മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

വീട് എത്തി സാദനങ്ങൾ ഞാൻ വെപ്പ് പന്തലിൽ കൊടുത്തു…… മുല്ലയും കൊണ്ട് അവള് പോയിരുന്നു…… എത്ര ചെമ്പ് ചോർ വെക്കണമെന്ന് അസീസ്ക ചോദിച്ചു…. ഒരു അഞ്ച് വെച്ചോ ആളെ നോക്കി നമ്മുക്ക് കൂട്ടാം….. എന്ന് അയാൾക്ക് ഞാൻ മറുപടി കൊടുത്തു….

അന്ന് മൊത്തം ഞാൻ ഓടി ഓടി എല്ലാ കാര്യങ്ങളും ചെയ്തു….. ഉച്ചക് കുളിച്ച് മാറ്റി ഞാൻ ഓരോ സമയം ആളുകളെ സൽകരിച്ചും ഭക്ഷണം വിളമ്പുകയും ചെയ്തു……. എൻ്റെ കൂടെ അഷറഫിൻ്റെ റെസ്റ്റോറൻ്റില ടീംസും ഉണ്ടായിരുന്നു…. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് നികാഹ്… 11 മണിക്ക് തന്നെ പെണ്ണ് വീട്ടുകാർ എത്തിയിരുന്നു….. അവരെയും വിളിച്ചവരെയും ഞാനും അഷറഫിൻ്റെ കൂട്ടുകാരും ചേർന്ന് അങ്ങനെയാണ് മാനേജ് ചെയ്തത് എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ…. ഇന്ന് രാത്രി തന്നെ റിസപ്ഷനും ഉണ്ട്……..

അഷറഫിനെ ഒരുക്കുവാൻ അവൻ്റെ കൂട്ടുകാർ പോയി….. പോകുമ്പോ എന്നേ കുറേ നിർബന്ധിച്ചു…… എനിക് പിന്നേ അതിലൊന്നും വല്യ താൽപര്യം ഇല്ലാത്തതിനാൽ ഒഴിഞ്ഞു മാറി മറ്റുള്ള ജോലികളിലേക്ക് കടന്നു ….. നിക്കാഹിന് പോകുവാൻ നേരം വീട്ടിലെ മുതിർന്നവരേടും ഉറ്റവരോടും സമ്മതവും അനുഗ്രഹവും മോടിക്കുന്ന ഒരു ചടങ്ങ് അവിടെ നടന്നു….. അതിൽ അവൻ എൻ്റെയും അനുഗ്രഹം വാങ്ങാൻ വന്നു. ഞാൻ സന്തോഷപൂർവ്വം അവനെ വാരിപ്പുണർന്നു… ഒരു അപരിചിതനാണെങ്കിലും ഇവിടെ എല്ലാവരും എന്നെ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് എന്നേ വളരെ സന്തോഷവാനാക്കി….. അവനെ കെട്ടിപിടിച്ചു ഞാൻ അവനും സന്തോഷത്തിൻ്റെ കരിച്ചിൽ കരഞ്ഞു……. ചുറ്റുമുള്ളവരിൽ സ്ത്രീകളിൽ ചിലർ അത് നോക്കി കരയുകയും ബാക്കിയുള്ളവരുടെ യൊക്കെ മുഖത്ത് ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു…………

അവർ പള്ളിയിൽ പോയതിനു പിറികെ തന്നെ ഒരു കൂട്ടം ആളുകൾ തടിച്ച് കൂടി പന്തലിലേക്ക് കയറി… അപ്പൊൾ അവിടെ ഞാനും അഷറഫിൻ്റെ പണിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ….. എനിക്കും അവർക്കും ഒരേസമയം സ്ത്രീകളുടെയും പുരുഷന്മാരുടെയും അടുത്ത് ഭക്ഷണം എത്തിക്കാൻ വളരെ ബുദ്ധിമുട്ടി……. എൻ്റെ സങ്കടം കണ്ടത് കൊണ്ടാവാം ഷ്ഫാന എൻ്റെ കയ്യില് തട്ടി ബാകി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ശേഷം അവളും വീട്ടിലെ മറ്റു പെണ്ണുങ്ങളും ആ ദൈത്യം ഏറ്റെടുത്തു……….. അത് എനിക് വലിയ ആശ്വാസം തന്നെ നൽകി…….. ഒരു വഴിയേ എല്ലാ തിരക്കുകളും കഴിഞു…. ഇനി ഞങൾ കാത്തിരിക്കുന്നത് പെണ്ണിനെ കൂട്ടികൊണ്ട് വരാൻ പോയവരെ കാത്താണ്…..

