മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

അങ്ങനെ ട്രെയിൽ വന്നു…… ഞാൻ രേണുവിനെ അടുത്ത് വിളിച്ച് അവളെ കെട്ടിപിടിച്ചു കൂടെ അമ്മയെയും…… ഞാനും അമ്മയും അവളെ സന്തോഷത്തോടെ പറഞ്ഞയച്ചു….. തിരിച്ച് ഒരു ഓട്ടോ പിടിച്ച് ഞങൾ വീട്ടിലോട്ടു വിട്ടു…. പോവുന്ന വഴിക്ക് ഞാൻ എൻ്റെ ഇപ്പോഴത്തെ കുടുംബത്തെ കുറിച്ചും എൻ്റെ ഹോട്ടലിനെ കുറിച്ചും പുതിയ ജോലിക്ക് പോവാൻ തയ്യാറാവുന്ന്തും അമ്മയോട് പറഞ്ഞു…. അമ്മയ്ക്കു അവരെ കാണാൻ അദിയായ മോഹം വന്നു…. അച്ഛൻ ഇല്ലാത്ത നേരത്ത് ഞാൻ അമ്മയെ കൊണ്ട് പോകാം എന്ന് വാക് കൊടുത്തു…… വീട് എത്തിയപ്പോൾ അമ്മ എന്നോടു ചോദിച്ചു…

നിനക്ക് ഇവിടെ താമസിച്ചൂടെ….. ഞാൻ എല്ലാം അച്ഛനോട് പറയാം…”””””””

അമ്മ ഒന്നും പറയണ്ട……. അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ പിന്നെ ചിലപ്പോ എൻ്റെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വരും…. എല്ലാം ഇങ്ങനെ തന്നെ പോട്ടെ….. ഞാൻ ചൈനയിൽ പോവുന്ന കാര്യം രേനുവിനോട് അമ്മ തന്നെ പറഞ്ഞോ…. “””””””””

നീ പോവാൻ തന്നെയാണോ ഉദ്ദേശം….””””””**””

ഇവിടെ ഇനിയും നിൽക്കാൻ എനിക്ക് താൽപ്പര്യമില്ല…. അമ്മ എന്നെ പോകാൻ അനുവദിക്കണം ..””””””””

അമ്മ നിന്നെ തടയില്ല….. ഇനി അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. നീ എവിടെ പോയാലും എന്നെ വിളിക്കണം … എൻ്റെ പ്രാർത്ഥന എന്നും നിൻ്റെ കൂടെ ഉണ്ടാവും…… നീ ഇപ്പൊൾ ഉപയോഗിക്കുന്ന നമ്പർ എനിക് താ…””””””

അതിൻ്റെ ആവിശ്യം ഇല്ല….. ഞാൻ അമ്മയെ വിളിക്കാം എനിക് എല്ലാവരുടെയും നമ്പർ ഇപ്പൊൾ അറിയാം….. എന്ന ഞാൻ പൊട്ടെ…..”””””” അമ്മ എന്നെ വീണ്ടും കെട്ടിപിടിച്ച് ഉമ്മയും തന്നിട്ടാണ് അയച്ചത്….

അത് കയിഞ്ഞു 28 നു ഞാൻ ചെന്നൈയില് ഇൻ്റർവ്യൂവിന് പോയി……. ഞാൻ മനസ്സിൽ കണ്ടതല്ല യദാർത്ഥ ചെന്നൈ നഗരം……. ദാസനും വിജയനും കണ്ട ദുബൈയിൽ ഞാനും എത്തി……….

