കിരൺ …. ഞാൻ ക്യാഷ് തരാം … നിനക്ക് ഇഷ്ടമുള്ളത് നീ വാങ്ങിക്കോ ……
അനീറ്റ …. അതൊന്നും വേണ്ട ചേട്ടാ …..
കിരൺ …. വേണം ….. ഇല്ലെങ്കിൽ ഞാൻ കൂടി വരാം …. നമുക്ക് ഒരുമിച്ച് പോയി വാങ്ങാം …. നാളെ നീ റെഡിയായിക്കോ ……
അവൻ അവിടെനിന്നും നേരെ മറ്റുള്ളവരുടെ അടുത്തെത്തി …..
പിറ്റേന്ന് കിരൺ അനീറ്റയെയും കൊണ്ട് കടയിൽ പോയി അവൾക്ക് നല്ല കുറച്ചു ഡ്രെസ്സുകൾ വാങ്ങി നൽകി …. അവളുടെ ആ മുഖം കാണണമായിരുന്നു ….. തോമസ് മാറിനിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു …..
ഇതെല്ലം ആശയും അറിയുന്നുണ്ടായിരുന്നു …. പക്ഷെ അവൾ അവനോടൊന്നും ചോദിച്ചില്ല ……
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തോമസ് പറഞ്ഞതനുസരിച്ച് കിരൺ അനീറ്റയെ നല്ലൊരു ഹോസ്റ്റലിലേക്ക് മാറ്റി ….. ആശ കിരനിൽ നിന്നും ചെറുതായി അകലം പാലിക്കാൻ തുടങ്ങിയിരുന്നു ….. കിരൺ കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക് പോകുകയാണ് നാട്ടി അയൽവാസിയായ ആശയുടെ മോതിരം മാറൽ ചടങ്ങ് ….. കിരൺ ആശയോട് ഇക്കാര്യം പറഞ്ഞു …. ഒരു ഏഴു ദിവസം ….. പോകാതിരിക്കാൻ പറ്റില്ല ….. ആശ പോയിട്ട് വരാൻ പറഞ്ഞു …. കിരൺ വീട്ടിലേക്ക് പോയത് അനീറ്റയെയും കൊണ്ടായിരുന്നു ……
അനീറ്റയെയും കൊണ്ട് വരുന്ന കിരണിനെ കണ്ട് വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടി …. ആശയും കുടുംബവും നേരെ കിരണിന്റെ വീട്ടിലേക്കെത്തി …..
കിരൺ അനീറ്റയെ പരിചയപ്പെടുത്തി …. ഇത് എന്റെ അനുജത്തി … ഇപ്പോൾ കോളേജിൽ ജോയിന്റ് ചെയ്തതെ ഉള്ളു …..
എന്നാലും അതങ്ങോട്ട് വിശ്വസിക്കാൻ ആരും തയ്യാറായില്ല ….. കിരൺ അനീറ്റയെ അവന്റെ അമ്മയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു ….. ‘അമ്മ ഇവിടുന്ന് പോകുന്നത് വരെ ഇവൾ ഹാപ്പിയായിരിക്കണം ഇവൾക്ക് ഒരു കുറവും ഉണ്ടാവരുത് ……
ദിവസങ്ങൾ കഴിഞ്ഞു പോകുംതോറും കിരണിന് അവളോടുള്ള സമീപനം എല്ലാവർക്കും മനസ്സിലായി …. ആശയെയും കൊണ്ട് അവൾ പുറത്തേക്കൊക്കെ പോകാൻ തുടങ്ങി … അമ്മയ്ക്കും അവളെ വലിയ ഇഷ്ടമായി …. അങ്ങിനെ ഒരു ദിവസം അനീറ്റ ആശയുടെ വീട്ടിൽ ഉണ്ടായിരുന്ന സമയം കിരൺ അവിടേക്ക് ചെന്നു ……
ജാനകി ആശയുടെ ‘അമ്മ ) ….. കിരാ നീ ആദ്യം ഞങ്ങളെ ഒന്ന് പേടിപ്പിച്ചു …. നീ പറഞ്ഞത് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല ….. ഇപ്പോഴാണ് ഞങ്ങൾക്ക് തോന്നിയത് നിന്റെ സ്വന്തം പെങ്ങളാണെന്ന് ….
കിരൺ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു …..
ആശ …. ഇവള് നമ്മുടെ സുന്ദരികുട്ടിയല്ലേ ….. ഇവളിനി പോകുമ്പോയാണ് നമുക്ക് വിഷമം ……
കിരൺ …. ഇവൾ ഇനി എന്നെ വിട്ട് പോകില്ല …. ഞാൻ കെട്ടിപോയാലും ഇവൾ നിങ്ങളോടൊപ്പം ഒരു കൂട്ടായി ഇവിടെ ഉണ്ടാകും ….. എന്റെ അമ്മയോടൊപ്പം …. അവളെ കെട്ടിച്ചു വിടുന്നത് വരെ ….
അനീറ്റാ കിരണിന്റെ കയ്യിൽ പിടിച്ചു …. ആശ വളരെ സ്നേഹത്തോടെ അവളെ നോക്കി …… അങ്ങിനെ മോതിരം മാറ്റൽ ചടങ്ങ് ദിവസം ……
ആശയെ കെട്ടാൻ പോകുന്ന ചെറുക്കനെ കണ്ടു … അത്യാവശ്യം കാണാനൊക്കെ കൊള്ളാം …. അനീറ്റ കിരണിനോട് പറഞ്ഞു … ആ ചേച്ചിക്ക് ഈ ചേട്ടൻ ചേരില്ല ….
കിരൺ …. നമ്മൾ അങ്ങിനെ ഒന്നും പറയരുത് ചേച്ചിക്ക് ഇഷ്ടമായതുകൊണ്ടല്ലേ ചേച്ചി സമ്മതിച്ചത് …..
പിന്നെ അനീറ്റ ഒന്നും പറഞ്ഞില്ല ….. മോതിരം മാറ്റൽ ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയി …. അവിടെ അവളോടൊപ്പം എടുത്ത ഫോട്ടോകൾ കിരൺ തോമസിന് അയച്ചുകൊടുത്തു …..
അങ്ങിനെ പല സ്ഥലങ്ങളിൽ വച്ചും അനീറ്റയെയും കിരണിനെയും കണ്ടതായി പലരും പറഞ്ഞ് ആശ അറിഞ്ഞു …. അപ്പോഴും അവൾ അവനോട് ചോദിച്ചില്ല …….
അവസാന പ്രൊജക്റ്റ് നടന്നുകൊണ്ടിരിക്കുന്ന സമയം …..
ജിജി ആശക്ക് തോമസ്സിന്റെ മൊബൈലിൽ ഉണ്ടായിരുന്ന എന്ഗേജ്മെന്റ് ഫോട്ടോകൾ അയച്ചു കൊടുത്തു ….. അതുകണ്ട ആശ ഞെട്ടിപ്പോയി ….. അവളറിയാതെ അനീറ്റയെയും കൊണ്ട് സ്വന്തം വീട്ടിൽ പോയിരിക്കുന്നു …. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ താഴേക്ക് ഒഴുകി ….. വല്ലാത്തൊരു വിശ്വാസ വഞ്ചനയായിപ്പോയി …. അവൾ എല്ലാം കമ്പ്ലീറ്റ് ചെയ്ത വേഗം ക്‌ളാസിൽ നിന്നും ഇറങ്ങി ….. നേരെ റൂമിലെത്തി കയ്യിലുണ്ടായിരുന്ന സിം എടുത്ത് പൊട്ടിച്ച് പുറത്തേക്കെറിഞ്ഞു …. അപ്പോയെക്കും ജിജി അവിടെ എത്തി ……കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ജിജി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു …. ഞാൻ കിരണിനോട് ഒന്ന് സംസാരിക്കട്ടെ ?
