മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

എൻ്റെ കയ്യില് അവൻ 20000 രൂപ ഇതുവരെ ചെയ്തതിൻ്റെ കൂലിയായി തന്നു…. പിന്നീട് അവൻ എന്നെ വിളിച്ചിട്ടില്ല…… ഞാൻ ആ പണം കൊണ്ട് അടിച്ച് പൊളിച്ചു…. എൻ്റെ കയ്യിൽ ഇത്രയും പണം കണ്ടപ്പോൾ സൽമാന് സംശയം വന്നു…. അവനോടു എനിക്ക് ഒന്നും ഒളികാനയില്ല….. ഞാൻ എല്ലാം പറഞ്ഞൂ… അവൻ കുറച് അലോജിച്ചതിനു എന്നോട് വീണ്ടും അതിന് പോകുവാൻ പറഞ്ഞു…. പണം എൻ്റെയും അവൻ്റെയും കണ്ണ് മറച്ചിരുന്നു….. അങ്ങനെ ഞങൾ കുറെ പണം ഉണ്ടാക്കി… ഇതൊന്നും ബാക്കിയുള്ളവർ അറിയുണ്ടയിരുന്നില്ല….. കിരണും ഞാനും സൽമാനും ഒരു പർട്നേർഷിപിൽ ആ ബിസിനെസ്സ് തുടർന്നു…. ഒരു ദിവസവും ഒരു വലിയ ഡീൽ ഞങൾ സെറ്റ് ചെയ്തപ്പോൾ …

കിരൺ രാത്രി പാർട്ടി വെച്ചു…. അവൻ്റെ കൂടെ പോകാൻ വീട്ടിൽ പ്രശ്നം ഇല്ലത്തനിനാൽ ഞാൻ അന്ന് രാത്രി അവൻ്റെ കൂടെ കൂടി രാത്രി… ഞങൾ മൂന്ന് പേരും വെളളം അടിച്ചു…. നല്ല ഫിറ്റായി… ഞാൻ കിരണിനെ ഉമ്മവെക്കാൻ പോയി…. അവൻ എന്നെ തടഞ്ഞു …. അവൻ്റെ കൂടെ കിടക്കാൻ വരെ സൽമാൻ എന്നെ വിട്ടിരുന്നു…. എന്നിട്ട് പോലും അവൻ എന്നെ മൈൻഡ് ചെയ്തില്ല….. അതിൻ്റെ കാരണം ഞാനും സൽമാനും ചോദിച്ചു അവനെ പൊരുതി മുട്ടിച്ചു….. അപ്പോഴാണ് അവൻ മഞ്ജുവിനെ സ്നേഹിക്കുന്നു എന്നും അവൻ അവളെ പ്രോപ്പോസ് ചെയ്യുന്നതിന് മുന്നേ അർജുൻ അവരുടെ ഇടയിൽ കയറി വന്നെന്നും സങ്കടത്തോടെ പറഞ്ഞു…….

അവന് വേണ്ടി ഞാനും സൽമാനും എന്തും ചെയ്യാൻ റെഡിയായിരുന്നു…. അതിന് ഞങൾ ആദ്യം കണ്ടത്തിയ പദ്ധദിയായിരുന്നു….. അപമാനം……… സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ സാധിക്കാത്ത ഒരു ആണിനെ അവൻ്റെ പെണ്ണ് എങ്ങനെ സ്വീകരിക്കും…. ഇതായിരുന്നു സൽമാൻ്റെ ആശയം… അതിനായി അവൻ തയാറാക്കിയ പ്ലാൻ ആയിരുന്നൂ ട്രെയിൻ വീഡിയോ… അവൻ എല്ലാം ഏർപ്പാടാക്കി വെച്ചിരുന്നു…… ട്രെയിനില് നിന്ന് അർജുന് നല്ലത് പോലെ അടി കൊടുക്കയും കിരൺ ഒരു ഹീറോ പോലെ… മഞ്ജുവിനെ രക്ഷികുന്നതും ആയിരുന്നൂ…. അത് ഭംഗിയായി നടന്നു….

പക്ഷെ മഞ്ജു ഞങളെ അവിടെ തളർത്തി കളഞ്ഞു… അവൾക് വേണ്ടി തല്ല് വാങ്ങിയ അരജുവിനോട് അവൾക് കൂടൂതൽ അടുത്തു….. ആദ്യ പ്ലാൻ പാളിയപ്പോൾ കിരൺ മുന്നിൽ വെച്ച ഐഡിയ ആയിരുന്നു പെണ്ണ് കേസ്….. താൻ സ്നേഹിക്കുന്ന പുരുഷൻ വേറെ സ്ത്രീകളുമായി അടുപ്പമുണ്ട് എന്ന് അറിഞ്ഞാൽ അവള് അവനെ പിന്നെ ഒരിക്കലും സ്വീകരിക്കില്ല…. അതിനായി അർജുവിനെ ഞങൾ ഞങളുടെ ട്രാപിൽ കുടുക്കി….. പോലീസ് കേസും ആവില്ല പണവും സുഖവും കിട്ടുമെന്നയപ്പോൾ അവൻ ഞങളുടെ വഴിക്ക് വന്നു…. അവനെ മൊത്തം ഡീൽ ചെയ്തത് സൽമാനാണ്… കിരൺ ഒന്നിനും ഡയറക്ട് ഇറങ്ങില്ല…. അവൻ എപ്പോഴും തന്ത്രങ്ങൾ മെനയുന്ന തിരക്കിൽ ആയിരിക്കും…..

അങ്ങനെ മഞ്ജുവിൻ്റെയും …. അർജുൻൻ്റെയും കല്യാണ ദിവസം അവനെ പോലീസിന് പിടിപ്പിച്ച് അവൻ്റെ സ്ഥാനത്ത് കിരൺ മഞ്ജുവിനെ താലി കെട്ടുക എന്നതായിരുന്നു…. ഞങളുടെ പ്ലാൻ….. എല്ലാം ഞങളുടെ വഴിക്ക് വന്നു പക്ഷെ അവിടെ അപ്രദീഷിതമായാണ് ആദി കടന്നു വരുന്നത്…… ഞങളുടെ എല്ലാ പ്ലാനും തകിടം മറിഞ്ഞ അവസ്ഥയായിരുന്നു അന്ന്….

അന്ന് രാത്രി കിരൺ ഒരുപാട് മദ്യപിച്ചു…. അവൻ്റെ സമനില നഷ്ടപ്പെട്ടിരുന്നു…. ആദിയെ കൊല്ലാൻ വരെയും ഞങൾ പോയിരുന്നു…. പിന്നിട് ഞങൾ ആദിയുടെ പുറകിൽ ആയിരുന്നു…. അർജുനെ പോലെ വല്ല പെണ്ണ് കേസിലും കുടുക്കി മഞ്ജുവിനെ തിരികെ കൊണ്ട് വരാനയിരുന്നു ഞങളുടെ ഉദ്ദേശം…. പക്ഷെ അവിടെ ആദി ഞങ്ങളെ തോൽപിച്ചു കളഞ്ഞു…. അവൻ്റെ കോളജിലും മറ്റും അന്നേഷിച്ചിട്ടും അവന് പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കില്ല എന്ന് മാത്രം അറിഞ്ഞു…. അവിടെയും പ്രദീക്ഷപോയ കിരൺ ആദിയെ ഇല്ലാതാകാൻ പല തവണ ശ്രമിച്ചു….. മഹിയിൽ വെച്ച് ആദിയെ തോടാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഞങൾ… അവൻ പുറത്ത് പോകുന്നതും കാത്ത് നിന്നു….

എന്നിട്ട് ഞങ്ങൾക്ക് ദൈവം അതിനു ഒരു അവസരം തന്നു…. തിരുവനന്തപുരത്ത് ഞങ്ങൾക്ക് ആദിയെ തനിച്ച് കിട്ടി… അന്ന് രാത്രി തന്നെ അവനെ തീർക്കാൻ കിരൺ അവിടെയുള്ള കുറച് പയലുകൾക്ക് കൊട്ടേഷൻ കൊടുത്തു…. പക്ഷെ അന്നും ആദി അതിവിതക്തമായി രക്ഷപെട്ടു…. പിന്നീട് പലപ്പോഴും ആദിയെ തനിച്ച് കിട്ടാൻ നോക്കിയെങ്കിലും എപ്പോഴും അവൻ്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നു…… എല്ലാം കഴിഞ്ഞെന്നു കരുതി ഞങൾ ആ പ്ലാൻ അവിടെ ഉപേക്ഷിച്ചു തിരികെ വന്നു…….

ഒരിക്കൽ വടകരയിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ കയറിയ ഞാൻ കാണുന്നത് ആദിയും അവൻ്റെ കൂടെ പറ്റി നിൽകുന്ന ഒരു പെണ്ണിനേയും…. ഞാൻ കിട്ടിയ അവസരം മുതലെടുത്തു… ആദി അവളെ മാറ്റാൻ ശ്രമിക്കുന്നത് ഞാൻ മനപൂർവം എടുത്തില്ല….

അവർ ക്ലോസ് ആയി നിൽക്കുന്നത് മാത്രം ഞാൻ എടുത്തു…. ഈ വിവരം ഞാൻ കിരണിനെ അറിയിച്ചു അവൻ അതിൽ വളരെ സന്തോഷവാനായി…. അന്ന് രാത്രി തന്നെ ഞാൻ മഞ്ജുവിനെ കണ്ട് കാര്യങ്ങൾ എൻ്റെ രീതിയിൽ വളച്ചൊടിച്ച് പറഞ്ഞു…. അവള് അതിൽ വീണു…. പക്ഷെ അവിടെ മഞ്ജു എൻ്റെ കണ്ണക്ക് കൂട്ടൽ തെറ്റിച്ചുകൊണ്ട് സൂയിസൈഡ് ചെയ്തു……. ഞാൻ എന്ത് ചെയ്യുമെന്ന അവസ്ഥയിൽ ആയി… ഹോസ്പിറ്റലിൽ അവളോടു അവസാനം ഞാൻ എന്താണു പറഞ്ഞതെന്ന് അവളുടെ കുടുംബക്കാർ ചോദിച്ചപ്പോൾ ……..എല്ലാവരും കാരണം അന്വേഷിച്ചപ്പോൾ ഞാൻ ആദിയുടെ അവഹിത കഥ അവരുടെ മുന്നിൽ വിളമ്പി അത് അവർ വിശ്വസിച്ചു…… അന്ന് തന്നെ മഞ്ജു എനിക്കുള്ള രണ്ടാമത്തെ ഞെട്ടികലും തന്നു അവൾക് ഇനി ഒരു കല്യാണം വേണ്ടെന്ന്…… ആ പ്രശ്നത്തിന് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കിരൺ അവളെ പ്രോപോസൽ ചെയ്തു പക്ഷെ അവള് അന്ന് അവനെ റിജെക്റ്റ് ചെയ്യുകയും ആദി കെട്ടിയ താലി അവന് നേരെ കാണിക്കുകയും ചെയ്തു…. അതിനു ശേഷം ഞങൾ ആരും അവളുടെ പിന്നാലെ പോയിട്ടില്ല…. കിരണന്നും മടുത്തിരുന്നു……..”””””*

ഞാൻ അവളുടെ നേരെ പോയി മുഖത്ത് ചറ പറ അടിച്ചു……. … മുത്തു അവനെ പിടിച്ച് മാറ്റ് അല്ലെങ്കിൽ അവളെ അവൻ ഇന്ന് കൊല്ലും…”””” രാജുവിൻ്റെ ആജ്ഞ കേട്ട് മുത്തു എന്നെ പിടിച്ച് മാറ്റി..

അളിയാ ധൃതി വെക്കല്ലെ… ഞാൻ ഒന്ന് കമ്പ്ലീറ്റ് ആക്കട്ടെ….. നീ അഷറഫിൻ്റെ വീട്ടിൽ വെച്ച് ഇവളാണ് നിൻറെയും ഷഫാനയുടെയും ഫോട്ടോ എടുത്തത് എന്ന് കെട്ടപോഴെ ഞാൻ ഇവളെ സ്കെച്ച് ചെയ്തു…. ഇവളുടെ മുൻകാല ചരിത്രം അത്ര സുഖകരമായി എനിക്ക് തോന്നിയില്ല…. ഞാൻ എൻ്റെ കണക്ഷൻ വെച്ച് ഇവളെ കുറിച്ച് അന്വേഷിച്ചു…..

അവർ മുഗേന എനിക്ക് ഇവളുടെ കഞ്ചാവ് ബിസിനസ് പിടിക്കിട്ടി…. ഒരു കള്ള ഓർഡർ നൽകി ഞാൻ ഇവളെ ലോക്കാക്കി…. രണ്ടെണ്ണം പൊട്ടിച്ചപ്പോൾ പെണ്ണ് എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു… ഇവള് വഴി ഞാൻ കിരൺ ചെന്നൈയില് ഉണ്ടെന്ന് അറിഞ്ഞു…. അൽപം മൽപ്പിടുത്തം വേണ്ടി വന്നു…. അന്ന് ട്രെയിനിൽ അവൻ്റെ അടിക്ക് നിൻ്റേയും അജുവിൻ്റെയും ബോധം പോയ്ത് എനിക്കപ്പോൾ അൽഭുതമായി തോന്നിയില്ല…. മുത്തുവിൻ്റെ സഹായത്തോടെ ഞാൻ അവനെ അങ്ങ് പൊക്കി…..