്ങി … ആശ അവനോടൊപ്പം നടക്കുന്നത്  എല്ലാവരും നോക്കിയിരുന്നു …..

ജാനകി … ഇത് അസ്ഥിയാണെന്ന് തോന്നുന്നു …..

എല്ലാവരും ചിരിച്ചു ……

സുരേഷ് …. നിങ്ങൾക്ക് എന്നോടെന്തെകിലും സംസാരിക്കാനുണ്ടോ ?

മോളി …. എന്തോന്ന് സംസാരിക്കാൻ … പിള്ളേര് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ പോരെ …..

ജാനകി ….. ചേട്ടൻ സ്ത്രീധനമാണോ ഉദ്ദേശിച്ചത് ?

മോളി ….. എന്തോന്ന് സ്ത്രീ ധനം … അവിടെയും ഒന്നേ ഉള്ളു … ഇവിടെയും …. പിന്നെ എന്ത് കണക്ക് പറയാൻ … അവന് തന്നെ ഇപ്പോൾ നല്ല ശമ്പളം ഉണ്ട് …. എന്തെങ്കിലും കുറച്ചെങ്കിലും പിള്ളേർ ആവശ്യപ്പെട്ടാൽ മതിയായിരുന്നു  …. ഇല്ലെങ്കിൽ ഈ ഉണ്ടാക്കി വച്ചതിന് ഒരു വിലയും കാണില്ല ….  അവർക്ക് വേണ്ടത് അവർ സമ്പാദിക്കുന്നുണ്ട് …. പഠിച്ചു കഴിഞ്ഞിട്ട് ഒരു നയാ പൈസ കിരൺ ബാങ്കിൽ നിന്നും എടുത്തിട്ടില്ല ….. ഇനി സ്ത്രീധനമെന്നൊക്കെ പറഞ്ഞ് ചെന്ന് പിള്ളേരുടെ വായിൽ നിന്നും ഒന്നും കേൾക്കേണ്ടി വരരുത് …. ഞാൻ പറഞ്ഞേക്കാം …..

ശങ്കർ …… അത് സുരേഷ് വെറുതെ അങ്ങ് ഒരു രസത്തിന് പറഞ്ഞതാണ് …. അല്ലാതെ നമുക്ക് പരസ്പ്പരം അറിയില്ലേ ? ഇനി അതിൽ കിടന്ന് തൂങ്ങേണ്ട ?

അപ്പോയെക്കും ആശയും കിരണും അവരുടെ അടുത്തെത്തി ….

ആശ …. അമ്മെ പെണ്ണുകാണൽ നടക്കില്ല … അപ്പോൾ ഞങ്ങൾ ഇന്ന് അങ്ങ് ഇറങ്ങിയാൽ എന്തെന്ന് ആലോചിക്കുകയാണ് …. എന്നാൽ നാളെ പകൽ കുറച്ചുസമയം ഉറങ്ങാൻ കിട്ടും ….

മോളി …  അങ്ങിനെ ….നോക്ക് …. അച്ഛൻ വണ്ടി ബുക്ക് ചെയ്ത തരും …. കൊണ്ടുപോകാൻ വല്ലതും വേണോ ?

ആശ … വേണ്ടാ …. അവിടെ ഉള്ളത് തന്നെ കഴിക്കാൻ സമയമില്ല ……

ജാനകി …..  നിന്റെ പ്രസവ സമയം ആകുമ്പോൾ എന്തായാലും ആനി അവിടെ ഉണ്ടാകും … ഒരു ആറ് മാസം കൂടി കഴിഞ്ഞാൽ അവളുടെ കോഴ്സ് തീരും ….. ഞങ്ങളും ഉടനെത്തന്നെ ഇടക്ക് ഇടക്ക് അങ്ങോട്ട് വന്ന നിൽക്കാം …

ശങ്കർ ….. ഇനി ഇപ്പോൾ എല്ലാവർക്കും വന്നു നിൽക്കാനുള്ള ഒരു വീട് നീ നോക്ക് …. വാടകക്കയ്ക്ക് വേണ്ട …. ഇനി ഏതായാലും ആനിയും ബാംഗ്ലൂർ ആയിരിക്കും നോക്കുന്നത് …. അത് അനുസരിച്ച് ഒരു വീട് നോക്ക് … ആനിയെ കൂടി വിളിച്ചു കാണിച്ചിട്ടേ നിങ്ങൾ ഫിക്സ് ചെയ്യാവു …..

ശങ്കർ ….. മോൾക്ക് സ്വർണം വല്ലതും വാങ്ങണോ ?

ആശ …. അമ്മയുടെ സ്വർണം തന്നെ ഞാൻ ഉപയോഗിക്കുന്നില്ല ….. പിന്നെ എന്തിന് ….. ഈ തലയ്ക്ക് കിടക്കാൻ ഒരു മാല തന്നെ ധാരാളം ….. പിന്നെ അങ്കിൾ ഇനി … ഈ സ്വർണത്തിന്റെയും പണത്തിന്റെയും കണക്ക് പറയരുത് … ന്ജങ്ങൾക്ക് രണ്ടുപേർക്കും അറിയാം നിങ്ങളുടെ കയ്യിൽ കാശുണ്ടെന്ന് ….. ഞങ്ങൾ സ്വന്തമായി അധ്വാനിച്ചു ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ….. അതുകൊണ്ട് കയ്യിലുള്ള ക്യാഷ് കളയാതെ സൂക്ഷിക്ക് … ചിലപ്പോൾ ചെറുമക്കൾക്ക് വേണ്ടി വരും  ……

ആശ കിരണിനെയും വിളിച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് പോയി ….

അന്ന്  വൈകുന്നേരം തന്നെ കിരണും ആശയും ബാംഗ്ലൂരിലേക്ക് പോയി ……

കുറയ്ക്കു ദിവസങ്ങൾക്ക് ശേഷം ആനി കിരണിനെ വിളിച്ചു …. കിരൺ തിരക്കായതിനാൽ ഫോൺ കട്ട് ചെയ്തു …..

Leave a Reply

Your email address will not be published. Required fields are marked *