……ആ….. കേട്ടു…… വഷളൻ…. തെണ്ടി…””””””
….എന്നാ ഞാൻ വെക്കുവാ….,”””””” ഞാൻ പാത്രവുമായി അകത്തേയ്ക്ക് കയറി
……ധൃതി വെക്കല്ലെ …. അതേയ്…. എനിക് ഒരു ഉമ്മ തരുമോ…”””””””
അവൾക് ഉമ്മ ചോദിക്കാൻ കണ്ട സമയം…. ഞാൻ തരില്ല…””””””
……..പ്ലീസ് ഡാ….. ഒരെണ്ണം മതി….””””””
……………ഒന്നല്ല അര പോലും തരില്ല…… “”””””””””
ആദീ……. എത്ര നാളായടാ.. ഞാൻ ചോദിക്കുന്നു…. ഒരുമ്മ താ……. നീ ഉമ്മ തന്നില്ലെങ്കിൽ ഞാൻ അടുത്ത ഫ്‌ലൈറ്റിന് നാട്ടിൽവരും കേട്ടോ..”””””
ഓഹോ…… നീ ഒറ്റ ബുദ്ധിയാണന്ന് ഞാൻ മറന്നു…..ഇനി ചോദിക്കില്ലന്ന് ഉറപ്പാണോ..””””””” ഞാൻ പാത്രം താഴെ വെച്ചിട്ട് ക്യാഷ് കൗണ്ടറിൽ മുന്നിലുള്ള ജീരകത്തിൽ നിന്നും ഒന്ന് എടുത്ത് കൊണ്ട് ചോദിച്ചു
സത്യമായിട്ടും ഇനി ചോദിക്കില്ല ….””””””””
എന്നാ ഞാൻ ഇപ്പം തരും കേട്ടോ….”””””” ഞാൻ ഉമ്മ കൊടുക്കാൻ ചുണ്ട് മൈകിനോട് അടുപ്പിച്ചതും മുത്തു ഉച്ചത്തിൽ വിളിച്ചു
അണ്ണാ ഇന്ത അക്കാ നിങ്ങളെ കാത്ത് കുറെ നേരമായി ഇംഗെ നിൽക്കുന്നു..””””” എൻ്റെ അടുതായിട്ടുള്ള ഡൈനിങ് ഏരിയ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു..
ഞാൻ അവൻ ചൂണ്ടിയ സ്ഥലത്ത് നോക്കി….. അവിടെ എൻ്റെ ചേച്ചീ രേണു ഒരു ബാഗും പിടിച്ച് ഇരിക്കുന്നു…… എന്നെ കണ്ടതും ഒരു പുച്ഛത്തോടെ അവള് നോക്കി…
എന്തെയ് നിൻ്റെ മറ്റവൾക്ക് ഉമ്മ കൊടുകുന്നില്ലെ……. “”””””” അവള് എന്നോട് ചോദിച്ചു
ഷഫാന നീ ഫോൺ വെക്ക്…. ഞാൻ പിന്നെ വിളിക്കാം…..,””””””””””””
എന്താടാ…. ഉമ്മ തരാനുള്ള മടി കൊണ്ടാണോ …..”””””””””
നിന്നോടു ഞാൻ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞില്ലേ …… “”””””” ഞാൻ ഫോൺ കട്ടാക്കി
എടാ!!???? മുത്തു !!!!!!!??????”””””””””” ഞാൻ ദേഷ്യത്തിൽ ഉറക്കെ അവനെ വിളിച്ചു…
എന്താ അണ്ണാ എന്താ പ്രശ്നം…”””””””””
നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ആരാ എന്താ എന്ന് അറിയാത്തവരെ അസമയത്ത് കടയിൽ കയറ്ററുതെന്ന്…….””””””
അണ്ണാ അത്… ഇവെങ്കെ അണ്ണനിക്ക് അക്കാ ആണെന്ന് സോളി അതാ ഞാ …”””””””””
എടാ നീ എന്നോടുള്ള ദേഷ്യം അവനോട് തീർകണ്ട…..”””””””””
എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല….. ദയവ് ചെയ്തു എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തരുമോ…..”””””””
