“ഞാനേറ്റു..ഇന്നുതന്നെ അവന്റെ കാര്യം തീര്‍ത്ത് തന്നേക്കാം..പക്ഷെ ചിലവ് അല്പം കൂടും” മുസ്തഫ തല ചൊറിഞ്ഞു.
“എത്രാ നിനക്ക് വേണ്ടത്?”
“അമ്പത്”
“ങേ..അമ്പതോ..എടാ നിനക്കൊക്കെ പല സഹായോം ഞങ്ങള് ചെയ്യുന്നതാ..അത് മറക്കല്ലേ”
“എന്റെ സാറെ ഒരു രൂപയില്‍ കുറഞ്ഞുള്ള ഒരു കൊട്ടേഷനും ഞാന്‍ എടുക്കാറില്ല.. ഇതിലെ റിസ്ക് എത്രയാണ് എന്ന് സാറിനും അറിയാമല്ലോ? മര്‍മ്മത്തോ മറ്റോ അടി വീണാല്‍ ജീവന്‍ പോകുന്ന കേസാ..ചിലപ്പോള്‍ അത് അവന്റെയാകാം..അതല്ലെങ്കില്‍ ഞങ്ങളുടെ..ജീവന്‍ പണയം വച്ചുള്ള കളിയാ ഇത്..ആള് ചത്താല്‍ ജയിലില്‍ പോകേണ്ടതും ഞങ്ങളാ..അതുകൊണ്ട് ഇതില്‍ കുറഞ്ഞ് ഒരു രക്ഷേമില്ല…സാറായത് കൊണ്ട് മാത്രമാ ഞാന്‍ അമ്പതില്‍ ഒതുങ്ങിയത്”
മുസ്തഫ പറഞ്ഞു.
ഉള്ളില്‍ ദിവ്യയും രതീഷും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
“എടീ അവനെ അയാള്‍ ഇന്ന് ശരിയാക്കും. ടൌണിലെ ഗുണ്ടാ നേതാവാ അയാള്‍…” രതീഷ് ദിവ്യയോട് പറഞ്ഞു. അവളുടെ മനസ്സില്‍ വാസുവിനോടുള്ള പക കത്തിജ്വലിക്കുകയായിരുന്നു. അത് കേട്ടപ്പോള്‍ അവളുടെ മനസില്‍ വന്യമായ ഒരു സന്തോഷം നിറഞ്ഞു. അതെ..അവനെ ആരെങ്കിലും മര്യാദ പഠിപ്പിക്കണം. അവന്റെ അഹങ്കാരം അതോടെ തീരും!
“ഇന്നാ എണ്ണി നോക്ക്..” അഞ്ഞൂറിന്റെ ഒരു കെട്ട് മുസ്തഫയ്ക്ക് നല്‍കി രവീന്ദ്രന്‍ പറഞ്ഞു.
മുസ്തഫ പണം എണ്ണുന്നത് ദിവ്യ ഒളിഞ്ഞു നിന്നുനോക്കി. ഉം..ഇയാള്‍ ആള് കൊള്ളാം. നല്ല കരുത്തനാണ്. ആ കൈകള്‍ കണ്ടില്ലേ? ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ഉറച്ച കൈകള്‍. അവനെ ഇയാള്‍ എടുത്തിട്ടു മെതിക്കും..അവള്‍ മനസ്സില്‍ പറഞ്ഞു.
“ഇറച്ചി വെട്ടുകാരനാ അയാള്‍” രതീഷ് അവളോട് പതിയെ പറഞ്ഞു. അതുകൂടി കേട്ടപ്പോള്‍ ദിവ്യയുടെ സന്തോഷം ഇരട്ടിച്ചു. അവനെ ഇയാള്‍ കൊന്നിരുന്നെങ്കില്‍ എന്ന് പോലും അവള്‍ ആശിച്ചു. രതീഷും രവീന്ദ്രനും അയാള്‍ പോകാന്‍ വേണ്ടി തിടുക്കപ്പെട്ടു നില്‍ക്കുകയായിരുന്നു; ദിവ്യയും.
