ഞാനും വരാം……””””” ഷഫാന കോഫീ മൊന്തികൊണ്ട് പറഞ്ഞു…….
വേണ്ട….. നീ നാളെ പോകുവല്ലെ…… വന്ന അന്ന് മുതൽ നീ ഇവിടെയല്ലെ പോയി നിൻ്റെ ബാപ്പനെയും കൂട്ടരെയും കാണ്…. നാളേക്ക് വേണ്ട സാദനങ്ങൾ പാക്ക് ചെയ്ത് വേക്ക്…..””””””
എനിക്ക് നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല…..”””””””””
ഒറ്റ അടിവേചേരും… പോകോണം ഇവിടുന്ന്….. നീ ഇവിടെ നിന്നാ അവിടുത്തെ കാര്യം ആര് നോക്കും…”””””” ഉമ്മ അവളോടു പറഞ്ഞു
ഉമ്മ പറഞത് ശെരിയാണ്….. നീ ഇവിടെ നിന്നാൽ എൻ്റെ പണികൾ ഒന്നും നേരെ ചോവെ നടക്കില്ല..””””””
എന്ത് കല്ല് മനസ്സാണ് രണ്ടിനും……. ഹും….”””” അവള് കള്ള ദേഷ്യം അഭിനയിച്ചു ….
ഞാൻ പോട്ടെ ഉമ്മാ….. “”””””
പോയിട്ട് വാ മോനെ….””””””
ഞാൻ പുറത്തിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ പിറകിൽ നിന്നും അവള് വിളിച്ചു ..
ആദി…… വൈകീട്ട് നേരത്തേ വരണേ…..”””””””
എന്തിനാ..”””””””
എനിക് കുറച് ഷോപ്പിംഗ് ഉണ്ട്…”””””””
അതിന് ഒറ്റക്ക് പോയാൽ പോരെ..””””””
പറ്റില്ല നീയും വരണം…””””””
ഞാൻ ഒന്നും വരില്ല നിൻ്റെ കൂടെ…””””””
എങ്കിൽ ഞാൻ അങ്ങോട്ട് വരും നോക്കിക്കോ….”””””””
ഹൊ……. സ്‌സ്സി…….എങ്കിൽ 5 മണിക്ക് ഞാൻ വരാം…””””” പല്ല് കടിച്ച് ഞാൻ പറഞ്ഞു.
ലൗവ് യൂ……””””””
അത് നിൻ്റെ ബാപ്പക് കൊടുക്ക് “””””” .
ഞാൻ ഓട്ടോ കേറി പോയി…….. ഉച്ചവരെ കടയിൽ തിരക്ക് ഉണ്ടായിരുന്നു….. ഉചയ്ക്ക് ശേഷം പൊതുവേ ആൾ കുറവാണ് ഷോപ്പിൽ…… ഞാൻ ഇന്നത്തെ സ്റ്റോക് നോക്കി വേക്കുമ്പോ…. രാജുവിൻ്റേ ഫോൺ വന്നു…
ഹലോ…. ആദി…””””””
നല്ലാളാണ്…. നീ എവിടെ പോയി കിടകായിരുന്നടാ കോപ്പെ….. ഇന്നലെ ഞാൻ എന്തോരം നോക്കിനിന്നന്നോ…….. അഷറഫ് നിന്നെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്……. എന്നാലും കല്യാണത്തിന് വേരാതെ നീ എവിടെ പോയി കിടക്കുവായിരുന്നൂ….”””””
