ഞാൻ അവളുടെ നേരെ പോയി മുഖത്ത് ചറ പറ അടിച്ചു……. … മുത്തു അവനെ പിടിച്ച് മാറ്റ് അല്ലെങ്കിൽ അവളെ അവൻ ഇന്ന് കൊല്ലും…”””” രാജുവിൻ്റെ ആജ്ഞ കേട്ട് മുത്തു എന്നെ പിടിച്ച് മാറ്റി..
അളിയാ ധൃതി വെക്കല്ലെ… ഞാൻ ഒന്ന് കമ്പ്ലീറ്റ് ആക്കട്ടെ….. നീ അഷറഫിൻ്റെ വീട്ടിൽ വെച്ച് ഇവളാണ് നിൻറെയും ഷഫാനയുടെയും ഫോട്ടോ എടുത്തത് എന്ന് കെട്ടപോഴെ ഞാൻ ഇവളെ സ്കെച്ച് ചെയ്തു…. ഇവളുടെ മുൻകാല ചരിത്രം അത്ര സുഖകരമായി എനിക്ക് തോന്നിയില്ല…. ഞാൻ എൻ്റെ കണക്ഷൻ വെച്ച് ഇവളെ കുറിച്ച് അന്വേഷിച്ചു…..
അവർ മുഗേന എനിക്ക് ഇവളുടെ കഞ്ചാവ് ബിസിനസ് പിടിക്കിട്ടി…. ഒരു കള്ള ഓർഡർ നൽകി ഞാൻ ഇവളെ ലോക്കാക്കി…. രണ്ടെണ്ണം പൊട്ടിച്ചപ്പോൾ പെണ്ണ് എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു… ഇവള് വഴി ഞാൻ കിരൺ ചെന്നൈയില് ഉണ്ടെന്ന് അറിഞ്ഞു…. അൽപം മൽപ്പിടുത്തം വേണ്ടി വന്നു…. അന്ന് ട്രെയിനിൽ അവൻ്റെ അടിക്ക് നിൻ്റേയും അജുവിൻ്റെയും ബോധം പോയ്ത് എനിക്കപ്പോൾ അൽഭുതമായി തോന്നിയില്ല…. മുത്തുവിൻ്റെ സഹായത്തോടെ ഞാൻ അവനെ അങ്ങ് പൊക്കി…..
“””” എടാ മുത്തു കൊണ്ടു വാടാ അവനെ…. “””””” മുത്തു ഇരുട്ടായ സ്ഥലത്ത് പോയിട്ട് ഒരു ചങ്ങല കേട്ട് അയിച്ചു…. എൻ്റെ മുകളിൽ നിന്നും ഒരാളെ തല കീഴായി താഴോട്ട് വന്നു…. അവന് ഷർട്ട് ഇല്ലായിരുന്നു ഒരു ടൗസർ മാത്രമാണ് വേഷം…..അവൻ്റെ ശരീരം സിക് പാക്ക് ആയിരുന്നൂ… എന്നാലും അവൻ്റെ ശരീരം മൊത്തം നീരു വെച്ചിരുന്നു…. എല്ലായിടത്തും ചുവന്ന പാടുകൾ ഉണ്ടായിരുന്നു…. അവൻ നേരെ എൻ്റെ കാൽകലിൻ്റെ മുന്നിലാണ് വീണത്……… രാജു അവൻ്റെ മുടി പിടിച്ച് ഒഴിഞ്ഞ കസേരയിൽ ഇരുപ്പിച്ചി…… രാജു പല്ലുകൾ കടിച്ച് അവൻ്റെ മൂക്കിനു നോക്കി ഒരു കുത്ത് കൊടുത്തു… മുക്കിൽ നിന്നും രക്തം വന്നിരുന്നു…..
