മൃഗം – 4

“എടൊ ദിവാകരാ..അവളെ ഒന്ന് ചെയ്യണം എന്നത് എന്റെ വലിയ മോഹമാണ്….തനിക്ക് ഒത്തുകിട്ടിയാല്‍ എനിക്കും കൂടി ഒന്ന് തരപ്പെടുത്തി തരണം..കാശ് എത്ര വേണേലും ഞാന്‍ മുടക്കാം.” കാമാര്‍ത്തിയോടെ രവീന്ദ്രന്‍ പറഞ്ഞു.

“അത് ഞാനേറ്റു സാറേ…ഇഷ്ടപ്പെട്ട ആര്‍ക്കും അവള് കൊടുക്കും..പക്ഷെ അവസരം ഒക്കണം…എന്നാലും എനിക്ക് അവളെക്കാള്‍ മുന്‍പേ അവളുടെ തള്ളെ ഒന്ന് പണിയണം..അത് ഞാന്‍ സാധിക്കും…..”

“അവക്കെന്നെ ഇഷ്ടമാണെന്നാ എന്റെ അറിവ്..താന്‍ പെണക്കം ഒക്കെ മറന്ന് പിന്നേം അവിടെ ചെല്ലണം..അവളെ കിട്ടാതെ എനിക്ക് സമാധാനം കിട്ടത്തില്ലടോ..”

“സാറിനെ അവള്‍ക്ക് ഇഷ്ടമാണെങ്കില്‍ പിന്നെ പേടിക്കണ്ട..രണ്ടിനേം ചെയ്യണം എനിക്ക്..രണ്ടിനേം” ഗ്ലാസിലുണ്ടയിരുനന്‍ മദ്യം ഒരുവലിക്ക് കുടിച്ചുകൊണ്ട് ദിവാകരന്‍ വികാരാവേശത്തോടെ പറഞ്ഞു.

“ആദ്യം അവനെ ശരിക്കൊന്നു പണിഞ്ഞിട്ടു മതി ചേട്ടാ പെണ്ണുങ്ങളുടെ കാര്യം..അവന്‍ ലവലയാല്‍ പിന്നെ നിങ്ങള്‍ക്ക് കേറി മേയാന്‍ ഞങ്ങള്‍ തന്നെ സൗകര്യം ചെയ്യാം..ഇപ്പം പിള്ളേര്‍ക്ക് കുറച്ച് കാശ് കൊടുക്കണം..അതിനുള്ള ഏര്‍പ്പാട് ചെയ്യ്‌..” മൊയ്തീനാണ് അത് പറഞ്ഞത്.

“കാശ് ഞാനും ദിവാകരനും കൂടി തന്നോളാം..പക്ഷെ പണി നടക്കണം…പോകുന്നവന്മാരോട് അവന്റെ കൈയും കാലും തല്ലി ഒടിക്കാന്‍ പറഞ്ഞേക്ക്..പാതി ജീവനെ അവന്റെ ദേഹത്ത് ബാക്കി കാണാവൂ…” രവീന്ദ്രന്‍ മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടെ പറഞ്ഞു.

“അവനെ ആ പരുവത്തില്‍ എന്റെ കൈയില്‍ ഒന്ന് കിട്ടണം..എന്റെ നാല് പല്ലിന് അവന്റെ മുപ്പത്തി രണ്ടും ഞാന്‍ അടിച്ചു കൊഴിക്കും” കടുത്ത പകയോടെ മുസ്തഫ പറഞ്ഞു.

“എന്നാല്‍ നിങ്ങള്‍ പിള്ളേരെ ഏര്‍പ്പാട് ചെയ്തോ..അഡ്വാന്‍സായി ഈ പതിനായിരം ഇരിക്കട്ടെ” ദിവാകരന്‍ ഒരു നൂറിന്റെ കെട്ട് മുസ്തഫയ്ക്ക് നല്‍കി പറഞ്ഞു. അവന്‍ പണം വാങ്ങി പോക്കറ്റില്‍ വച്ചു.

അടുത്ത ദിവസം രാവിലെ ശങ്കരന്‍ തന്റെ ഓഫീസില്‍ എത്തി.

“എടാ മുത്തു..ഒരു ചായ വാങ്ങി വാ..”

വാസുവിനെ കുറെ ദിവസങ്ങളായി കാണാതെ വന്നതിനാല്‍ മുത്തുവിനു സംഗതി മുതലാളിയോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ശങ്കരന്റെ മുഖം കണ്ടപ്പോള്‍ അവന് ചോദിക്കാന്‍ ധൈര്യം വന്നില്ല. അവന്‍ നേരെ ചായക്കടയിലേക്ക് പോയി. ശങ്കരന്‍ ബുക്കുകള്‍ എടുത്ത് കണക്കുകള്‍ നോക്കിയ ശേഷം പോകേണ്ട കടകളുടെ ലിസ്റ്റ് എടുത്തു. പിന്നെ പണം എടുത്ത് ബാഗില്‍ വച്ച ശേഷം മേശ പൂട്ടി. മുത്തു ചായ കൊണ്ടുവന്ന് അയാളുടെ മുന്‍പില്‍ വച്ചു. ചായ കുടിച്ച ശേഷം ശങ്കരന്‍ പുറത്തേക്ക് ഇറങ്ങി.

“എടാ മുത്തു..ഉച്ചയ്ക്ക് ഞാന്‍ മിക്കവാറും വരില്ല..അഥവാ വന്നില്ലെങ്കില്‍ നീ ഉച്ചയ്ക്ക് കട അടച്ചേക്ക് കേട്ടോ”

“ശരി സാറേ..” മുത്തു വിനയത്തോടെ പറഞ്ഞു. ശങ്കരന്‍ സ്കൂട്ടറിന്റെ അരികിലേക്ക് നടന്നു.

പെട്ടെന്ന് രണ്ടു സുമോകള്‍ കുതിച്ചെത്തി അയാളുടെ കടയുടെ മുന്‍പില്‍ ബ്രേക്കിട്ടു. അതില്‍ നിന്നും കുറെ ചെറുപ്പക്കാര്‍ വടികളും വടിവാളുകളുമായി പുറത്തിറങ്ങി. ശങ്കരന്‍ ഞെട്ടിത്തരിച്ച് പിന്നോക്കം മാറി.

“എവിടെടാ വാസു?”

അവരില്‍ നേതാവ് എന്ന് തോന്നിക്കുന്നവന്‍ ശങ്കരന്റെ അടുത്തേക്ക് വന്നു ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ചോദിച്ചു. ആളുകള്‍ സംഭവം കണ്ട് അവിടേക്ക് അടുത്തു.

“നിങ്ങളാരാ…ഉടുപ്പേന്ന് വിട്..” ശങ്കരന്‍ കുതറി. അയാളെ പിടിച്ചിരുന്നവന്‍ ഇടതുകൈ കൊണ്ട് അയാളെ പ്രഹരിച്ചു.

“പരട്ട കിഴവാ ചോദിച്ചതിനു മറുപടി പറ..ഇല്ലേല്‍ അവനു വച്ചത് നീയാരിക്കും മേടിച്ചു കൂട്ടുന്നത്…മുസ്തഫാക്കയെ അവന്‍ കൈ വച്ചു അല്ലേടാ..നായിന്റെ മോന്റെ കൈ ഇന്ന് ഞങ്ങള്‍ വെട്ടി എടുക്കും..പറയടാ..എവിടവന്‍…..”

“എനിക്കറിയില്ല..അവന്‍ എന്റെ വീട്ടിലല്ല താമസം..ഞാനുമായി തെറ്റി അവന്‍ എവിടെയോ പോയി..” ശങ്കരന്‍ ഭയന്നു വിറച്ചു പറഞ്ഞു.

“കള്ളം പറയുന്നോടാ പന്നീ..എടാ കേറി ഒന്നും മേയടാ അവന്റെ കടേല്‍..” അവന്‍ പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

കൂടെ വന്നവര്‍ കടയിലേക്ക് ചാടിക്കയറി മുത്തുവിനെ വലിച്ച് പുറത്തേക്കിട്ടു. അവന്‍ നിലവിളിച്ചുകൊണ്ട് ഓടി. കടയിലെ സാമഗ്രികള്‍ അവന്മാര്‍ തലങ്ങും വിലങ്ങും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

“എടൊ പുല്ലേ മര്യാദയ്ക്ക് പറ..നീ അവനെ എവിടെയാണ് ഒളിപ്പിച്ചത്? ആണുങ്ങളെ തല്ലിയാല്‍ പണി കിട്ടും എന്നറിഞ്ഞ് നീ അവനെ മാറ്റിയതല്ലേടാ? പറയടാ..എവിടവന്‍?”

അവന്‍ കത്തിയെടുത്ത് ശങ്കരന്റെ കഴുത്തില്‍ കുത്തി നിര്‍ത്തി. അവിടെ നിന്നും ചെറുതായി ചോര പൊടിയാന്‍ തുടങ്ങി. ശങ്കരന്‍ നിസ്സഹായനായി ചുറ്റും കൂടി നിന്നവരെ നോക്കി. ആരും പക്ഷെ ഒരു വിരല്‍ അനക്കാന്‍ പോലും തയാറായിരുന്നില്ല.

