പ്രേമവും കല്യാണവും Likeഅടിപൊളി 

അനീറ്റ ….. നമുക്ക് ചേച്ചിയെ പെട്ടെന്ന് കെട്ടിച്ചു വിടാം …. അല്ലെങ്കിൽ ഒരു ജോലി എവിടെങ്കിലും ശരിയാക്കാം … അപ്പോൾ ചേച്ചിടെ ബോറടിയും വിഷമങ്ങളും എല്ലാം മാറും …..

ജാനകി ….. പറഞ്ഞപ്പോൾ തീർന്നു …..

അനീറ്റ … നമുക്ക് നോക്കാം ….

രാത്രി  …..

കിരണും അനീറ്റയും ആശയും ഒരിടത്ത് ഇരിക്കുമ്പോൾ …..

കിരൺ … ആനി … നീ പോയി അവരുടെ കയ്യിൽ നിന്നും ഒരു കുപ്പി അടിച്ചുമാറ്റികൊണ്ട് വാ …. നമുക്ക് അടിക്കാം …..

അനീറ്റ …. അതിന് … ചേച്ചി അടിക്കുമോ ?

കിരൺ ….  ചേച്ചിയൊക്കെ അടിക്കും നീ പോയി എടുത്തിട്ട് വാ …. വേഗം …..

അനീറ്റ പതിയെ ഒരു കുപ്പി അടിച്ചുമാറ്റി വന്നു …..

കിരൺ …. ഇനി സോഡയും ഗ്ലാസും ആരെടുക്കും …..

അനീറ്റ … നിൽക്ക് ഞാൻ പോയി എടുത്തിട്ട് വരാം ……

കിരൺ ആശയോട് …. ഇവള് ആള് പുലിയാണ് ….. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരും ….. പിന്നെ ജോലി നോക്കുന്നില്ലേ ?

ആശ …. ശ്രമിക്കുന്നുണ്ട് ……

അപ്പോയെക്കും ആനി ഗ്ലാസും  ഐസ് ക്യൂബുമായി വന്നു  …..

കിരൺ …. ആശ വേണ്ടെന്ന് പറയരുത് …. കുറച്ച് ……

ആശ …. വേണ്ട ശീലമില്ല ……

ആനി ….. വേണ്ടെങ്കിൽ വേണ്ട ചേട്ടായി എനിക്ക് ഇത്തിരി ഒഴിച്ചേ …. എനിക്കും ശീലമില്ല …. എന്നാലും ഒന്ന് നോക്കണമല്ലോ ?

കിരൺ ഒരു ഗ്ലാസ് മാറ്റിവച്ചു …. ആനിയ്ക്ക് കുറച്ച് ഒഴിച്ചു … സോഡയും വെള്ളവും ചേർത്ത് അവൾക്ക് കൊടുത്ത് …. ഒരെണ്ണം കിരണും കഴിച്ചു …..  അങ്ങിനെ ആ ദിവസം അവസാനിച്ചു ….. പിറ്റേന്ന് അവിടെ കിരൺ ആനിയുമായി നടക്കാനിറങ്ങിയപ്പോൾ ആശയും കൂടെ ചെന്നു ….. കിരണിന്റെ കയ്യും പിടിച്ച് ആനി അവനോടൊപ്പം വളരെ സന്തോഷത്തിൽ നടന്നു ……

ആനി …. ചേട്ടാ … ഇ ചേച്ചിയേ നമുക്ക് പെട്ടെന്ന് കെട്ടിച്ചു വിടണ്ടേ ?

കിരൺ …. അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും … നീ ചെറിയ വായിൽ വലിയ സംസാരം സംസാരിക്കേണ്ട … മനസ്സിലായോ ?

ആനി …. ഞാൻ പോയാൽ ചേച്ചി ഒറ്റക്കായിപോകും ആ ഒരു വിഷമംകൊണ്ട് ചോദിച്ചതാ ….

കിരൺ അവിടെ നിന്നു …. ഞാൻ പോകുന്നു … നിങ്ങൾ കുറച്ച് നടന്നിട്ട് വരൂ ….

