മൃഗം – 4

“പോടാ..അന്നും നീ ഇതേപോലെ പറഞ്ഞ് എന്നെ നാണം കെടുത്തിയതാണ്. അന്ന് എസ് ഐ വേറെ ആളായിരുന്നു..അങ്ങേരു തണുപ്പന്‍ ആയതുകൊണ്ട് പ്രശ്നം ഇല്ലാരുന്നു..ഇത് പൌലോസ് ആണ്..ഞാനിത് പറഞ്ഞാല്‍ അയാള്‍ എന്നെ തെറി വിളിച്ചു കണ്ണ് പൊട്ടിക്കും….അതുപോട്ടെ..എന്താ നിനക്കിങ്ങനെ തോന്നാന്‍ കാര്യം?”

“അച്ഛാ അവനെ എസ് ഐ തല്ലിയത് കൊണ്ട് നമുക്ക് കിട്ടിയ തല്ല് ഇല്ലാതാകില്ലല്ലോ…പകരം വേറെ ഒരു കാര്യം കിട്ടിയാല്‍ പോരെ അച്ഛന്…”

“അതെന്താണ്…”

“അന്ന് ദിവ്യയെ വരുത്തി സാധിക്കാതെ പോയ കാര്യം വീണ്ടും സാധിച്ചാല്‍…?” അവന്‍ മടിച്ചുമടിച്ച് ചോദിച്ചു.

രവീന്ദ്രന്റെ ഉള്ളില്‍ കാമം ഉണര്‍ന്നെഴുന്നേറ്റു. ദിവ്യയുടെ ചിന്ത തന്നെ അയാളുടെ രോമാകൂപങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുമായിരുന്നു.

“അവളിനി വരുമോ..അവന്‍ ഭീഷണിപ്പെടുത്തിയിട്ടല്ലേ അവളെ വിട്ടത്”

“അവള്‍ എന്നെ വിളിച്ച് സംസാരിച്ചു അച്ഛാ…അവനെ വേറെ രീതിയില്‍ തല്ലിച്ചതയ്ക്കാന്‍ ഒരു വഴി ഉണ്ടത്രേ..അത് പറയാന്‍ അവള്‍ ഇവിടെ വരാം എന്ന് എന്നോട് പറഞ്ഞു..അച്ഛന്‍ ഉള്ളപ്പോള്‍..അവള്‍ക്ക് അച്ഛനെ ഒരുപാടു ഇഷ്ടമാണ്…എന്നെയല്ല അച്ഛനെ കാണാനാണ് അവള്‍ ഇവിടെ അന്നും വന്നത് എന്നവള്‍ എന്നോട് പറഞ്ഞു….”

ഹോ..തന്നെ കാണാന്‍ ആണോ ആ പച്ചക്കരിമ്പ് വീട്ടിലെത്തിയത്! വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്കിലും രവീന്ദ്രന്‍ പുറമേ അത് പ്രകടിപ്പിച്ചില്ല.

“ആയിക്കോട്ടെ..അവനെ എസ് ഐ ഒന്ന് പണിഞ്ഞിട്ടു വിടട്ടെ..അതിനവള്‍ക്ക് വിഷമം കാണാത്തില്ലല്ലോ?”

“അച്ഛാ അവള്‍ക്കതില്‍ പ്രശ്നവുമില്ല.. അവനെ പോലീസിനെ കൊണ്ടല്ല, നല്ല പണി അറിയാവുന്ന കൈയും കാലും വെട്ടിയെടുക്കുന്ന ആണ്‍ പിള്ളാരെക്കൊണ്ട് ഒരു പാഠം പഠിപ്പിക്കണം എന്നാണ് അവളുടെ ആഗ്രഹം.. പക്ഷെ അവളുടെ അമ്മ ആകെ ടെന്‍ഷനില്‍ ആണ്. വാസുവിനെ അവര്‍ക്ക് വലിയ സ്നേഹമാ..അതുകൊണ്ട് അവര്‍ക്ക് വേണ്ടി അച്ഛനോട് സംസാരിക്കാനാണ് ദിവ്യ വിളിച്ചത്..പോലീസ് അവനെ ഒന്നും ചെയ്യാതെ വെറുതെ വിട്ടാല്‍ അവള്‍ നമ്മള്‍ പറയുന്ന എന്തും ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്”

രതീഷ്‌ തട്ടിവിട്ട നുണ മര്‍മ്മത്ത് തന്നെ കൊണ്ടു. രവീന്ദ്രന്‍ അതില്‍ വീണു.