പണം എണ്ണി തിട്ടപ്പെടുത്തി അരയിലെ ബെല്‍റ്റിനോട് ചേര്‍ന്നുള്ള ബാഗില്‍ വച്ച ശേഷം മുസ്തഫ എഴുന്നേറ്റു. അയാളുടെ നെഞ്ചുവിരിവും ക്രൂരമായ മുഖവും കണ്ടപ്പോള്‍ ദിവ്യക്ക് പേടി തോന്നി. ഭയങ്കരന്‍ ആണ് ഇയാള്‍. വാസു ഇന്ന് ചതഞ്ഞരയും! അവള്‍ മനസ്സില്‍ പറഞ്ഞു.
“എന്നാ ശരി സാറേ..വൈകിട്ട് അവന്റെ വിവരം തിരക്കി അറിഞ്ഞെക്കണേ..പിന്നെ പോലീസ് കേസോ മറ്റോ ആയാല്‍ സാറ് നോക്കിക്കോണം…” അവന്‍ പോകാനിറങ്ങിക്കൊണ്ട് പറഞ്ഞു.
“അത് നീ പേടിക്കണ്ട..കാര്യം ക്ലീനായി ചെയ്‌താല്‍ മാത്രം മതി..”
“സാറ് ധൈര്യമായി ഇരി..അമ്പതിന് ഒന്നിന്റെ പണി ഈ മുസ്തഫ ചെയ്യും”
അയാള്‍ പുറത്തേക്ക് ഇറങ്ങി; ഒപ്പം രവീന്ദ്രനും. അയാള്‍ പോയാലുടന്‍ കതകടച്ച് ഉള്ളില്‍ കയറാന്‍ വെമ്പുകയായിരുന്നു അയാളുടെ കാമവെറി പൂണ്ട മനസ്. മുസ്തഫ ബൈക്കില്‍ കയറി കിക്ക് അടിച്ച് സ്റ്റാര്‍ട്ട് ആക്കി തിരിഞ്ഞപ്പോള്‍ ഒരു സ്കൂട്ടര്‍ അവിടേക്ക് കയറി വന്നു. രവീന്ദ്രന്‍ ഞെട്ടലോടെ നോക്കി! വാസു! അയാളുടെ ചുണ്ട് മന്ത്രിച്ചു.
“മുസ്തഫാ..ദാ ഇര ഇങ്ങോട്ട് വന്നിരിക്കുന്നു..അവനാ വാസു..” രവീന്ദ്രന്‍ മുസ്തഫയോട് പറഞ്ഞു.
മുസ്തഫ ബൈക്ക് ഓഫാക്കി വീണ്ടും സ്റ്റാന്റില്‍ വച്ചു നിവര്‍ന്നപ്പോള്‍ വാസുവിന്റെ സ്കൂട്ടര്‍ അവിടെത്തി നിന്നു. അവന്‍ അതില്‍ നിന്നും ഇറങ്ങി ഇരുവരെയും നോക്കി.
“എടീ ദോ അവന്‍ ഇവിടെയും വന്നിരിക്കുന്നു..ദൈവമേ ഇനി എന്ത് നടക്കുമോ എന്തോ?” ഉള്ളില്‍ നിന്നും വാസുവിനെ കണ്ട രതീഷ് ഭീതിയോടെ ദിവ്യയോട് പറഞ്ഞു. അവളും നോക്കി. അവളുടെ ഞെട്ടല്‍ മുഖത്ത് പ്രകടമായിരുന്നു. താനിവിടെ ഉണ്ടെന്ന് അവനറിഞ്ഞാല്‍ അത് അച്ഛനും അമ്മയും അറിയും. ഇവന്‍ എങ്ങനെ ഇവിടെത്തി? എന്തായാലും അത് നന്നായി; അവനെ തന്റെ കണ്മുന്നില്‍ ഇട്ടു ചതയ്ക്കുന്നത് നേരില്‍ കാണാമല്ലോ…പക്ഷെ തന്നെ അവന്‍ കാണാന്‍ പാടില്ല.
“എടാ രതീഷേ ഞാന്‍ ആ മുറിയില്‍ ഒളിക്കാന്‍ പോവാ..അവനെന്നെ കണ്ടാല്‍ ആകെ പ്രശ്നമാകും..” ലിവിംഗ് റൂമിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് ഭിത്തിയിലൂടെ നിരങ്ങി നീങ്ങി ദിവ്യ കയറി. രതീഷ് തലയാട്ടി. അവള്‍ ഉള്ളില്‍ കയറി ജനലിന്റെ കര്‍ട്ടനു സമീപം ചെന്ന് അതല്‍പ്പം നീക്കി പുറത്തേക്ക് നോക്കി.
