മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

ഇവൾ എൻ്റെ മരുമകളായിട്ടാണ് വന്നത് ഇവൾക്ക് ഇഷ്ടമുള്ള അത്രയും കാലം അത് അങ്ങനെ തന്നെ തുടരും….. ഇവൻ്റെ എല്ലാ അവകാശവും ഇനി ഇവക്ക് മാത്രം സ്വന്തമാണ്….. “”””””” എൻ്റെ അമ്മ മഞ്ജുവിനെ ചേർത്ത് പിടിച്ചു പറഞു….

എൻ്റെ മോൾക്ക് ഇനി നാലോരു ജീവിതം ഞാൻ കണ്ടെത്തി കൊടുക്കും …. അന്തസായി ഇവളെ ഞാൻ കെട്ടികും…””*”*******”””

അച്ഛാ എനിക്ക് ഇനി ഒരു കല്യാണം വേണ്ട….. എനിക്ക് എൻ്റെ അമ്മയെ പിരിയാൻ വയ്യ….. എൻ്റെ കാര്യത്തിൽ ഇനി ആരും ഒരു തീരുമാനം എടുകണ്ട….. “””””””” അവള് എൻ്റെ അമ്മയെ പിടിച്ച് തറപ്പിച്ചു പറഞ്ഞു എന്നിട്ട് എന്നെ നോക്കി…..”””* ഇനി എൻ്റെ കൺമുന്നിൽ പോലും വന്ന് പോകരുത്…”””””””

മഞ്ജു ഞാൻ….””””” എന്നെ പറയാൻ എൻ്റെ അച്ഛൻ സമ്മതിച്ചില്ല… അയാള് എന്നെ പുത്തേക്ക് വലിച്ച് കൊണ്ട് പോയി സെക്യൂരിറ്റി വന്നു അയാളെ പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല…. എൻ്റെ അളിയൻ മാരും സഹോദരങ്ങളും നോക്കി നിന്നു…… അയാള് എന്നെ വലിച്ച് ഹോസ്പിറ്റലിൻ്റെ മുറ്റത്ത് ഇട്ടു… മഴ അപ്പോഴും ഉണ്ടായിരുന്നു…..

ഞാൻ അച്ഛൻ്റെ കാല് പിടിച്ചു….. അയാള് എന്നെ ചവിട്ടി താഴെയിട്ടു….. ഞാൻ എല്ലാവരോടും കരഞ്ഞ് യാജിച്ച് പറഞ്ഞു ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന്…ആരും ചെവി കൊണ്ടില്ല…. അവർ മഞ്ജുവിനെ വേഗം വണ്ടിയിൽ കയറ്റി കൊണ്ട് പോകാം നോക്കി….. ഞാൻ ആ വണ്ടിക്ക് നേരെ ഓടി… അജയൻ എന്നെ വട്ടം പിടിച്ചു ഞാൻ അവനെ ഉന്തി മാറ്റി…. വീണ്ടും ഓടി…. എൻ്റെ അച്ഛൻ സെക്യൂരിറ്റിയുടെ വടി വാങ്ങി എൻ്റെ പുറത്ത് അടിതന്നു ഞാൻ വേദന കൊണ്ട് പുളഞ്ഞ നിലത്ത് വീണു…..

നാണമില്ലേ നായേ…. നിനക്ക്….”””””അയാള് കാർക്കിച്ച് തുപ്പി…… “”””””ഇനി നീയും എൻ്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല…. ഞാനോ നിൻ്റെ അമ്മയോ മരിച്ചാൽ പോലും ആ പടി നീ ചവിട്ടരുത്…… എൻ്റെ മോൻ ആദിത്യ വർമ്മ മരിച്ചതായി ഞാൻ കണക്കാക്കുന്നു…. “”””””

ഞാൻ വീണ്ടും എഴുന്നേറ്റ് വണ്ടിക്ക് നേരെ പോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ എൻ്റെ കഴുത്തിന് പിടിച്ചു… ആ വടി ആഞ്ഞു വീശി എൻറെ തല ലക്ഷ്യം വെച്ച്…… ഞാൻ കണ്ണുകൾ അടച്ച് ഒരു നിമിഷം എൻ്റെ ജീവിതം മൊത്തം ഓടി പിടിച്ചു…. കൊറച്ച് നേരം കഴിഞ്ഞിട്ടും അടി കിട്ടാത്തതിനാൽ ഞാൻ കണ്ണു തുറന്നപ്പോൾ കാണുന്നത് വടി തടഞ്ഞു നിർത്തിയ അഷ്റഫിനെയാണ്….. അവൻ എൻ്റെ അച്ഛനെ തള്ളി മാറ്റി…എന്നെ പിടിച്ച് അവൻ്റെ തോളിൽ കയ്യിട്ടു നേരെ നില്പിച്ചു….

ഞാൻ എല്ലാം കേട്ടു…. ഇനി ഇവൻ്റെ ദേഹത്ത് ആരെങ്കിലും കൈ വെച്ചാ… പിന്നെ ഈ ഹോസ്പിറ്റൽ നിന്നു ജീവനോടെ ആരും പോകില്ല…. “”””” അവൻ്റെ കൂടെ റെസ്റ്റോറൻ്റ് ജോലിക്കാരും ഉണ്ടായിരുന്നു.. അവൻ ജീപ്പും കൊണ്ടു വന്നതായിരുന്നു…..

ചോട്ടൂ….. വണ്ടി എടുക്കടാ…… “””” അവർ എന്നെ ജീപ്പിൽ കയറ്റി….. നേരെ മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി…… എൻ്റെ ബോധം അപ്പോഴേക്കും പോയിരുന്നു…..

ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ…. കറങ്ങുന്ന ഫാനിനെയാണ് കാണുന്നത്…. എനിക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു അത്….. എൻ്റെ തലയിലും കൈ കാലിലും വയറിലും കുറെ കെട്ടുകളും ഉണ്ടായിരുന്നു…. കയ്യിൽ ഗ്ലൂ്കോസിൻ്റെ ഇൻജക്ഷൻ ഉണ്ടായിരുന്നു… ഞാൻ വെളളം കുടിക്കാൻ വേണ്ടി അടുത്തുള്ള ഒരു ടേബിൾ സ്റ്റീൽ ഗ്ലാസ് എടുക്കാൻ നോക്കി…. അത് താഴെ വീണു……അതിൻ്റെ ശബ്ദം കേട്ട് ഒരു പ്രായം ചെന്ന സ്ത്രീ എൻ്റെ അടുക്കൽ വന്ന്….

ഹ….. ആദി മോൻ എഴുനേറ്റേ….. എന്തിനാ ഗ്ലാസ് എടുത്തത് എന്നെ വിളിച്ചാൽ പോരായിരുന്നോ…”””””*

നിങൾ ആരാ… ഞാൻ എവിടെയാ…””””””””

അതും ശരിയാണല്ലോ നിനക്ക് ഞാൻ ആരാണെന്ന് അറിയില്ലല്ലോ….. മോനേ ഞാൻ അഷറഫിൻ്റെ ഉമ്മയാണ്…. ഇത് ഞങ്ങളുടെ വീടാണ്… മോനെ അഷറഫ് ദേ ചെക്കൻ ബോധം വന്നു…..””””” അഷ്റഫ് അത് കേട്ട് ഓടയെത്തിയ….

ആദി…. ഇപ്പോ എങ്ങനെ ഉണ്ടെടാ….. നീ നാലു ദിവസമായി ഒരേ കിടപ്പിലാണ്….. നല്ല പനിയും ഉണ്ടായിരുന്നു…. ഇന്നലെയാണ് ഹോസ്പിറ്റൽ നിന്നും വന്നത്…. ഇന്ന് നീ ഉണരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു….. ഈ ഗ്ലൂക്കോസ് തീർന്നില്ലേ…. ഇനി ഇതിൻ്റെ ആവിശ്യം ഇല്ലല്ലോ….. ഞാൻ ആ ഹോം നേഴ്സിനെ വിളിച്ച് കാര്യം പറയട്ടെ…”””””” അവൻ ഫോൺ എടുത്ത് ആരയോ വിളിച്ചു…

എടാ എൻ്റെ ഫോൺ…””””” ഞാൻ കട്ടിലിൽ ചാരി ഇരുന്നു ചോദിച്ചു…..

നിന്നോടു ഞാൻ കടവ് നീന്തി കടക്കുവാൻ പറഞ്ഞോ…… ഞങൾ എത്ര ടെൻഷൻ അടിച്ചെന്ന് നിനക്ക് ഊഹിക്കാമോ….. നിന്നെ കിട്ടിയെന്ന് പറഞ്ഞു ഞങൾ അവിടെ എത്തിയപ്പോൾ. നീ അവിടെനിന്നും മുങ്ങി…അവസാനം ഹോസ്പിറ്റലിൽ നിന്നെ പട്ടിയെ പോലെ തല്ലുന്നത് നേക്കി നിൽക്കാൻ എനിക്ക് പറ്റിയില്ല….. കര്യങ്ങൾ ഏകദേശം എനിക് നിൻ്റെ കൂട്ടുകാരന് രാജുവും പിന്നെ ആ പെണ്ണും പറഞു തന്നു…”””””

രാജു…… അവൻ വന്നോ…. ഏത് പെണ്ണിൻ്റെ കാര്യമാണ് നീ പറയുന്നത്””””””””

വെള്ളത്തിൽ വീണത് കൊണ്ടു നിൻെറ ഫോൺ അടിച്ച് പോയിരുന്നു…. ഞാൻ ഇന്നലെ വെറുതേ നിൻ്റെ സിം കാർഡ് എൻ്റെ ഫോണിൽ ഇട്ടു…. അതിൽ 2 നമ്പറിൽ നിന്നും മാത്രം തുടരെ തുടരെ കോൾ വന്നിരുന്നു….. ഞാൻ അത് അറ്റൻഡ് ചെയ്തു ഇന്നലെ ഹോസ്പിറ്റലിൽ അവർ രണ്ടു പേരും ഉണ്ടായിരുന്നു…. അവനും അവളും നിന്നെ അവരുടെ കൂടെ കൊണ്ടു പോകാൻ നോക്കി…. പക്ഷെ അത് ഞാൻ സമ്മതിച്ചില്ല…. നിനക്ക് ബോധം വന്നിട്ട് നീ തന്നെ തീരുമാനിച്ചാൽ മതി എന്ന് ഞാൻ കരുതി … എനിക്ക് അവരെ അങ് കണ്ണടച്ച് വിശ്വസിക്കാം പറ്റില്ലല്ലോ…. ആ പെണ്ണിൻ്റെ വീട് ഇവിടെ അടുതായത് കൊണ്ട് ഇന്ന് പുലർച്ചെ വരെയും ഇവിടെ ഉണ്ടായിരുന്നു…. ഉമ്മയാണ് അവളെ പറഞ്ഞു വിട്ടത്…..”””””

നീ രാജുവിനെ ഒന്ന് വിളിക്കുമോ….. അവൻ ദേഷ്യം കുറച് കൂടുതൽ ആണ്.. അവൻ എന്തെങ്കിലും ബുദ്ധി മോശം കാണിക്കും….”””””” ഞാൻ അവനെ നോക്കി ഭയത്തോടെ പറഞ്ഞു m.

അവൻ എൻ്റെ മുഖം കണ്ടിട്ട് വേഗം അവനെ വിളിച്ചു ഫോൺ എനിക്ക് നൽകി…… ഹലോ രാജു…. നീ എവിടെ ആണ്….””””

നീ ഉണർന്നേ…..ഞാൻ നിൻ്റെ ഭാര്യ വീട്ടില് പോവുകയാണ്….”””””

നീ എന്തിനാ എവിടെ പോവുന്നത്…. നീ ഇങ്ങോട്ടും പോവണ്ട ഒരു പ്രശ്നവും ഉണ്ടാകേണ്ട….. ഇനി എൻ്റെ വാക്ക് ധിക്കരിച്ച് നീ വല്ലതും ചെയ്താൽ നമ്മള് ഇനി ഒരിക്കലും കാണില്ല…. നീ ഇവിടെ വാ….. “”””””” അവൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു……

ദേ ആ പെണ്ണ് വിളിക്കുന്നു ….. “”””””

നീ ആ സിം കാർഡ് ഓടിച്ച് കള…. നിൻ്റെ ഫോണിൽ രാജുവിൻ്റെ നമ്പർ മാത്രം സേവ് ചെയ്തേ…..”””””

അവൻ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല…. എല്ലാം ഞാൻ പറഞ്ഞത് പോലെ ചെയ്തു…… അപ്പോഴേക്കും ഷഫാന അവിടെ വന്നിരുന്നു… അവള് എൻ്റെ മടിയിൽ തല വെച്ചു എൻ്റെ അവസ്ഥ കണ്ട് കുറെ കരഞ്ഞു……. രാജുവും അവിടെ എത്തിയിരുന്നു……. ഞാൻ അഷ്റഫിനെയും അവൻ്റെ ഉമ്മയെയും വിളിച്ചു…. എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞു….