അവർ പള്ളിയിൽ പോയതിനു പിറികെ തന്നെ ഒരു കൂട്ടം ആളുകൾ തടിച്ച് കൂടി പന്തലിലേക്ക് കയറി… അപ്പൊൾ അവിടെ ഞാനും അഷറഫിൻ്റെ പണിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ….. എനിക്കും അവർക്കും ഒരേസമയം സ്ത്രീകളുടെയും പുരുഷന്മാരുടെയും അടുത്ത് ഭക്ഷണം എത്തിക്കാൻ വളരെ ബുദ്ധിമുട്ടി……. എൻ്റെ സങ്കടം കണ്ടത് കൊണ്ടാവാം ഷ്ഫാന എൻ്റെ കയ്യില് തട്ടി ബാകി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ശേഷം അവളും വീട്ടിലെ മറ്റു പെണ്ണുങ്ങളും ആ ദൈത്യം ഏറ്റെടുത്തു……….. അത് എനിക് വലിയ ആശ്വാസം തന്നെ നൽകി…….. ഒരു വഴിയേ എല്ലാ തിരക്കുകളും കഴിഞു…. ഇനി ഞങൾ കാത്തിരിക്കുന്നത് പെണ്ണിനെ കൂട്ടികൊണ്ട് വരാൻ പോയവരെ കാത്താണ്…..
അവരുടെ വണ്ടി വന്നതോടെ സ്പീക്കറിൽ ആരോ പാട്ട് വെച്ചു….
കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ കണ്ണാ നീ വെയിൽ കൊള്ളല്ലേ.. നീയും ചൊല്ലും ഓ.. കഥ മാറും ചേകവനാകും ഉറുമിയെടുക്കും പടവീരൻ ഹേയ്.. ഹേയ് പിന്നോതിര കടകം ഹേയ് ഹേയ് എരിപൊടിയങ്കം..
കേട്ടോ നീ കേട്ടോ.. ഈ കൂട്ടിൽ പെട്ടാൽ പിന്നെ നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ കണ്ണാൽ എൻ കണ്ണാൽ.. ഞാൻ കള്ളത്താക്കോൽ തീർക്കും വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും ആ മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി തടങ്കലിൽ തളച്ചുകാണാൻ.. മനസ്സിലുമൊരു കൊതിയുണ്ടല്ലോ ഹാ കുറുമ്പു കട്ടുറുമ്പു കൂട്ടം നുഴഞ്ഞു കേറാതടച്ചുകെട്ടി എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം തുന്തനാനേനാ
അഷ്റഫും കൂട്ടരും പെണ്ണുമായി വീട്ടിൽ എത്തി പാട്ടും കൂത്തും ഒക്കെയായി വലിയ ബഹളമായിരുന്നു…… അപ്പോഴേക്കും എൻ്റെ ശരീരത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടായിരുന്നു……
അവർ വരുമ്പോ ഞാൻ ഷഫാനയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ് …….. അവള് എനിക്ക് തല മസാജ് ചെയ്ത് തരികയാണ്……. ഊട്ട് പന്തൽ വൃത്തിയാക്കി രാത്രിയിൽ വേണ്ടത് ഒരുക്കി തളർന്നു ഇരിക്കുമ്പോൾ എന്നെ നിർബന്ധ പൂർവം പിടിച്ചു മടിയിൽ കിടത്തിതാണ് അവള്….. ആ നേരത്ത് എനിക് അങ്ങനെ ഒരു സ്വാന്ദനം ആവശ്യമായിരുന്നു…. എന്തോ എൻ്റെ മനസ്സ് കണ്ടവൾ ചെയ്തു തന്നു…… അവരെ കണ്ട ഉടനെ ഞാൻ എഴുനേറ്റു…. പെണ്ണിൻ്റെ കൂടെ വന്ന കൂട്ടർക്ക് വെള്ളവും സ്‌നാക്സും കൊടുത്തു…… പെട്ടെന്നു ഞാൻ പോയത് ഷഫാനയിൽ വലിയ സങ്കടമായി………. അങ്ങനെ എല്ലാരും രാത്രിയിലേക്കുള്ള ഒരുക്കത്തിലേക്ക് കടന്നു
രാത്രി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചെറിയ പരിപാടി ആയിരുന്നു….. എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല…… എല്ലാത്തിനും ഒരു മേൽനോട്ടം മാത്രം വഹിച്ചു….. ആ സമയവും എൻ്റെ വാലി പിടിച്ച് അവളും ഉണ്ടായിരുന്നു…….
സ്റ്റേജിൽ വരാനും വധുവും ഫോട്ടോസ് എടുക്കുകയാണ്…. അവിടെ ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോ…… നബിസുമ്മ എന്നേ വിളിച്ചു ……
മോനേ ആദി….. വാ നമുക്ക് ഒരു ഫാമിലി ഫോട്ടോ എടുക്കാം..””””””
ഞാൻ എന്തിനാ ഉമ്മ അതിൽ….. നിങൾ തന്നെ എടുത്തോ…..””””””’
ഞാൻ അന്നെ വിളിച്ചതാണ്….. അല്ലാതെ അൻ്റോട് അപേക്ഷിച്ചത് അല്ല…”””””” നാബീസുമ്മ പറഞാൽ ആ വീട്ടിൽ പിന്നെ ഒരു അപ്പീൽ ഇല്ല…… എനിക് അവരുടേ കൂടെ നിൽക്കേണ്ടി വന്നു…… ഞാൻ മടിച്ച് മടിച്ച് കയറി……
നബീസുമ്മ സോഫയിൽ ഇരുന്നു… അതിൻ്റെ പുറകിൽ അഷ്റഫും ഫാത്തിമയും നിന്നു അവൻ്റെ അടുത്തായി എന്നെ അവൻ നിൽപ്പിച്ചു…. എൻ്റെ അരികിൽ അവൻ്റെ മൂത്ത അളിയനും സൈനുവും കുട്ടിയും.. ഫാത്തിമയുടെ അടുത്ത നിന്ന സഫിനേ മാറ്റി അവിടെ ഷഫാന തള്ളി കേറി…..
എടീ….. ഇത് എൻ്റെ ഫാമിലി ഫോട്ടോ ആണ്.. നിന്നൊടാരാ കേറി വരാൻ പറഞ്ഞത്…””””” നബീസുമ്മാ അവളെ നോക്കി പറഞ്ഞു….
മിണ്ടാതെ….. ക്യാമറാ നോക്കി ചിരിക്ക് കിളവി…… ഞാൻ എൻ്റെ കെട്ടിയോൻ ഉള്ളടിത് ഉണ്ടാവും…”””””” അവള് ഒരു അധികാരം പോലെ പറഞ്ഞു……
എൻ്റെ കുട്ടിനാ ഞാൻ ചത്താലും നിനക്ക് കെട്ടിച്ചേരില്ല അസത്തെ…. “””””””
