“ഇരിക്ക്..” അവള്‍ പറഞ്ഞു.
“നീ വേഗം പറയാന്‍ ഉള്ളത് പറ..എനിക്ക് ഉറങ്ങണം…” വാസു അക്ഷമനായിരുന്നു.
“ഏട്ടാ..ധൃതി കൂട്ടാതെ..ഞാന്‍ ലൈറ്റ് ഓഫാക്കുകയാണ്..സംസാരിക്കാന്‍ വെളിച്ചം വേണ്ടല്ലോ..ലൈറ്റ് കിടന്നാല്‍ അച്ഛനോ അമ്മയോ ഉണര്‍ന്നാല്‍ കാണും…”
വാസു മിണ്ടിയില്ല. അവന്‍ കട്ടിലില്‍ ഇരുന്നപ്പോള്‍ ദിവ്യയും ലൈറ്റ് ഓഫാക്കിയിട്ട് അവന്റെ സമീപമെത്തി ഇരുന്നു. അവള്‍ക്ക് അവന്റെ മടിയിലേക്ക് തല വയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഭയം കാരണം അതിനു തുനിഞ്ഞില്ല.
“ഏട്ടന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ് ഐ എന്ത് പറഞ്ഞു?” ദിവ്യ നേരെ വിഷയത്തിലേക്ക് വന്നു.
“ഒന്നും പറഞ്ഞില്ല..ഇനി പ്രശ്നം ഉണ്ടാക്കരുത് എന്ന് താക്കീത് നല്‍കി..”
“അതല്ല..ആ രവീന്ദ്രന്‍ നല്‍കിയ പരാതിയെപ്പറ്റി എന്ത് പറഞ്ഞെന്നാ ചോദിച്ചത്”
“അയാള്‍ അത് പിന്‍വലിച്ചു എന്ന് പറഞ്ഞു..കാരണം എന്താണെന്ന് പറഞ്ഞില്ല..”
“കാരണം എനിക്കറിയാം..അത് പറയാനാണ് ഞാന്‍ ഏട്ടനെ കാണണം എന്ന് പറഞ്ഞത്” ദിവ്യ പുഞ്ചിരിയോടെ പറഞ്ഞു.
“നിനക്കോ..എങ്ങനെ?”
“അന്ന് ഏട്ടന്‍ അവന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞത് ഓര്‍മ്മയില്ലേ? അതിലെ മെമ്മറി കാര്‍ഡ് എനിക്ക് കിട്ടിയിരുന്നു..അതില്‍ ചില വീഡിയോകള്‍ ഉണ്ട്..അത് വച്ച് ഞാനൊരു കളി കളിച്ചു..അതാ അയാള്‍ പരാതി പിന്‍വലിച്ചത്….”
“എന്ത് വീഡിയോ? എന്ത് കളി?” വാസു കാര്യം മനസിലാകാതെ അവളെ നോക്കി.
“ഞാന്‍ കാണിക്കാം……”
ദിവ്യ മൊബൈല്‍ എടുത്ത് ഓണാക്കിയിട്ട് പറഞ്ഞു. അവള്‍ അല്പം കൂടി അവന്റെ അരികിലേക്ക് നീങ്ങി. അവന്റെ ദേഹത്ത് തന്റെ ശരീരം സ്പര്‍ശിച്ചപ്പോള്‍ ദിവ്യയുടെ സിരകള്‍ പൂത്തുലഞ്ഞു. അവളുടെ തുട അവന്റെ തുടയുമായും അവളുടെ കൊഴുത്ത കൈ അവന്റെ ശക്തമായ കൈയിലും മുട്ടിയുരുമ്മി. ദിവ്യ രതീഷും ആ സ്ത്രീയുമായിട്ടുള്ള വീഡിയോ ഇട്ടു. വാസു ഞെട്ടലോടെ അതിലേക്ക് നോക്കി. അവന്‍ ജീവിതത്തില്‍ ഒരിക്കലും അത്തരം വീഡിയോകളോ കാഴ്ചകളോ കണ്ടിട്ടുണ്ടായിരുന്നില്ല.
“മതി..നിര്‍ത്ത്..”
അവന്‍ അതില്‍ നിന്നും കണ്ണുകള്‍ മാറ്റി പറഞ്ഞു. ദിവ്യ കള്ളച്ചിരിയോടെ അവനെ നോക്കിയിട്ട് വീഡിയോ ഓഫ് ചെയ്തു. അവളുടെ മനസ്സില്‍ അതോടെ അവനോടുള്ള പ്രേമവും ബഹുമാനവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെയൊപ്പം തനിച്ചായാല്‍, ആ വീഡിയോ കൂടി കണ്ടാല്‍ വാസു കാമാര്‍ത്തിയോടെ തന്നെ പ്രാപിക്കും എന്നാണവള്‍ ധരിച്ചിരുന്നത്. പക്ഷെ അവന്‍ അസാമാന്യ മനോനിയന്ത്രണം ഉള്ളവനാണ് എന്നവള്‍ അഭിമാനത്തോടെ മനസിലാക്കി. ഇത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു എങ്കില്‍ അവളവനെ വെറുത്തെനെ; പക്ഷെ ഇപ്പോള്‍ അവളത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവനെയല്ലാതെ വേറൊരു വ്യക്തിയെയും വിവാഹം ചെയ്യില്ല എന്ന് അവള്‍ മനസില്‍ ദൃഡപ്രതിജ്ഞ എടുത്തിരുന്നു.
“കാണണ്ടേ..” അവള്‍ ചോദിച്ചു.
“എനിക്കിഷ്ടമില്ല..നീ ഇത് വച്ച് എന്ത് ചെയ്തൂന്നാ?”
“ഏട്ടാ..ഇത് മാത്രമല്ല..ഒന്ന് കൂടിയുണ്ട്..കാണിക്കട്ടെ”
“വേണ്ട…പറഞ്ഞാല്‍ മതി”
“അവന്‍..ആ തെണ്ടി സ്വന്തം പെങ്ങള്‍ കുളിക്കുന്നതിന്റെ വീഡിയോ എടുത്തിരുന്നു..അതും ഈ കാര്‍ഡില്‍ ഉണ്ട്…ഇത് ഏട്ടന്റെ പക്കലുണ്ട് എന്നും കേസ് എടുത്താല്‍ രണ്ടും നെറ്റില്‍ ഇടുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അയാള്‍ കേസ് പിന്‍വലിച്ചത്..ഇല്ലെങ്കില്‍ ആ എസ് ഐ ഏട്ടനെ ഉപദ്രവിച്ചേനെ…”
വാസു സ്നേഹത്തോടെ അവളെ നോക്കി. തന്നെ രക്ഷിക്കാന്‍ വേണ്ടി അപ്പോള്‍ ഇവളാണ് ശ്രമിച്ചത്. വെറുതെ രവീന്ദ്രന്‍ കേസ് പിന്‍വലിച്ചതല്ല.
“ആ വീഡിയോ കളഞ്ഞേക്ക്..ഇതൊന്നും കാണരുത്…ശരിയല്ല” വാസു അവളോട് പറഞ്ഞു.
“കളയണ്ട ഏട്ടാ..ഇരുന്നോട്ടെ..ഞാന്‍ ഇനി അത് കാണില്ല..നാളെ അയാള്‍ എന്തെങ്കിലും പ്രശ്നം ഏട്ടനെതിരെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നമുക്ക് ഇത് വേണ്ടി വന്നേക്കും..”
“നിനക്കെന്താ ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം..?” വാസു ചോദിച്ചു.
