ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

സാരി ഉടുത്തു കഴിഞ്ഞപ്പോൾ അമ്മയുടെ ഒരു സ്വർണമാലയും അലമാരയിൽ നിന്ന് ഭദ്ര എടുത്തണിഞ്ഞു. കണ്ണാടി നോക്കിയപ്പോൾ സ്വയം പറഞ്ഞു, ‘സുന്ദരിക്കുട്ടിയായിട്ടുണ്ട്’ എന്ന്.

അവൾ ഏട്ടനെ കാണിക്കാനായി മുറിയുടെ പുറത്തേക്ക് വന്നതും ദീപന് ഭദ്രയെ കണ്ടപ്പോൾ അവരുടെ അമ്മയെപ്പോലെ തോന്നിച്ചു.

“അമ്മയെ പോലെ തന്നെയുണ്ട് ….”

“അയ്യോ അമ്മയല്ല, ഇത് ഞാനാ ഏട്ടാ”

പക്ഷെ അവളോട് മറുപടി പറയും മുൻപ് ഏട്ടന്റെ കണ്ണുകൾ കലങ്ങിയത് കണ്ടപ്പോൾ അവൾ ‘എന്താണ്?’ എന്ന് ചോദിച്ചു.

പക്ഷെ അമ്മയെ വരച്ചു വെച്ചിരിക്കുമ്പോലെയാണ് ദീപന് തോന്നിയത്. അത് കണ്ടപ്പോൾ കണ്ണ് നനഞ്ഞ ദീപൻ, വാക്കുകൾക്ക് വേണ്ടി പരതി.

“അത്.. ഒന്നുമില്ല മോളെ…. മോള് സാരിയാണോ ആദ്യത്തെ ദിവസം ഇടുന്നത്?”

അതിനു മറുപടിപറയാതെ ഭദ്ര,

“പറയു ഏട്ടാ, എന്തിനാ കണ്ണ് നനയുന്നത്”

“അത് ഞാൻ അമ്മയെ ഓർത്തുപോയി.”

“ശോ.. ഏട്ടാ എന്തിനാ അതിനൊക്കെ വിഷമിക്കണേ അമ്മയും അച്ഛനും പോയാലും ഞാൻ കൂടെയില്ലേ ഏട്ടന്”

ഏട്ടനെ ആശ്വസിപ്പിക്കാനായി ഭദ്ര ഏട്ടന്റെ അടുത്തേക്ക് നീങ്ങി അദ്ദേഹത്തെ കെട്ടിപിടിച്ചു.

പക്ഷെ ആ നിമിഷം ഏട്ടന്റെ മനസ്സ് പഴയ കാലത്തേക്ക് തെന്നി വീണു.

ഏട്ടന്റെ വിവേകത്തെ തളര്‍ത്തികൊണ്ട് ഉള്ളിലെ വികാരം വളര്‍ന്നു വന്നു. അയാൾ നിറകണ്ണുകളാൽ ഭദ്രയെ നോക്കികൊണ്ട് തന്റെ മാറോടു ചേർത്ത് നിർത്തി.

അവളുടെ മുതുകിൽ ഒരു കൈകൊണ്ട് ചുറ്റി തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. ഭദ്രയും ഏട്ടനെ കെട്ടിപിടിച്ചുകൊണ്ട് ഇരുവരും മുഖത്തോടു മുഖം നോക്കി.

“എന്ത് പറ്റി എന്റെ ഏട്ടന്” എന്ന് ഭദ്ര ചോദിച്ചു.

“അമ്മയും അച്ഛനും പോയതിനു ശേഷം, ഒത്തിരി നാള് ഞാൻ ഉണ്ണാതെയും ഉറങ്ങാതെയും കിടന്നപ്പോൾ, മുത്തശ്ശി എന്നും എന്നെ വഴക്കു പറയും. ഇനി നിന്റെ പെങ്ങൾക്ക് വേണ്ടിയാണു നീ ജീവിക്കേണ്ടത്. അമ്മയും അച്ഛനും മരിക്കും മുമ്പ് അതുമാത്രമാണ് പറഞ്ഞത്… എന്നും”

ഭദ്ര ഏട്ടന്റെ നെഞ്ചിൽ മുഖം ചേർത്തു.

“ഞാൻ എന്റെ ഏട്ടനെ വിട്ടു എങ്ങോട്ടും പോകില്ല. പോരെ….?” ഏട്ടന്റെ കണ്ണിലെ നനവ് തുടച്ചുകൊണ്ട് ഭദ്ര പറഞ്ഞു.

അമ്മയുടെയും അച്ഛന്റെയും അസ്‌ഥിത്തറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് ഭദ്ര പ്രാർഥിച്ചു.

അവർ അനന്തൻ ഡോക്ട്ടരുടെ ക്ലിനിക്കിലേയ്ക്ക്.

ഭദ്ര ഏട്ടന്റെ സ്‌കൂട്ടിയുടെ പിറകിൽ ഇരുന്നുകൊണ്ട് അവിടെ ചെന്നു.

അനന്തൻ, 28 വയസ്സ് സുമുഖൻ. അച്ഛനും അമ്മയ്ക്കും ഒറ്റമകൻ. ജോലിയിൽ ശ്രദ്ധാലു ആയ അനന്തന്റെ വിദേശത്തുള്ള പഠിപ്പ് തീരും വരെ അവരുടെ അച്ഛനും അമ്മയ്ക്കും ഉള്ളിൽ ആധി ആയിരുന്നു. ഇടയ്ക്കിടെ വിദേശത്തു ജോലി ചെയ്ത ഹോസ്പിറ്റലിലേക്ക് പോക്കും ആയപ്പോൾ.

അച്ഛനും അമ്മയും ഒരു ക്ലിനിക് നാട്ടിൽ തുടങ്ങാൻ നിബന്ധിച്ചപ്പോൾ അനന്തൻ അതുപോലെ തുടങ്ങി, നല്ലപോലെ അതു നടത്തിപ്പോന്നു, ഇപ്പൊ അവരുടെ ആവശ്യം അനന്തന്റെ വിവാഹമാണ്. അനന്തന്റെ മനസിന് ചേർന്ന പെണ്ണായിരിക്കും ഭദ്ര എന്ന വിശ്വാസത്തിന്മേൽ അനന്തന്റെ അച്ഛൻ വിശ്വനാഥനും അമ്മ രേവതിയും, ഭദ്രയുടെ പഠിത്തം തീരും മുന്നേ ദീപനോട് സംസാരിച്ചിരുന്നു.

ദീപനും അനന്തനും നേരത്തെ അറിയാവുന്നവർ ആയതുകൊണ്ട് അവനും അത് സമ്മതിച്ചു.

അനന്തനെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഭദ്രയ്ക്ക് സംസാരിച്ചുള്ള പരിചയം ഉണ്ടായിരുന്നില്ല. താൻ കെട്ടാൻ പോണ പെൺകുട്ടിയെ അനന്തൻ സൗമ്യമായ ചിരിയോടെ വരവേറ്റു. പക്ഷെ ഭദ്ര അത് അറിഞ്ഞിരുന്നില്ല എന്നതും സത്യമാണ്.

ഹോസ്പിറ്റലിലെ ശാന്തിച്ചേച്ചിയേയും, വാസന്തിചേച്ചിയെയും ഭദ്രയ്ക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു, ഒരു തുടക്കകാരിയായ അവളെ അവർ നല്ലപോലെ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുത്തു.

വൈകീട്ട് അനന്തന്റെ അച്ഛനും അമ്മയും ഭാവി മരുമകളെ കാണാനായി അമ്പലത്തിൽ നിന്നും വരുന്നവഴി അവരുടെ പദ്മിനി കാർ ക്ലിനിക്കിന്റെ മുന്നിൽ നിർത്തി.

“വിശ്വേട്ടാ, ഭദ്രയുടെ അമ്മ ഗൗരിയും ഞാനും ഒരേ നാട്ടുകാരാണ്, ഉത്സവത്തിന് ഒക്കെ ഗൗരിയെ കാണുമ്പോ ദേവിയെകാണുന്ന പ്രതീതി ആണ്….എല്ലാവര്‍ക്കും. അതുപോലെ തന്നെയുണ്ട് ഭദ്രയെക്കാണാനും.”

Leave a Reply

Your email address will not be published. Required fields are marked *