എങ്കിൽ കിളവി നിങ്ങളുടെ മരണം എൻ്റെ കൈ കൊണ്ടാ…”””””
ഞങൾ എല്ലാരും ചിരിച്ചു….. ഉമ്മയും അവളും എപ്പോഴും ഇങ്ങനയാ……. അടിപിടി അതും എൻ്റെ കാര്യം പറഞ്ഞിട്ട്……. പക്ഷെ രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് അത് വേറെ കാര്യം…. ഇതൊക്കെ കണ്ട് ഫാത്തിമ അന്തം വിട്ട് നിന്നു…… അത് കണ്ട് അഷ്റഫ് അവളെ ചേർത്ത് പിടിച്ചു പറഞ്ഞു വെൽകം ടൂ ത ഫാമിലി ……
നിങൾ സംസാരിക്കാതെ ഇങ്ങോട്ട് നോക്കി ചിരിക്കു….”””””” ക്യാമറാ മാൻ ചൂടായി.. ഒക്കെ സ്മൈൽ പ്ലീസ്………””””””””” ഞാൻ ആ നിമിഷം എൻ്റെ ഫാമിലി ഫോട്ടോ എടുത്തത് ഓർമ്മ വന്നു… ജോക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയിലെ രംഗം പോലയാണ് ഞാൻ ആ ഫോട്ടോ അന്ന് എടുത്തത്
“””””””ഞാൻ ഇപ്പൊൾ ചെല്ലുന്നത് ഒരു പഴേ ഫിലിം ക്യാമറയിൽ പതിയാൻ പോകുന്നു ചിതൃത്തിലേക്കല്ല..”””” കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എൻ്റെ സ്വപ്നത്തിലേക്ക്…..”””””” എൻ്റെ സ്വപ്നം……….. എൻ്റെ കുടുംബം,,,,,,,,,, എൻ്റെ സ്വർഗരാജ്യം….””””””””
പക്ഷെ ഇന്നാ സ്വർകത്തിൽ നിന്നും ഞാൻ പുറത്താണ്……. അത് എന്നെ ഈ ഫോട്ടോ എടുക്കുമ്പോൾ കുറച് വിഷമം നൽകി…… എൻ്റെ മുഖം വാടിയത്ത് കണ്ട് ശഫാന….. ഇടക്ക് എന്താ എന്ന് ചോദിച്ചു…. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു അവളെ ഒയിവാകി……… ഫാമിലി ഫോട്ടോ കഴിനപ്പോ അവള്ക്ക് ഞാനും അവളും മാത്ര ഉള്ള ഫോട്ടോ വേണെമെന്ന് പറഞ്ഞു അയാളെ കൊണ്ട് വീണ്ടും ഒരു ഫോട്ടൊ എടുപ്പിച്ചു……അതിൽ അവള് എൻ്റെ കൈയ്യിൽ കൂടി അവളുടെ കൈ ഇട്ട് ഒട്ടി നിന്നു……………അങ്ങനെ ആ പരിപാടി അവിടെ കഴിഞു….
അഷറഫിൻ്റെ വീട്ടിൽ നാല് മുറികളാണ് ഉളളത്….. അതിൽ ഇപ്പൊൾ എല്ലാവരും ഫുൾ ആണ്……. ഒരു മുറിയിൽ അവൻ്റെ ഉമ്മയും മറ്റ് മുറികളിൽ അവൻ്റെ കൂടപിറപ്പുകളും…. ഞാൻ അവൻ്റെ കൂടെയാണ് കിടന്നിരുന്നത്… ഇന്ന് ഞാൻ ഹാളിൽ കിടക്കാൻ തീരുമാനിച്ചു…… പക്ഷെ ഉമ്മ എന്നെ അതിന് സമ്മന്ദിച്ചില്ല….. അവരുടെ റൂമിൽ മറ്റൊരു കട്ടിൽ ഇട്ട് എന്നെ അതിൽ കിടപ്പിച്ചു…….. എല്ലാവരും പോയിട്ടും ഷഫാന പോയില്ല അവള് ഞാൻ ഉറങ്ങുന്നത് വരെയും എൻ്റെ കട്ടിലിൽ ഇരുന്നു ഓരോ കഥ പറഞു….. ഞാൻ മെല്ലെ മയങ്ങിയപ്പോൾ അവള് എൻ്റെ കൂടെ കിടന്ന്……
ആ….. എന്നുള്ള അവളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്……. ഞാൻ നോക്കുമ്പോ ഉമ്മ അവളെ തല്ലിയതാണ്……….
നിന്നോടാരാടീ ഇവൻ്റെ കൂടെ കിടക്കാൻ പറഞ്ഞത്…. “”””” അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്….
മനുഷ്യനെ ഒന്നു സ്വസതമായി ഉറങ്ങാനും ഈ കിളവി സമ്മദികില്ല.. നാശം…””””” എന്നും പറഞ്ഞു അവള് ഉമ്മയുടെ കട്ടിലിൽ കയറിക്കിടന്നു…….. എടീ….. നിനക്ക് വീടും കുടുംബവും ഇല്ലേ….. പോകോ ഇവിടുന്ന് ഇത് എൻ്റെ കട്ടിലാ…””””””
വേണേ വന്ന് കിടക്ക്….. ഞാൻ ഇന്ന് ഇവിടെ കിടക്കും…”””””” ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല ലൈറ്റ് ഓഫ് ചെയ്തു കിടന്നു….
രാവിലെ ഞാൻ ഉണർന്നപ്പോൾ… പാമ്പും കീരിയും കേട്ടിപിച്ച് കിടക്കുന്നതാണ് കണ്ടത്…. ഞാൻ നേരെ അടുകളിൽ കയറി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി…ഇപ്പൊ ഞാൻ എല്ലാം ഉണ്ടാകും…. ഒരു പ്രൊഫഷണൽ ഷെഫ് തന്നെ…. ഒക്കെ അഷ്റഫും കൂട്ടെരും എന്നെ പഠിപ്പിച്ചു……
എനിക്ക് വേണ്ടി കൊയിലാണ്ടിയിൽ പുതിയ ഔട്ട്‌ലെറ്റ് അഷറഫ് തുടങ്ങിയിരുന്നു….. അത് കൂടാതെ ദുബൈയിൽ ഷാഫാനയുടെ നേതൃത്വത്തിൽ ഒരു പുതിയ ഔട്ട്‌ലെറ്റ് അവിടെ ഈ മാസം തുടങ്ങും…… അവള് ഇപ്പൊ അവൻ്റെ പാർട്ണർ ആണ് അതിനാലാണ് അവള് ഈ കല്യാണത്തിന് വന്നത്….. അവളുടെ വീട് ഇവിടെ അടുത്താണ്….. ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്നതാണ് …. വന്ന അന്ന് മുതൽ എൻ്റെ കൂടെയാണ്……. നാളെ അവള് തിരിച്ച് പോകും…… ബെഡ് കോഫീയുമയി ഞാൻ ഉമ്മയുടെ റൂമിൽ കയറി…. രണ്ടിനെയും തട്ടി വിളിച്ചു…..
നേരം എന്തായി എന്നാ രണ്ടിൻ്റെയും വിചാരം….. ഞാൻ കടയിൽ പോകുവാ….. രാത്രി കാണാം..””””””
മോനേ ഇന്ന് തുറക്കണോ…..””””” ഉമ്മ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു…..
കച്ചോടം പോകും ഉമ്മാ….. ഇപ്പൊ തന്നെ മൂന്ന് ദിവസവും പൂട്ടിയിട്ട്….. ഇനി ഞാൻ പോയെ തീരൂ..””””””