ആനി …. ഇന്നലത്തേതിന്റെ ബാക്കി അടിക്കാനല്ലേ കള്ളാ പോകുന്നത് ……

അപ്പോൾ ആശക്ക് ഒരു കാര്യം വ്യക്തമായി അവളുടെ സാമിപ്യം കിരണിന് ഇഷ്ടമാകുന്നില്ലെന്ന് …. ഒന്നും മിണ്ടാതെ അവൾ ആനിയെയും കൂട്ടി മുന്നോട്ട് നടന്നു …..

വൈകുന്നേരം ആശ റൂമിൽ ഒരു ബുക്കും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആനി അവളെ പുറത്തേക്ക് വിളിച്ചു … ആശ പോകാൻ താല്പര്യം കാണിച്ചില്ല …..  ആനിയും കിരണും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ആശ റൂമിലിരുന്ന് കേട്ടു …. ഇപ്പോൾ ആനിക്കും മനസ്സിലായി ആശചേച്ചിയോട് കിരണേട്ടന് ഇഷ്ടമൊന്നുമില്ല … കിരൺ ചേട്ടൻ ഞാൻ ഉള്ളപ്പോൾ മാത്രമേ സംസാരിക്കുന്നുള്ളു ….. ആശചേച്ചി ഉള്ളപ്പോൾ മിക്കപ്പോഴും വെറുതെ സംസാരിക്കാതെ ഇരിക്കും ……

പിറ്റേന്ന് ബാംഗ്ലൂരിലേക്ക് പോകാൻ ആശക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു …. അവൾ അത് അവളുടെ അച്ഛനോടും അമ്മയോടും പറയുകയും ചെയ്തു … എന്നാലും അവർ അവളെ നിർബന്ധിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ……

ബാംഗ്ലൂരിൽ അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി … കിരൺ എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ട് …..   നല്ല വൃത്തിയുള്ള  3 ബെഡ് റൂം ഫ്ലാറ്റ് ….   വന്ന ക്ഷീണത്തിൽ എല്ലാവരും കിടന്ന് ഉറങ്ങി … ആശ ബാല്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നത് കിരൺ കണ്ടു ….. അവനും അവളുടെ അടുത്തേക്കായി പോയി നിന്നുകൊണ്ട് ചോദിച്ചു …… ഇഷ്ടമായോ ഇവിടെ …

ആശ …. മും …..

കിരൺ … വൈകുന്നേരമാകുമ്പോൾ ഇവിടെ ഭയങ്കര തിരക്കായിരിക്കും ….. നടന്നു പോകാൻ പോലും പറ്റില്ല …..

വെകുന്നേരം നമുക്ക് വെറുതെ ഇറങ്ങാം ……

വൈകുന്നേരം കിരണും ആശയും ആനിയുമായി വെറുതെ നടക്കാനിറങ്ങി … വഴിയിൽ നിന്നും കടലയും കപ്പലണ്ടിയും വാങ്ങിക്കൊടു ത്ത് വളരെ സന്തോഷത്തോടെ അവർ അവിടെ കുറെ സമയം കറങ്ങി നടന്നു …… കുര്ച്ചു സമയം കഴിഞ്ഞപ്പോൾ ആനിക്ക് വിശക്കാന് തുടങ്ങി …. കിരൺ നല്ലൊരു ഹോട്ടലിൽ കയറ്റി അവർക്ക് നല്ല ഫുഡ് വാങ്ങി കൊടുത്തു ……. ആശക്കും ആനിക്കും സന്തോഷമായി ……

ആനി …. ചേച്ചി … ഇവിടൊരു ജോലി നോക്ക് ….. എപ്പോയും ഹാപ്പിയായിരിക്കാം … ഒരു ടെൻഷനും കാണില്ല ….

കിരൺ … ഇവിടെയൊക്കെ ജോലികിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും …. IT വല്ലതുമായിരുന്നെങ്കിൽ നോക്കാമായിരുന്നു ……..

ആനി …. നമുക്ക് നോക്കാം ചേട്ടാ …..

കിരൺ …. നോക്ക് …..