“ആ..ആണോ…ഹത് മതി..പക്ഷെ ഇനി ഈ കാര്‍ക്കോടകനോട് എന്ത് പറയും…അതാ ഞാന്‍ ആലോചിക്കുന്നത്” രവീന്ദ്രന്‍ പുളകിതഗാത്രനായി പറഞ്ഞു.

“അച്ഛന്‍ എന്തേലും പറ..അവന്റെ അച്ഛന്‍ വിളിച്ചു കരഞ്ഞു പറഞ്ഞെന്നോ..ചെറുപ്പക്കാരന്‍ ആയതുകൊണ്ട് ഒരുതവണ മാപ്പാക്കനെന്നോ മറ്റോ….”
“ഉം ഉം…മോനെ..നിനക്ക് കുരുട്ടുബുദ്ധി ആവശ്യത്തിലേറെ ഉണ്ട്..ഈ ബുദ്ധി പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നീ ഐ എ എസ് എടുത്തേനെ..ശരി ശരി…” അയാള്‍ ഫോണ്‍ വച്ചു.

പിന്നെ എസ് ഐയുടെ മുറിയിലേക്ക് ചെന്നു.

———

വാസു കടയില്‍ എത്തുന്നതും കാത്ത് ശങ്കരന്‍ ഇരിക്കുകയായിരുന്നു. അവനൊരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണം എന്നയാള്‍ ചിന്തിക്കുകയായിരുന്നു. വാസു വരുന്നത് കണ്ടപ്പോള്‍ അയാള്‍ മുത്തുവിനെ പുറത്തേക്ക് പറഞ്ഞുവിട്ടു.

“മോനെ..ഇങ്ങുവാ…ഒരു അത്യാവശ്യകാര്യം പറയാനുണ്ട്…”

വാസു ശങ്കരന്റെ കൂടെ ഓഫീസില്‍ കയറി അയാളുടെ സമീപം ഇരുന്നു. ശങ്കരന്‍ പോലീസ് വന്നതും പറഞ്ഞതും എല്ലാം അവനെ അറിയിച്ചു. വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവഭേദവും അയാള്‍ കണ്ടില്ല.

“എന്നാ ഞാനൊന്നു പോയിട്ട് വരാം..” അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാസു സാധാരണ മട്ടില്‍ പറഞ്ഞു.

“മോനെ ആ എസ് ഐ നീ കരുതുന്നത് പോലെ സാധാരണക്കാരന്‍ അല്ല..മഹാ മോശമാണ് അയാളുടെ സ്വഭാവം..നിന്നെ കൈയില്‍ കിട്ടിയാല്‍ അയാള്‍ ഉപദ്രവിക്കും..നീ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത്? അന്ന് മുസ്തഫയെ കാണാന്‍ വേണ്ടിയല്ലേ നീ അങ്ങോട്ട്‌ പോയത്?” ശങ്കരന്‍ ചോദിച്ചു.

“എന്നെ തല്ലാന്‍ കൊട്ടേഷന്‍ കൊടുക്കാനാണ് അയാള്‍ അന്ന് മുസ്തഫയെ വിളിച്ചു വരുത്തിയത്..അയാളുടെ മുന്‍പില്‍ വച്ചു ഞാനവനെ തല്ലിയപ്പോള്‍ അയാള്‍ ഇടപെട്ടു..അങ്ങനെ ഒന്ന് കൈ വയ്ക്കേണ്ടി വന്നു” വാസു പറഞ്ഞു.

“അതിപ്പോള്‍ ആകെ പ്രശ്നമായിരിക്കുകയാണ്..പോലീസുകാരനെ തൊട്ടാല്‍ അവന്മാര്‍ വെറുതെ വിടുമോ..നീ ഇപ്പോള്‍ അങ്ങോട്ട്‌ പോണ്ട..ഞാനൊരു വക്കീലിനെ കണ്ടിട്ട് വേഗം വരാം…..”

“ഏയ്‌..അച്ഛന്‍ എങ്ങും പോകണ്ട..ഞാന്‍ എസ് ഐയെ കണ്ടോളാം..അടി കൊള്ളാന്‍ എനിക്ക് പേടി ഒന്നുമില്ലച്ഛാ….”

വാസു പോകാന്‍ എഴുന്നേറ്റു.

“മോനെ നീ ഞാന്‍ പറയുന്നത് കേള്‍ക്ക്..അച്ഛനൊരു വക്കീലിനെ ഏര്‍പ്പാടാക്കാം”

“ഞാന്‍ പോകുകയാണ്..”

വാസു ശങ്കരന് മറുപടി നല്‍കാതെ ഇറങ്ങി.

“എന്നാല്‍ മോനെ നീ സ്കൂട്ടറില്‍ പോ..ഇന്നാ താക്കോല്‍….” താന്‍ പറഞ്ഞാല്‍ അവന്‍ നില്‍ക്കില്ല എന്ന് മനസിലാക്കിയ ശങ്കരന്‍ താക്കോല്‍ അവനുനല്‍കി. വാസു അതുവാങ്ങി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

സ്റ്റേഷനില്‍ വാസു സ്കൂട്ടര്‍ വച്ചിട്ട് ചെന്നു.

“എസ് ഐ ഉണ്ടോ” പാറാവ്‌ നിന്ന പോലീസുകാരനോട്‌ അവന്‍ ചോദിച്ചു.

“ഉം ഉണ്ട്..ചെല്ല്….” അയാള്‍ പറഞ്ഞു.

വാസു നേരെ എസ് ഐയുടെ മുറിയുടെ അരികിലെത്തി നിന്നു. ഉള്ളില്‍ എസ് ഐ ആരോടോ തട്ടിക്കയറുന്നത് അവന്‍ കേട്ടു.

“താനെന്താ എന്നെ പൊട്ടന്‍ കളിപ്പിക്കുകയാണോ? എടൊ രാവിലെ ഞാനവിടെ ചെന്നപ്പോള്‍ അവനെ കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? ഇപ്പോഴവന്‍ ആശുപത്രിയില്‍ ആയേനെ..മേലാല്‍ ഇത്തരം പോക്രിത്തരം കാണിച്ചു പോകരുത്..രാവിലെ പരാതി..ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു മനംമാറ്റം..”

എസ് ഐ ഏതോ കടലാസ് വലിച്ചുകീറി കളയുന്ന ശബ്ദം വാസു കേട്ടു.

“ഒരബദ്ധം പറ്റി സര്‍.ക്ഷമിക്കണം” രവീന്ദ്രന്റെ ചമ്മിയ സ്വരം വാസുവിന്റെ കാതിലെത്തി.

“ഉം പോ..”

രവീന്ദ്രന്‍ പുറത്തേക്ക് ഇറങ്ങിവന്നു. പുറത്ത് നില്‍ക്കുന്ന വാസുവിനെ കണ്ടപ്പോള്‍ അയാളുടെ മുഖം ചുവന്നു. ഉള്ളില്‍ തികട്ടിവന്ന കോപം കടിച്ചമര്‍ത്തി ഒന്നിരുത്തി മൂളിയിട്ട് അയാള്‍ പുറത്തേക്ക് പോയി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് കയറി വാസു കാണാന്‍ നില്‍ക്കുന്ന വിവരം എസ് ഐയോട് പറഞ്ഞിട്ട് പുറത്തിറങ്ങി.

“കേറിവാ” ഉള്ളില്‍ നിന്നും എസ് ഐ പൌലോസിന്റെ കനത്ത ശബ്ദം വാസു കേട്ടു. അവന്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി.

“ആരാടാ നീ?” എസ് ഐ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

“ഞാന്‍ വാസു..സാറ് രാവിലെ എന്നെ തിരക്കി വീട്ടില്‍ ചെന്നിരുന്നു എന്നറിഞ്ഞ് വന്നതാണ്….” വാസു പറഞ്ഞു.

അവന്റെ കൂസലില്ലായ്മ പൌലോസ് ശ്രദ്ധിച്ചു. പേടിയില്ലാത്ത ഇനമാണ്‌ ഇവന്‍ എന്നയാള്‍ മനസ്സില്‍ പറഞ്ഞു.

“ഓഹോ..നീയാണ് അപ്പോള്‍ ആ താരം…ഇങ്ങോട്ട് മാറി നില്‍ക്കടാ….” എസ് അവനെ വിരല്‍ ചൂണ്ടി മാറ്റി നിര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *