പ്രേമവും കല്യാണവും 5അടിപൊളി 

എപ്പോയോ അവളെന്റെ മനസ്സിലേക്ക് കടന്നുകൂടി …. എന്തോ അത് എനിക്ക് അവളോട് പറയാൻ തോന്നിയില്ല …. അവൾ കൂടെ ഉണ്ടായിരുന്നതുകൊണ്ട് എന്തോ പഠിക്കാൻ എനിക്കും തോന്നി …. പരീക്ഷ എല്ലാം കഴിഞ്ഞു …. തോമസ് ജിജിയെയും കൂട്ടി അടിച്ചു പൊളിക്കാനായി പോയി …… ഞങ്ങളെ കൂടെ വിളിച്ചെങ്കിലും എന്തോ ആശക്ക് നല്ല പേടിയുണ്ടായിരുന്നു …….  അങ്ങിനെ ഞാൻ അവളെയും കൂട്ടി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി …..

അവളെ ഇനി കുറച്ചു നാളുകൾ കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്നൊരു വിഷമം എനിക്കുണ്ടായി …….  അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉള്ളതായി എനിക്ക് തോന്നിയില്ല …. രണ്ടുപേരും ട്രെയിനിൽ കയറാനായി  അതിനടുത്തെത്തി  …..  ആശ അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ട്രെയിനിന്റെ പടികൾ കയറി … അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ….. അവൾ ഒന്നും സംസാരിക്കാതെ അവളുടെ സീറ്റിൽ ഇരുന്നു അടുത്തായി ഞാനും …..

പിരിയുന്നതുവരെ ഞങ്ങൾ പരസ്പരം സംസാരിച്ചില്ല ……. അവൾ ട്രെയിനിൽ നിന്നും ഇറങ്ങുന്ന സമയത്ത് എന്റെ മുഖത്തേക്ക് നോക്കി ….. ഞാൻ കൈ വീശി കാണിച്ചു …….  അവൾ പെട്ടെന്ന് ട്രെയിനിന്റെ പുറത്തേക്കിറങ്ങി …. തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു ……

അവളെ ജനാലയിലൂടെ നോക്കി ഞാൻ ഇരുന്നു …. വീട്ടിലെത്തിയിട്ടും മനസ്സിൽ എന്തോ ഒരു വിഷമം പോലെ …..  കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല … ഫോണെടുത്ത് അവളെ വിളിച്ചു ……. ഫോൺ സ്വിച്ച് ഓഫ് ആണ് …. ഒരു മെസേജ് അയച്ചു … CALL ME ……

രണ്ടു ദിവസം കഴിഞ്ഞിട്ടും അവളത് നോക്കിയിട്ടില്ല …….

ഞാൻ നാട്ടിൽ വന്നതുകൊണ്ട് ഞങ്ങൾ രണ്ടു വീട്ടുകാരും ഒരു യാത്ര പോകുകയാണ് …… ഞാൻ ഒഴിവാക്കാൻ നോക്കിയെങ്കിലും അവർ അതിന് സമ്മതിച്ചില്ല …….  അങ്ങിനെ എനിക്കും അവരോടൊപ്പം പോകേണ്ടിവന്നു ….. എല്ലാവരും വണ്ടിയിലേക്ക് കയറി …. അച്ഛനാണ് വണ്ടി ഓടിക്കുന്നത് …. ‘സുരേഷ് അങ്കിൾ  അച്ഛനോടൊപ്പം കയറി …. പിന്നിലായി ജാനകി ആന്റിയും അമ്മയും ആശയും …. ഏറ്റവും പുറകിലായി ഞാനും കയറി ……  ഞാൻ വീണ്ടും മൊബൈൽ എടുത്തുനോക്കി … ഇല്ല ആശ ഇതുവരെ ആ മെസേജ് നോക്കിയിട്ടില്ല ……. വീണ്ടും ഞാൻ അകെ മൂഡ് ഓഫ് ആയി പുറത്തേക്ക് നോക്കിയിരുന്നു ……..

ശങ്കർ ….. നിനക്ക് എന്തുപറ്റിയെടാ …… അണ്ടിപോയ അണ്ണാനെപ്പോലെ ….?

കിരൺ ….. ഹേയ് …. ഒന്നുമില്ല ….

ശങ്കർ …. നിന്നെ ഞാൻ വന്നുപോയെ ശ്രെദ്ധിക്കുകയാണ് ….. നീ കാര്യം പറ ….. വീണ്ടും സപ്പ്ളി ആയോ ?

കിരൺ ….. അതിന് റിസൾട്ട് വന്നാലല്ലേ അറിയാൻ പറ്റു …..

ശങ്കർ ….. നീ എത്ര ദിവസം ഉണ്ടാകും ഇവിടെ ?

കിരൺ …. കുറച്ചു നാൾ ഉണ്ടാകും ……

ശങ്കർ …… മോളേ ആശാ …. നിനക്ക് സപ്പ്ളി വല്ലതും ഉണ്ടോ ?

ആശ …. ഇല്ലങ്കിൾ ….

അവർ ഒരു റിസോർട്ടിൽ എത്തി ……  രണ്ടു ബെഡ് റൂമും ഹാളും കിച്ചനും ഉള്ള ഒരു അടിപൊളി വീടായിരുന്നു അത് ….. വൈകുന്നേരം ആയപ്പോൾ സുരേഷും ശങ്കറും പുറത്തിറങ്ങി രണ്ടെണ്ണം അടിക്കാനുള്ള പരിപാടി തുടങ്ങി ….. ഓർഡർ ചെയ്ത ആഹാരവുമായി റൂം ബോയ് അവിടെത്തി …..  അയാൾ ഗ്ലാസും വെള്ളവും ആഹാരവും അവിടുണ്ടായിരുന്ന മേശപ്പുറത്ത് വച്ചു …….

ശങ്കർ ….. നീ അടിക്കുന്നോടാ ….

കിരൺ …… വേണ്ടാ …..

ശങ്കർ ….. ശരി ……

കിരൺ മൊബൈലുമായി കാറിനടുത്തേക്ക് നടന്നു ……. അതും നോക്കി ജാനകിയും മോളിയും ഇരുന്നു …….  മോളി കിരണിനോട് വിളിച്ചു പറഞ്ഞു …. കിരാ .. നാളെ നമുക്ക് ഇവിടെയൊക്കെ ചുറ്റി കാണണം ……

കിരൺ തിരിഞ്ഞു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല …..

ശങ്കർ മോളിയോട് ചോദിച്ചു …. ഇവനിത് എന്തുപറ്റി ……. മനുഷ്യന്റെ മൂഡ് കളയാൻ ……..

ഇതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം കിരണിന് ആശയോട് സംസാരിക്കേണ്ടിവന്നു ….. അതും അവൾ പരിമിതമായ വാക്കുകളിൽ ഒതുക്കി ….

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി ….. എല്ലാവരും തിരികെ കോളേജിൽ എത്തി …….

നല്ല സന്തോഷത്തിലാണ് കിരൺ കോളേജിലേക്ക് എത്തിയത് ….. അവനെയും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആശയെ നോക്കി അവൻ പുഞ്ചിരിച്ചു …. അവൻ അവളുടെ അടുത്തെത്തി ….. അവളുടെ അടുത്ത് ഒരു ബാഗ് ഇരിക്കുന്നത് കണ്ടു…..   അവൾ  ഹോസ്റ്റലിൽ കയറാതെ നേരെ കോളേജിലേക്ക് വന്നതാണെന്ന് അവന് മനസിലായി

Leave a Reply

Your email address will not be published. Required fields are marked *