എടാ അപ്പൊ… ഈ രണ്ട് പോരോ….”””” ഞാൻ ഇതുവരെയും മുഖം മറച്ചത് നീകാത്ത രണ്ടു പേരെ ചൂണ്ടി കാണിച്ച് പറഞ്ഞു …
എടാ മുത്തു അവരെ വിട്ടേക്..”””” മുത്തു അവരുടെ കയ്യിലെ കേട്ടും മുഖത്തെ മറയും നീക്കി…… അവരുടേ വായിൽ ഒട്ടിച്ച ടാപും പറിച്ച് മാറ്റി…. അവർ രണ്ടു പേരും അഭിയും ചിത്രമായിരുന്നു…. കൈ നിവർത്തിയ ശേഷം ചിത്ര നേരെ കിരണിനെയും ബാക്കി ഉള്ളവരെയും മുഖത്ത് അടിച്ചു…. എന്നിട്ട് എൻ്റെ മുന്നിൽ രണ്ടു പേരും വന്നു…..
ഞങൾ അറിയാതെ പോലും നിങ്ങളെ വേദനിപ്പിച്ചു….. മാപ്പ് തരണം…”””””””””””അതും പറഞ്ഞു അവർ രണ്ടും എൻ്റെ കാല് പിടിക്കുവാൻ നോക്കി… ഞാൻ അവരെ തടഞ്ഞു ……
എനിക്ക് ആരോടും ഒരു വിരോധവും ഇല്ല…. എല്ലാം നല്ലതിന്…. നിങ്ങൾക്ക് ഇവിടുന്ന് പോകാം…വീട്ടിൽ നിന്നും അന്വേഷിക്കുന്നുണ്ടാവും…. വേഗം വിട്ടോ…”””” അവർ രാജുവിനെ നോക്കി അവനും അവരോട് പോകാൻ ആവശ്യപെട്ടു…….. “””””എടാ ഇനി ഇവരെ എന്ത് ചെയ്യാനാണ് നിൻ്റെ തീരുമാനം…””””””
അരമണിക്കൂർ കൊണ്ട് ഇവിടെ പോലീസ് എത്തും…. ബാക്കി അവര് നോക്കിക്കൊള്ളും…. “””””
എടാ നീ ആരോടാണ് ഞാൻ വരുമ്പോ ഫോണിൽ സംസാരിച്ചത്…”””””
ഞാൻ അത് മറന്നു….. നീ ഇങ്ങ് വാ”””””””അവൻ എന്നെ കൂട്ടി ട്രൈപോർട് വെച്ച ഫോണിൻ്റെ അടുത്ത് പോയി….. അതിൻ്റെ സ്ക്രീൻ ഓഫായിരുന്നു….
എന്താടാ കാര്യം….”””””” ഞാൻ അവനെയും ഫോണും നോക്കി ചോദിച്ചു….
എടാ ഞാനും ശഫാനയും …. നിൻ്റെ കാര്യം മഞ്ജുവിനേട് പറഞ്ഞു…. ആദ്യം ഷഫാന അവളുടെ ഭാഗം മഞ്ജുവിൻ്റെ മുന്നിൽ വ്യക്തമാകി കാണിച്ചു…. അത് മഞ്ജു പകുതി മാത്രം വിശ്വസിച്ചു… ബാക്കി ഞാൻ അവളുടെ ഈ ദ്രോഹികളുടെ വായിൽ നിന്നും കേൾക്കാൻ വീഡിയോ കോൾ ചെയ്തു സെറ്റ് ചെയ്തത് ആണ്…. പിന്നെ എങ്ങനെ കോൾ കട്ടായി…. എൻ്റെ ഫോണിൽ റെയ്ഞ്ചും ചാർജും ഉണ്ടല്ലൊ….””””
നീ അത് വിടടാ….അവൾക്ക് ചിലപ്പോ ഇതൊക്കെ ഒരു നാടകമായി തോന്നിയേക്കാം… അത് കൊണ്ട് കോൾ കട്ട് ചെയ്തു പോയിട്ടുണ്ടാവും….. നീ എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ…. എനിക്ക് അത് മതി….. പിന്നെ ഞാൻ പോയി എന്നും കരുതി ഉഴപ്പരുത് …. ആദിരയെയും കുട്ടിയെയും നോക്കണം …. ഞാൻ വിളികുമ്പോ അഷറഫിൻ്റെ കൂടെ അവളേയും കൊച്ചിനെയും കൂട്ടി വന്നേക്കണം …. നീ വരുന്നില്ലെ എയർപോർട്ടിൽ..””””””
