മൃഗം – 4

വാസു സ്നേഹത്തോടെ അവളെ നോക്കി. തന്നെ രക്ഷിക്കാന്‍ വേണ്ടി അപ്പോള്‍ ഇവളാണ്‌ ശ്രമിച്ചത്. വെറുതെ രവീന്ദ്രന്‍ കേസ് പിന്‍വലിച്ചതല്ല.

“ആ വീഡിയോ കളഞ്ഞേക്ക്..ഇതൊന്നും കാണരുത്…ശരിയല്ല” വാസു അവളോട്‌ പറഞ്ഞു.

“കളയണ്ട ഏട്ടാ..ഇരുന്നോട്ടെ..ഞാന്‍ ഇനി അത് കാണില്ല..നാളെ അയാള്‍ എന്തെങ്കിലും പ്രശ്നം ഏട്ടനെതിരെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നമുക്ക് ഇത് വേണ്ടി വന്നേക്കും..”

“നിനക്കെന്താ ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം..?” വാസു ചോദിച്ചു.

“ഞാന്‍ ഏട്ടനെ ഒരുപാട് പരിഹസിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്..അന്നൊന്നും ഏട്ടന്റെ വില ഞാന്‍ അറിഞ്ഞിരുന്നില്ല..പക്ഷെ ഇന്ന് എനിക്കതറിയാം…ലോകത്തുള്ള ഏറ്റവും വിലമതിപ്പുള്ള രത്നത്തെക്കാളും അധികമാണ് ഏട്ടന്റെ വ്യക്തിത്വത്തിന്റെ മൂല്യം…ഏട്ടനെ ഞാന്‍ സ്നേഹിക്കുന്നു….വേറെ ആരെക്കാളും അധികമായി..എന്നെ ഏട്ടന് ഇഷ്ടമല്ലേ…”

ദിവ്യ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. വാസു അല്‍പസമയം ഒന്നും മിണ്ടിയില്ല. പിന്നെ അവന്‍ മൂളി. ദിവ്യ ആവേശത്തോടെ അവന്റെ കൈ പിടിച്ചു തെരുതെരെ ചുംബിച്ചു. അവളുടെ കണ്ണുനീര്‍ വീണ് അവന്റെ കൈ നനഞ്ഞു.

“വാസുവേട്ടാ..എന്റെ ജീവിതത്തില്‍ ഇനി അങ്ങല്ലാതെ വേറൊരു പുരുഷന്‍ ഉണ്ടാകില്ല..ഇത് സത്യം സത്യം സത്യം..അങ്ങെന്നെ ഒരിക്കലും വെറുക്കല്ലേ…”

ദിവ്യ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു. വാസുവിന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു. പ്രേമവും സ്ത്രീകളോടുള്ള ബന്ധവും ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്ന കാര്യങ്ങളല്ല. പക്ഷെ ദിവ്യ അവന്റെ മനസ്സില്‍ ഒരിടം കണ്ടെത്തിക്കഴിഞ്ഞു എന്നവന്‍ മനസിലാക്കി. ഏറെ നാളുകള്‍ തന്നെ ഒരു നികൃഷ്ട ജീവിയായി കണ്ടിരുന്ന അവള്‍ ഇന്ന് തനിക്ക് വേണ്ടി അടിമുടി മാറിയിരിക്കുന്നു! തന്നെ എത്രയധികം അവള്‍ വെറുത്തിരുന്നോ അതിലേറെ ഇന്നവള്‍ തന്നെ സ്നേഹിക്കുന്നു. ജീവിതത്തില്‍ തനിക്ക് സ്നേഹം ലഭിച്ചിട്ടുള്ളത് രുക്മിണി എന്ന തന്റെ വളര്‍ത്തമ്മയില്‍ നിന്നു മാത്രമായിരുന്നു. കുറെയൊക്കെ വാത്സല്യം ഗീവര്‍ഗീസ് അച്ചനും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ വളര്‍ത്തച്ഛനും തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ അവരാരും നല്‍കുന്ന സ്നേഹമല്ല ദിവ്യ പകര്‍ന്നുകൊണ്ടിരിക്കുന്നത്; അവള്‍ തന്റെ ജീവിത പങ്കാളി ആകാന്‍ വൃതം എടുത്തിരിക്കുകയാണ്..ഇവള്‍..ഈ അതിസുന്ദരി! വാസു ആദ്യമായി അവളെ ആ മനസോടെ നോക്കി. അപ്പോഴാണ്‌ അവന്‍ അവളുടെ സൌന്ദര്യത്തിന്റെ വില തിരിച്ചറിയുന്നത്. ഇപ്പോള്‍ അവള്‍ വെറും ബാഹ്യ സൌന്ദര്യത്തിന്റെ മാത്രമല്ല, ആന്തരീക സൗന്ദര്യത്തിന്റെയും ഉടമയായി മാറിയിരിക്കുന്നു. അവളുടെ ശരീര സ്പര്‍ശനം അവനില്‍ ആദ്യമായി വികരമുണ്ടാക്കി. അവന്റെ പുരുഷത്വം ഉണര്‍ന്നു. എങ്കിലും കാലം അവനു സമ്മാനിച്ച പക്വത അവനെ വിട്ടുപോയിരുന്നില്ല.

