മൃഗം – 4

“അച്ഛാ..അച്ഛനറിയാമോ ഈ രവീന്ദ്രന്‍ പൊലീസുകാരന്റെ വീട്?” വാസു ചോദിച്ചു.

ശങ്കരന്‍ ഞെട്ടിത്തരിച്ച് അന്തം വിട്ടിരിക്കുകയായിരുന്നു. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഒപ്പം അയാളുടെ മനസില്‍ അവനോടുള്ള സ്നേഹത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു. ഇത്ര ധൈര്യവും ചങ്കൂറ്റവും ഉള്ള ഇവനാണ് താന്‍ വളരെയേറെ അധിക്ഷേപിച്ചിട്ടും മറുത്തൊരു അക്ഷരം പോലും പറയാതെ ഒരു വളര്‍ത്തു നായയെപ്പോലെ അവിടെ ജീവിച്ചിരുന്നത് എന്നോര്‍ത്തപ്പോള്‍ ശങ്കരന്റെ മനസ് വിങ്ങിപ്പൊട്ടി. പണിപ്പെട്ടു കരച്ചില്‍ നിയന്ത്രിച്ച് അയാള്‍ അവനെ നോക്കി.

“അറിയാം..മോനെ അവനാണ് അന്ന് നിന്നെ അടിക്കാന്‍ ഇറങ്ങിയ പോലീസുകാരന്‍”

അയാള്‍ അന്ന് അവനെ പിടികൂടാന്‍ പോലീസ് എത്തിയപ്പോള്‍ താന്‍ അതിനെ പിന്തുണച്ചത് പശ്ചാത്താപത്തോടെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു. വാസുവിന് ആളെ മനസിലായി. അന്ന് ദിവ്യയുടെ കൂടെ കണ്ട ചെറുക്കന്റെ തന്തപ്പടി. നെറ്റ്അവനെ കാണാനാണ് ഇവന്റെ ചേട്ടന്‍ പോയിരിക്കുന്നത്. നല്ലത്! ഒരു വെടിക്ക് രണ്ടു പക്ഷി!

“അച്ഛാ..അവന്റെ വീട് എവിടാ..ഞാന്‍ ഒന്ന് പോയിട്ട് വരാം..”

ശങ്കരന്‍ അവനു വഴി പറഞ്ഞുകൊടുത്തു.

“ഞാന്‍ കൂടി വരാം മോനെ..നീ തന്നെ പോകണ്ട” അയാള്‍ പറഞ്ഞു.

“വേണ്ട അച്ഛാ..പോലീസുകാരന്‍ അല്ലെ..അച്ഛന്‍ വരണ്ട. ഈ പണം വച്ചോ..ഞാന്‍ ഓട്ടോ പിടിച്ചു പോയിട്ട് വരാം” അവന്‍ പണം അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു.
“മോന്‍ സൂക്ഷിക്കണം..മുസ്തഫ ഭയങ്കരനാണ്..ഇവനെപ്പോലെ അല്ല..ദാ സ്കൂട്ടറിന്റെ താക്കോല്‍….നീ ഇതില്‍ പൊക്കോ….ഞാന്‍ ഇവിടുന്ന് നടന്നു പൊക്കോളാം..വേറെയും കുറേപ്പേരെ കാണാന്‍ ഉണ്ട്..” പണം വാങ്ങി ബാഗില്‍ വച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

വാസു സ്കൂട്ടര്‍ എടുത്ത് മുന്‍പോട്ടു നീങ്ങി. മൊയ്തീന് ശ്വാസം നേരെ വീണത് അപ്പോഴാണ്‌. അവന്‍ വേഗം മൊബൈല്‍ എടുത്ത് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്തു.

രവീന്ദ്രന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന മുസ്തഫ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് നിര്‍ത്തി മടിക്കുത്തില്‍ നിന്നും അതെടുത്ത് നോക്കി. മൊയ്തീനാണ്.

“എന്താടാ..”

“ഇക്കാ..ആ ശങ്കരന്റെ മകനാണ് എന്ന് പറഞ്ഞു വന്ന് ഒരുത്തന്‍ എന്നെ തല്ലിയിട്ട് നമ്മുടെ പെട്ടിയിലെ പണവുമായി പോയി..ഇക്കയെ കാണാന്‍ അവന്‍ അങ്ങോട്ട്‌ വരുന്നുണ്ട്..” മൊയ്തീന്റെ ഭയം കലര്‍ന്ന ശബ്ദം മുസ്തഫ കേട്ടു.

“നിന്നെ തല്ലിയിട്ട് പണം കൊണ്ട് പോയെന്നോ? നീ എന്തോക്കെയാടാ ഈ പറേന്നത്? അതിനുമാത്രം ചങ്കൂറ്റം ഉള്ള ഏത് അവനെയാ ശങ്കരന്‍ കൊണ്ടുവന്നത്? നീ എന്നിട്ട് തിരിച്ചു തല്ലിയില്ലേ?” കോപത്തോടെ മുസ്തഫ ചോദിച്ചു.

“എന്റെ ഇക്കാ ഇതുപോലെ ഒരുത്തനെ ഞാന്‍ ആദ്യായിട്ട് കാണുവാ..എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല..പെട്ടെന്നുള്ള ആക്രമണം ആയിരുന്നു..സാരമില്ല..പന്നിക്ക് പണി ഞാന്‍ പിന്നെ കൊടുത്തോളാം..ഇക്ക ഒന്ന് സൂക്ഷിച്ചോണം..”

“ശരി..അവനിങ്ങു വരട്ടെ..നീ വിളിച്ചത് നന്നായി..അവന്റെ കടം കൈയോടെ അങ്ങ് തീര്‍ത്തേക്കാം…”

“അതെ ഇക്ക..ആ പന്നിഇനി രണ്ടുകാലില്‍ നടക്കരുത്..”

മുസ്തഫ ഫോണ്‍ കട്ട് ചെയ്തിട്ട് അല്‍പനേരം ആലോചിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി നേരെ രവീന്ദ്രന്റെ വീട്ടിലേക്ക് വിട്ടു. രവീന്ദ്രന്‍ അയാളെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.

“മുസ്തഫെ..വാ വാ”

അയാള്‍ അവനെ കണ്ടപ്പോള്‍ പറഞ്ഞു. വല്ല വിധേനയും അയാളെ വേഗം പറഞ്ഞു വിട്ട ശേഷം മകനെക്കൊണ്ട് പെണ്ണിനെ കളിപ്പിക്കണം എന്ന ചിന്തയില്‍ ആയിരുന്നു അയാള്‍.

“എനിക്ക് ഒരിടം വരെ അത്യാവശ്യമായി പോകാനുണ്ടായിരുന്നു..മുസ്തഫ വരുന്നുണ്ടാല്ലോ എന്നറിഞ്ഞത് കൊണ്ടാ വെയിറ്റ് ചെയ്തത്..ഞാന്‍ വേഗം കാര്യത്തിലേക്ക് കടക്കാം…നമ്മുടെ ബ്ലേഡ് ശങ്കരന്‍ ഇല്ലേ? അവനൊരു വളര്‍ത്തുമകന്‍ ഉണ്ട്..പേര് വാസു. അവനെയാണ്‌ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. വെറുതെ ചെയ്‌താല്‍ പോരാ, നായിന്റെ മോന്‍ രണ്ടു കാലില്‍ ഇനി നടക്കാന്‍ പാടില്ല..വെട്ടി എടുക്കുകയോ തല്ലി ഒടിക്കുകയോ എന്ത് വേണേല്‍ ആയിക്കോ..എത്രാ നിന്റെ ചാര്‍ജ്ജ്” രവീന്ദ്രന്‍ തിടുക്കത്തോടെ ചോദിച്ചു.

ശങ്കരന്റെ മകന്‍ എന്ന് കേട്ടപ്പോള്‍ മുസ്തഫയ്ക്ക് താല്‍പര്യം കൂടി.

“ആരാന്നാ പറഞ്ഞെ?” അയാള്‍ ഉറപ്പ് വരുത്താനായി ചോദിച്ചു.

“ടാ നമ്മുടെ ബ്ലേഡ് ശങ്കരന്റെ മകന്‍..അവന്‍ ശരിയായ മകനല്ല..വളര്‍ത്തുമകന്‍ ആണ്..”

“ഓഹോ..” മുസ്തഫ തലയാട്ടി. താന്‍ നോക്കി നടക്കുന്നവനെ തന്നെ പണിയാന്‍ ആണ് ഇയാള്‍ കൊട്ടേഷന്‍ തരുന്നത്. അതേതായാലും നന്നായി. അവനെ വെറുതെ തല്ലേണ്ട കാര്യമില്ലല്ലോ..പണം വാങ്ങിത്തന്നെ പണിയാം. പക്ഷെ താനുമായി അവനു പ്രശ്നമുണ്ട് എന്ന് ഇയാള്‍ അറിയണ്ട. അറിഞ്ഞാല്‍ അയാള്‍ കൊട്ടേഷന്‍ മാറ്റിക്കളയും. മുസ്തഫ മനസ്സില്‍ കണക്കുകൂട്ടി.

“കാര്യം എനിക്കറിയേണ്ടതില്ല..എന്നാലും ചോദിക്കുകയാണ്..എന്താ നിങ്ങളും അവനും തമ്മില്‍ പ്രശ്നം?” അയാള്‍ ചോദിച്ചു.

“പ്രശ്നമോ? എന്റെ മോന്റെ അഞ്ചു പല്ലാണ് ആ നാറി അടിച്ചു കൊഴിച്ചത്..വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ട്..ഞാനൊരു പോലീസുകാരന്‍ ആയിപ്പോയി..അതുകൊണ്ട് നേരില്‍ എനിക്കവനെ ഒന്നും ചെയ്യാന്‍ പറ്റില്ല..അതാ നിന്നെ വിളിപ്പിച്ചത്…”

“ഞാനേറ്റു..ഇന്നുതന്നെ അവന്റെ കാര്യം തീര്‍ത്ത് തന്നേക്കാം..പക്ഷെ ചിലവ് അല്പം കൂടും” മുസ്തഫ തല ചൊറിഞ്ഞു.

“എത്രാ നിനക്ക് വേണ്ടത്?”

“അമ്പത്”

“ങേ..അമ്പതോ..എടാ നിനക്കൊക്കെ പല സഹായോം ഞങ്ങള് ചെയ്യുന്നതാ..അത് മറക്കല്ലേ”

“എന്റെ സാറെ ഒരു രൂപയില്‍ കുറഞ്ഞുള്ള ഒരു കൊട്ടേഷനും ഞാന്‍ എടുക്കാറില്ല.. ഇതിലെ റിസ്ക്‌ എത്രയാണ് എന്ന് സാറിനും അറിയാമല്ലോ? മര്‍മ്മത്തോ മറ്റോ അടി വീണാല്‍ ജീവന്‍ പോകുന്ന കേസാ..ചിലപ്പോള്‍ അത് അവന്റെയാകാം..അതല്ലെങ്കില്‍ ഞങ്ങളുടെ..ജീവന്‍ പണയം വച്ചുള്ള കളിയാ ഇത്..ആള് ചത്താല്‍ ജയിലില്‍ പോകേണ്ടതും ഞങ്ങളാ..അതുകൊണ്ട് ഇതില്‍ കുറഞ്ഞ് ഒരു രക്ഷേമില്ല…സാറായത് കൊണ്ട് മാത്രമാ ഞാന്‍ അമ്പതില്‍ ഒതുങ്ങിയത്”

മുസ്തഫ പറഞ്ഞു.

ഉള്ളില്‍ ദിവ്യയും രതീഷും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

“എടീ അവനെ അയാള്‍ ഇന്ന് ശരിയാക്കും. ടൌണിലെ ഗുണ്ടാ നേതാവാ അയാള്‍…” രതീഷ്‌ ദിവ്യയോട് പറഞ്ഞു. അവളുടെ മനസ്സില്‍ വാസുവിനോടുള്ള പക കത്തിജ്വലിക്കുകയായിരുന്നു. അത് കേട്ടപ്പോള്‍ അവളുടെ മനസില്‍ വന്യമായ ഒരു സന്തോഷം നിറഞ്ഞു. അതെ..അവനെ ആരെങ്കിലും മര്യാദ പഠിപ്പിക്കണം. അവന്റെ അഹങ്കാരം അതോടെ തീരും!

“ഇന്നാ എണ്ണി നോക്ക്..” അഞ്ഞൂറിന്റെ ഒരു കെട്ട് മുസ്തഫയ്ക്ക് നല്‍കി രവീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *