പ്രേമവും കല്യാണവും Likeഅടിപൊളി 

ആശ ബഗ്ഗും എടുത്ത് പുറത്തേക്കിറങ്ങി … ഒന്നും പറയാൻ പറ്റാതെ ജിജി അതും നോക്കി നിന്നു …… തല പെരൂക്കുന്നതുപോലെ അവൾക്ക് തോന്നി …..

അവൾ സെറ്റിയിൽ കിടന്നു …..

അൽപ്പ സമയം കഴിഞ്ഞ് കിരണും തോമസും എത്തി ……

കിരൺ റൂമിലേക്ക് പോയി …  പെട്ടെന്ന് തിരികെ വന്ന് ജിജിയോട് ചോദിച്ചു … ജിജി ആശ വന്നില്ലേ ?

ജിജി …. ഇനി എന്തിനാ അവളെ നോക്കുന്നത് … ഇപ്പോൾ കൂടെ കൊണ്ട് നടക്കാൻ വേറേ ഒരുത്തി ഉണ്ടല്ലോ ….. നാണമില്ലാത്ത തന്തക്ക് പിറക്കാത്തവൻ …. നീ ഒരു ആണ് ആണോടാ …. ചെറ്റേ …..

കിരൺ ….. നീ എന്തൊക്കെയാണ് ഈ പറയുന്നത് …. തോമസ്സേ ഇവൾക്ക് എന്തുപറ്റി ?

ജിജി …. നീ ഇവിടെ കാണിച്ചു കൂട്ടിയതെല്ലാം അവൾ അറിഞ്ഞു …. നിന്റെ വീട്ടിൽ അവളെയും കൂട്ടികൊണ്ടുപോയി ഒരു ഫങ്ക്ഷനിൽ പങ്കെടുപ്പിച്ചത് വരെ ….. അവൾ നിനക്ക് തന്നത് അവളുടെ ജീവിതമായിരുന്നു …… എന്തൊക്കെ ആയിരുന്നു … അവളെയും കൊണ്ട് സിനിമക്ക് പോകുന്നു മാളിൽ പോകുന്നു കറങ്ങാൻ പോകുന്നു ….. ഒരുത്തിക്ക്  ആശയും കൊടുത്തിട്ട് വല്ലിടത്തും കിടക്കുന്ന കൂത്തിച്ചികളെയും  കൊണ്ട് നടക്കുന്നു ….. നിന്നെ പിന്നെ പല തന്തക്ക് ഉണ്ടായവനെന്നല്ലാതെ ഞാൻ എന്ത് വിളിക്കണം ……

തോമസ്സിന്റെ ഭാഗത്ത് നിന്നും ഒരടിയായിരുന്നു അതിനുള്ള ഉത്തരം ……  ജിജി കറങ്ങി ഇരുന്നു പോയി ……

ജിജി ദേഷ്യത്തോടെ തോമസിനെ നോക്കി …… ജിജി അവൾ എവിടെ …..

ജിജി ദേഷ്യത്തോടെ പറഞ്ഞു ….. അവൾ സ്വീഡനിലേക്ക്‌ പോയി …..

രണ്ടുപേരും ഞെട്ടിപ്പോയി ……  കിരൺ അവളുടെ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയില്ല … ആ നമ്പർ നിലവിൽ ഇല്ലെന്നാണ് പറയുന്നത് …. കിരൺ തലയിൽ കൈ വച്ച് സെറ്റിയിൽ ഇരുന്നു ……

തോമസ് …. അളിയാ വണ്ടിയെടുക്ക് ….. ജിജി പെട്ടെന്ന് വാ …. ജിജിയുടെ കയ്യും പിടിച്ച് തോമസും കിരണും വണ്ടിയുടെ അടുത്തേക്ക് ഓടി ….. അവർ നേരെ എയർ പോർട്ടിലേക്ക് കയറി ……  ഒരു ദുബായ് വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു ……   അവർ ഓടി  കയറാൻ പറ്റുന്നിടത്തെല്ലാം നോക്കി അവിടൊന്നും ആശ ഉണ്ടായിരുന്നില്ല …….. അവർ സെക്യൂരിടിയോട് തിരക്കി … ഈ വിമാനം യെവിടെക്കുള്ളതാണ്

സെക്യൂരിറ്റി …. ദുബായ് ….

തോമസ് ….. ദുബൈയിൽ നിന്ന് സ്വീഡനിൽ പോകാൻ പറ്റുമോ ?

സെക്യൂരിറ്റി ….. പറ്റും  … സാധാരണ എല്ലാവരും അങ്ങിനെ ആണ് പോകുന്നത് ….. ഇവിടെ നിന്ന് സ്വീഡനിലേക്ക്‌ ഡയറക്റ്റ് ഫ്ലൈറ്റ് കുറവാണ് …. ഇല്ലെങ്കിൽ ബോംബയിൽ നിന്നും പോകാം …….

കിരൺ അറിയാതെ തറയിൽ ഇരുന്നുപോയി ,,….. അവർ തിരികെ വന്ന് വണ്ടിയിൽ കയറി ഒന്നും മനസ്സിലാകാതെ ജിജി രണ്ടുപേരെയും മാറിമാറി നോക്കി …. കിരൺ സംസാരിക്കുന്നതെ ഇല്ല …..

ജിജി ….. തോമസ് യെന്ത കാര്യം ….. പറയ് ….. കിരാ …. ആരെങ്കിലും ഒന്ന് പറയ് …..

തോമസ് ….. നീ പറഞ്ഞില്ലേ കിരണിനോടൊപ്പം നടന്ന ആ കൂത്തിച്ചി …. അത് എന്റെ സ്വന്തം പെങ്ങളാണ് …. ഞാൻ പറഞ്ഞിട്ടാണ് അവൻ അതെല്ലാം ചെയ്തത് …. അവൾ സന്തോഷമായിരിക്കാൻ വേണ്ടിയാണ് അവളെ ഇവന്റെ വീട്ടിലേക്ക് കൊണ്ട് പോയത് …… അച്ഛന് പറ്റിയ ഒരു തെറ്റിന്റെ നാണക്കേട്  മറക്കാൻ വേണ്ടിയാണ് ഞാൻ അത് നിങ്ങളോട് പറയാത്തത് ….. ഞാൻ കാരണം ആശ പോയി … ഇനി തിരികെ വരുമോ ആവോ ? അളിയാ അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കണ്ടു പിടിക്കാം …. അവൾ ഇവിടെ വിട്ട് പോയിക്കാണില്ലെന്ന് എന്റെ മനസ്സ് പറയുന്നു …..

ഇതെല്ലം കേട്ട് ജിജി ഞെട്ടി ……

ജിജി …. എന്നോടെങ്കിലും ഇത് പറയാമായിരുന്നില്ലേ ?

തോമസ് ….. അത് വിട്ടേക്ക് …. അവളെ ഇനി എവിടെപ്പോയി തപ്പും ….?

ജിജി …. ചിലപ്പോൾ ഹോസ്റ്റലിൽ ഉണ്ടാകുമെങ്കിലോ ? …..

കിരൺ ഫ്ലാറ്റിനടുത്ത് ഇറങ്ങി …..

ജിജിയും തോമസും നേരെ ഹോസ്റ്റലിലേക്ക് …. പക്ഷെ എവിടേക്കും അവൾ ചെന്നില്ലാ …. അവർ അവിടെയൊക്കെ അരിച്ചുപെറുക്കി തിരികെ റൂമിലെത്തി …… കിരൺ സിഗരറ്റും വലിച്ചുകൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ….. ജിജി അവനെ ഓടിപ്പോയി കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു …… കിരൺ ചിരിച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു …. അപ്പോയെക്കും അനീറ്റയുടെ കാൾ വന്നു ….. കിരൺ അത് എടുത്ത് സ്പീക്കർ ഫോണിൽ ഇട്ടു ……

അനീറ്റ ….. ചേട്ടായി യെന്ത പരിപാടി ……

കിരൺ …. വെറുതെ ഇരിക്കുന്നു ……

അനീറ്റ ….. പിന്നെ ‘അമ്മ വിളിച്ചിരുന്നു ….  ഈ വെക്കേഷന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു …… എന്നെ കൊണ്ട് പോകുമല്ലോ …..

കിരൺ …. പിന്നെന്താ നമുക്ക് പോകാം ….. എന്റെ ഈ പ്രൊജക്റ്റ് തീരട്ടെ …..

ഇതെല്ലം പിന്നിൽ നിന്നും കേട്ടുനിന്ന ജിജിയുടെയും തോമസിന്റെയും കണ്ണ് നിറഞ്ഞുപോയി ……  അവന്റെ ഭാഗത്ത് നിന്നും ഒരു ദേഷ്യവും അവളിൽ അവൻ പ്രകടിപ്പിച്ചില്ല …….

കിരൺ റൂമിലേക്ക് പോയി ….. വളരെ വിഷമത്തോടെ തോമസും ജിജിയും സെറ്റിയിൽ തല താഴ്ത്തി ഇരുന്നു …..

ആശയുടെ സ്വീഡനിലെ അഡ്രസ് കിട്ടുന്നതിന് അവർ നന്നായി ശ്രമിച്ചു …. പക്ഷെ ഫലം ഉണ്ടായില്ല …..

കോളേജ് ജീവിതം അവസാനിച്ചു ……  കിരൺ നാട്ടിലേക്ക് മടങ്ങി …. ആശ ഇവിടേക്ക് വരും എന്ന  പ്രതീക്ഷയോടെ  തോമസും ജിജിയും ആ ഫ്ലാറ്റിൽ തന്നെ തുടർന്നു ……  അനീറ്റയുടെ വെക്കേഷന് ആയപ്പോൾ അനീറ്റയെയും കൊണ്ട് തോമസും ജിജിയും കിരണിന്റെ വീട്ടിലെത്തി ….. അപ്പോൾ അവിടെ ആശയുടെ കല്യാണ ഒരുക്കങ്ങൾ നടക്കുമാകയാണ് …….  അനീറ്റാക്ക് ഇത് നേരത്തെ അറിയാമായിരുന്നു ….. കിരണിന്റെ അച്ഛനും അമ്മയും തോമസ്സിനെയും  ജിജിയെയും ഇഷ്ടമായി ….. കല്യാണം അടിച്ചുപൊളിക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു ….. അപ്പോൾ ഒരു കാര്യം തോമസും ജിജിയും ശ്രദ്ധിച്ചു …. കിരണിന്റെ ‘അമ്മയും അച്ഛനും  അനീറ്റയെ സ്വന്തം മോളെപ്പോലെയാണ് കാണുന്നത് ….. അവൾ വിളിക്കുന്നതും അച്ഛനെന്നും അമ്മയെന്നുമാണ് ….. അവൾ അവിടെ സന്തോഷവതിയാണ് …… ഇതെല്ലം കണ്ട ജിജി തോമസിനോട് പറഞ്ഞു ….. തോമസ് അവളെ കിരണിന് തന്നെ കൊടുത്തേക്ക് അവന്റെ പെങ്ങളായി അവൾ  ഇവിടെ വളർന്നോട്ടെ ……  ഇനി ആരെയും ബുദ്‌മുട്ടിക്കണ്ട … നീയും ബുദ്ധിമുട്ടണ്ട ….. അവളെ പൊന്നുപോലെ ആ അച്ഛനും അമ്മയും നോക്കിക്കോളും …. കണ്ടോ അവളുടെ സന്തോഷം ….. അവൾ ഇവിടെ പാറി പറക്കുകയാണ് ….

തോമസ് ചിരിച്ചുകൊണ്ട് ജിജിയെ നോക്കി …….

ജിജി …. ഞാൻ പറഞ്ഞത് മനസ്സിലായോ ?

തോമസ് …. മും ……

ജിജി ….. കിരണിനും വീട്ടുകാർക്കും നിന്റെയോ നിന്റെ വീട്ടുകാരുടെയോ നയാ പൈസ പോലും ആവശ്യമില്ല …. നീ കൊണ്ടുപോയി അവളെ കൂട്ടിലടച്ചിട്ട് വളർത്തുന്നതിലും  നല്ലത് ഇവിടെ തന്നെ നിൽക്കുന്നതാണ് ….. നമുക്ക് കിട്ടാത്ത ഒരു സാധനം ഇവിടെയുണ്ട് ….. അച്ഛന്റെയും അമ്മയുടെയും സ്നേഹം ….. അവർ അത്  ആവശ്യത്തിലധികം അവൾക്ക് കൊടുക്കുന്നുണ്ട് …….

Leave a Reply

Your email address will not be published. Required fields are marked *