മഞ്ജുവിന് മാത്രം സ്വന്തം – 7 2അടിപൊളി  

നീ എൻ്റെ കൂടപിറപ്പ് ആയത് കൊണ്ട്…. എനിക്കും ഇതിലൊക്കെ ഒരു പങ്ക് ഉളളത് കൊണ്ട്!!!!!…..എടാ…. നിന്നെ ഇനി ഒരിക്കലും കാണില്ലെന്നാണ് ഞാൻ കരുതിയത്…… ഇത്രയും കാലമായിട്ടും ഞങൾ ജീവിച്ച് ഇരിപുണ്ടോ ചത്തോ എന്ന് പോലും നീ അന്വേഷിച്ചിട്ടില്ലലോ……. നീ പോയതിൽ പിന്നെ രാജു ആ വഴിക്ക് വന്നിട്ടില്ല…. നിന്നെ തേടി ഞാൻ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല… കാണാൻ പോയാലും അവൻ എന്നെ കാണാതെ വീട് വിട്ട് പോകും… അവസാനം അവനെ തേടി പിടിച്ച് അവൻ്റെ കയ്യും കാലും പിടിച്ചിട്ടാണ് നിൻ്റെ ഈ ഹോട്ടലിൻ്റെ അഡ്രസ്സ് അവൻ പറഞ്ഞത് ……… ഞാൻ വന്നിട്ടും നീ എന്തെ എന്നെ ഒന്ന് ചേച്ചിയെന്ന് വിളികാതത്….. അത്രത്തോളം വെരുത്തോ എന്നെ….”””””””

ഞാൻ ആദ്യമേ പറഞ്ഞില്ലേ എനിക്ക് ആരോടും ഒരു വിരോധവും വെറുപ്പുമില്ല….. ദയുചെയ്ത് നിങ്ങൽ നിങ്ങളുടെ വഴിക്ക് പോകണം…… എനിക് ഈ കട അടക്കാൻ ഉള്ളതാ….. “””””””””” ഞാൻ റോഡിലോട്ട് നോക്കി പറഞ്ഞു……

അവള് നിലത്ത് നിന്നും എഴുന്നേറ്റ് നേരെ പുറത്തേക്കുള്ള വഴിക്ക് സാവധാനം നടന്നു……. അതേ ഈ ബാഗും കൊണ്ട് പോ…””””””” കസേരിൽ ഇരിക്കുന്ന ബാഗ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു……

അത്….. നിൻ്റെ സർട്ടിഫക്കറ്റുകളും പാസ്പോർട്ടും കുറച് പലഹാരവുമാണ്…… അച്ഛൻ കത്തികുന്നതിന് മുന്നേ അമ്മ മാറ്റി വെച്ചതാ അതിന് വെണ്ടി അല്ലെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്….. ഞാൻ നിന്നെ കാണാൻ വെരുന്നുണ്ടെന്ന് പറഞ്ഞപ്പോ അമ്മ ഉണ്ടാക്കിയതാണ് ആ പലഹാരം…..””””””” അതും പറഞ്ഞു അവള് പടി ഇറങ്ങി…. പുറത്ത് അവളെ കാത്ത് സിദ്ധാർഥ് ഏട്ടനും ഉണ്ടായിരുന്നു…….

ഞാൻ പെട്ടെന്ന് ബാഗ് തുറന്ന്…… നോക്കി…. അതിൽ എനിക് ഇഷ്ടപെട്ട ഉണ്ണിയപ്പവും…. അമ്മയുടെ കൈകൊണ്ട് ഉണ്ടാകുന്ന അറിയുണ്ടയും ഉണ്ടായിരുന്നു….. ഞാൻ അതിൽ നിന്നും ഓരോന്ന് വീതം കഴിച്ചു….. ഒരുപാട് നാളുകൾക്ക് ശേഷം എൻ്റെ അമ്മയുടെ കൈപ്പുണ്യം ഞാൻ അറിഞ്ഞു….. അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ഞാൻ ബാകി ഡോക്യുമെൻ്റ് നോക്കുമ്പോൾ അതിൽ ഒരു കത്ത് കണ്ടൂ…. അത് ഞാൻ വായിച്ചു….. പ്രിയപെട്ട എൻ്റെ ആദിക്ക്….

മോന് അമ്മോയോട് ദേഷ്യം കാണുവായിരിക്കും ….. പക്ഷെ അമ്മയ്ക്ക് മോനോട് ഒരു ദേഷ്യവും ഇല്ലാട്ടേ…. നിനക്ക് അവിടെ സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു….. ഞാൻ ഈ കത്ത് രേണു അറിയാതെ ഈ ബാഗിൽ വെച്ചതാ…. നീ ഇത് വായിക്കുമോ…. അല്ലെങ്കിൽ നശിപ്പികുമോ.. എന്നൊന്നും എനിക് നിശ്ചയമില്ല….. എങ്കിലും എൻ്റെ കുട്ടി ഈ അമ്മയെ വെറുകരുത്…. അമ്മ ഒരു പാവമാണ് അപ്പൊ കാണുന്ന ദേഷ്യമെ ഉണ്ടാവൂ… കുറച് കഴിഞ്ഞാൽ അതിനേക്കാൾ കൂടൂതൽ സ്നേഹിക്കും…… ഞാൻ എൻ്റെ അച്ഛനോടും അമ്മയോടും ചെയ്തതിനു അനുഭവികുന്നതാവും ഇത്…….. അന്ന് അമ്മ അങ്ങനെ മോനോട് ചെയ്തിലായിരുനെങ്കിൽ നിൻ്റെ അച്ഛൻ നിന്നെ കൊന്നുകളഞ്ഞെനെ…. അമ്മയ്ക്കു വേറെ വഴി ഇല്ലായിരുന്നു…. നിനക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് എനിക്ക് അറിയാം…. അതിന് നിനക്ക് വലിയ സങ്കടവും ഉണ്ടെന്ന് എനിക്ക് അറിയാം…. പക്ഷെ നീ ഇത്രത്തോളം അകന്ന് പോകുമെന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയില്ല……. നിൻ്റെ ഭാര്യയെ അവളുടെ വീട്ടുകാർ ഇവിടെ വിടാറില്ല… പക്ഷെ എന്തെങ്കിലും കാരണം പറഞ്ഞു അവള് മാസത്തിൽ ഒരികെ ഇവിടെ വരും… എൻ്റെ കൈകൊണ്ട് ഉണ്ണാൻ…. അവളോടു നിന്നെ പറ്റി പറഞാൽ അവളുടെ മുഖം മാറും എന്തോ നിന്നോട് ഇപ്പോഴും അവൾക് തീർഥാതീർത്ത ദേശ്യമുണ്ട്… ഞാൻ അവളെ പറഞ്ഞു മനസ്സിലാകാൻ ശ്രമിച്ചു പക്ഷെ വേറെ എന്ത് പറഞ്ഞാലും നിൻ്റെ കാര്യം മത്രം അവൾക് അറിയണ്ട… അവള് ഇപ്പൊൾ ഒരു കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട്… വല്യ ശമ്പളം ഒന്നും ഇല്ല…. ഞാൻ നമ്മുടെ കമ്പനിൽ ചേരാൻ നിർബന്ധിച്ചു പക്ഷെ അവൾക് അതിൽ തലപ്പര്യമില്ല…. അവളുടെ വീട്ടുകാർ അവളെ വേറെ കല്യാണം കഴിക്കാൻ നിർബന്ധിക്കാറുണ്ട് പക്ഷെ അവള് ഇപ്പോഴും നീ ചാർത്തിയ താലി മാറ്റിയിട്ടില്ല… ഞാൻ എന്താണെന്നു ചോദിച്ചപ്പോ അവള് എനിക് വ്യക്തമായ മറുപടി തന്നിട്ടില്ല … ഇനി ഒരു കുടുംബ ജീവിതം അവൾക് താൽപര്യമില്ല എന്നും അവള് പറഞ്ഞു….. എന്ന് നിൻ്റെ സ്വന്തം അമ്മ……..