എടാ….. ഞാൻ ഒരാളെ കാണാൻ വന്നതാ…. ചെന്നൈയിൽ….. പക്ഷെ ഇവിടുത്തെ കര്യങ്ങൾ ഞാൻ കരുതിയത് പോലെ അത്ര നൈസ് ആയിട്ട് നടന്നില്ല…. അതാ വരാതെ നിൽക്കാൻ കാരണം….. നീ അവനെ പറഞ്ഞു ഒന്ന് സമാധാനിപ്പിക്കാൻ നോക്ക് എനിക്ക് വേണ്ടി പ്ലീസ്…””””””
ശെരി……. ഞാൻ നോക്കാം…. അതിനു മുന്നേ എനിക് അറിയണം…. നിനക്ക് അത്ര അർജൻ്റ് ആയി ആരാ അവിടെ കാണാൻ ഉളളത്…..”””””
അത് നിനക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്….. ഞാൻ അത് പിന്നേ പറയാം ഒരു സർപ്രൈസ്…. എൻ്റെ വണ്ടി എത്തി ഞാൻ വേക്കുവാനെ…”””” അവൻ ഫോൺ വെച്ചു”
അണ്ണാ……. ആരാ ഫോണിൽ….. രാജു അണ്ണൻ ആണോ…… “”””” കടയിലെ ആൾ ഇൻ വൺ മുത്തു എന്നോട് ചോദിച്ചു……
ആടാ എന്തെയ്…..”””””””
അണ്ണൻ ചെന്നൈ ഇരുക്ക എൻ്റെ ഫ്രണ്ട്സിൻ്റെ നമ്പർ കെട്ടിരിക്ക്…. അതാ “””””””…
ഊ ഫ്രൻ്റ്സ് നമ്പർ അവൻക് യെടുക്ക്….””””
തെറിയിലെ……യാരോ തേട്രതിക്ക് താൻന്ന് യെൻകിട്ടെ സെള്ളിയിരുക്ക്……. അണ്ണാ അങ്കെ കസ്റ്റമർ വണ്ടിരുക്ക്…. ഞാൻ ദീൽ പണൻ്റ്റ്…..”””””” അവനെ കസ്റ്റമേഴ്സിനെ മാനേജ് ചെയ്യാൻ അയച്ചു
എന്നാലും രാജുവിന് എന്തിനാ….. ഇവൻ്റെ കോൺടാക്ട് ഉള്ളവരെ ഒക്കെ വിളിക്കുന്നത് എന്തിനാണോ…. ആരെയാണ് അവൻ അവിടെ അന്നേഷിക്കുനത്…. എന്തോ കാര്യമായി നടക്കുന്നുണ്ട്…. ഞാൻ ബുദ്ധി ജീവിയെ പോലെ ചിന്തിച്ചു……
ടിങ് ടിങ്ങ്….. “””
ഫോണിൽ വാട്ട്സ്ആപ് വോയിസ് മെസ്സേജ് വന്നിരിക്കുന്നു ….. ഞാൻ അത് കേട്ടു….. ഷാഫാനയാണ് അവള് വീട്ടിൽ നിന്നും ഇറങ്ങി എന്നോട് അങ്ങോട്ട് ഇപ്പൊ തന്നെ പോകാൻ……..
ഞാൻ മുത്തുവിനെ കട ഏൽപ്പിച്ച്…… ബസ്സ്റ്റാൻഡിലോട്ട് നടന്നു….. അവിടെ പമ്പിന് സമീപം കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ് ബസ്സ് നിർത്തും അതിൽ പോയാൽ ഒന്നുകിൽ പരലോകത്ത് അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത്……. രണ്ടും കല്പിച്ച് ഞാൻ കേറി….. എന്തോ ഭാഗ്യം കൊണ്ട് അര മണിക്കൂർ കൊണ്ട് വടകര എത്തി……. ഞാൻ അവളെ ഫോൺ വിളിച്ചു…….
ഹലോ……. നീ എവിടെയാണ്….. ഞാൻ ഇവിടെ പുതിയ സ്റ്റാൻഡിൽ ഉണ്ട്….”””””
ഹലോ…. ഞാൻ നിന്നെ കാണുന്നുണ്ട്….. നീ ഒന്ന് സിഗ്നൽ ഭാഗത്ത് നോക്കൂ…””””””