ചെന്നൈ പട്ടണോം എനിക്കും കിട്ടണോം

പേരും പെരുമേം പണോം

T. നഗർ.. സ്റ്റേഷൻ അടുത്താണ് ഇൻ്റർവ്യൂ വെച്ചത്……. അവിടെ എത്തിയപ്പോൾ സ്ഥലം തന്നെ മസ്സിലാവതെ ഞാൻ കുഴഞ്ഞു….. അപ്പോഴാണ് മുത്തുവിൻ്റെ കാര്യം ഓർമ്മ വന്നത് ഞാൻ അവനെ വിളിച്ചു കര്യങ്ങൾ പറഞ്ഞു…. എൻ്റെ ലൈവ് ലൊക്കേഷനിൽ അര മണിക്കൂർ കൊണ്ട് എന്നെ അവൻ്റെ കുറച് കൂടുക്കാർ കണ്ടുപിടിച്ചു………എനിക് പോകേണ്ട സ്ഥലത്ത് എന്നെ അവർ എത്തിച്ചു….. തിരിച്ച് എന്നെ കൊണ്ട് പോകുവാൻ ഒരാളെയും ഏൽപ്പിച്ചു ….. അങ്ങനെ ഇൻ്റർവ്യൂ കഴിഞു…. അവർക്ക് എൻ്റെ സാലറിയും എന്നെ കാണുകയും വേണമായിരുന്നു…. വേറെ ഒന്നും ചോദിച്ചില്ല….. ഓഫർ ലെറ്റർ കയ്യിൽ തന്നു…. എൻ്റെ പാസ്സ്പോർട്ട് വങ്ങി….. വിസ പ്രൊസസ്സ് ശേഷം ഞാൻ കൊടുക്കുന്ന അഡ്രസിൽ അത് എത്തിക്കുമെന്ന് അവർ എനിക് വാക് തന്നു….. എൻ്റെ സർട്ടിഫിക്കേറ്റ് എല്ലാം ഒന്ന് സ്കാൻ ചെയ്തു തിരിച്ച് തന്നു…. തിരിച്ച് നാട്ടിലേക്ക് ചെന്നൈ മുൻപുള്ള ആവിടി എന്ന കൊച്ചു സ്റ്റേഷനിൽ നിന്ന് ഞാൻ യാത്ര പുറപ്പെട്ടു….. ഞാൻ എല്ലാവരും വിളിച്ച് കാര്യങ്ങൾ പറഞ്ഞു…. ഞാൻ പോകുമെന്ന് പറഞ്ഞപ്പോൾ വിഷമം വന്നെങ്കിലും…. ആരും എന്നെ എതിർത്തില്ല .. അവര് ഒക്കെ എന്നെ പോകാൻ സപ്പോർട്ട് ചെയ്തു… ദുബൈയിൽ കടയുടെ ഉൽഘാടനം ഉമ്മ ചെയ്തു…. മുത്തുവിൻ്റെ ഫോണിൽ അഷ്റഫ് ഫോട്ടൊ അയച്ച് കൊടുത്തു …. ഞാൻ അതൊക്കെ നാട്ടിൽ തിരിച്ച് വന്നപ്പോൾ കണ്ടൂ…. ഞാൻ ഇല്ലാത്തത് കൊണ്ട് ശാഫാനയുടെ മുഖം അത്ര തെളിച്ചം ഇല്ലായിരുന്നു……. കൃത്യം 10 ദിവസം കൊണ്ട് അധികം ലാഗ് അടിപ്പികത്തെ എനിക്ക് പാസ്സ്പോർട്ട് കിട്ടി….. കൂടെ ഫ്ലൈറ്റ് ടിക്കറ്റ് അവർ അയ്ച്ച് തന്നു….. കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നൂ… ഇന്ത്യാ ടൂ മലേഷ്യ അവിടുന്ന് ചൈന അങ്ങനെ ആയിരുന്നൂ… കോഴിക്കോട്ട് കരിപ്പൂർ നിന്ന് ഡയറക്ട് ഫ്ലൈറ്റ് ഇല്ലായിരുന്നു.. അത് കൊണ്ട് കരിപ്പൂർ ടൂ ത്രിവാൻഡ്രും ഞാൻ വേറെ ടിക്കറ്റ് എടുത്തു മാർച്ച് 7 ഞാൻ ഇന്ത്യ വിടും 8നു മലേഷ്യയിൽ നിന്നും ചൈനയിലുള്ള ബീജിങ് എന്നാ എയർപോർട്ടിൽ ലാൻഡ് ചെയും …… ദുബൈയിൽ അഷ്റഫും ഫാത്തിമയും ഹണി മൂൺ ആഘോഷിച്ചു…. എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ശഫാനയും…….. അങ്ങനെ സന്തോഷത്തോടെ ഇരകുമ്പോയാണ് എനിക്ക് ശഫാനയുടെ കരചിലോട് കൂടിയ ശബ്ദത്തോടെ ഫോൺ വന്നത്….. നബീസുമ്മ മരിച്ചെന്ന് എന്നോട് അവള് വളരെ വിഷമത്തോടെ പറഞ്ഞു…. ഞാൻ ഈ വിവരം കേൾക്കാം തെയ്യാറായി ഇരുന്നത് കൊണ്ട് എനിക്ക് ഉമ്മയെ ഓർത്ത് സന്തോഷം വന്നു…. സ്വന്തം മരണം നേരത്തേ അറിഞ്ഞ് അതിനെ സന്തോഷത്തോടെ… സ്വീകരിച്ച് മരിച്ച എത്ര പേര് ഉണ്ടാകും ഈ ഭൂമിയിൽ…. ഇനി ഉമ്മയെ കാണാൻ പറ്റില്ലലോ എന്ന വിഷമം മാത്രമേ എന്നെ വേദനിപ്പിച്ചുള്ളൂ…. ഞാൻ വേഗം തന്നെ അഷ്റഫിനെ വിളിച്ച് ഉമ്മയുടെ വസിയത്ത് അവനെ കേൾപ്പിച്ചു….. ഉമ്മയുടെ ആഗ്രഹപ്രകാരം അവൻ്റെ ഉപ്പയുടെ കബറിൻ്റെ എടുത്ത് തന്നെ അവരെയും മറമാടി…….

