മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

ഓട്ടോ ക്യാഷ് കൊടുത്ത് ഞാൻ പാടത്ത് കൂടി നടന്ന് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി….. അവിടെ നിന്നും ഒച്ച വെച്ച് ഞാൻ കരഞ്ഞു…. നിലത്ത് ഇരുന്ന് മണ്ണിനെ ഞാൻ കൈകൊണ്ട് അടിച്ച് കൊണ്ടിരുന്നു…. എൻ്റെ മനസ്സ് ശാന്തമാവുന്നത് വരെയും ഞാൻ അവിടെ നിന്നു…. വൈകിട്ടോടെ വീട്ടിൽ തിരികെ വന്നു…. അപ്പോഴാണ് രാജു വിളിച്ചത് … എന്നോട് 2 മണിക്കൂർ മുന്നേ വീട്ടിൽ നിന്നും ഇറങ്ങുവാൻ അവൻ്റെ നിർദേശം കിട്ടി….. രാത്രി ഭക്ഷണം കഴികുന്നേരം ആരും ഒന്നും മിണ്ടിയില്ല…. ഫുഡ് തൊണ്ടയിൽ നിന്നും താഴോട്ട് ഇറങ്ങാത്ത ഒരു അവസ്ഥയിലൂടെ കടന്നു പോയി ഞാൻ…. രാത്രി ഡ്രെസ്സും ബാഗും എല്ലാം എടുത്ത് വച്ചു….

രാവിലെ കുളിച്ച് ഫ്രഷ് ആയി ഞാൻ ബാഗും മറ്റും എടുത്ത് പുറത്തിറങ്ങി .. രാജു പറഞ്ഞതു പോലെ 8 മണിക്ക് തന്നെ ഇറങ്ങി…. എന്നെ യാത്രയാക്കാൻ അമ്മയും ചേച്ചിയും വന്നിരുന്നു…. ശഫാനയാണെ ഓരോ മണിക്കൂര് വീതം വിളിച്ച് കൊണ്ടിരുന്നു…..

അവസാനമായി ഞാൻ ആ വീട് ഒന്ന് നോക്കി…. നബീസുമ്മ എന്നെ യാത്ര അയക്കുന്ന ഒരു ഫീൽ എനിക്ക് എപ്പോൾ കിട്ടി ഞാനും ബാക്കി എല്ലവരും ചിരിച്ചും കളിച്ചും ,,, സന്തോഷിച്ച ആദിവസങ്ങൾ ഈ നിമിഷം എന്നെ തേടിയെത്തി……….അവസാനമായി ഒരു നോക്കു കൂടി ആവീടിനെ അഷറഫിൻ്റെ ബൈകും.. ഞാൻ ഉപയോഗിച്ച ചെരുപ്പും വീടിൻ്റെ ഇരുത്തിയും നോക്കി കണ്ണിൽ നിന്നും വന്ന കണ്ണീരിനെ തുടച്ചു മാറ്റി…. ഞാൻ വണ്ടിയിൽ കയറി… അശറഫാണ് ഡ്രൈവർ….. ഇറങ്ങിയ ഉടനെ ഞാൻ രാജുവിനെ വിളിച്ചു…. അവൻ എന്നെ വരുന്ന വഴിക്ക് കണ്ടോളാം എന്ന് പറഞ്ഞു…. ഞങൾ യാത്ര തിരിച്ചു….. വണ്ടി വടകര കഴിഞു…. മൂറാട് പാലം എത്തി അവിടെ പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു… പണ്ടത്തെ ബ്ലോക് ഇപ്പോഴും ഉണ്ട്. എനിക്ക് അന്നത്തെ രാത്രി ഓർമ്മ വന്നു… ഞാൻ ഒന്ന് കണ്ണടച്ച് അത് ഓർത്തെടുത്തു ……

(അന്നത്തെ രാത്രി ) ആ പേമാരിയിൽ ഞാൻ ആകാശം നോക്കി ഗർച്ചിച്ചു…. ഈശ്വരാ എൻ്റെ മഞ്ജുവിനെ കാത്ത് കൊള്ളന്നെ…….

ആദി…. വണ്ടി ഇവിടുന്നു അനക്കാൻ പറ്റുമെന്ന് തോന്നുന്നില്ല… തിരിച്ച് ഹൈ വേ പോകാൻ നമ്മൾ 5 കിലോ മീറ്റർ സഞ്ചരിക്കണം … നീ ഒരു കാര്യം ചെയ്യ്… ഈ ഇടവഴി കേറിയാൽ ഒരു കടവ് എത്തും …തോണിക്കാരൻ അവിടെ കിടപ്പുണ്ടാവും നീ ഒരു അഞ്ഞൂറ് കൊടുത്താൽ അയാള് നിന്നെ ആക്കരെ കൊണ്ട് വിടും…. അവിടെ നിന്നാൽ ഓട്ടോ കിട്ടും…. ബ്ലോക്കിൽ കുടുങ്ങാതെ നിനക്ക് വേഗം ഹോസ്പിറ്റലിൽ എത്താം……ഞാൻ എന്തെങ്കിലും സഹായം കിട്ടാൻ ഹൈ വേ വരെ പോവുകയാണ് …. രാവിലെ ഞാൻ അങ് എത്തും…. നീ ഒന്നുകൊണ്ടും പേടിക്കാതെ അവൾക് ഒന്നും പറ്റില്ല…….

അഷ്റഫ് പറഞ്ഞ വഴിയിലൂടെ ഞാൻ ഓടി… എൻ്റെ കാലുകൾ തീരെ ശക്തി ഇല്ലാത്ത പോലെ എനിക്ക് തോന്നി തുടങ്ങി…. ഞാൻ മനസ്സിനെ ഏകകൃത്തിയാക്കി ഓടി….. ഒരു പുഴയുടെ തീരത്ത് എത്തി… എവിടെ ഞാൻ തോണിക്കരനെ നോക്കി അയാള് വെള്ളത്തിൽ ഇറങ്ങി തോണി കരയിലേക്ക് കയറ്റുന്ന തിരക്കിലാണ്….

ചേട്ടാ…. കേറ്റല്ലെ… എന്നെ ഒന്ന് അക്കരെയാകി താ…. ചേട്ടന് എത്ര രൂപ വേണമെങ്കിലും തരാം..”””

എൻറെ കുഞ്ഞേ…. നല്ല അടിയൊഴുക്ക് ഉണ്ട്…. എനിക്ക് ജീവനാണ് വലുത്… ഈ മഴയത്ത് അക്കരെ എത്തുന്നത് നടക്കുന്ന കാര്യമല്ല….”””””

എനിക്ക് പോയെ തീരൂ….””””” ഞാൻ അയാളോട് പോകുമെന്ന് തറപ്പിച്ചു പറഞ്ഞു വേറെ ഒരു മാർഗവും ഇല്ല മോനേ…. നീ റോഡ് വഴി പോയാൽ ഒന്നര മണിക്കൂര് കൊണ്ട് അക്കരെ എത്താം…. അതാ നിനക്ക് നല്ലത്…””””””

എനിക് അതിനു സമയമില്ല ചേട്ടാ…. ഞാൻ ചാടാൻ പോവുകയാണ്…”””””

വേണ്ട മോനേ അപകടമാണ്….”””””

ചേട്ടൻ എന്നെയോർത് വിഷമിക്കണ്ട….. ഞാൻ എന്തായാലും ചാടും..””””” അയാളെ വകവെക്കാതെ ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി ….

കാഞ്ചനമാല മൊയ്ദീനുള്ളതാണെങ്കിൽ ഇഴവഞ്ഞി പുഴ അറബി കടലിനുള്ളതാണ്…അത് പോലെതന്നെ കുറ്റ്യാടി പുഴയും അറബി കടലിന് സ്വന്തം…അതിനു കുർകെ നീന്താൻ കൂടി നല്ലപോലെ വശമില്ലാത്ത ഞാൻ കുറുകെ ചാടിയത്….. ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി വേഗത്തിൽ നീന്തി… പക്ഷെ ഒഴുക്കിൻ്റെ ശക്തിയിൽ എന്നിക്ക് ഒട്ടും മുന്നേറാനായില്ല….. എങ്ങനയോ ഞാൻ നടുവിൽ എത്തിയപ്പോൾ കരയും പുഴയും തിരിച്ച് അറിയാനാവാത്ത ഘട്ടത്തിൽ പെട്ടു… മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ എങ്ങോട്ടാ നീന്തി പക്ഷെ വിധി കടപുഴകി വന്ന മരത്തിൻ്റെ രൂപത്തിൽ എൻ്റെ തലയ്ക്ക് ശക്തമായി വന്നടിച്ചു…. ഇടിയുടെ ആഘാതത്തിൽ ഞാൻ പുഴയുടെ ആഴങ്ങളിൽ ആണ്ടു പോയി…. എൻ്റെ കണ്ണുകളിൽ ഇരുട്ട് മൂടി തുടങ്ങി…. അന്ന് അജുവിൻ്റെ കൂടെ ഞാൻ കണ്ടാ അതേ അവസ്ഥ…. പക്ഷെ ഇന്നെനിക്ക് മരിക്കാൻ ആഗ്രഹമില്ല….. എനിക് ജീവിക്കണം….. എനിക്ക് അവളെ കാണണം….. ഞാൻ ഞെട്ടി വീണ്ടും നീന്താൻ നോക്കി…. ഒരു പാഴ് ശ്രമം മാത്രമായിരുന്നു അത്….. ശ്വാസം കിട്ടാതെ ഞാൻ ബോധരഹിതനായി…….

ഞാൻ കണ്ണു തുറക്കുമ്പോൾ …. ഒരു പാറയുടെ മുകളിൽ കിടക്കുകയായിരുന്നു….. പാറയിൽ മൊത്തം കല്ലുമ്മക്കായ പോലെ ഉള്ള മൂർച്ചയുള്ള മുരു എന്ന് വിളിക്കുന്ന വസ്തു ഉണ്ടായിരുന്നു….. അതിനെ കൊണ്ട് എൻ്റെ കൈ കാലുകൾ മുറിഞ്ഞിടുണ്ടായിരുന്നു….. ചോര അവിടെ നിന്നും ശക്തമായി വന്നിരുന്നു…. മഴ ഇപ്പോഴും ചെറിയ തോതിൽ പെയ്തിരുന്നു എന്നാലും പ്രകാശം ചുറ്റും ചെറിയ തോതിൽ വന്നിരുന്നു….. എനിക്ക് ശ്വാസം മുട്ടി…. കുറെ ഉപ്പ് വെളളം ഞാൻ ഛർദ്ദിച്ചു….. എൻ്റെ ശരീരമാകെ വിറക്കാൻ തുടങ്ങി…. രാവിലെ പുഴയിൽ വെളളം മറിക്കാൻ വന്ന ചേച്ചീ എന്നെ കണ്ട് നിലവിളിച്ചു…. ആളുകൾ എല്ലാം പെട്ടെന്നു തന്നെ അവിടെ ഒത്തുകൂടി എന്നെ പിടിച്ചു കരക്ക് കയറ്റി…..

നീയാണോ ഇന്നലെ രാത്രിയിൽ ചപ്പുംഗി കടവിൽ നിന്നും ചാടിയത്…..”””””” നാട്ടുകാരിൽ നിന്നും ഒരാള് ചോദിച്ചു…. ഞാൻ തല കൊണ്ട് അതെ കാണിച്ചു…… എന്തിനാ കുഞ്ഞേ ഈ പ്രായത്തിൽ അവിവേകം കാണിച്ചത്…….”””””” ഏതോ ഒരു ചേച്ചി എൻ്റെ മുറിവിന് മരുന്ന് വെച്ച് കൊണ്ട് പറഞ്ഞു….. എനിക് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം തന്നു…… എടാ സുഗു…. അവരെ വിളിച്ച് പറ ആളെ കിട്ടിയിടുണ്ടെന്ന്…””””” കൂട്ടത്തിൽ ഒരു കാരണവർ പറയുന്നത് കേട്ടു… വെളളം കുടിച്ചപ്പോ എനിക്ക് കുറച് സംസാരിക്കാൻ സാധിച്ചു….. ചേട്ടാ സമയം എത്രയായി….. എനിക്ക് പോകണം….. ഞാൻ എവിടെയാണ്…”””””””

എടാ കൊചനെ ഇപ്പൊ പകൽ ഒൻപത് മണി ആയിട്ടുണ്ട്…. നീ ഇപ്പൊൾ ഉളളത് തുരുത്തി എന്ന പ്രദേശത്താണ്…. ഇത് ഒരു ചെറിയ ദീപാണ്…. നീ എന്തിനാ വെള്ളത്തിൽ ചാടിയത്….. നിൻ്റെപേര്എന്താ…. നീ എവിടുന്നാ വരുന്നത്……””””””””

ചേട്ടാ….. എനിക്ക് ഇപ്പൊ തന്നെ സഹകരണ ആശുപത്രിയിൽ പോകണം എൻ്റെ ഭാര്യ അവിടെ അഡ്മിറ്റാണ്…. ഇന്നലെ എൻ്റെ വണ്ടി വഴിക്കായി…. അത് കൊണ്ട് എളുപ്പത്തിൽ ഹോസ്പിറ്റലിൽ എത്താൻ വേണ്ടിയാണ് ഞാൻ വെള്ളത്തിൽ ചാടിയത്….. നിങൾ ആരെങ്കിലും എന്നെ അവിടെ എത്തിക്ക്…”””””””