അവരുടെ വണ്ടി വന്നതോടെ സ്പീക്കറിൽ ആരോ പാട്ട് വെച്ചു….

കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ കണ്ണാ നീ വെയിൽ കൊള്ളല്ലേ.. നീയും ചൊല്ലും ഓ.. കഥ മാറും ചേകവനാകും ഉറുമിയെടുക്കും പടവീരൻ ഹേയ്.. ഹേയ് പിന്നോതിര കടകം ഹേയ് ഹേയ് എരിപൊടിയങ്കം..

കേട്ടോ നീ കേട്ടോ.. ഈ കൂട്ടിൽ പെട്ടാൽ പിന്നെ നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ കണ്ണാൽ എൻ കണ്ണാൽ.. ഞാൻ കള്ളത്താക്കോൽ തീർക്കും വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും ആ മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി തടങ്കലിൽ തളച്ചുകാണാൻ.. മനസ്സിലുമൊരു കൊതിയുണ്ടല്ലോ ഹാ കുറുമ്പു കട്ടുറുമ്പു കൂട്ടം നുഴഞ്ഞു കേറാതടച്ചുകെട്ടി എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം തുന്തനാനേനാ

അഷ്റഫും കൂട്ടരും പെണ്ണുമായി വീട്ടിൽ എത്തി പാട്ടും കൂത്തും ഒക്കെയായി വലിയ ബഹളമായിരുന്നു…… അപ്പോഴേക്കും എൻ്റെ ശരീരത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടായിരുന്നു……

അവർ വരുമ്പോ ഞാൻ ഷഫാനയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ് …….. അവള് എനിക്ക് തല മസാജ് ചെയ്ത് തരികയാണ്……. ഊട്ട് പന്തൽ വൃത്തിയാക്കി രാത്രിയിൽ വേണ്ടത് ഒരുക്കി തളർന്നു ഇരിക്കുമ്പോൾ എന്നെ നിർബന്ധ പൂർവം പിടിച്ചു മടിയിൽ കിടത്തിതാണ് അവള്….. ആ നേരത്ത് എനിക് അങ്ങനെ ഒരു സ്വാന്ദനം ആവശ്യമായിരുന്നു…. എന്തോ എൻ്റെ മനസ്സ് കണ്ടവൾ ചെയ്തു തന്നു…… അവരെ കണ്ട ഉടനെ ഞാൻ എഴുനേറ്റു…. പെണ്ണിൻ്റെ കൂടെ വന്ന കൂട്ടർക്ക് വെള്ളവും സ്‌നാക്സും കൊടുത്തു…… പെട്ടെന്നു ഞാൻ പോയത് ഷഫാനയിൽ വലിയ സങ്കടമായി………. അങ്ങനെ എല്ലാരും രാത്രിയിലേക്കുള്ള ഒരുക്കത്തിലേക്ക് കടന്നു

രാത്രി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചെറിയ പരിപാടി ആയിരുന്നു….. എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല…… എല്ലാത്തിനും ഒരു മേൽനോട്ടം മാത്രം വഹിച്ചു….. ആ സമയവും എൻ്റെ വാലി പിടിച്ച് അവളും ഉണ്ടായിരുന്നു…….

സ്റ്റേജിൽ വരാനും വധുവും ഫോട്ടോസ് എടുക്കുകയാണ്…. അവിടെ ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോ…… നബിസുമ്മ എന്നേ വിളിച്ചു ……

മോനേ ആദി….. വാ നമുക്ക് ഒരു ഫാമിലി ഫോട്ടോ എടുക്കാം..””””””

