മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

ദേ വാക്ക് മറ്റിലെന്ന് സത്യം ചെയ്തതാ….”””””””

പ്ലീസ്….. നീ എൻ്റെ അവസ്ഥ മനസ്സിലാക്…”””””””” ഞാൻ അവളെ ദയനീയമായി നോക്കി

എങ്കിൽ എനിക് ഓരു ഫ്രെഞ്ച് കിസ്സ് താ……. ആ റൂമിൽ വെച്ച്…””””””” നേരത്തേ വന്ന റൂമിനെ ചൂണ്ടി കാണിച്ചു……….

നീ വായ തുറന്നേ…… ഇതാ ആദ്യത്തെ ഉറുള……..”””””” ഞാൻ അത് കേട്ടതും അവിടെ ഇരുന്നു പുട്ടും കറിയും മിക്സ് ചെയ്ത് അവൾക് ഒരു ഉരുള നൽകി……… അവള് ചിരിച്ച് കൊണ്ട് ഓരോ തവണ ഞാൻ കൊടുമ്പോയും വാ തുറന്നു സ്വീകരിച്ചു………. ഞാൻ അവൾക് വാരികൊടുക്കുന്നത് അവളുടെ ഫാമിലിയും എൻ്റെ പണിക്കാരും കൗതുകത്തോടെ നോക്കയിരിന്നു പുഞ്ചിരിച്ചു………. അവള് ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ കൊടുക്കുന്നതും നോക്കി എന്നെ മത്രം ശ്രദ്ധിച്ച് ഓരോ വായയും വാങ്ങി……… അവനസത്തെ ഉരുള എത്തിയതും ചിരി മാറി അവള് കരയാൻ തുടങ്ങി…….. ആ കരചലിൽ അവൾക് തൊണ്ടയിൽ പുട്ട് കുരുങ്ങി കുരച്ചു…… ഞാൻ വേഗം തന്നെ വെളളം കുടിക്കാൻ കൊടുത്ത് അവളുടെ ഷോൾഡർ ഭാഗം കിലുക്കി……. അത് മാരിയപ്പോഴേക്കും അവള് വീണ്ടും കരയാൻ തുടങ്ങി…. കരഞ്ഞ് അവളുടെ മുക്കിൽ നിന്നു മൊക്കെ വരാൻ തുടങ്ങി.. ഞാൻ അവളെ എഴുന്നേൽപ്പിച്ചു വാഷ്രൂമുൽ കൊണ്ട് പോയി വായും മുഖവും മൂക്കും ഒക്കെ വൃത്തിയാക്കി കൊടുത്തു….. എന്നിട്ട് ടിഷ്യൂ പേപ്പർ വെച്ച് അവളുടെ മുഖം തുടച്ചു അവളെ അവളുടെ വണ്ടിയുടെ അടുത്ത് വരെ താങ്ങി ഞാൻ കൊണ്ട് പോയി…… അപ്പോയെല്ലാം അവള് കരഞ്ഞ് കൊണ്ടിരുന്നു………… വണ്ടിയുടെ പുറകിൽ അവള് കയറ്റി ഞാൻ ഡോര് അടച്ചു…. അവളുടെ കൂടെ അ കൊച്ചും ഉണ്ടായിരുന്നു…… മുന്നില് കസിനും ഡ്രൈവർ സീറ്റിൽ കസിൻ്റെ ഭർത്താവും ഉണ്ടായിരുന്നു….. അയാള് വണ്ടി സ്റ്റാർട്ട് ആകിയ ഉടനെ തന്നെ അവള് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി എന്നെ വന്നു കെട്ടി പിടിച്ചു……….

എന്നോട് പോകേണ്ടെന്ന് പറ……പ്ലീസ്……… നിന്നെ വിട്ട് പോയാൽ…എനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല……. എൻ്റെ ചിന്ത മുഴുവൻ നീ ആയിരിക്കും….”””””””””

തുടങ്ങി അവളുടെ സെൻ്റിമെൻ്റ്…. ഇതാ ഞാൻ ആദ്യമേ പറഞ്ഞത്…. നിൻ്റെ കൂടെ ഞാൻ വരില്ലെന്ന്….. നിനക്ക് എന്നെ കാണാൻ തോന്നിയാൽ നീ അഷറഫിൻ്റെ ഫോണിൽ വീഡിയോ കാൾ ചെയ്താൽ മതി… കേട്ടോ……..””””””” നിൻ്റെ ഫോൺ നീ എന്താ മാറ്റാത്തത് …. നിനക്ക് ഞാൻ ഒത്തിരി ഫോൺ വാങ്ങി തന്നിലെ എന്തേ അതൊന്നും നീ ഉപോയോഗികാത്തത്…….”””””””””””””

എനിക് ഫോനിനോട് ഒന്നും താൽപര്യമില്ല……. ആ ഫോൺ തന്നെ അഷറഫിൻ്റെ നിർബന്ധ പ്രകാരം കടയിലെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ ഉപയോഗിക്കാറുള്ളൂ….. നീ വാങ്ങിയ ഫോൺ ഒക്കെ ഞാൻ ഇവിടെ ഉള്ളവർക്കും വീട്ടിൽ ഉള്ളവർക്കും കൊടുത്തു…… ഇനി നീ എനിക്ക് ഫോൺ ഒന്നും കൊടുത്ത് അയകണ്ട ഞാൻ അത് ഉപയോഗിക്കില്ല…….. വെറുതേ ക്യാഷ് കളയാൻ……….. നീ ഇങ്ങനെ എത്ര നേരം എന്നെ കെട്ടിപ്പിടിച്ച് നിൽക്കും……. പോകേണ്ടെ…..””””””” ഞാനവളെ എന്നിൽ നിന്നും അടർത്താൻ നോക്കി പക്ഷെ അവള് വീണ്ടും വലിഞ്ഞ് മുറുക്കി…. എൻ്റെ നെഞ്ചിലേക്ക് തല അടുപ്പിച്ച് എൻ്റെ വിയർപ്പിൻ്റെ ഗന്ധം ആഞ്ഞു വലിച്ച്…

ഞാൻ പോകില്ല…..ജീവിതാവസാനം വരെ നിൻ്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ പറ്റിയെങ്കിൽ…..””””””” അവള് വീണ്ടും കരയാൻ തുടങ്ങി….. ഇനിയും കൂടൂതൽ നേരം ഇവളെ ഇവിടെ നിൽപിച്ചാൽ അവളുടെ ഫ്ലൈറ്റ് മിസ്സാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…….. ഞാൻ അവളെ ബലം ഉപയോഗിച്ച് കാറിൽ കയറ്റി…… അവളുടെ കൂടെ ഉള്ളവർക്കും അത് കണ്ട വളരെ സങ്കടമായി……. ആ കൊച്ചു കുട്ടി വരെ കരഞ്ഞു…..

നിനക്ക് അവളോടു പോകേണ്ടെന്ന് പറഞ്ഞൂടെ…””””””” ഞാൻ അവളെ കാറിൽ ഇരുപ്പിച് സീറ്റ് ബെൽറ്റ് മുറിക്കുമ്പോൾ അവളുടെ കസിൻ കണ്ണീരോടെ എന്നോട് കെഞ്ചി…. ഞാൻ അവർക്ക് ഒരു പുഞ്ചിരി തൂകി ഡോര് അടച്ചു….. അവള് എന്നിട്ടും പുറത്ത് കൈ ഇട്ട് എൻ്റെ തല ഭാഗം അവളുടെ മുഖത്തിന് അടുപ്പിച്ച് എനിക്ക് കൊറേ മുത്തം തന്നു……… ഞാൻ അവളെ തള്ളി ഉള്ളിലാക്കി ഡ്രൈറായിരുന്നു അയാളോട് വിൻഡോസ് ക്ലോസ് ചെയ്യാൻ ആവിശ്യ പെട്ടു……. വിൻഡോയിൽ തലയും കയ്യും വെച്ച് കരഞ്ഞു കൊണ്ടാണ് അവള് വന്ന വണ്ടി എന്നെ വിട്ട് പോയത്… അവർ മറയും വരെ ഞാൻ ടാറ്റ കാണിച്ചു……. അവളുടെ ചുംബനം കിട്ടിയ എൻ്റെ മുഖം ഞാൻ തുടച്ച് കൊണ്ട് അകത്ത് കയറുമ്പോൾ മുത്തു കണ്ണിൽ വെള്ളം നിറച്ച് അണ്ണൻ ഒരു ദുഷ്ഠനാണെന്ന് പറഞ്ഞ് അകത്തേക്ക് പോയി… ഇവന് ഇപ്പൊൾ എന്ത് പറ്റിയെന്നു പറഞ്ഞു ഞാൻ എൻ്റെ കണ്ണിൽ തോട്ടപോ അതും നിറഞ്ഞു പുറത്തോട്ട് ചാടുവാൻ വെമ്പി നിന്നു…….. എൻ മനതാരിന്നുറവയാം കണ്ണുനീരേ……….

നീയാരെന്നാത്മാവിൻ തോഴിയാണോ…………

എൻമനച്ചെപ്പ് തുളുമ്പിയൊഴുകുന്ന………..

ഒരു കൊച്ചു പുണ്യനദിയാണോ നീ…….

അകക്കണ്ണിൻ പിന്നിലൊളിച്ചീടും കണ്ണീരേ………

നിന്റെ കഥയൊന്നു ചൊല്ലിടാമോ………..

നീയെന്റെ നയനത്തിൻ മിത്രമാണോ……….

നീയെന്റെയക്ഷത്തിൻ വൈരിയാണോ………..

വിങ്ങുമെൻ ഹൃദയത്തിൻ നോവാണോ നീ…………

മനസ്സിൻ സ്നേഹത്തഴുകലാണോ………..

നീയെൻ കവിളിനെ തലോടീടുമ്പോൾ………..

സന്താപഭാരം കുറഞ്ഞീടുന്നു………..(Credits-Unknown author)

അതിനെ നിക്ഷ്പക്ഷം ഞാൻ എൻ്റെ ടവൽ ഉപയോഗിച്ച് തുടച്ച് നീക്കി……….. കാലവും നേരവും സമയവും കടന്നു പോയി……. ഉള്ളിലെ മുറിവുകൾ… ശ്യന്ധത നൽകുവാൻ ആരേകൊണ്ടുമാവില്ല…. അതിനു സഖ്യം നയിച്ച് ധർമ്മം വഹിച്ച് കാബല്യത്തിൽ ധൃത പരിവർത്തനമായി സംയോഗം മൃത്യുവിന് ജ്വലനം ചെയ്യണം,,,,,,,, അതിനെ നിർവീര്യമാക്കും വരെ പൊരുതണം….

“”””””””””പണ്ട് ആരോ എവിടെയോ പറഞ്ഞത് പോലെ നേരം രണ്ട് തരമാണ് ഒന്ന് നല്ല നേരം മറ്റേത് ചീത്ത നേരം….. നല്ല നേരം വന്നാൽ ഏത് തെരുവ് തെണ്ടിയും രാജവാകും,, ചീത്തനേരം വന്നാൽ ഏത് രാജാവിനെയും തെരുവ് തെണ്ടിയാക്കും….. ചീത്ത നേരം കഴിഞ്ഞാൽ നല്ല നേരം ഉറപ്പാഴും വരും ……. “””””””””””””

(മൂന്ന് മാസങ്ങൾക്ക് ശേഷം)……

ഷഫാന പോയിട്ട് ഇന്നേക്ക് മൂന്ന് മാസമായി …. ഞാൻ കടയുടെ ഉൽഘാടനത്തിന് വേരുമെന്നുളതിനാൽ അവള് അവിടുത്തെ കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നുതന്നെ ചെയ്തുതീർത്തു….. ഈ ജനുവരി 22 നു ഉൽഘാടനം വെക്കാൻ തീരുമാനിച്ചു പക്ഷെ എനിക്ക് അതിൽ പെങ്കെടുക്കൻ പറ്റില്ലെന്ന് ഞാൻ മനസ്സിലാക്കുന്നത് ടിക്കറ്റ് എടുക്കാൻ നേരം അഷറഫ് പാസ്സ്പോർട്ട് ചോദിച്ചപ്പോഴാണ് …. ഞാൻ അതിൻ്റെ കാര്യം പാടെ മറന്നു പോയിടുണ്ടായിരുന്നു….. ഞാൻ അവനോട് എല്ലാവർക്കും എടുക്കാൻ പറഞ്ഞു ഞാൻ ഉൽഘാടന്തിൻ്റെ രണ്ട് ദിവസം മുന്നേ വന്നോളാം എന്ന് അവൽനോട് കള്ളം പറഞ്ഞു… അവൻ എന്നെ അവരുടെ കൂടെ പോകുവാൻ വേണ്ടി ഒരുപാട് നിർബന്ധിച്ചെങ്കിലും….. ഞാൻ കടയുടെയും മറ്റും കാര്യങ്ങൾ പറഞ്ഞു മാറിനിന്നു…… ഗൾഫിൽ പോവുന്നത് മുന്നേ നിശ്ചയിച്ചത് കൊണ്ട് നാബീസുമ്മാ വളരെ ഹാപ്പിയാണ് കാരണം തൻ്റെ പ്രിയതമൻ്റെ കബർ കാണാൻ ഇപ്പോഴാണ് അവർക്ക് അവസരം ലഭിച്ചത്…….. അങ്ങനെ അവർ പോവുന്ന ദിവസം വന്നെത്തി…… രാവിലെ തന്നെ എന്നെ നനീസുമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു ബാത്രൂമിൽ ആകി…. അവരെ എല്ലാവരേയും എയർപോർട്ടിൽ കൊണ്ട് പോവേണ്ടത് ഞാനായിരുന്നു….. രണ്ട് കാറുകളിലായി 10 പേര് എയർപോർട്ടിൽ പുറപ്പെട്ടു…