മോനേ…. എനിക്ക് നിന്നോട് കുറച് സീരീസായ കാര്യങ്ങൾ പറയുവാൻ ഉണ്ട്… നമ്മുക്ക് അവർ ആരും കാണാതെ അപ്പുറം മാറി നിൽക്കാം…….””””””
എന്താ ഉമ്മാ സ്വകാര്യം പറയാൻ വന്നത്…””””” അടുത്തുള്ള ഒരു പൂട്ടിയ കടയുടെ സൈഡിൽ നിന്നിട്ട് മറ്റുള്ളവർ ഞങ്ങളെ കാണുന്നുണ്ടോ എന്ന് നോക്കി ഉമ്മ എന്നോട് പറഞ്ഞു….
മോനെ….. ഇത് ഞാൻ കാര്യമായിട്ട് പറയുകയാണ് …. എനിക്ക് എൻ്റെ ഉള്ളിൽ നിന്നും ആരോ എന്നോട് പറയുന്നത് പോലെ …. ഞാൻ ഇനി ഇങ്ങോട്ട് തിരിച്ച് വരില്ല…… എൻ്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞാൻ അവസാനമായി പോയി കണ്ടു… അവരോട് എല്ലാരോടും യാത്ര പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങി തിരിചത്…”””””””
ഉമ്മ എന്തൊക്കെയാണ് പറയണത് എനിക് ഒന്നും മനസ്സിലാവുന്നില്ല….””””””””
എടാ….. എൻ്റെ മരണം അടുത്ത പോലെ എനിക് തോനുവാ….. “”””””””
ഉമ്മാ യാത്ര പോകുമ്പോ ഇങ്ങനെ വിഷമിപ്പിക്കാൻ ഓരോന്ന് പറയല്ലേ…….”””””””
ഞാൻ നിന്നെ വിശമിപ്പിക്കാൻ പറഞ്ഞതല്ല….. ഞാൻ ഇനി ഇവിടേക്ക് തിരിച്ച് വരില്ല….. എൻ്റെ മരണം നീ അവൻ വിളിച്ച് പറഞ്ഞു അറിയും….. അവനെയും എൻ്റെ കൊച്ചു മക്കളെയും കണ്ട് കൊതി തീർന്നിട്ടില്ല…. അവർക്ക് നീ ഒരു താങ്ങും തണലുമായി നിൽക്കണം…… അവരെ നീ സമാധാനിപ്പിക്കണം…. പിന്നെ എന്നെ അവൻ്റെ ഉപ്പാട അടുത്ത് തന്നെ കബർ അടക്കാൻ നീ അവനോട് പറയണം…. ഇത് എൻ്റെ വസിയത് ആണ്….. നീ എനിക്ക് വാക്ക് താ….””””””””” ഉമ്മാ എല്ലാം ഉറപ്പിച്ച മട്ടിൽ എനിക് നേരെ കൈകൾ നീട്ടി..
എൻ്റെ വിറയാർന്ന കൈകൾ കൊണ്ട് ഞാൻ ഉമ്മാക്ക് സത്യം ചെയ്ത് കൊടുത്തു…. എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു പിന്നെ ആദി…. എനിക്ക് ഒരു കടവും ബാധ്യതും ഇല്ല…. അതോർത്ത് അവനോട് വേവലാതി പെടേണ്ട എന്നും പറയണം…. അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ അവനോടു നീ പറയണം……. എനിക്ക് ആകെ വിഷമം ഉളളത് നിൻ്റെ കാര്യത്തിലാണ്…. നീ ഇനിയും അവളെ ഓർത്ത് ജീവിതം നശിപ്പികണേ… നിനക്ക് ഷഫനയെ അങ്ങ് കെട്ടികൂടെ… പാവം കൊച്ചാട…. സ്വല്പം കുട്ടിതരം വാശിയും ഉണ്ടെന്നെ ഉള്ളു പാവം മോളാണ്…….”””””””””
ഉമ്മ വേറെ എന്ത് വേണമെങ്കിലും ചോദിച്ചോ ഞാൻ ചെയ്തത് തരാം…. പക്ഷെ ഇത് മാത്രം എന്നോട് ഉമ്മ ചോദിക്കരുത്…..”””””””””
നീ ഒരു സങ്കടവും ഇല്ലാതെ ജീവിച്ചാൽ മതി… അത് തന്നെ എനിക്ക് സന്തോഷമാണ്….. പിന്നെ നിനക്ക് ഞാൻ എൻ്റെ അവകാശത്തിൽ ഒരു വിഹിതം വെച്ചിട്ടുണ്ട്….. നീ അത് വേണ്ടെന്നു പറയരുത്….. എൻ്റെ പൊരുതത്തിന് അത് നീ സ്വീകരിക്കണം…… ആ വീട്ടിൽ നിനക്ക് ഇഷ്ടമുള്ള അത്രയും കാലം ജീവിക്കാം എൻ്റെ മക്കൾ ആരും നിന്നെ ഇരക്കിവിടില്ല……. നീ ഈ ഹോട്ടലും നോക്കി ഇവിടെ ഇരികണ്ട… എൻ്റെ പാത്തുൻ്റെ മോനോട് ഞാൻ നിൻ്റെ കാര്യം സൂചിപ്പിച്ചിരുന്നു…. അവനക് നിൻ്റെ നമ്പർ ഞാൻ കൊടുതിക്….. അവൻ വിളിച്ച നീ പോകണം…. അങ്ങ് ചൈനയിൽ എങ്ങാണ്ട ജോലി…. അവൻ ശെരിയാക്കി വെക്കും,,,,,, കേട്ടോ… “”””””
എന്താ ഉമ്മയും മോനും കൂടെ ഒരു സുറ പറച്ചിൽ…. “”””””” സഫി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു…
ഒന്നുമില്ലഡീ സി ഐ ഡീ….. നിങ്ങൽ ഫുഡ് കഴിച്ചു കഴിഞ്ഞോ….””””” ഉമ്മ ചോയിച്ചു
ആ ഉമ്മാ….. .. ഇത് എന്താ ഇക്കാക്കാ …….. ഇങ്ങള് എന്തിനാ കരഞ്ഞത്….””””** അവള് എൻ്റെ മുഖത്ത് നോക്കി വേവലാതി പിടിച്ച് ചോദിച്ചു…
അത് നമ്മൾ പോകുന്നതിൻ്റെ വിഷമമാണ്….. അല്ലടാ…””””””” ഉമ്മ എന്നെ ചുമൽ കൊണ്ട് ഒന്നു തട്ടിയിട്ട് പറഞ്ഞു
അതേ…. കുറച് നാൾ നിങ്ങളെ ഒക്കെ കാണാതെ ഇരികണ്ടെ അതോർത്തപ്പോൾ കരഞ്ഞു പോയതാ..”””””
ഇക്ക വേരാഞ്ഞിട്ടല്ലെ…. ഞങൾ എത്ര തവണ വിളിച്ചതാ …”””””””””
അതൊന്നും സാരമില്ല…. നിങ്ങൾ സന്തോഷത്തോടെ പോയി വാ…..”””””” ഞാൻ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു……….
എയർപോർട്ടിൽ എത്തി….. എല്ലാവരും എന്നോട് യാത്ര പറഞ്ഞു…. ഉമ്മയുടെ അടുത്ത് എത്തിയപ്പോ ഉമ്മ എന്നെ കെട്ടിപിടിച്ചു…. കരഞ്ഞു….. ഞാനും കരഞ്ഞു…….. ഞങ്ങളെ ആരും പിടിച്ച് മാറ്റിയില്ല…. അപ്പൊ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട….””””” എന്നും പറഞ്ഞു കൈ കൊണ്ട് ടാറ്റാ തന്നു അവർ പോയി…
