പ്രേമവും കല്യാണവും Likeഅടിപൊളി 

ഒരു ദിവസം …..

അനീറ്റ ….. അമ്മെ എനിക്ക് എക്സാം തുടങ്ങുമ്പോൾ ഭയങ്കര ടെൻഷൻ ആണ് …. എന്തോ ഒരു തലപെരുപ്പും കറക്കവും …… കണ്ണൊക്കെ അങ്ങ് അടയും ….. അപ്പോൾ എന്റെ അമ്മയുടെ മുഖം എനിക്ക് ഓർമ്മവരും …. ഉടൻതന്നെ ഞാൻ ഛർദിക്കും ……. ഒരു ദിവസം മൂക്കിൽ കൂടി രക്തവും വന്നു …..

മോളി …. നീ പോകുന്നതിന് മുൻപ്പ് നമുക്ക് നല്ലൊരു ഡോക്ടറെ കാണാം … നീ വിഷമിക്കണ്ട …… അമ്മയില്ലേ കൂടെ ?

ഇത് കേട്ട തോമസ് ഒന്ന് ഞെട്ടി …..

അവൻ ഇത് കിരണിനോട് പറഞ്ഞു …… അവർ അന്ന് തന്നെ ഒരു ഡോക്ടറെ കണ്ടു …… ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു …..  അവർ ചെന്നപ്പോൾ ആ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല …. അവർ തിരികെ വീട്ടിലെത്തി …..

പിറ്റേന്ന്  ആശയും അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ കടയിലേക്ക് പോകുന്നവഴി  അനീറ്റയെയും കൊണ്ട് അവർ  ആ ഹോസ്പിറ്റലിലേക്ക് കയറി …. അവിടെ ചെക്കപ്പ് കഴിഞ്ഞ് കടയിലും കയറി അവർ വീട്ടിലെത്തി ……

കുറച്ചു ദിവസങ്ങൾക്ക് ശേഷം ആശയുടെ കല്യാണം മുടങ്ങിയെന്നുള്ള വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി …. ആശ  മാനസിക രോഗിയാണെന്നും അവൾ ആ ആശുപത്രിയിൽ സ്ഥിരമായി പോകാറുണ്ടെന്നു ആരോ ചെറുക്കന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണ് കാരണം …..  രണ്ട് വീട്ടിലും അകെ ശ്മശാന മൂകത ….. ശങ്കറും സുരേഷും അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കൂട്ടാക്കിയില്ല …. കാട്ടുതീ പോലെ ഇത് നാട് മൊത്തം പരന്നു ……  പക്ഷെ ആശയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടില്ല ……. അത് ജിജി തോമസിനോട് പറയുകയും ചെയ്തു …….

അടുത്ത ദിവസം എല്ലാവരും പോകാനായി തയ്യാറെടുക്കുകയാണ് …… തോമസ് അനീറ്റയെ തങ്ങളോടൊപ്പം അയക്കാൻ പറഞ്ഞെങ്കിലും ശങ്കർ അതിന് തയ്യാറായില്ല ……

തോമസ് ….. അങ്കിൾ ഞങ്ങൾ എന്തായാലും അങ്ങോട്ടേക്കല്ലേ …. അവളെ ഹോസ്റ്റലിൽ ഞങ്ങൾ കൊണ്ടാകാം …..

ശങ്കർ ….. അത് വേണ്ട മോനെ ഞങ്ങൾ അവളുടെ കോളേജ് ഇതുവരെ കണ്ടിട്ടില്ലല്ലോ ? ഞാനും അമ്മയും വെറുതെ ഇവിടിരിക്കുകയല്ലേ … ഞങ്ങൾ കൊണ്ടാകാം ….  കോളേജും ഹോസ്റ്റലും എല്ലാം ഒന്ന് കേറി കാണുകയും ചെയ്യാമല്ലോ ….. പിന്നെ അവളുടെ പ്രൊഫസർമാരെയും ഒന്ന് കണ്ട് സംസാരിക്കാമല്ലോ ?