എടാ ഞാൻ നിൻ്റെ ചേച്ചിയെല്ലടാ….. “”””””””
നിങൾ ഉദ്ദേശിക്കുന്ന ആദിത്യൻ വർമ്മ ഒരു കൊല്ലവും ഏഴു മാസങ്ങൾക്ക് മുൻപ് സഹകരണ ആശുപത്രിയിൽ നിന്നും മരിച്ചു….. അല്ല അവനെ അവൻ്റെ വീട്ടുകാർ അവിടെ വെച്ച് കൊന്നു എന്ന് പറയുന്നതാവും ഉത്തമം…… ഇപ്പൊൾ ഇവിടെ ഉളളത് ആരോരും ഇല്ലാത്ത ഒരു അനാഥ ചെറുക്കൻ…. ചോരയിൽ കുളിച്ച അവനെ കണ്ട് വിഷമം വന്ന ഒരു അപരിചിതൻ അവൻ്റെ ദുഖത്തിൽ പങ്കുചേരുകയും അവനെ സഹായിക്കുകയും തൻ്റെ ഉറ്റവരെയും ഉടയവരെയും അവൻ്റെത് കൂടിയാണ് എന്ന് പറഞ്ഞു അവന് ഒരു കുടുംബത്തെ കൊടുത്തു ……. അതും പോരാഞ്ഞിട്ട് അവൻ സ്വന്തം കാലിൽ നിൽക്കാൻ പണം എറിഞ്ഞ് ഒരു ഹോട്ടൽ അവൻ്റെ പേരിൽ ആകി കൊടുത്തു…… ഇന്ന് ഇവിടെ ഇങ്ങനെ മരം പോലെ നിൽക്കുന്നത് ആ ഉള്ളവരുടെ ഔദാര്യം കൊണ്ടാണ്…… ദയവ് ചെയ്തു ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം……. നിങ്ങളെ പോലെ പത്രാസും സമ്പാദ്യം ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല….. ഇക്കാ എന്ന് വിളിക്കാൻ രണ്ടു പെങ്ങന്മാരും ഉമ്മാ എന്ന് വിളിക്കാൻ ഒരു സ്ത്രീയും ഉള്ള ഒരു പാവപെട്ട ചെറുപ്പകാരൻ….. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്……”””””””””” ഞാൻ എൻ്റെ വേദനകൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
അവള് എൻ്റെ മുന്നിൽ നിന്നും കരഞ്ഞു….. എൻ്റെ കാല് വന്ന് പിടിക്കാൻ നോക്കി ഞാൻ ഒഴിഞ്ഞുമാറി നിന്നു….
കരഞ്ഞോ എത്ര വേണമെങ്കിലും കരഞ്ഞോ….. ഇതിലും ഉറക്കെ നെഞ്ച് പൊട്ടി ഞാൻ നിങ്ങളുടെ മുന്നിൽ കരഞ്ഞിട്ടുണ്ട് അന്നൊന്നും ആരെയും കണ്ടിട്ടില്ല……എന്നെ സമാധാനിപ്പിക്കാനും ഞാൻ പറയുന്നത് കേൾക്കാനും………എന്നെ വിശ്വസിക്കാനും…… ഞാൻ…….. “”””””””” എന്നെ മൊത്തം പറയുന്നതിന് മുൻപേ
ആദി….. മതിയാക്ക്….. നിർത്ത് ……ഞാൻ നിന്നോട് എന്ത് പറഞ്ഞാലും നീ അത് വിശ്വസിക്കില്ല…… നിനക്ക് ഇല്ലെങ്കിലും എനിക് നിന്നോട് ഇപ്പോഴും സ്നേഹമുണ്ട്…. നീ പോയതിൽ പിന്നെ നമ്മുടെ വീട് ഒരു നരകം പോലെയാണ്…… ആർക്കും ഒരു സന്തോഷമോ ചിരയോ കളിയോ ഇല്ല…. എപ്പോഴും ഒരു മൂഗത….. കുട്ടികൾക്ക് ഒന്നും ഇപ്പൊൾ വീട്ടിൽ നിൽക്കുന്നത് ഇഷ്ടമല്ല…. അവർ പുതിയ വീട്ടിലേക്ക് മാറുവാൻ പറയുവാ….. അമ്മയ്ക്ക് പണ്ടത്തെ പോലെ , ഉഷാറൊന്നും ഇല്ല…… ആകെ അച്ഛൻ മാത്രമേ ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുന്നുളൂ……. എനിക്ക് ആ വീട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ നാളെ തിരുവനന്തപുരം പോകുവാ….. വീട് പണി തീരുന്നത് അവരെ ഞാനും മോളും അവിടെ സിദ്ധാർഥ് ഏട്ടൻ്റെ കൂടെ നിൽക്കുവാ….. എനിക് വയ്യ അവിടെ ഒരു ജീവനില്ലാത്ത വസ്തുവിനെ പോലെ നിൽക്കാൻ….. ആരെങ്കിലും ഒന്ന് ചിരിക്കുന്നത് മാസത്തിൽ ഒരിക്കൽ മഞ്ജു വരുമ്പോ മാത്രമാണു….. “””””””” അവള് കണ്ണ് തുടച്ച് കൊണ്ട് എന്നെ ദയനീയമായി നോക്കി….. ഇതൊക്കെ കേട്ടിട്ടും ഒരു കൂസലും കൂടാതെ ഞാൻ അവളെ നോക്കി നിൽക്കുന്നു… ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ…””””””””” കൈ കെട്ടി ഞാൻ ചോദിച്ചു