“ദിവ്യെ..നീ ചെറുപ്പമാണ്..ഓരോരോ സമയത്ത് തോന്നുന്ന വികാരം പോലെ തീരുമാനങ്ങള്‍ എടുക്കരുത്..നീ പറഞ്ഞതൊക്കെ എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളവ തന്നെ..പക്ഷെ നീ ഒന്ന് കൂടി ചിന്തിക്കണം…”

വാസു അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. ദിവ്യ തലയുയര്‍ത്തി അവനെ നോക്കി.

“വാസുവേട്ടാ..എനിക്ക് പ്രായം കുറവാണ്..പക്ഷെ എന്റെ മനസ്‌ ചപലയായ ഒരു പെണ്‍കുട്ടിയുടെതല്ല….ഈ അടുത്ത സമയത്ത് വസുവേട്ടനില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു..എന്നെ അത് ഒരു ഇരുത്തം വന്ന സ്ത്രീയാക്കി മാറ്റിക്കഴിഞ്ഞു…ഈ തീരുമാനം ഒരു ചാപല്യത്തില്‍ നിന്നും ഉണ്ടായതല്ല..എന്റെ മനസിന്റെ അടിത്തട്ടില്‍ നിന്നും വന്ന ഉറച്ച, ഒരുകാലത്തും ഒരു സാഹചര്യത്തിലും മാറ്റം വരാത്ത തീരുമാനമാണ്..എനിക്കൊരു പുരുഷന്‍ ഈ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് അങ്ങ് മാത്രമായിരിക്കും..അങ്ങനെ സംഭവിച്ചില്ല എങ്കില്‍ എന്റെ ജീവിതം വെറും കുത്തഴിഞ്ഞ പുസ്തകമായിരിക്കും..” അവള്‍ വിതുമ്പി.

അവള്‍ പറയുന്നത് ഒരു ഉറച്ച മനസിന്റെ തീരുമാനമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി. പിന്നെ ആ മുഖം അവന്റെ കൈകളില്‍ എടുത്തു.

“ദിവ്യെ..എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..നീ എന്നെ സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല…കാരണം അതിനുള്ള അര്‍ഹത തെരുവ് തെണ്ടിയായ എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നു..പക്ഷെ ഇപ്പോള്‍ ഞാന്‍ എന്തൊക്കെയോ ആണ് എന്നെനിക്ക് തോന്നിപ്പോകുന്നു..നീ പറയുന്നത് സത്യമാണെങ്കില്‍, നീ എന്റെയൊപ്പം ജീവിക്കും..എന്റെ ജീവിതത്തിലും വേറൊരു പെണ്ണ് ഉണ്ടാകില്ല…ഒരിക്കലും…” അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി ആര്‍ദ്രമായി പറഞ്ഞു.

ദിവ്യയുടെ കണ്ണുകള്‍ തിളങ്ങി. കണ്ണീര്‍ തുളുമ്പി നിന്നിരുന്ന ആ മിഴികള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് വാസു കണ്ടു. അവള്‍ അവന്റെ മടിയിലേക്ക് കയറി മുഖാമുഖം ഇരുന്ന്‍ അവനെ ഇറുകെ പുണര്‍ന്നു. ജീവിതത്തില്‍ ആദ്യമായി വാസു ഒരു പെണ്‍കുട്ടിയുടെ ചുണ്ടുകളുടെ സ്വാദ് അറിഞ്ഞു. ദിവ്യയുടെ ഇളം ചുണ്ടുകളുടെ ഇടയില്‍ അവന്റെ അധരങ്ങള്‍ അലിയുകയായിരുന്നു. അല്‍പനേരം അങ്ങനെ ആലിംഗനബദ്ധരായി ഇരുന്ന ശേഷം ദിവ്യ മുഖം മാറ്റി.

“എന്റെ വാസുവേട്ടന്റെ കൈകൊണ്ട് ഈ കഴുത്തില്‍ താലി വീഴുന്ന അന്ന്..നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാകും..”

അവള്‍ അങ്ങനെ പറഞ്ഞിട്ടു വീണ്ടും അവന്റെ ചുണ്ടുകള്‍ വായിലാക്കി ചപ്പി. വാസു അനുഭൂതിയുടെ ഒരു പുത്തന്‍ ലോകത്തേക്ക് പറന്നുയരുകയായിരുന്നു. അവളുടെ തുടുത്ത ചുണ്ടുകള്‍ അവന്‍ മെല്ലെ നുണഞ്ഞു.
“ശരി മോളെ..ഞാന്‍ പോകുന്നു..ഇനി നമ്മളിങ്ങനെ തമ്മില്‍ അടുത്തിഴപഴകാന്‍ പാടില്ല..അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്” അവളുടെ മുഖം വിടര്‍ത്തി മാറ്റിയ ശേഷം വാസു പറഞ്ഞു. ദിവ്യ അവന്റെ മുഖത്ത് കൈകള്‍ കൊണ്ട് തലോടിക്കൊണ്ട് തലയാട്ടി.

“ഒരുമ്മ കൂടി” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. വാസു ചിരിച്ചു. ദിവ്യ അവനെ ഇറുകെ പുണര്‍ന്ന് ആ അധരങ്ങള്‍ വായിലാക്കി നുണഞ്ഞു.

പെട്ടെന്ന് മുറിയില്‍ ലൈറ്റ് ഓണായി. ദിവ്യ ഞെട്ടലോടെ അവന്റെ മടിയില്‍ നിന്നും ചാടി ഇറങ്ങി. സംഹാരരുദ്രനെപ്പോലെ നില്‍ക്കുന്ന അച്ഛനെയും ഒപ്പം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അമ്മയെയും അവള്‍ കണ്ടു.

“എടാ നായിന്റെ മോനെ..എനിക്കറിയാമായിരുന്നെടാ നീയൊക്കെ എന്നായാലും തനിനിറം കാണിക്കുമെന്ന്..അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത് എന്ന് പഴമക്കാര്‍ പറയുന്നത് പൂര്‍ണ്ണ സത്യമാണെടാ…നിന്നെ ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി..നിന്റെ അഭിനയത്തില്‍ ഞാന്‍ വീണു..ഇല്ല…ഇനി നിന്റെ അഭിനയം ഇവിടെ നടക്കില്ല…നിഷ്കളങ്കനായ എന്റെ അനുജനെ വരെ നീ കാരണം ഞാന്‍ തെറ്റിദ്ധരിച്ചു..നിന്റെ തെമ്മാടിത്തം അവന്‍ കൈയോടെ പിടികൂടും എന്നായപ്പോള്‍ നീ അവനെ പ്രതിയാക്കി…ഇല്ല….ഇനി നീയെന്ന വ്യക്തിയും ഈ വീടും തമ്മില്‍ ഒരു ബന്ധവുമില്ല….ഇറങ്ങടാ പുറത്ത്..” ശങ്കരന്‍ കോപാക്രാന്തനായി അലറി.

Leave a Reply

Your email address will not be published. Required fields are marked *