തോമസിന് നല്ല ദേഷ്യം വന്നു …. ജിജി അവനെ കണ്ണ് കാണിച്ചു …. തോമസ് പുറത്തേക്കിറങ്ങി …. കൂടെ ജിജിയും ,,,,

ജിജി …. തോമസ് നീ വെറുതെ ടെൻഷൻ അടിക്കേണ്ട …. ഇപ്പോൾ അനീറ്റ അവരുടെ സ്വന്തം മകളാണ് …. ഒരു അന്യന്റെ കൂടെ അവളെ പറഞ്ഞു വിടാൻ ആ അച്ഛനും അമ്മയും തയ്യാറല്ല …..  അവർ അവളെ സ്വന്തം മകളായി കണ്ടു തുടങ്ങിയിരിക്കുന്നു …… അവൾ സേഫ് ആയി ഇരിക്കുവാനല്ലേ നീയും ആഗ്രഹിക്കേണ്ടത് ….. സെന്റിമെന്റ്സ് കളയൂ തോമസ് …. അവൾ ഇനി ജീവിതകാലം മുഴുവൻ ഇവിടെ സേഫ് ആയിരിക്കും …..  നമ്മൾ കാരണം കിരണിന് ആശയെ നഷ്ടപ്പെട്ടു ….. ഇനി ഇവളെകൂടി വേണോ ? നീ ഇവളെ എങ്ങിനെ നോക്കും …. എവിടേക്ക് കൊണ്ടുപോകും … ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും കരുതൽ വേണ്ടത് …… അവൾ ഒരു സാധാരണ പെൺകുട്ടിയാണ് …. നമ്മളെപോലെയൊന്നുമല്ല ….. അതുകൊണ്ട് ഇവിടെമാണ് അവൾക്ക് സേഫ് …. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ അർഹിക്കുന്നുണ്ട് ….. ചിലപ്പോൾ ആഗ്രഹിക്കുന്നുമുണ്ടാകും ……

പിറ്റേന്ന് എല്ലാവരും പോയി …. അനീറ്റയെയും കൊണ്ട് അടുത്തദിവസം ശങ്കറും മോളിയും കോളേജിലേക്ക് തിരിച്ചു ……

വർഷങ്ങൾ കടന്നുപോയി …. അനീറ്റയുടെ കോഴ്സ് കഴിഞ്ഞ് അവൾ കിരണിന്റെ വീട്ടിലെത്തി …..  കിരൺ ഇപ്പോൾ ബാംഗ്ലൂരിലാണ് …. അവിടെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു ….  അനീറ്റ M .TECH ന് ചേരാനായി അതെ കോളേജിൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു …..  ആശക്ക് പിന്നെ കല്യാണ ആലോചനകൾ വരുന്നത് മുടങ്ങിക്കൊണ്ടേയിരിക്കുന്നു ……  തോമസും ജിജിയും കല്യാണം കഴിഞ്ഞു ….. അവർക്ക് ഒരു മകൻ ജനിച്ചു ….

ഒരു ദിവസം അവർക്ക് ഒരു പോസ്റ്റ് വന്നു …. ഒരു കുഞ്ഞിന്റെ ഫോട്ടോ ….. ജിജി ആ ഫോട്ടോ തിരിച്ചു നോക്കി …. ‘”വിത്ത് ലവ് ആശ ” അത് ആശയുടെ കുട്ടിയുടെ ഫോട്ടോയാണെന്ന് അവക്ക് മനസ്സിലായി …. ആ ഫോട്ടോ അവർ കിരണിന്  അയച്ചുകൊടുത്തു ….. നല്ല സങ്കടം തോന്നിയെങ്കിലും അവനത് ഉള്ളിലൊതുക്കി ……

കിരൺ നാട്ടിലെത്തി … അനീറ്റയും അപ്പോൾ അവിടെ ഉണ്ടായിരുന്നു …… എല്ലാവരും ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു ……  വീട്ടിൽ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും അവനെ നിർബദ്ധിച്ചുകൊണ്ടേയിരുന്നു ……