ഞാൻ എന്തിനാ ഉമ്മ അതിൽ….. നിങൾ തന്നെ എടുത്തോ…..””””””’

ഞാൻ അന്നെ വിളിച്ചതാണ്….. അല്ലാതെ അൻ്റോട് അപേക്ഷിച്ചത് അല്ല…”””””” നാബീസുമ്മ പറഞാൽ ആ വീട്ടിൽ പിന്നെ ഒരു അപ്പീൽ ഇല്ല…… എനിക് അവരുടേ കൂടെ നിൽക്കേണ്ടി വന്നു…… ഞാൻ മടിച്ച് മടിച്ച് കയറി……

നബീസുമ്മ സോഫയിൽ ഇരുന്നു… അതിൻ്റെ പുറകിൽ അഷ്റഫും ഫാത്തിമയും നിന്നു അവൻ്റെ അടുത്തായി എന്നെ അവൻ നിൽപ്പിച്ചു…. എൻ്റെ അരികിൽ അവൻ്റെ മൂത്ത അളിയനും സൈനുവും കുട്ടിയും.. ഫാത്തിമയുടെ അടുത്ത നിന്ന സഫിനേ മാറ്റി അവിടെ ഷഫാന തള്ളി കേറി…..

എടീ….. ഇത് എൻ്റെ ഫാമിലി ഫോട്ടോ ആണ്.. നിന്നൊടാരാ കേറി വരാൻ പറഞ്ഞത്…””””” നബീസുമ്മാ അവളെ നോക്കി പറഞ്ഞു….

മിണ്ടാതെ….. ക്യാമറാ നോക്കി ചിരിക്ക് കിളവി…… ഞാൻ എൻ്റെ കെട്ടിയോൻ ഉള്ളടിത് ഉണ്ടാവും…”””””” അവള് ഒരു അധികാരം പോലെ പറഞ്ഞു……

എൻ്റെ കുട്ടിനാ ഞാൻ ചത്താലും നിനക്ക് കെട്ടിച്ചേരില്ല അസത്തെ…. “””””””

എങ്കിൽ കിളവി നിങ്ങളുടെ മരണം എൻ്റെ കൈ കൊണ്ടാ…”””””

ഞങൾ എല്ലാരും ചിരിച്ചു….. ഉമ്മയും അവളും എപ്പോഴും ഇങ്ങനയാ……. അടിപിടി അതും എൻ്റെ കാര്യം പറഞ്ഞിട്ട്……. പക്ഷെ രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് അത് വേറെ കാര്യം…. ഇതൊക്കെ കണ്ട് ഫാത്തിമ അന്തം വിട്ട് നിന്നു…… അത് കണ്ട് അഷ്റഫ് അവളെ ചേർത്ത് പിടിച്ചു പറഞ്ഞു വെൽകം ടൂ ത ഫാമിലി ……

നിങൾ സംസാരിക്കാതെ ഇങ്ങോട്ട് നോക്കി ചിരിക്കു….”””””” ക്യാമറാ മാൻ ചൂടായി.. ഒക്കെ സ്മൈൽ പ്ലീസ്………””””””””” ഞാൻ ആ നിമിഷം എൻ്റെ ഫാമിലി ഫോട്ടോ എടുത്തത് ഓർമ്മ വന്നു… ജോക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയിലെ രംഗം പോലയാണ് ഞാൻ ആ ഫോട്ടോ അന്ന് എടുത്തത്

“””””””ഞാൻ ഇപ്പൊൾ ചെല്ലുന്നത് ഒരു പഴേ ഫിലിം ക്യാമറയിൽ പതിയാൻ പോകുന്നു ചിതൃത്തിലേക്കല്ല..”””” കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എൻ്റെ സ്വപ്നത്തിലേക്ക്…..”””””” എൻ്റെ സ്വപ്നം……….. എൻ്റെ കുടുംബം,,,,,,,,,, എൻ്റെ സ്വർഗരാജ്യം….””””””””