പിറ്റേന്ന് ആനി പഴയ പത്രം മൊത്തം തപ്പി …. അതിൽ ഒന്ന് മൂന്ന് വേക്കൻസി തപ്പിയെടുത്തു ….. അത് ശങ്കറിനോടും സുരേഷിനോടും പറഞ്ഞു  ……  വെറുതെ പോയി നോക്കാൻ അവരും പറഞ്ഞു …..  ആശയേയും കൊണ്ട് ഇന്റർവ്യൂന് പോകൻ ശങ്കർ കിരണിനോട് പറഞ്ഞു ….. ആദ്യം പോയ സ്കൂളിൽ  അവർ വേറെ ടീച്ചറെ എടുത്തു എന്ന് പറഞ്ഞു … രണ്ടാമത് പോയ സ്കൂളിൽ അവർക്ക് ഹിന്ദി ടീച്ചറെ ആണ് ആവശ്യം ….. ആശ വീട്ടിൽ പോകാമെന്ന് പറഞ്ഞ് വണ്ടിയിലെ കയറി …. ആനിയുടെ നിർബന്ധപ്രകാരം അവർ അവസാനത്തെ സ്കൂളിൽ പോയി ….. ഇന്റർവ്യൂ കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞതുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി …. കിരൺ ഉള്ളതുകൊണ്ട് അവരെ കാറിൽ ബീച്ചിലും പാർക്കിലുമൊക്കെ കൊണ്ടുപോകും ….. അവിടെ കറങ്ങി നടക്കാൻ ആശക്കും ആനിക്കും നല്ല ഇഷ്ടമായിരുന്നു ….. വൈകുന്നേരം അവർ വീട്ടിലേക്ക് മടങ്ങാൻ നേരം …..

ആനി …. ചേച്ചിക്ക് ഇവിടം ഇഷ്ടമായോ ?

ആശ … മും …..

ആനി ….  ചേട്ടനോ ?

കിരൺ …. ഞാൻ രാവിലെ പോയാൽ രാത്രിലാണ് വരുന്നത് … നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ഇറങ്ങിയതുതന്നെ ….. അല്ലാതെ ഞാൻ ഒരിടത്തും പോകില്ല …..

അവർ വീട്ടിലെത്തി ….

ശങ്കർ …. എടാ … നിന്നെ ഈ ഫ്ളാറ്റിലെ കെയർ ടേക്കർ വന്ന് തിരക്കിയിട്ട് പോയി ….. എന്തിനാ …?

കിരൺ …. ഈ ഫ്ളാറ്റിലെ ഓണർ ഇവിടേക്ക് താമസിക്കാനായി വരുന്നു …. എന്നോട് ഉടനെ മാറിക്കൊടുക്കണമെന്ന് പറഞ്ഞു ….. ഞാൻ വേറെ നോക്കുന്നുണ്ട് ….

ശങ്കർ ….. നിനക്ക് ഒരു ചെറിയ ഫ്ലാറ്റ് പോരെ എന്തിനാ ഇത്രയും വലുത് ?

കിരൺ …. വേറെ കിട്ടിയില്ല അപ്പോൾ ഇതാ ഒഴിവുണ്ടായിരുന്നത് …. ഞാൻ ഇപ്പോൾ  ചെറിയൊരു ഫ്ലാറ്റാണ്  നോക്കുന്നത് …. അതാകുമ്പോൾ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല …..

ശങ്കർ ….. നീ വന്നാൽ താഴേക്ക് ചെല്ലാൻ പറഞ്ഞു …. ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് പറഞ്ഞു …….

കിരൺ താഴേക്ക് പോകാൻ നേരം ആനിയും കൂടെ കൂടി …. ആശയേയും കൂട്ടി പോകാൻ ശങ്കർ പറഞ്ഞു …..

കെയർ ടേക്കർ അവരെ താഴെ കാത്തു നിൽപ്പുണ്ടായിരുന്നു ……  അയാൾ അവരെയും കൂട്ടി അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയി …. അവിടെ നല്ലൊരു  ഒൺ ബെഡ് റൂം ഫ്ലാറ്റ് കാണിച്ചുകൊടുത്തു …. കിരണിന് അത് ഇഷ്ടമായി …… അപ്പോൾ തന്നെ അതിന് കിരൺ ഓക്കേ പറഞ്ഞു ……  അവർ റൂമിലെത്തി …..

Leave a Reply

Your email address will not be published. Required fields are marked *