അങ്ങിനെ അവർ ഊട്ടിയിലേക്ക്  യാത്ര പുറപ്പെട്ടു …..  ഒരു റിസോർട്ട് ആയിരുന്നു അവർ   ബുക്ക് ചെയ്തിരുന്നത്  …. നല്ല അടിപൊളി കാലാവസ്ഥ  ….. അപ്പോൾ എന്തോ കിരണിന്റെ മനസ്സിൽ നിന്നും പഴയതെല്ലാം അവൻ ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു …… അനീറ്റ അതിനൊരു പോംവഴിയായി ….. അവളുടെ ബഹളവും ചിരിയും വാശിയുമെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു …. അവർ ഊട്ടിയിൽ എത്തി … അനീറ്റയും ആശയും കിരണും ആദ്യം റൂമിൽ കയറി ….. അവർക്ക് ഇഷ്ടമുള്ള മുറികൾ സെലക്ട് ചെയ്തു ….. ആശയുടെ കൈ പിടിച്ചാണ് അവൾ എപ്പോയും നടക്കുന്നത് …… അവർ എല്ലാവരും  പുറത്തുള്ള ഒരു ബഞ്ചിൽ ഇരുന്നു ……

അനീറ്റ ….   ചേട്ടന് എത്ര ദിവസത്തെ ലീവ് ഉണ്ട് ….

കിരൺ …. പതിനാല് ദിവസം …..

അനീറ്റ ….. ജോലിയൊക്കെ എങ്ങിനെയുണ്ട് …. നല്ല ചേച്ചിമാരൊക്കെ ഉണ്ടോ ?

കിരൺ ….. നിന്റത്ര സുന്ദരിമാരൊന്നും അവിടില്ല ….

അനീറ്റ …. ഞാനും ചേച്ചിയും കുറച്ചു ദിവസം അവിടെ വന്ന് നിൽക്കട്ടെ ….. എന്റെ അഡ്മിഷന് മുൻപ്പ് …

കിരൺ ….. വന്നോ ? അവിടെ നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യവുമുണ്ട് ……

അനീറ്റ ….. അപ്പോൾ നമ്മൾ എല്ലാവരും കൂടി വരട്ടേ ?

കിരൺ …. ധൈര്യമായി വന്നോളൂ …. നമുക്ക് ബാംഗ്ലൂർ പൊളിക്കാം …..

അനീറ്റ …. അച്ഛാ … നമുക്ക് ഇവിടെനിന്നും നേരെ ബാംഗ്ലൂരിൽ പോകാം ….. ചേട്ടൻ ലീവ് ഉണ്ട് … ഇപ്പോള്കുമ്പോൾ പൊളിക്കാം ……

ജാനകി ….. നല്ല ദൂരമില്ല ഇവിടെ നിന്നും ….

കിരൺ ….. ഒരു 275 മൂതൽ മാക്സിമം പോയാൽ 300 KM

അനീറ്റ …. ചേട്ടൻ വണ്ടി ഓടിച്ചുകൊള്ളും ….. നമ്മൾ വെറുതെ ഇരുന്നാൽ പോരെ …. രണ്ടു ദിവസം ഇവിടെ …പിന്നെ നമ്മൾ ബാംഗ്ലൂരിലേക്ക് ….. ബാക്കി ചേട്ടന് 12 ദിവസത്തെ ലീവ് ബാക്കി …..  2 ദിവസം പോയാലും 10 ദിവസം കിട്ടും …….  ബാക്കി ദിവസം ചേട്ടനോടൊപ്പം നമുക്ക് അവിടെ നിൽക്കാം …… അപ്പോയെക്കും എന്റെ അഡ്മിഷൻ ആകും …

ജാനകി ….. അയ്യോ നീ പോകുന്ന കാര്യം പറയല്ലേ മോളേ ….. ആശ പിന്നെ ഒറ്റക്കായിപ്പോകും …..

മോളി …. അത് ശരിയാ …..

Leave a Reply

Your email address will not be published. Required fields are marked *