മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

ഞാൻ എല്ലാം കേട്ടു….. സുഷമയുടെ വായിൽ നിന്നും ഞാൻ എല്ലാം കേട്ടു…. എന്നാലും അവള് എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രദീക്ഷിച്ചിരുന്നില്ല….. അവരുടേ ഒക്കെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്ന് ഞാൻ അറിയാൻ വൈകി……. ആ ദേഷ്യത്തിൽ ഞാൻ എൻ്റെ ഫോൺ എറിഞ്ഞ് പൊളിച്ചു…. അത് കൊണ്ടാണു കോൾ കട്ട് ആയത്….. അവിടുന്ന് ഇവനെയും കൂട്ടി വന്നതാണ് ഞാൻ……”””””” അവള് രാജുവിനെ നോക്കി അവളുടെ അവസ്ഥ പറഞ്ഞു…….

അതൊന്നും ആലോചിച്ചിട്ട് ഇനി കാര്യമില്ല…. നീ വിഷമിക്കാതെ ആദിയെ നാമ്മുക് കാണാം….. ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ…..”””””””* രാജു ഫോൺ എടുത്ത് ആദിയെയും അഷ്റഫിനെയും വിളിച്ചു …… എല്ലാവരുടെയും ഫോൺ ഔട്ടോഫ് കവറേജ് എന്ന് മാത്രം പറഞ്ഞു…..

മോളെ കോൾ കണക്ട് ആവുന്നില്ല…… ഷരണെ കത്തിച്ച് വിടടാ……””””””” മഞ്ജു ആകെ തളർന്നു……. ആദി പോകുന്നതിന് മുൻപ് അവനെ കണ്ട് മാപ്പ് പറയണം തന്നെ വീണ്ടും സ്വീകരിക്കുമോ എന്ന് ചോദിക്കണം….. അത്രയേ ഉണ്ടായിരുന്നുള്ളൂ….. ഒരുപ്പാട് വെറുത്തു ആപാവത്തിനെ …. അന്ന് ചോരയിൽ കുളിച്ച് തൻ്റെ മുന്നിൽ ഇരുന്നപോഴും ആട്ടി ഓടിച്ചു ….. ഞാൻ എന്തൊരു ദുഷ്ടയാണ്….. എന്നോട് ദൈവം പൊറുക്കുമോ…… എന്നിങ്ങനെയുള്ള ചിന്തകളാണ് അവളുടെ മനസ്സിൽ…… രാജു കൻ്റിന്യൂസായി കോൾ ട്രൈ ചെയ്തു അവസാനം അത് കിട്ടി…. പക്ഷെ അപ്പൊ ആദിയുടെ ഫോൺ മറ്റൊരു കോളിൽ ആയിരുന്നു….. … അവൻ അഷറഫിനെ വിളിച്ച്…. അത് റിംഗ് ചെയ്തു പക്ഷെ എടുത്തില്ല ……. രാജു അവൻ്റെ ശ്രമം നിർത്തിയില്ല വീണ്ടും വീണ്ടും വിളിച്ച് കൊണ്ടിരുന്നു ….. രാജുവിൻ്റെ കാർ കോഴിക്കോട് രാമനാട്ടുകര ബൈപാസ് കഴിഞ്ഞപ്പോ….. അഷ്റഫ് രാജുവിനെ ഇങ്ങോട്ട് തിരിച്ച് വിളിച്ചു….

ഹലോ രാജു…. ഫോൺ സൈലൻ്റ് ആയിരുന്നു… നീ എന്തിനാണ് വിളിച്ചത് കുറെ മിസ്സ് കാൾ ഉണ്ടല്ലൊ…. എന്തെങ്കിലും പറ്റിയോ….””””””

എടാ പ്രശ്നം ഉണ്ട്….. മഞ്ജു ആദിയെ കാണാൻ വരുന്നുണ്ട് നീ അവനെ അവിടെ നിർത്തു… ഞങൾ 20 മിനിറ്റ് കൊണ്ടു എയർപോർട്ടിൽ എത്തും….. “”””””

എടാ നീ സത്യമാണോ പറയുന്നത്….. മഞ്ജു വന്നോ…..”””””

ആടാ അവള് എൻ്റെ കൂടെ ഉണ്ട് ഞങൾ വരുന്ന വഴിയാണ്…”””””” മഞ്ജു രാജുവിൻെറ മുഖം തിളങ്ങുന്നത് കണ്ട് ഒന്ന് സന്തോഷിച്ചു……

എടാ….. ഒരു പ്രശ്നം ഉണ്ട്…. അവൻ ഉള്ളിൽ കയറി….. അവൻ്റെ സിം കാർഡ് എനിക് ഊരി തന്നു….. തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ അവൻ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുമെന്ന് പറഞ്ഞട്ടാണ് പോയത്…..””””””””

നീ എന്ത് പണിയാ കാണിച്ചത് അവൻ്റെ കയ്യിൽ നിന്നും സിം എന്തിന് വാങ്ങി….. “””””” രാജുവിൻ്റെ മുഖം വീണ്ടൂം പഴയത് പോലെയായത് കണ്ട മഞ്ജു വീണ്ടും വിഷമിച്ചു……..

എടാ ഞാൻ അവനെ കുറെ നിർബന്ധിച്ചു…. അവൻ കേൽകണ്ടെ….. ഞാൻ എന്ത് ചെയ്യാനാണ്…””””””

എന്നാ നീ ഒരു കാര്യം ചെയ്യ്…. എൻ്റെ പേരിലും മഞ്ജുവിൻ്റെ പേരിലും നീ അവൻ കയറുന്ന ഫ്ലൈറ്റിൽ ടിക്കറ്റ് എടുക്….. ഞാൻ ഇപ്പോ എത്തും…. “”””” അഷ്റഫ് ഡോമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പോയി…. അവൻ കൂടെ ഉള്ളവരോട് കാര്യം പറഞ്ഞു…. എല്ലാവരുടെയും മുഖത്ത് ഒരേ സമയം സന്തോഷവും ദുഖവും വന്നു…..

രാജുവിൻ്റെ കാർ എയർപോർട്ടിൽ എത്തി…. അവർ രണ്ടു പേരും വേഗം ഡോമസ്റിക് ദിപാർച്ചർ മുന്നിൽ എത്തി… അവർക്ക് അഷ്റഫ് ടിക്കറ്റ് കൊടുത്തു…..

എടാ…. ആദി പോവുന്ന ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയില്ല അതിൻ്റെ സമയം കഴിഞ്ഞ് പോയി എന്ന് അവർ പറഞ്ഞു…. അവൻ്റെ ഫ്ലൈറ്റിന് ശേഷമുള്ള ടിക്കറ്റ് ആണ് ഇത്…. നിങൾ അവിടെ അവൻ എത്തി കഴിഞ്ഞു ഒരു മണിക്കൂർ ശേഷമാണ് എത്തുക…. ബാക്കി ഒക്കെ ദൈവത്തിൻ്റെ കയ്യിലാണ്…. അവൻ വിളിച്ചാൽ ഞാൻ നിങൾ വരുന്നത് പറയാം… എന്നാ നിങ്ങള് വേഗം വിട്ടോ…””””

അങ്ങനെ രാജുവും മഞ്ജുവും ഫ്ലൈറ്റിൽ കയറി…. ഫ്ലൈറ്റ് ടൈക് ഓഫ് ചെയ്തു….. മഞ്ജു ആദി നൽകിയ പുസ്തകം തുറന്നു…..

അതിൻ്റെ ആദ്യ പേജ് ഒരു പെൺകുട്ടിയുടെ കണ്ണിൻ്റെ ചിത്രമാണ്…. പേജ് മറിച്ചിടുന്നതിന് അനുസരിച്ച് കണ്ണിൻ്റെ കൂടെ മൂക്ക്…നെറ്റി…. ചെവി മുടി….അങ്ങനെ വന്നുകൊണ്ടിരുന്നു…. അവസാനം ഒരു പൂർണ രൂപത്തിൽ ആ ചിത്രം അവളുടെ മുന്നില് വന്നു …. അത് അവള് തന്നെ ആയിരുന്നു…. അവളുടെ ചിത്രങ്ങൾ ആദി വരച്ചതായിരുന്നു…

പേജ് വീണ്ടും മറിച്ചപ്പോൾ അവളുടെ വേറെ ചിത്രം കണ്ടൂ…. ആബുക്കിൻ്റെ പകുതിയോളം മഞ്ജുവിൻ്റെ കോളേജ് കാലഘട്ടത്തിൽ അവള് ധരിച്ചിരുന്ന ഡ്രസിൻ്റെയും… മറ്റും ചിത്രങ്ങൾ ആയിരുന്നു…. താൻ പോലും അറിയാതെ ആദി തന്നെ സ്നേഹിച്ചിരുന്നു….. എന്ന് അവള് മനസ്സിലാക്കി…. പിന്നിട് മൂന്നാല് പേജ് മൊത്തം മഞ്ജു മഞ്ജു എന്ന് മാത്രം എഴുതിയിരുന്നു…… അത് കഴിഞ്ഞുള്ള പേജുകളിൽ അവൻ അവളോട് പറയാൻ ആഗ്രഹിച്ച അവൻ്റെ പ്രേമ ലേഖനങ്ങളും കത്തുകളും അവള് കണ്ടൂ…..

കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവള് അടുത്ത പേജിൽ കടന്നു…. അതിൽ അവൻ എന്ത് കൊണ്ട് മഞ്ജുവിനേടുള്ള അവൻ്റെ ഇഷ്ടം മറച്ചു വെച്ചു എന്നും എന്തിന് കപട ദേഷ്യം നടിച്ചു എന്നതിനുള്ള ഉത്തരം ഉണ്ടായിരുന്നു…. മഞ്ജു അവനെ സഹതാപത്തിൻ്റെ പുറത്ത് സ്നേഹിക്കുന്നത് അവന് ഇഷ്ടമല്ലന്നും അവനെ മനസ്സിലാക്കി ഇഷ്ടപ്പെടണം എന്നും അതിൽ കുറിച്ചിടുണ്ടായിരുന്നു… മഞ്ജു ആബുകിൻ്റെ അവസാന ഭാഗം എത്തുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു….. അതിൽ അവൻ മഞ്ജുവിനോട് നേരിൽ പറയുന്നത് പോലെ ഉണ്ടായിരുന്നു….

മഞ്ജു ഞാൻ ഇന്നൊരു ബുക്ക് വായിച്ചു…. ഒരു മനോഹരമായ ഒരു സിനിമാറ്റിക് നോവൽ…. എന്നെ നോവൽ വളരെ നന്നായി കണക്ട് ചെയ്തു…. അതിലെ ഓരോ കഥാപാത്രങ്ങളും എന്നെ വല്ലാതെ സാധീനിച്ചു…. അതിലെ നായിക നായകനെ വിട്ട് ദൂരേക്ക് പോവുമ്പോൾ അവള് അവനോടു ഒരു കാര്യം ചോദിക്കുന്നുണ്ട്… അത് ഇങ്ങനെയാണ് …

“”””””””””എൻ്റെ കഥകളൊക്കെ അറിഞ്ഞിട്ടും ഞാൻ നിന്നിൽനിന്നും എന്നെന്നേക്കുമായി പോവുകയാണെന്നറിഞ്ഞിട്ടും ഇപ്പോഴും നീയെന്നെ ഇങ്ങനെ ചേർത്തുപിടിച്ചിരികുന്നത് എന്തിനാണെന്നിക്ക് മനസ്സിലാകുന്നില്ല”””””” അതിനവർ ചിരിച്ച് കൊണ്ട് ഒരു മറുപടി പറയുന്നുണ്ട്…. “””””””” കേൾക്കുമ്പോൾ നിനക്ക് വിചിത്രമായി തോന്നിയാലും ഞാനൊരു കഥ പറയാം…. ഞങ്ങളുടെ വീട്ടിലെ കുളത്തിൽ പണ്ട് മത്സ്യക്കൃഷിയുണ്ടായിരുന്നു. കരിമീൻ ആണ് കൃഷി ചെയ്യുന്നത്. കഴിക്കാനൊക്കെ നല്ല ടേസ്റ്റും ഡിമാൻ്റുമൊക്കെയുള്ള മത്സ്യമാണ്.

ഒരിക്കൽ റേഡിയോയിലൂടെ ഇവയെക്കുറിച്ചുള്ള ഒരു കഥ ഞാൻ കേട്ടു. കരിമീനുകൾക്ക് അവയുടെ ജീവിതകാലത്തിൽ ഒറ്റ ഇണ മാത്രമേ ഉണ്ടായിരിക്കുവുള്ളത്രേ. ഇണകളായ മത്സ്യങ്ങൾ തമ്മിൽ അടങ്ങാത്ത പ്രണയവുമായിരിക്കും. പ്രത്യേകിച്ചും ആൺമത്സ്യത്തിന് പെൺമദ്ധ്യത്തിനോട്. തൻ്റെ ആ ഇണയെ നഷ്ടപ്പെട്ട് പോയാൽ പകരം മറ്റൊന്നിനെ അവ സ്വീകരിക്കുകയുമില്ല.