ഉമ്മയുടെ മരണ ശേഷം 15 ദിവസം കഴിഞ്ഞാണ് അവർ നാട്ടിൽ വന്നത്….. അങ്ങോട്ടു പോയ അവരല്ല ഇങ്ങോട്ട് തിരിച്ച് വന്നത്… എല്ലാവരുടെയും മുഖത്ത് ദുഃഖം ഉണ്ടായിരുന്നു…. എയർപോർട്ടിൽ എന്നെ കണ്ട ഉണ്ടൻ മൂന്ന് പേരും കെട്ടിപിടിച്ചു കരഞ്ഞു….. അവരുടേ സങ്കടം തീരുന്നത് വരെ കരയട്ടെ എന്നും വിജാരിച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു ………… തിരികെ വീട് എത്തുന്നത് വരെയും ആരും തമ്മിൽ ഒന്നും മിണ്ടിയില്ല…… മൂന്നാല് ദിവസത്തോളം അഷ്റഫ് വീടിൻ്റെ പുറത്ത് ഇറങ്ങിയില്ല …. ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് എൻ്റെ കുടുംബം ഇപ്പൊ പോയി കൊണ്ടിരിക്കുന്നത്…. ഞാൻ അഷ്റഫിനെ കടയിൽ നിർബന്ധിച്ചു പറഞ്ഞയിച്ചു….. അങ്ങനെയെങ്കിലും അവൻ ഒന്ന് നോർമൽ ആവുമെന്ന് ഞാൻ കരുതി…… എൻ്റെ പ്രദീക്ഷ പോലെ അവൻ ഒക്കെയായി വന്നു…… പഴയ പോലെ ചിരിയും കളിയും ആ കുടുംബത്തിൽ വന്നു…. ഒരിക്കൽ അവർക്ക് എല്ലാവർക്കും ഞാൻ എൻ്റെ അമ്മയെ അവിടെ കൊണ്ട് പോയി പരിജയപെടുത്തി …. അമ്മ അവരെയൊക്കെ തൻ്റെ അമ്മകളെ പോലെ കണ്ട്…. അവരോടൊപ്പം കിസ പറഞ്ഞും… പാജകം ചെയ്തും സമയം സ്‌പെണ്ട് ചെയ്തു…….. എല്ലാവരും പഴയെ ലൈഫിലേക്ക് തിരിച്ച് വന്നു….. ഞാനും ഹാപ്പി അവരും ഹാപ്പി…….

ഒരു രാത്രി കടയിൽ പോകുവാൻ അഷ്റഫ് റെഡി ആവുമ്പോൾ ഞാൻ അവനെ തടഞ്ഞു…….

എടാ ഞാൻ ഇപ്പൊ തന്നെ വൈകിയാണ് ഇറങ്ങിയത്…. നിനക്ക് എന്താ വേണ്ടത്…..””””””

എടാ മനഗൂസെ ….. നീ രാത്രി പണിയും പകൽ ഉറക്കവുമായാൽ എങ്ങനെ ശരിയാകും…..”””””

ഇത്രയും കാലം അങ്ങനെ അല്ലെ പോയത്….”””””

ഈ പൊട്ടൻ പറഞ്ഞാ മനസ്സിലാവില്ലെന്ന് വെച്ചാ എന്താ ചെയ്യുക….. എടാ ഇക്കരെ നീയും ആകരെ അവളും നിന്നാ കാര്യങ്ങൾ എങ്ങനെ നടക്കും…”””””**

അതിന് ആരാ അക്കരെ പോയത്….””””””” അവൻ ഒരു ഉൾകണ്ടയോടെ എന്നെ നോക്കി..