ആണ്ടവനും വിശ്വനാഥനും തഞ്ചാവൂരിലേക്ക് എത്തുമ്പോൾ സമയം ഉച്ചയോടു അടുത്തു. അവർ കേശവന്റെ വീട് ലക്ഷ്യമാക്കി നടന്നു.
അയാളുടെ ഭാര്യയും മകളും മാത്രമേ അവിടെ അവർക്ക് കാണാൻ ആയുള്ളൂ …
കേശവൻ എവിടെയെന്ന ചോദ്യത്തിന് ആ പാവം വീട്ടമ്മ ആരുടെയോ പ്രാർഥനകൊണ്ട് ആണോ അയാളുടെ സ്വരൂപം പല തവണ കണ്ടിട്ടുണ്ടെകിലും ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
“അവര്, ഒരു നല്ല കാര്യത്തുക്ക് പോയിരിക്കങ്ങ, സായിൻകാലം ആണതും വരെന്ന് സൊല്ലിറക്കാഹ്.”
ആണ്ടവൻ അതുകേട്ടുകൊണ്ട് വിശ്വനാഥനോടു പറഞ്ഞു,
“ഭയപടര്തുക്ക് ഒന്നും ഇല്ല അയ്യാ, അന്ത ആളെ തേവയിലമ കൊല്ല വേണ്ടാം.”
***
ക്ലിനിക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോ കേശവന്റെ കാലുകൾ ഒന്ന് വിറച്ചു. പറയാനായി വാക്കുകൾ കിട്ടുന്നുമില്ല.
ഇനിയിപ്പോ എന്താണ് ചെയുക? അപ്പോഴാണ് കാലങ്ങൾ കൊണ്ട് തന്റെ ഭാര്യ ശിവകാമി തന്റെ മനസിലെ സത്യങ്ങൾ ഒരു ലെറ്റർ രൂപത്തിൽ വെള്ള കടലാസിൽ എഴുതിയത് ഓർമ വന്നത്.
കേശവൻ ബാഗു പരതികൊണ്ട് അതെടുത്തു. അതെ തന്റെ മനസിലുള്ളത് എല്ലാം ഇതിലുണ്ട്.
“ഭദ്രേ … നിന്നെ കാണാൻ ഒരാള് പുറത്തു നില്കുന്നുണ്ടെ..”
ഭദ്ര നടന്നു വന്നപ്പോൾ കേശവൻ ഒരു കസേരയിൽ ഇരിക്കുന്നത് കണ്ടു.
“മോളെ … ഞാൻ കേശവൻ ആണ്, മോളുടെ അച്ഛന്റെയും അമ്മയുടേം അടുത്ത കൂട്ടുകാരനും ഡ്രൈവറുമായിരുന്ന …”
കുഞ്ഞുന്നാളിൽ കണ്ടു മറന്ന ഈ മുഖം വീണ്ടും ഓർത്തപ്പോൾ ഭദ്രയ്ക്ക് മനസ്സിൽ എവിടെയോ…
‘അതെ, കേശവമാമൻ എന്ന് താൻ വിളിച്ചിരുന്ന … ആ മനുഷ്യൻ
പക്ഷെ ഇപ്പോഴുള്ള അയാളുടെ വേഷവും മറ്റും കാണുമ്പോൾ എന്തോ .. ഒരു…’
“കേശവമാമൻ മരിച്ചുപോയി എന്നാണ് ദീപേട്ടൻ പറഞ്ഞിരുന്നത്….”
“അതെ മോളെ… ഇത്രയും നാളും മരണകിടക്കയിൽ തന്നെ ആയിരുന്നു. ഒരു തരത്തിൽ ജയില് പോലെ. അന്നത്തെ അപകടത്തിന്റെ ഞെട്ടലിൽ എന്റെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടു. ആ അപകടം… അത്… അതിനെക്കുറിച്ച് പറയാൻ ആണ് ഞാൻ ഇത്രയും ദൂരം യാത്ര ചെയ്തു വന്നത് … പക്ഷെ ഈ കെട്ടിടത്തിന്റെ ഉള്ളിൽ വെച്ച് .. എനിക്കതു പറയാൻ …..”
“ഭദ്രേ ….. നിന്നെ അനന്തൻ ഡോക്ടർ വിളിക്കുന്നു…”
“ഞാനിപ്പോ വരാം കേശവൻമാമ ഒരു മിനുട്ട് ….”
“ഭദ്രേ …. ഇപ്പൊ ഫ്രീയാണോ ഒരു 5 മിനിറ്റ് സംസാരിക്കാമോ?”
“അഹ് പറഞ്ഞോളൂ…”
“അമ്മയ്ക്ക് ഈയിടെ മുട്ടു വേദന ശകലം കൂടുതൽ ആണ്. കുറച്ചൂസം റസ്റ്റ് എടുക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഭദ്ര കുറച്ചു ദിവസം, ഉച്ചമുതൽ മതി, അമ്മയുടെ കൂടെ ഒന്ന് നിക്കാമോ വീട്ടിൽ?”
“അനന്തന്റെ ഐഡിയ ആണോ?”
“എന്നെ തെറ്റിദ്ധരിക്കല്ലേ ഭദ്ര… അമ്മ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഭദ്രയോടു അത് പറഞ്ഞൂന്നേയുള്ളു. ഇവിടേയാലും വയ്യാത്തവരെ ശുശ്രൂഷിക്കുന്നതല്ലേ ഭദ്രയുടെ ജോലി, അതുകൊണ്ട് …”
“നോക്ക് അനന്താ, ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരുമെ.. കല്യാണം ആലോചിച്ച വീട്ടിലേക്ക് എനിക്ക് വന്നു നിൽക്കാനൊന്നും പറ്റില്ല. ഇവിടെ ഞാനല്ലാതെ വേറെയും നഴ്‌സുമാർ ഉണ്ടല്ലോ…. അവരോടു പറഞ്ഞു നോക്കു…”
ഭദ്ര അതും പറഞ്ഞു തിരിഞ്ഞു നടന്നു.
ആ അയാൾ എവിടെ പോയി! ഭദ്ര നോക്കുമ്പോൾ ശാന്തിചേച്ചി ഒരു എഴുത്തു കൊടുത്തു,
‘ഇവിടെ വച്ച് വായിക്കരുതെന്നും. വീട്ടിലെത്തിയിട്ട് മതിയെന്നും അയാൾ പ്രത്യേകം പറഞ്ഞു’ എന്നവർ ഓർമപ്പെടുത്തി.
ഭദ്ര ആ കത്തെടുത്തു തന്റെ ഹാൻഡ്ബഗിലേക്ക് വെച്ചുകൊണ്ട് ഊണ് കഴിക്കാൻ ചോറ് പാത്രം അതിൽ നിന്നെടുത്തു.
വിശ്വനാഥൻ തിരികെ വരുമ്പോൾ കാറിലിരുന്നു ആലോചിച്ചു.
ഭദ്ര!.
അവളെ തനിക്ക് എന്നാണ് കിട്ടുക!
ആ മത്തുപിടിക്കുന്ന സൗന്ദര്യ ദേവത.
തന്റെ മരുമകളായ അവളെ വീട്ടിൽ എന്നും കാണാനും ഒതുക്കത്തിൽ അവളെ അനുഭവിക്കാനും യോഗം തെളിഞ്ഞു വന്നതാണ്. പക്ഷെ അവളുടെ ചേട്ടൻ കൊണ്ടുവെച്ച ആ ജാതകദോഷം! അതുകൊണ്ടു മൂന്നുകൊല്ലം കൂടെ കാത്തിരിക്കുക എന്ന് വെച്ചാൽ!
മകന് മറ്റൊരുവളെ വിവാഹം ചെയ്തു കൊടുത്താൽ പിന്നെ ഗൗരിയെപോലെ ഭദ്രയും കയ്യിൽ നിന്നും വഴുതി പോകും!
ഗൗരി. അവളോടുള്ള ഭ്രാന്തമായ ആവേശം 16ആം വയസുമുതൽ തുടങ്ങിയതാണ്. പക്ഷെ കളികൂട്ടുകാരനും നർത്തകനുമായ ദേവനോടുള്ള ഗൗരിയുടെ പ്രണയം തന്റെ മനസിനെ താളം തെറ്റിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ അവളെ കയറിപിടിച്ചതാണ് അന്ന്, ആ ചോര തിളപ്പിൽ അന്നങ്ങനെ ശ്രമിച്ചത് കൊണ്ടാണ്, ഈ പ്രശ്നങ്ങൾക്ക് എല്ലാം മൂലകാരണം, പക്ഷെ പ്രായം ഇത്രയായിട്ടും എന്താണ് തന്റെ ഈ ആവേശം മാത്രം ഒടുങ്ങാത്തത്?