“ഞാന്‍ സത്യമാണ് പറഞ്ഞത്..എന്നെ വിശ്വസിക്കൂ..എനിക്കറിയില്ല അവനെവിടെയാണെന്ന്..എന്നോട് പറയാതെയാണ് പോയത്..” ശങ്കരന്‍ കൈകള്‍ കൂപ്പി അപേക്ഷിച്ചു.

“കള്ളപ്പന്നി..” അവന്‍ ശങ്കരനെ ശക്തമായി ഇടിച്ചു. അയാള്‍ മലര്‍ന്നടിച്ചു വീണു.

“പന്നീടെ മോനെ..ഞങ്ങള്‍ ഇനിയും വരും..നീ അവനെ എവിടെ ഒളിപ്പിച്ചാലും ഇവിടെ എത്തിച്ചോണം..ഇല്ലേല്‍ ഇനി ഞങ്ങള് കേറി മേയുന്നത് നിന്റെ വീട്ടിലായിരിക്കും..ഓര്‍ത്തോ…വാടാ..നമുക്ക് പോയിട്ട് വരാം”
അവന്‍ കത്തി അരയില്‍ തിരുകിയ ശേഷം ചെന്നു വണ്ടിയില്‍ കയറി. ഓഫീസില്‍ കയറിയവന്മാര്‍ ശങ്കരന്റെ പണം നിറച്ച ബാഗും എടുത്ത് വണ്ടിയില്‍ കയറി സ്ഥലം വിട്ടു.

ശങ്കരന്‍ എഴുന്നേറ്റ് ചുറ്റും നോക്കി നിന്നവരെ നോക്കി കാറിത്തുപ്പി.

“കാഴ്ച കാണാന്‍ നില്‍ക്കുന്നു..ശവങ്ങള്‍..” അവന്‍ ദേഷ്യത്തോടെ പറഞ്ഞു.

“പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമെന്നാ…വടിവാളും കത്തീമായി വന്നവന്മാരുടെ നേരെ ചെന്നു ചാകണോ..നീ ചെയ്തതിന്റെ ഫലമല്ലേ..തന്നെ അനുഭവിക്ക്..” ഒരുത്തന്‍ അവനു മറുപടി നല്‍കിയിട്ട് അവന്റെ കടയിലേക്ക് കയറിപ്പോയി.

ഭയം കൊണ്ട് ഓടിപ്പോയിരുന്ന മുത്തു ഗുണ്ടകള്‍ പോയെന്ന് കണ്ടപ്പോള്‍ ഓടിവന്നു.

“മുതലാളി..പോലീസില്‍ പറ..” അവന്‍ ശങ്കരന്റെ സ്ഥിതി കണ്ടു ഭയത്തോടെ പറഞ്ഞു. ശങ്കരന്‍ ദേഹത്ത് പറ്റിയ പൊടി തട്ടിക്കളഞ്ഞു. പിന്നെ കത്തി കൊണ്ട് മുറിഞ്ഞ കഴുത്തിലെ ചോര തുടച്ചുമാറ്റി.

“ശകലം വെള്ളം ഇങ്ങെടുത്തോടാ” അയാള്‍ മുത്തുവിനോട് പറഞ്ഞു. അവന്‍ വേഗം ചെന്ന് ഒരു കുപ്പി വെള്ളവുമായി എത്തി. ശങ്കരന്‍ കൈയും മുഖവും കഴുകിയ ശേഷം കുപ്പി അവനു തിരികെ നല്‍കി.

“നീ ഇവിടെ നില്‍ക്ക്..കട ഇങ്ങനെ തന്നെ കിടക്കട്ടെ..ഞാന്‍ സ്റ്റേഷന്‍ വരെ ഒന്ന് പോയേച്ചു വരാം”

ശങ്കരന്‍ സ്കൂട്ടര്‍ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോയി.

ഉച്ചയ്ക്ക് പന്തണ്ട് മണി സമയം. മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ട്. ശങ്കരനെ ആക്രമിച്ച ഗുണ്ടകളുടെ സുമോകള്‍ മുസ്തഫയുടെ ഇറച്ചിക്കടയ്ക്ക് സമീപം കിടപ്പുണ്ടായിരുന്നു. അവന്മാര്‍ വണ്ടിയിലും പുറത്തുമായി സിഗരറ്റ് വലിയും മദ്യപാനവും ഒക്കെയായി ഇരിക്കുകയാണ്. മുസ്തഫയും മൊയ്തീനും കടയില്‍ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. വാസുവിനെ തിരക്കി പോയിട്ട് കണ്ടില്ലെന്നും ശങ്കരനെ ചെറുതായി ഒന്ന് പെരുമാറി ഭയപ്പെടുത്തിയിട്ടാണ് വന്നത് എന്നും ഗുണ്ടാ നേതാവ് മുസ്തഫയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *